വിളറിവെളുത്തൊരു
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന് സദസ്യര്‍
ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.
അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
അതുകണ്ട് കൈയടിച്ച്,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.
അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.
എന്നിട്ട്, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന് സദസ്യര്‍
ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.
അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
അതുകണ്ട് കൈയടിച്ച്,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.
അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.
എന്നിട്ട്, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.
32 comments:
മനുഷ്യനെ അത്ഭുതപ്പെടുത്തുന്നതിനും ഒരതിരില്ലേ...:)
ദെ..എന്റെ മുകളിലൊരു വലിയ നുണ..
:)
"ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്
അപ്പാടെ വിഴുങ്ങിക്കളഞ്ഞു."
നല്ല തീം നന്നായവതരിപ്പിച്ചിരിക്കുന്നു.
പിന്നെ,
ഇതു ശുഭാപ്തി വിശ്വാസം.
പക്ഷേ നടക്കില്ല,കഥയിലെ പാല്പനീകതക്കു വേണ്ടിയെന്നെങ്കിലും ആശ്വസിക്കാം.
ചേച്ചീ...
ഇതു സത്യമാണോ അതോ നുണയാണോ?
:)
കവിതയുടെ സത്യം പൊള്ളുന്നു..
നുണകളല്ലാതെ ഇപ്പോള്‍ വേറെ നുണകളില്ലല്ലോ :)
Adddddipoli!
സത്യം..!
ഇതില്‍ സത്യത്തെ ഞാന്‍ കണ്ടില്ല...അല്ല...ഇതൊക്കെ തന്നെ ആണ് സത്യം...:)
ഇങ്ങനെ കയ്പ്പുള്ള സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയാമോ? ഹൈ - ഈ കുട്ടി ഇതെന്തു ഭാവിച്ചാ, ശിവ ശിവാ...കാത്തോളണേ!
ദേണ്ടെ....ഈ കുട്ടി നുണ പറയുന്നു....
നന്നായി ആസ്വദിച്ച കവിത.....
നുണക്കവിത നന്നായിട്ടുണ്ട്.അതില്‍ വലിയൊരു സത്യം ഉണ്ടല്ലോ...
മയൂരേ, അപാര റേഞ്ച് തന്ന്നെ, പറയാതിരിക്കാന്‍ പറ്റില്ല.
ഇത് ലോകത്തിന്റെ അവസ്ഥയാണ്. ചെറിയ നുണകളെല്ലാം കൂടി വലിയ നുണയെ വിഴുങ്ങുന്നത്.
ലളിതമായ കവിത. വളരെ ഇഷ്ടമായി.
ഈ നുണക്കവിത ഞാന്‍ നന്നായ് നുണഞ്ഞു. :)
തലക്കെട്ട് നന്നായി
നുണയുടെ സത്യങ്ങള്‍
രസമായി എഴുതിയിരിക്കുന്നു
നല്ല ആശയം..
കൊള്ളാം...
ഒരു വലിയ സത്യം കുറെ നുണകള്‍ കൊണ്ട് മനോഹരമായി പറഞ്ഞവതരിപ്പിച്ചു...!
കലക്കി.. :)
വിഷ്ണു മാഷെ, :)
വഴിപോക്കന്, :)
കാവാലന്, :)
ശ്രീ, സത്യമായും സത്യം :)
നിസ, :)
ദീപു, :)
നിഷ്കളങ്കന്, :)
പ്രയാസീ, :)
ഷാരൂ, :)
മുരളി മാഷെ, :)
ശിവകുമാര്‍, :)
പ്രിയാ, :)
വാല്മീകീ, :)
വേണു മാഷെ, :)
ശെഫി, സന്തോഷം :)
ഗോപന്, :)
ശ്രീനാഥ്, :)
നജിം, :)
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി:)
ഹെന്റമ്മോ! നമിച്ചിരിയ്ക്കുന്നു!
അത്രയേറെ നന്ന്! :)
"ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്
അപ്പാടെ വിഴുങ്ങിക്കളഞ്ഞു."
സത്യം..
മയൂര....
സത്യം എത്ര മനോഹരം
ഇതും സത്യം
കള്ളമില്ലാത്തൊരു സത്യം
നന്മകള് നേരുന്നു
ഇഷ്ടായി, വളരേ...
നുണകളും സത്യങ്ങളും നന്നായിട്ടുണ്ട്
ആശംസകള്‍ മയൂര
best poem mayuuraa.yes this is original writing.congrats.
നുണയുടെ നേരുകള്‍! :)
മയൂരേ,
വലിയ സത്യം തന്നെ !നന്നായിട്ടുണ്ട്!
വളരെ നല്ല ആശയം; അവതരണം അതിലും നന്നയി. എന്തയാലും നല്ലോണം ആസ്വദിച്ചു.
സദസ്സിനുനേരെ ചൂണ്ടുവിരല്‍ ചൂണ്ടുബോള്‍,
തനിക്കുനേരെ ചൂണ്ടുന്ന മൂന്നു വിരല്‍ കാണാത്ത
കാവികളെ ഒക്കെ ഈ ചീങ്കണ്ണി തിന്നട്ടെ.
കലക്കന്‍ ആശയം.
അഭിനന്ദ്നങ്ങള്‍.
:)
നുണയറിവിന്റെ കടലാഴം.
പുഴ കണ്ടു ,കടലും .. പിന്നെ ലോകം മുഴുവനും ...
Post a Comment