Saturday, September 13, 2008

ചിങ്കാരീയെന്നു തുടങ്ങുന്ന ഗാനം ശ്രീ രാജേഷ് രാമന്റെ സ്വരത്തിൽ...

ശ്രീ രാജേഷ് രാമൻ സംഗീതവും ഓർക്കസ്ട്രേഷനും നൽകി ആലപിച്ച ചിങ്കാരീ എന്നു തുടങ്ങുന്ന ഗാനം, എല്ലാവർക്കും ഓണാശംസകളോടെ ഇവിടെ സമർപ്പിക്കുന്നു.


ചിങ്കാരീ ചിണുങ്ങുന്ന പൂങ്കുരുവീ
ചിങ്കാരീ കുണുങ്ങുന്ന പൂങ്കുരുവീ
ചിങ്കാരീ ചിങ്കാര പൂങ്കുരുവീ
ചിങ്കാരീ കിന്നാര പൂങ്കുരുവീ

ഏലേലം തോണിതന്നരയത്ത്
അരയന്ന തോണിതന്നമരത്ത്
തിരുവോണ പൂക്കളും പുടവയുമായ്
തുഴതുഴഞ്ഞണയണതാരാണ് (2) (ചിങ്കാരീ...)

നിന്മാരനാണെടീ ചിങ്കാരീ
പൂമാരനാണെടീ പൂങ്കുഴലീ
പൂഞ്ചേല ചുറ്റി നീ മാരനുമായ്
പൂക്കളമൊരുക്കെടീ പൂങ്കുരുവി (ചിങ്കാരീ...)





ഇവിടെ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

42 comments:

മയൂര said...

എല്ലാവർക്കും ഓണാശംസകൾ...
ശ്രീ രാജേഷ് രാമനു നിസീമമായ നന്ദി രേഖപ്പെടുത്തുന്നു.

Anonymous said...

ഗംഭീരം!.. നന്നായിരിക്കുന്നു.
മയൂരയ്ക്കും, സംഗീതകാരന്മാര്‍ക്കും അഭിനന്ദനങ്ങള്


ഇനിയും പ്രതീക്ഷിക്കുന്നു...ഇതുപോലെ നല്ല പാട്ടുകള്‍ :-)



വൃന്ദ

മാണിക്യം said...

ഈ ഓണപ്പാട്ടിന് നന്ദി..
ശ്രീ രാജേഷ് രാമൻ
സംഗീതവും ഓർക്കസ്ട്രേഷനും ആലപനവും
നിര്‍വഹിച്ച ചിങ്കാരീ എന്നു തുടങ്ങുന്ന ഗാനം മനോഹരം
കേള്‍‌ക്കാനിമ്പമുള്ള പാട്ട്
അഭിനന്ദനങ്ങള്‍
നന്ദി മയൂരാ

Sherlock said...

മനോഹരം..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിയ്ക്കുന്നു മയൂരാ

അഭിനന്ദനങ്ങള്‍

Appu Adyakshari said...

നന്നായിട്ടുണ്ട്. നന്ദി

Akash nair said...

സൂപ്പര്‍........
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു...


സസ്നേഹം...

ആകാശ് തൈക്കാട്.......

K G Suraj said...

ഗംഭീരം..വരികളും ആലാപനവും..സംഗീതവും...
ഇതു ബ്ലോഗിലൊതുങ്ങേണ്ടതല്ല....ലോകം കേള്‍ക്കട്ടെ..

ആഗ്നേയ said...

മനോഹരമായ ഓണസമ്മാനം!
അഭിനന്ദനങ്ങള്‍!

റീനി said...

വൈകി കഴിച്ച ഓണസദ്യയും പ്രഥമനോടുമൊപ്പം ഈ ‘ചിങ്കാരി‘ ഗാനം കൂടിയായപ്പോള്‍ ദിവസം സുന്ദരം...ഓര്‍മ്മകള്‍ സുഖകരം..

hi said...

