പ്രിയരേ..
ഈണത്തിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി ഈണത്തിലെ ഗാനങ്ങളുടെ ആദ്യ ടീസേർസ് സമർപ്പിക്കുന്നു.പാട്ടുകൾ പിന്നണിയിൽ സ്റ്റുഡിയോ ക്വാളിറ്റിയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.
നാടൻപാട്ട്,ദു:ഖഗാനം,തത്വചിന്ത,ഉത്സവഗാനം,അർദ്ധശാസ്ത്രീയം,ഭാവഗീതം,താരാട്ട്,
യുഗ്മഗാനം,കാമ്പസ് ഗാനം എന്നീ വിവിധ വിഭാഗങ്ങളിൽ തയ്യാറാക്കിയ 9 ഗാനങ്ങളാണ് ഈണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജൂൺ അവസാന വാരം പണികളൊക്കെ പൂർത്തിയാക്കി എല്ലാ ശ്രോതാക്കളിലേക്കും പാട്ടുകൾ എത്തിക്കാം എന്ന പ്രതീക്ഷയിലാണു ഞങ്ങൾ.
ഈണത്തിനു വേണ്ടിയൊരുങ്ങുന്ന പുതിയ വെബ്ബിലൂടെത്തന്നെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേൾക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഈണത്തിന്റെ റിലീസിംഗ് തയ്യാറാക്കുന്നതെങ്കിലും ആവശ്യക്കാർക്ക് ഒരു ചെറിയ തുകയിൽ(50രൂപ)ഓഡിയോ സിഡി വേർഷൻ കൂടി ലഭ്യമാക്കണമെന്ന് കരുതുന്നു.താല്പര്യമുള്ളവർ കമന്റിലൂടെയോ eenam2009@gmailഡോട്കോം എന്ന വിലാസത്തിൽ ഒരു മെയിലായോ അറിയിക്കുവാനപേക്ഷ.ഓഡിയോ സിഡി വാങ്ങുന്നവര്‍ക്ക് എമ്പീത്രീ കമ്പ്രഷന്‍ ഫോര്‍മാറ്റിലല്ലാത്ത ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പ് തന്നെ കരസ്ഥമാക്കാവുന്നതാണ്.
ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)
ഈണത്തിന്റെ മൂന്നു ലോഗോകൾ താഴെ തയ്യാറാക്കിയിരിക്കുന്നു.നിങ്ങളുടെ വായനക്കാർക്ക് ഈണത്തിനെ പരിചയപ്പെടുത്തുവാൻ ഇതുപയോഗിക്കുക.ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ബ്ലോഗറിൽ ചേർത്ത് ലിങ്ക് കൊടുക്കുമ്പോൾ ദയവായി www.eenam.com എന്ന് കൊടുക്കുക

ലോഗോ ഡിസൈൻ :- താഹാനസീർ
കൂടുതൽ വിവരങ്ങൾക്ക് ദയവായി >> ഈണം << സന്ദര്‍ശിക്കുക.






17 comments:
ആദ്യ മലയാളബ്ലോഗ് സംഗീത ആല്‍ബമെന്ന ആശയം പ്രാവര്‍ത്തികമാകാന്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍, നന്ദി.
ഈണം ബ്ലോഗിലെ പോസ്റ്റ് കോപ്പി ചെയ്യാന്‍ സമ്മതിച്ച കിരണ്സ്ന് പ്രത്യേകം നന്ദി :)
നിങ്ങളേവരും ഇതേ സംരഭത്തെ ഹൃദ്യമായ് സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ...
