Monday, November 16, 2009

ചില്ലകളില്ലെ ചില്ലകളല്ലെ...

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.

ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.

പക്ഷേ നിനക്കാ വാക്കുകള്‍
കേള്‍ക്കാനാകുമായിരുന്നില്ല.

എന്റെ തായ്ത്തടിയിൽ ചാരി,
ആ നിഴലിൽ അൽ‌പ്പനേരം വിശ്രമിച്ച്
നീ കടന്നു പോയി.

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു.
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

51 comments:

മയൂര said...

ചില്ലകളില്ലെ...ചില്ലകളല്ലെ...

സഞ്ചാരി said...

ഉലഞ്ഞാലും മറിഞ്ഞുവീണാലും നിഴലായ് മറഞ്ഞു പോയ ‘നീ’ ഇനി തിരിച്ചുവരികയില്ല... :)

chithrakaran:ചിത്രകാരന്‍ said...

കവിത രസമുണ്ടല്ലോ ...
ചില്ലകളല്ലേ...
ചില്ലകളല്ലേ...
“നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.”
മനോഹരം!!!

മയൂരയുടെ (പ്രൊഫൈല്‍ പടം:)ആ ബുജി നോട്ടമാണ് സഹിക്കാനാകാത്തത് കര്‍ത്താവേ...
ഈ ചെറുപ്രായത്തിലേ കുട്ട്യാള്‍ക്ക് വാര്‍ദ്ധക്യം ബാധിച്ചാലോഷ്ടാ :)

Anonymous said...

u've got some charm in ur poems......
tis too not different...
beautiful....:)

പാമരന്‍ said...

തലതല്ലിക്കരയാതെന്‍റെ ചില്ലകളേ.

lakshmy said...

ഉലയില്ലെന്നുറച്ചാലും ഉള്ളുലക്കുന്നു ഈ ചില്ലകൾ!!

ചില്ലകളല്ലേ...

നല്ല വരികൾ ഡോണാ

Unknown said...

ഗിമിക് നിറ്ത്തിയതിൽ സന്തോഷം

Unknown said...

ഗിമിക് നിറ്ത്തിയതിൽ സന്തോഷം

ശ്രീജ എന്‍ എസ് said...

"നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു."
നല്ല വരികള്‍ ഡോണ.

ചന്ദ്രകാന്തം said...

ഈ ചില്ലകളെക്കൊണ്ട്‌..

Muralee Mukundan , ബിലാത്തിപട്ടണം said...

ചില്ലകളല്ലെ ചെറുകാറ്റിലിളകും ,
ചില്ലകളല്ലെ കൊടുങ്കറ്റിലൊടിയും ,
ചില്ലകളല്ലെ ചെറുതീയ്യിൽ കരിയും ,
ചില്ലകളല്ലെ ചെറുചില്ലറ ചില്ലകളല്ലെ !

Jayesh/ജയേഷ് said...

rasamundayirunnu vayikkan

Bindhu Unny said...

വേരുകള്‍ ആഴത്തിലുറച്ചിരുന്നതുകൊണ്ട് തലകുത്തിവീണില്ല. :)

അനാഗതശ്മശ്രു said...

ചെല്ലക്കിളി...ചെല്ലക്കിളി..
ചില്ലകളിലാകെ ലല്ല ലല്ല

ചിന്ന said...

hats off DONNNNNN...........
chillakal vallatha prasnam aane....:
:)))

ചിന്ന said...

hats off DONNNNNN...........
chillakal vallatha prasnam aane....:
:)))

ലേഖാവിജയ് said...

ഒരു ചില്ലയൊടിച്ച് നല്ല അടി വച്ചു കൊടുക്കാം :)
പറഞ്ഞാല്‍ കേള്‍ക്കാത്തവ..

Rare Rose said...

ഇഷ്ടായി ഈ ചില്ലകളെ..:)

തണല്‍ said...

ഡോണാ,
ഉലയരുത്..ഒരല്പം പോലും.

അഭിജിത്ത് മടിക്കുന്ന് said...

എന്നിട്ടെന്തായി,ചില്ലകള്‍ അവനിലേക്ക് ഉലഞ്ഞ് വീണോ?
(“നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.“
ഈ വരികള്‍ മനോഹരമാണ്.)

കുളക്കടക്കാലം said...

ഇത്ര അനുസരണയില്ലാത്ത ചില്ലകളെയാണല്ലോ ഊട്ടിവളര്‍ത്തിയത് ,വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയ്ക്കാതെ നിര്‍ത്തിയത്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"മരമായിരുന്നു ഞാന്‍
പണ്ടൊരു മഹാനദിക്കരയില്
‍നദിയുടെ പേരു ഞാന്‍ മറന്നുപോയി... " വയലാറിന്‍റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതയെ ഒാര്‍മ്മിപ്പിച്ച ഈ `ചില്ലകള്‍ക്കും വേരുകള്‍ക്കും' ഒരുപാടു നന്ദി.

ദിലീപ് വിശ്വനാഥ് said...

ആര്‍ക്കും ആരെയും മനസിലാവുന്നില്ല ...

ഏ.ആര്‍. നജീം said...

