1.
നിന്നോടു തുറന്നുപറയാന്‍
ഭയന്ന്, മനസ്സിനുള്ളില്‍
കുറിച്ചുവച്ചിരുന്നവയില്‍
മഴയേറ്റ്
മഷിപടര്‍ന്നു.
മിഴിധാരയില്‍ അക്ഷരങ്ങള്‍
പുണർന്നൊഴുകിപ്പോയി.
2.
നീലിച്ച പുഴയരികിൽ
നീ ഓർമ്മതൻ അലയിൽ
അനുബിംബമോളങ്ങളിൽ
ഉലയുന്നതു നോക്കിയിരിക്കുമ്പോൾ
തെളിയുന്ന അക്ഷരങ്ങൾക്ക്
മറുമൊഴിയേകരുത്.
3.
നീവരുവോളം
കാത്തിരിക്കുമെന്ന്
തിരയേറിവന്ന നീലിച്ച
അക്ഷരങ്ങള്‍ കുറിച്ചിട്ടത്,
കടല്‍ത്തീരത്ത്
കളിക്കുന്ന കുട്ടികള്‍
വാരിയെടുത്തൊരു
മത്സ്യകന്യകതീര്‍ത്തു.
Thursday, October 23, 2008
മത്സ്യകന്യക
Labels:
കവിത
Subscribe to:
Post Comments (Atom)
13 comments:
"തിരയേറിവന്ന നീലിച്ച
അക്ഷരങ്ങള്‍ കുറിച്ചിട്ടത്..."
നിന്നോടു തുറന്നുപറയാന്‍
ഭയന്ന്, മനസ്സിനുള്ളില്‍
കുറിച്ചുവച്ചിരുന്നവയില്‍
മഴയേറ്റ്
മഷിപടര്‍ന്നു.
മിഴിധാരയില്‍ അക്ഷരങ്ങള്‍
പുണർന്നൊഴുകിപ്പോയി.
എന്തിനാ വെറുതെ നാളേക്ക് വെക്കുന്നത്. എന്നിട്ട് വെറുതെ മഴയെ കുറ്റം പറയാൻ. ഈ വരികൾ എനിക്കിഷ്ടമായി.
ആശംസകളോടെ,
നരിക്കുന്നൻ
:) ഇഷ്ടപ്പെട്ടു
:)
നൊമാദിന്റെ ഒരു പടം ഓര്‍മ്മ വന്നു..
"നീലിച്ച പുഴയരികിൽ
നീ ഓർമ്മതൻ അലയിൽ
അനുബിംബമോളങ്ങളിൽ
ഉലയുന്നതു നോക്കിയിരിക്കുമ്പോൾ
തെളിയുന്ന അക്ഷരങ്ങൾക്ക്
മറുമൊഴിയേകരുത്."
വളരെയിഷ്ടപ്പെട്ടു....
ഇഷ്ടമായി, ചേച്ചീ
:)
കളകളകള...
ശ്ശ്........
ടപ്പ് ടപ്പ് ടപ്പ്...
(അക്ഷരങ്ങള്‍ ഒഴുകി മേശയുടെ സൈഡിലൂടെ താഴേയ്ക്കുവീണു ചിതറിയ സൗണ്ട്)
ക്ഷമിക്കാണേ... കവിതകള്‍ ഇഷ്ടപ്പെട്ടതുകൊണ്ടാ വിഷ്വലൈസ് ചെയ്തത് ;)...
വളരേ നല്ല വരികൾ
ആ മണല്‍ക്കന്യകയെ
ചങ്ങലയഴിഞ്ഞെത്തിയ
വന്‍തിര
ആഞ്ഞു പുണര്‍ന്നു!
നീലിച്ച പുഴയരികിൽ
നീ ഓർമ്മതൻ അലയിൽ
അനുബിംബമോളങ്ങളിൽ
ഉലയുന്നതു നോക്കിയിരിക്കുമ്പോൾ
തെളിയുന്ന അക്ഷരങ്ങൾക്ക്
മറുമൊഴിയേകരുത്.
കഴിയട്ടെ അതിന് എന്നാശംസിക്കുന്നു..
മത്സ്യകന്യകക്കു ശാപമോക്ഷം കിട്ടട്ടെ..
മൈക്രോജീവി, 3ഡി ഇഫക്റ്റ്നു നന്ദി :)
നരിക്കുന്നൻ, കിച്ചു $ ചിന്നു, കാപ്പിലാൻ, വാൽമീകി മാഷെ, രണ്‍ജിത്, വേണു മാഷെ, ശ്രീ, ലക്ഷ്മീ, അനിലൻ, ആഗ്നേയ,
എല്ലാവർക്കും നന്ദി :)
ithe njaan ezhuthaan vechirunnathaa
enikk kusumb varunnu
we we we(malayalathil parayanam)
:)))
Post a Comment