Friday, January 22, 2010

മൃഗം

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

33 comments:

മയൂര said...

മൃഗം

ദൈവം said...

ഡോക്ടർക്കു തെറ്റിയല്ലേ? ആരോടും മിണ്ടണ്ട ;)

illias elambilakode || ഇരുട്ടിലെ പാട്ടുകാരന്‍ said...

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

YOU SAID IT..

Unknown said...

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

കുഞ്ഞു വരി...കൂടുതല്‍ മിഴിവ്..
www.tomskonumadam.blogspot.com

ഏ.ആര്‍. നജീം said...

ആകെ മൊത്തം ടോട്ടലീ സ്പെല്ലിങ്ങ് മിസ്റ്റേക്കാല്ലേ..

മൃഗം മനുഷ്യന്‍ പിന്നെ അല്പം ഭ്രാന്തും...

കൊള്ളാം..

മാണിക്യം said...

മൃഗങ്ങള്‍ക്ക് ഭ്രാന്തില്ലല്ലോ,
മനുഷ്യമൃഗങ്ങള്‍‌ക്ക് അല്ലേയതുള്ളത്.
ഭ്രാന്തില്ലാത്ത അവസ്ഥയെക്കാള്‍
പലപ്പോഴും ഭേതം ഭ്രാന്താണെന്ന് സമാധാനിക്കാം

Ranjith chemmad / ചെമ്മാടൻ said...

ആവലാതിപ്പെടാനൊന്നുമില്ല...! get well soon..

സോണ ജി said...

ഇരുകാലി മ്ര്യഗം !

ഹന്‍ല്ലലത്ത് Hanllalath said...

ഭ്രാന്തൊരിക്കലും മൃഗമാക്കില്ലെന്ന്
എന്റെ കൂട്ടുകാരി..

പ്രണയത്തിന്റെ ഏഴാം കടലു താണ്ടി
ഞരമ്പു വഴികളില്‍
ബ്ലേഡിന്റെ മൂര്‍ച്ച പരിശോധിച്ച്
അവളിപ്പോള്‍
സെമിത്തേരിയില്‍ ഉറങ്ങുന്നുണ്ട്.
ഇന്നലെയും അവള്‍ പറഞ്ഞു.
നിനക്കു ഭ്രാന്തില്ലാതിരുന്നെങ്കില്‍ എനിക്ക് വരാതിരിക്കാമായിരുന്നുവെന്ന്..!!

ഇനിയുമെന്റെ ഭ്രാന്തിന്റെ ചങ്ങലക്കെട്ടുകളെ
നാല്‍ക്കാലി വഴിയില്‍ തളയ്ക്കരുത്

Shine Kurian said...

good lines..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മൃഗങ്ങള്‍ പരാതിപ്പെട്ടില്ലെങ്കിലും
(കപട)മൃഗഭ്രാന്തന്‍മാരുടെ p.i.l‍ ഇതിനെതിരെ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

നിരക്ഷരൻ said...

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ഭ്രാന്താണെങ്കിലും എത്ര കൃത്യായിട്ടാ കയറിച്ചെല്ലുന്നത് :) ഞാന്‍ വിട്ടൂ... :)

റോഷ്|RosH said...

മനുഷ്യര്‍ക്കിടയില്‍ (മൃഗമെന്ന പേരവര്‍ക്ക് ചേരില്ല) , ഭ്രാന്തു കൊണ്ടുമാത്രം മൃഗമാകുന്നവര്‍ ഒറ്റപെട്ടു പോകാതിരിക്കട്ടെ.
നല്ല കവിത..:)

വേണു venu said...

ഡോക്ടര്‍ മൃഗമല്ലേ, അങ്ങനെ പറഞ്ഞത്. അത് ശരിയാവാം.:)

poor-me/പാവം-ഞാന്‍ said...

Very gid lines vevvery good lines will track you.

Rare Rose said...

ഭ്രാന്തു വരുമ്പോള്‍ മാത്രം മൃഗമാകുന്നവര്‍ ഇന്നത്തെ ക്രൂരത നിറഞ്ഞ ലോകത്ത് ഒറ്റപ്പെട്ടു പോകുമെന്നു തോന്നുന്നു..:(

Manoraj said...

നിരക്ഷരൻ പറഞ്ഞത്‌ ശരിയാ.. എങ്കിലും ഈ മുഴുത്ത ഭ്രാന്തിനിടയിലും അർത്ഥമുള്ള വരികൾ കുറിക്കുമ്പോൾ ഒന്ന് ഞാൻ ചോദിച്ചോട്ടെ..

ഇതെല്ലാം നേരു ചികയുന്ന താന്തന്റെ സ്വപ്നമോ.. അതൊ വെറും ഭ്രാന്റന്റെ സ്വപ്നമോ? ഇനിയും കുന്നിന്റെ മുകളിലേക്ക്‌ അർത്ഥവത്തായ ഒത്തിരി കല്ലുകൾ ഉരുട്ടി കയറ്റുവാനും തള്ളി താഴെയിട്ട്‌ കൈകൊട്ടി ചിരിക്കുവാനും ഈ ഭ്രാന്താലയത്തിലെ മൃഗങ്ങളോടൊപ്പം ജീവിക്കുമ്പോളും നേരു ചികയുന്ന ഭ്രാന്തിക്ക്‌ കഴിയട്ടെ.. മറ്റൊരു ഭ്രാന്റന്റെ ഭ്രാന്തൻ അഭിവാദനങ്ങൾ.....

Sandhya said...

:)

Anonymous said...

行動養成習慣,習慣培養人格,人格影響命運..................................................

mazhamekhangal said...

short but thought provoking

എറക്കാടൻ / Erakkadan said...

നല്ല സിമ്പിളായ വരികൾ ..

C said...

hey BHRAANDEE ee BHRANDIyude salute sweekarichaalum

ഹാരിസ്‌ എടവന said...

പേടിക്കാനൊന്നുമില്ല.....(:

M.R.Anilan -എം. ആര്‍.അനിലന്‍ said...

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂ-kavithayuTe aasayam nannu!

മാനസ said...

ഭ്രാന്തന്‍ ഡോക്ടര്‍ ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സമൂഹത്തിനു നേരെ കാര്‍ക്കിച്ചു തുപ്പുന്ന കവിത

ഗിരീഷ്‌ എ എസ്‌ said...

തീവ്രം
ചിന്തകള്‍ കാടുകയറിത്തുടങ്ങിയ പോലെ...

ആശംസകള്‍

mukthaRionism said...

അതെ,
ആവലാതിപ്പെടാനൊന്നുമില്ല.

ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂ.....

mukthaRionism said...

അതെ,
ആവലാതിപ്പെടാനൊന്നുമില്ല.

ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂ.....

ഭ്രാന്തനച്ചൂസ് said...

കൊള്ളാം... മുനയുള്ള വരികള്‍ ...!

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi, aashamsakal........

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യനും ഒരു രണ്ടുകാലുള്ള ജന്തുതന്നെ...
അല്ലേ ?

Unknown said...

എന്റെ ആദ്യത്തെ സന്ദർഭം. ഭ്രാന്ത് മൂക്കുമ്പോൾ മ്യഗാശൂപത്രിയിലാണു പോണതെന്ന് തിരിച്ചരിയുന്നു. അപ്പോൾ അതൊരു നടനം മാത്രം...