നന്നായിരിയ്ക്കുന്നു :)

aneeshans said...

നല്ല ഓണസമ്മാനം.നന്നായി പാടിയിരിക്കുന്നു. ഇതൊക്കെ ഒന്നു കൂട്ടികെട്ടി ഒരു ആല്‍ബം ആക്കാമല്ലോ.

വേണു venu said...

മയൂരാ, വരികളും ആലാപനവും മനോഹരം.
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍...

അനില്‍ വേങ്കോട്‌ said...

ഓണപ്പാട്ടിനു നന്ദി.

എന്റെ മലയാളത്തിന്റെ
വസന്തകാല കാറ്റിൻ മണം,
ഊയലാട്ടുന്ന ചിങ്ങ നിലാവ്,
മഞ്ഞു നെറുകയിൽ തൊടുന്ന
സ്നേഹത്തിന്റെ കുളിർമ്മ.
ഈ ഓണം എനിക്കെന്നപോൽ...
നിനക്കും കുടുമ്പത്തിനും

Haree said...

തുഴതുഴഞ്ഞണയതാരാണ് (2) (ചിങ്കാരീ...) - ഒരു ‘ണ’ വിട്ടുപോയി! (പാടിയതു വെച്ച്)
പൂചേല ചുറ്റി നീ മാരനുമായ്
പൂക്കളമൊരുക്കെടീ പൂങ്കുരുവി
- ഉത്തരം കൊടുക്കുന്നത് മാരന്‍ തന്നെയല്ലേ? അപ്പോള്‍ ഈ വരിയില്‍ ‘മാരനുമായ്’ എന്നു പറഞ്ഞാല്‍ ശരിയാവുമോ? “പൂചേല ചുറ്റി നീ ഞാനുമായി” എന്നായാലോ? മറ്റൊരാള്‍ പറഞ്ഞു കൊടുക്കുകയാണെങ്കില്‍ ശരി. പക്ഷെ, വിഷ്വലൈസ് ചെയ്യുമ്പോള്‍ മൂന്നാമതൊരാള്‍ അഭംഗിയായി തോന്നുന്നു. :-)

വരികളിലെ കുറവ് സംഗീതം നികത്തിയെന്നു പറയാം. പാട്ടിനുവേണ്ടി എഴുതിയതുകൊണ്ടാവാം, വരികളില്‍ ‘മയൂ‍ര’ എവിടെയോ നഷ്ടമായതുപോലെ! :-)

ഓണപ്പാട്ട് കേള്‍ക്കുവാന്‍ നല്ല രസമായീട്ടോ... :-)
--

മാംഗ്‌ said...

വഹ്ഹ്‌... നന്നായിട്ടുണ്ടു കീബോർഡ്‌ മത്രമെ ഉള്ളു അല്ലേ ഇതു ട്രാക്ക്‌ ആയി എടുത്തത്താണോ? ഒരുപോലെ തോന്നുന്ന ആദ്യ നാലു വരികളും മനോധർമം ഉപയോഗിച്ചു വെത്യസ്തമായ രീതിയിൽ ആലപിച്ചിരിക്കുന്നു അതു വളരെ മനോഹരമായി. ലളിതമായ വരികളും

ബഹുവ്രീഹി said...

ഉഗ്രൻ!!!!

നിരക്ഷരൻ said...

നല്ലൊരു മെലഡി കേട്ടതിന്റെ സുഖം.

മയൂരയ്ക്കും, രാജേഷ് രാമനും അഭിനന്ദനങ്ങള്‍.

ധ്വനി | Dhwani said...

ആകെ സന്തോഷമായി കേട്ടിട്ട്! :)

സത്യം പറ! ഇതു കല്യാണിയുടെ വരികളല്ലേ?

Kiranz..!! said...

Absolutely professional..! A real treat for onam..!