വിഷയത്തിലും അതവതരിപ്പിക്കുന്ന രീതിയിലും പുതുമ തേടുന്ന മയൂരയ്ക്ക് പ്രത്യേക അഭിനന്ദനം.!

Ranjith chemmad / ചെമ്മാടൻ said...

"പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?"
ഉം...നിനക്കങ്ങനെത്തന്നെ വേണം....

(ഇഷ്ടായീ)

രാമു said...

കൊടുകാറ്റിനെ മറികടക്കാം പക്ഷെ ചില ഇളം തെന്നലിനുമുന്‍പില്‍ .............

അനില്‍@ബ്ലോഗ് // anil said...

മയൂര,
കവിതയിലേക്ക് കടക്കുന്നില്ല.
സംഗീതാത്മകമായ വരികളെന്ന് കമന്റ്.
:)

അനില്‍ ദേവസ്സി said...

ചില്ലകളെക്കുറിച്ചുള്ള മനോഹര ചിന്തകള്.........

ഇട്ടിമാളു അഗ്നിമിത്ര said...

"നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു."

ഈ വരികൾ എനിക്കും ഇഷ്ടം..:)

Deepa Bijo Alexander said...

പറഞ്ഞതൊന്നുംകേൾക്കാനാവാതെ നിഴലിന്റെ തണലിൽ നിന്നിറങ്ങിപ്പോയതെങ്ങോട്ടേയ്ക്കാവാം...? തിളക്കുന്ന വെയിലിൽച്ചൂടിലേയ്ക്കോ....?

നല്ല കവിത ഡോണാ...

മയൂര said...

സഞ്ചാരി, ചിത്രകാരന്‍, noticed,

ഗോപന്‍, ലക്ഷ്മീ, Gopalunnikrishna,

ശ്രീദേവി, ചന്ദ്രകാന്തം, ബിലാത്തിപട്ടണം,

ജയേഷ്, അനാഗതശ്മശ്രു, ചിന്നാ,

ലേഖാവിജയ്, റോസ്, തണല്‍,

അഭിജിത്, കുളക്കടക്കാലം, ജിതേന്ദ്രകുമാര്‍,

ദിലീപ്, നജീം, രണ്‍ഞ്ചിത്, രാമു,

അനില്‍, അനില്‍ ദേവസി, ഇട്ടിമാളൂ, ദീപാ,താന്തോന്നി ചില്ലകളെയും നിഴല്‍മര്‍മ്മരത്തെയും അറിയാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

രാജേഷ്‌ ചിത്തിര said...

ഇഷ്ടായി ഈ ചില്ലകളെ..:)

Manoraj said...

ee chillakal marangal ayi maratte..

Sandhya said...

:)

girishvarma balussery... said...

വരികള്‍ക്ക് പ്രത്യേകത തോന്നുന്നു. അടങ്ങി ഇരിക്കാത്ത വികാരത്തെ ഇവിടെ വെളിപ്പെടുത്തിയതില്‍ സന്തോഷം.. ആശംസകള്‍

Gopakumar V S (ഗോപന്‍ ) said...

ഹൃദ്യം, സുന്ദരം....

Mahesh Cheruthana/മഹി said...

വളരെ ഇഷ്ടമായി!

Unknown said...

nannayi

അനിലൻ said...

:)

ചേച്ചിപ്പെണ്ണ്‍ said...

ചില്ലകളില്ലെ...ചില്ലകളല്ലെ...

t.a.sasi said...

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

jayanEvoor said...

ആദ്യമായാണ്‌ ഇവിടെ.
എനിക്ക് വളരെ ഇഷ്ടമായി ഈ വരികള്‍.
അഭിനന്ദനങ്ങള്‍!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

‘ടാഗോടറിയൻ ടച്’ ഉള്ള കവിത. നല്ല ഏകാഗ്രതയും വികാരനിയന്ത്രണവും. നന്നായി.

നന്ദന said...

nice
nandana

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഡോണക്കു മാത്രം എഴുതാന്‍ കഴിയുന്ന കവിത !

Umesh Pilicode said...

ലളിതം സുന്ദരം ........

നന്നായിട്ടുണ്ട്

Sureshkumar Punjhayil said...

Jeevante chillakal...!

Manoharam, Ashamsakal...!!!

the man to walk with said...

ishtaayi ashamsakal

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഈ ചില്ലകൾ ചില്ലറ കുഴപ്പങ്ങളൊന്നുമല്ല ഒപ്പിക്കുന്നത്...! തായ്തടിയും നിന്നുകൊടുത്തു..!!
എന്നിട്ട് വേരുകൾ ഈതൊന്നുമറിഞ്ഞില്ലെ..?

Unknown said...

ayyo ithraykku urappulla maramano?

റീനി said...

ഡോണാ, സുന്ദരം!
നല്ല കവിതകളുടെ ഭ്രൂണങ്ങള്‍ എന്നും കൂടെയുണ്ടാവട്ടെ, നമ്മുക്ക് നിഴലുകളെ ഒഴിവാക്കാനാത്തതു പോലെ. വെളിച്ചമുണ്ടെങ്കില്‍ നിഴലുകളും ഉണ്ടാവും, വെളിച്ചം എത്ര മങ്ങിയതാണെങ്കിലും.