Wednesday, February 13, 2008

അകലം ശീലിക്കുന്നത്, അകലാനും

അകലങ്ങള്‍ ശീലിക്കുന്നത്‌ മിക്കപ്പോഴും അനിവാര്യം- നിര്‍ബന്ധിതവും അല്ലാത്തതുമായവ...ഒരുപിടി മഞ്ചാടിമണികള്‍ മുകളിലേക്ക്‌ വാരിയെറിഞ്ഞ്‌ താഴെവീഴുംമുമ്പേ എണ്ണിത്തീര്‍ക്കാന്‍ ശീലിക്കുന്നതും, മോര്‍ച്ചറിയിലിരിക്കുന്ന ശരീരം അഴുകാതിരിക്കാന്‍ ശീലിക്കുന്നതും ചിലതുമാത്രം...മറ്റുചിലതു ശീലിക്കുമ്പോള്‍ അകലം കൂടുന്നവയാണ്‌- മുങ്ങാങ്കുഴിയിട്ട്‌ നൂറുവരെ എണ്ണാന്‍ ശീലിക്കുമ്പോള്‍ പിഴയ്‌ക്കുന്നതുപോലെ...

27 comments:

മയൂര said...

“അകലം ശീലിക്കുന്നത്, അകലാനും“

ശ്രീ said...

ചേച്ചീ, ദെന്താപ്പോ ഇങ്ങനൊരു ചിന്ത?

Rasheed Chalil said...

:)

ദിലീപ് വിശ്വനാഥ് said...

എല്ലാം ശീലങ്ങളല്ലേ???
എന്തേ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍?

Sharu (Ansha Muneer) said...

ഈ ശീലങ്ങള്‍ സാധാരണമല്ലെ?

Unknown said...

മയൂരാ..:)

കാവലാന്‍ said...

അകലങ്ങള്‍ സ്വത്ത്വത്തിന്റെ നിലനില്പ്പിന് അനിവാര്യം തന്നെയെന്നുതോന്നുന്നു.

ഉപാസന || Upasana said...

:)

യാരിദ്‌|~|Yarid said...

എന്തുവാണൊ എന്തൊ എഴുതി വെച്ചിരികുന്നത്..മനോഹരം, ഉദാത്തം, അതി ഭയങ്കരം...!!!!:(

Sandeep PM said...

ഇതെനിക്ക് പിടിച്ചു .നന്ദി :)

Teena C George said...

"അകലങ്ങള്‍ ശീലിക്കുന്നത്‌ മിക്കപ്പോഴും അനിവാര്യം...
മറ്റുചിലതു ശീലിക്കുമ്പോള്‍ അകലം കൂടുന്നവയാണ്‌..."

ശീലങ്ങളുടേയും അകലങ്ങളുടേയും വ്യത്യസ്തമായ ചിന്ത...

വ്യത്യസ്തമായ ചിന്തകള്‍ കാലത്തിന്റെ അനിവാര്യതയുമാണ്... ആശംസകള്‍...

കാഴ്‌ചക്കാരന്‍ said...

ഇതു കുറച്ച്‌ കനപ്പെട്ടതാണല്ലൊ. ന്നാലും കമന്റാന്‍ ശ്രമിച്ചു നോക്കാം. ഈ പ്രണയദിനത്തില്‍ അഴുകാതിരിക്കാന്‍ അകലം സൂക്ഷിക്കാന്‍ പറയുന്നത്‌ ച്ചിരി സംശ്യോള്ള കാര്യാണ്‌ ങ്കിലും....( ഇതു നന്നായി ചിന്തക്ക്‌ വക നല്‍കുന്ന വിഷയം തന്നെ അജൈവികമായ ഒന്ന്‌ കാലത്തിന്‌ സാക്ഷിയാവുന്നു എന്നത്‌ വല്ലാത്തൊരു വിരോധാഭാസം തന്നെ അല്ലേ)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെന്താദ്....!!!

പ്രയാസി said...

നൊ! നെവര്‍..!