OT :- This would have turned out more good if Rajesh's vocal could'v the domination over the bgm track.

Mayura,thanks for bringing up this lazy music geek for a break on periodic intervals.

smitha adharsh said...

നന്നായി..ഇഷ്ടപ്പെട്ടു..

Gopan | ഗോപന്‍ said...

ഓണ സമ്മാനം വളരെ നന്നായി മയൂര !
രാജേഷ് രാമനും മയൂരക്കും അഭിനന്ദനങ്ങള്‍. !

puTTuNNi said...

ഓണാശംസകള്‍
നൈസ്... മെലഡിയസ്‌ . മയൂരക്കും രാജേഷിനും അഭിനന്ദനങ്ങള്‍.

ഇതിന് കുറച്ചു കൂടി അടിപൊളി/ഫാസ്റ്റ് ആയ മ്യൂസിക് കൂടുതല്‍ ചേരില്ലേ?

കാപ്പിലാന്‍ said...

:)

good

മാംഗ്‌ said...

ഹരി ആദ്യം ആ പാട്ട്‌ ഭംഗ്ഗിയായി കേട്ടു നോക്കു അപ്പോൾ വിമർശ്ശിച്ചതിൽ കഴംബുണ്ടൊ എന്നു മനസ്സിലാവും.
വിഷ്വൽസ്‌ എടുക്കുംബൊൾ ഈ ഗാനത്തിലെങ്ങിനെയാണു മൂന്നമതൊരാൾ വരുന്നതു ഇതു ഇതിൽ ക്യാമറ ആയിരിക്കും ആ മൂന്നാമൻ സജഷൻ ഷോട്ട്‌ എന്നു പറയും.ഇൻ ദി ആബ്സന്റ്സ്‌ ഒഫ്‌ സജസ്റ്റിവ്‌ മാറ്റർ ക്യാമറ വിൽ ബി ദി തേർഡ്‌ പെർസൺ നായകനും നായികയും പാടുന്നില്ല പക്ഷെ ചില സിനിമയിൽ പാട്ടുണ്ടാവും ചില ജീവിത മുഹൂർത്തങ്ങൾ ചിത്രീകരിച്ചുകൊണ്ടു അതു തന്നെ യാണു ഞാൻ മേൽ പറഞ്ഞതു.ആപാട്ടു അവരുടെ ജീവിത്തതിലേക്കു നോക്കുന്ന ഒരാൾ പാടുന്നതാവാം. അവരെ അറിയാവുന്ന മറ്റൊരാൾ അവരെ കുറിച്ചൊർക്കുന്നതാവാം അങ്ങിനെ ഒരു പാടു രീതിയിൽ ഈ പാട്ടു ചിത്രീകരിക്കാം.
പിന്നെ പാട്ടിന്റെ പരിമിതികളേ മറികടക്കുക എന്നതാണു ഒരു സംവിധായകന്റെ കഴിവ്‌.
വരികളിൽ മയൂരയുണ്ടൊ എന്നെനിക്കറിയില്ല പക്ഷെ സംഗീതമുണ്ടു ഇമ്പമുണ്ടു കേൾക്കാൻ സുഗമുണ്ടു.

Haree said...