മയൂര ബ്ലോഗിലെ ഈ പുതിയ സംരംഭത്തിന് ഏല്ലാവിധ ഭാവുകങ്ങളും
അയ്യോ ഞാന്‍ ഇതിന്റെ ലിങ്ക് സൈഡ് ബാറിലായിപോയി കൊടുത്തത്, അതാകുമ്പോള്‍ എപ്പോഴും കാണുമല്ലൊ എന്നു കരുതി
കൊള്ളാല്ലോ... ഇവയിലോരോന്നും ആരെഴുതി, ആരു സംഗീതം നല്കി, ആരു പാടി എന്നു വേര്‍തിരിച്ചു നല്കൂന്നേ... പിന്നെ, ഇവയുടെയൊക്കെ വരികള്‍ എവിടെ കാണാം? (ബ്ലോഗില്‍ വന്നവയാണെങ്കില്‍ ലിങ്ക് മതി.)
അപ്പോ പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു. എല്ലാ ആശംസകളും... :-)
ഓഫ്: അഡ്വൈസര്‍ & കണ്‍സള്‍ട്ടന്റ് :- എതിരന്‍ കതിരവന്‍ - ഈണത്തിന്റെ പുത്തി ഫയങ്കരം; ഒരു വിമര്ശകന് അങ്ങിനെ പോയി... മറുപടി പറയാനും ഒരാളായി, അല്ലേ? ഹി ഹി ഹി :-D
‘ഈണ’ത്തിനൊരു ടൈറ്റില്‍ മ്യൂസിക് / സോംഗ് കൂടിയാവാമായിരുന്നു.
--
ഹരീ:
അതു തന്നെ. എന്റെ പിള്ളേരെ തൊട്ടുകളിച്ചാലുണ്ടല്ലൊ. വെവരം അറിയും. ഒരുപാടു മെനക്കെട്ടിട്ടുണ്ടവർ.
നല്ല സംരഭം... ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍..
നല്ല സംരംഭം...ഇതൊരു വന്‍വിജയമാകാന്‍ എല്ലാ ആശംസകളും..
...ഹൃദയം നിറഞ്ഞ ആശംസകള്‍..
@ എതിരന്‍ കതിരവന്‍,
:-) ഞാനൊരു തമാശ പറഞ്ഞതാണേ... ഒരു സ്മൈലി പോലുമില്ലാത്ത റിപ്ലേ കണ്ടപ്പോ ഒരു സംശ്യം, മാഷത് സീരിയസാക്കിയോന്ന്... :-D
--
ഹരീ:
:) :) ;)
ദാ കിടക്കുന്നു സ്മൈലികൾ.
സത്യമായിട്ടും പിള്ളേർ ഇതിനു വേണ്ടി മരിച്ചു പണിയെടുത്തിട്ടുണ്ട്. എന്തുമാത്രം പ്രതിഭയാണെന്നോ വലിച്ചു പുറത്തിട്ട് ഒന്നിച്ചു വാരിക്കൂട്ടിയിട്ടുള്ളത്. പരസ്പര അംഗീകാരവും ബഹുമാനവും ആദരണീയം.
എതിരാാാാാ
ദൈവമേ ഞാന്‍ മരിച്ചോ?
മരിച്ചോ പണീയെടുത്തു പണിയെടുത്തു മരീീീീ
ആ എനിക്കറിയാന്‍ മേലാ
:) :) :)
ഒരു നാലു സ്മയിലി യില്‍ ഒന്നു കുറവ്
മരിച്ചതുകൊണ്ടായിരിക്കും
ഹരീ കൂടുതൽ വാർത്തകൾ ഈണത്തിലെ വരും കാല അപ്ഡേറ്റുകളിലുണ്ടാവും.ഇതു വരെ പബ്ലീഷ് ചെയ്തിട്ടില്ലാത്ത വരികളും പാട്ടുകളുമാണ്.
ടൈറ്റിൽ സോംങ്ങ് നല്ല നിർദ്ദേശമാണ്.നന്ദി.
ആശംസകൾ :))
Just heard Eenam......Great work..
...ഹൃദയം നിറഞ്ഞ ആശംസകള്‍..
ആശംസകള്‍!
ഏല്ലാവിധ ഭാവുകങ്ങളും !
Post a Comment