ഇന്നത്തെ ദെവസം അകലമെന്ന വാക്ക് മിണ്ടിപ്പോകരുത്..;)

ധ്വനി | Dhwani said...

:(

ദൂരെ നിന്നാണു വായിയ്ക്കുന്നത്!

Gopan | ഗോപന്‍ said...

ഇങ്ങിനെ ചിന്തിക്കുന്നത് ഒരു ശീലമാകാതിരിക്കട്ടെ :)

simy nazareth said...

കുറച്ചുനാളായല്ലോ ചാറ്റില്‍ കണ്ടിട്ട്?
തല്‍ക്കാലം അകലാന്‍ ശീലിക്കണ്ടാ

നിരക്ഷരൻ said...

“മോര്‍ച്ചറിയിലിരിക്കുന്ന ശരീരം അഴുകാതിരിക്കാന്‍ ശീലിക്കുന്നതും“

തുറന്ന് പറയട്ടെ, അത് ഒട്ടും പിടികിട്ടിയില്ല :(

ഗിരീഷ്‌ എ എസ്‌ said...

കൊള്ളാം...
ആശംസകള്‍

ഏ.ആര്‍. നജീം said...

ക്ഷമിക്കണം , അഹങ്കാരം കൊണ്ട് പറയുകയല്ലാട്ടോ...

എനിക്കൊന്നും മനസ്സിലായില്ല.. ( ആഹ്..ആകാത്തതാ നല്ലത് ) :)
അല്ലാ, ഈ ബാക്കി പറഞ്ഞതും അകലങ്ങള്‍ ശീലിക്കുന്നതുമായി ....?

ഹരിയണ്ണന്‍@Hariyannan said...

തലച്ചോറിനും തലയോട്ടിക്കുമിടയിലുള്ള അകലം കൂടുന്നുണ്ടോന്നൊരു സംശയം..
:)

മഴത്തുള്ളി said...

അതുശരി, അപ്പോള്‍ അകലാനായി ശീലിക്കുവാണല്ലേ ??

ഹരിശ്രീ said...

ചിന്തകള്‍ കൊള്ളാം...

Mahesh Cheruthana/മഹി said...

സ്നേഹത്തിന്റെ അകലം കൂട)തിരിക്കട്ടെ !

സുജനിക said...

അകല്‍ച്ചയും അടുപ്പവും ആപേക്ഷികം മാത്രം.ഭൌതികമായി അടുത്താണങ്കിലും അകലെയണെങ്കിലും അതു അടുത്തോ അകലത്തൊ എന്നു തീരുമാനിക്കുനതു മയൂരാ ഏതു അളവുകോല്‍ വെച്ചു? എന്തായാലും രചന ഫിലോസോഫിക്കല്‍ ആവുന്നു....നന്നു

മയൂര said...

എല്ലാ അഭിപ്രായങ്ങള്‍ക്കും, ഹൃദയം നിറഞ്ഞ നന്ദി :)

Rineez said...

ആധുനിക സാഹിത്ത്യ ദര്‍ശനത്തിന്റെ അനിര്‍വ്വചനീയമായ ഭാവസൃഷ്ടിയില്‍ ഉദാത്തമായ തലങ്ങള്‍ തിരുത്തിയെഴുതുന്ന ഉന്മാദ പ്രവണതയുടെ അപ്രാപ്യമായ മനോജ്ഞരസം ഉള്‍ക്കൊള്ളാനുള്ള ഉത്കൃഷ്ടമായ പ്രയത്നം
വല്ലോം മനസിലായോ? എനിക്കും ഒന്നും മനസിലായില്ല!
ചേച്ചി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ഒരു ശീലമാക്കിയാല്‍ കണവനും കുട്ടികളും കഷ്ടത്തിലാവുമല്ലോ. :-)
എന്തായാലും കൊള്ളാം..ഇങ്ങനത്തെ ചിന്തകളീന്നും അല്‍പ്പം അകലം ശീലിക്കുന്നത് നന്ന്