@ മാംഗ്,
മൂന്നാമതൊരാള്‍ അഭംഗിയായി തോന്നുന്നു.’ എന്നു പറഞ്ഞത്, ഇവര്‍ രണ്ടുപേരുമല്ലാതെ മറ്റൊരാള്‍ പാടുന്നു എന്ന അര്‍ത്ഥത്തിലാണ്. മൂന്നാമതൊരാള്‍ വിഷ്വലില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ /ഇല്ലയോ എന്നത് വിഷയമല്ല. ഇവിടെ കവി തന്നെയുമാവാം അവരുടെ ജീവിതം നോക്കിക്കാണുന്നത്. അങ്ങിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ തെറ്റില്ല എന്ന് ആദ്യമേ പറഞ്ഞുവല്ലോ! പക്ഷെ, ഇവിടെ പൂമാരനും ചിങ്കാരിയും തന്നെ പാടുന്നതാണ് നന്നെന്ന് (എനിക്ക്) തോന്നുന്നു. മറ്റൊരാള്‍ ഓര്‍ക്കുന്നതായി ഇതിനെ ആലോചിക്കുവാന്‍ സാധിക്കുന്നില്ല. അകലെ കരയില്‍, ആരെന്ന സന്ദേഹത്തോടെ നോക്കി നില്‍ക്കുന്ന ചിങ്കാരിയോട്; പൂമാരന്‍ തന്നെ, നിന്റെ മാരനാണ് തുഴഞ്ഞുവരുന്നതെന്നു വിളിച്ചു പറയുന്നതല്ലേ ഭംഗി? പ്രത്യേകിച്ചും മൂന്നാമതൊരാള്‍/ക്യാമറ ചിങ്കാരിയുടെ സമീപത്തു നിന്നും നോക്കി ഇതു പറയുമ്പോള്‍, ചിങ്കാരിക്ക് കണ്ടു മനസിലാക്കുവാന്‍ ആയില്ലേ എന്നൊരു ചോദ്യവും വരും! കേള്‍ക്കുവാന്‍ ഇമ്പമുണ്ടെന്നത് ഞാനും പറഞ്ഞതാണല്ലോ. :-)
--

Pradip Somasundaran said...

Soft music, beautiful lyrics again....and soulful singing...:)

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഓണത്തിന്റെ അന്നു കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ.........

Kiranz..!! said...

Somehow,i cant stop listening the first 4 lines including the humming..Could you please enhance its vocal and send it to me,so that i can surprize my cell phone callers..:)

B Shihab said...

നന്നായിരിക്കുന്നു.
b shihab

Sapna Anu B.George said...

ഉഹ്രന്‍.....ഓണാശംസകള്‍.......താമസിച്ചാണ് എത്തിയതെങ്കിലും,

Karpagam said...

Adipoli!!!

Congrats Donna!

Karpagam said...

Adipoli!!!
Good work.
Congrats Donna...!!!
Happy Onam to all!!!

മന്‍സുര്‍ said...

മയൂര...

അഴകുള്ള അക്ഷരങ്ങളാല്‍
നിന്‍ തൂലികയില്‍ നിന്നുതിരുമീ
മധുമന്തഹാസങ്ങളുടെ ഗാനവീചിയില്‍
ഇനി ഞാനും ഒഴുകാമൊരു
ഗസല്‍ നാഥമായ്‌

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

ജെ പി വെട്ടിയാട്ടില്‍ said...

ചിങ്കാരി രസകരമായിരിക്കുന്നു....

എല്ലാ ഭാവുകങ്ങളും നേരുന്നു....

സ്നേഹത്തോടെ
ജെ പി
ത്രിശ്ശിവപേരൂര്‍

Rineez said...

:-)

വിജയലക്ഷ്മി said...

nannayirikunnu mole.molkum ,Rajeshinum "abhinannamdhanam.

മഴക്കിളി said...

വാരിവിതറട്ടെ..പ്രണയം....

ഹന്‍ല്ലലത്ത് Hanllalath said...

മനോഹരം....
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...

ദിലീപ് വിശ്വനാഥ് said...

നന്നായിരിക്കുന്നു... നന്നായിരിക്കട്ടെ..

പ്രയാസി said...

കൊളം..അല്ലാ..കൊള്ളാം..;)

ഗീത said...

ഞാന്‍ മയൂരയുടേയും രാജേഷ് രാമന്റേയും ഫാനായി. എന്തൊരു നല്ല ആലാപനം ! സംഗീതവും ലളിതമായ ആ വരികളും നന്നേ ഇഷ്ടപ്പെട്ടു.