Tuesday, March 16, 2010

ഉമ്മക്കള്ളി

കരളിലിരുന്ന്
ചങ്കു പറിച്ചെടുക്കും,
അഞ്ചിതളിലൊന്നിതാര്‍ക്കു
നല്‍കിയെന്നു ചോദിച്ച്
പരിഭവിച്ചു പിണങ്ങിയിരിക്കും.

ബീറ്റ്റൂട്ടായിരുന്നെകില്‍
കൊത്തിയരിഞ്ഞു
തോരന്‍ വയ്ക്കുമായിരുന്നുവെന്ന്
പറയാന്‍ തുടങ്ങും മുന്നേ
ഉമ്മവയ്ച്ചുമ്മവച്ച്
പിണക്കം മാറ്റിയെടുക്കണം
ഇല്ലെങ്കില്‍,
കാരണം മറ്റൊന്നു കണ്ടെത്തി
വീണ്ടും പിണക്കം നടിക്കും.

ഇങ്ങിനെയുമൊരുമ്മക്കള്ളി!

14 comments:

Balu puduppadi said...

മയൂരാ, നന്നായിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

ഇല്ലെങ്കിൽ,
കാരണം മറ്റൊന്നു കണ്ടെത്തി
വീണ്ടും പിണക്കം നടിക്കും.

സൗപർണിക said...

Is it?? Will not be that mischievous from now on. :))

Cheers,

Jijo said...

ഹദ്ദാരാ...?

ബഷീർ said...

സത്യം പറഞാൽ എനിക്ക് മനസ്സിലായില്ല. എന്താ ഈ കളിയെന്ന് :)

poor-me/പാവം-ഞാന്‍ said...

will she ask to get back the ummaas when she gets angry!!!

mazhamekhangal said...

nalla varikal!!!!

C said...

ohh mummyyyy
u must b a damn good mom
ithinorumma

മേല്‍പ്പത്തൂരാന്‍ said...

haahaaa..........ente kayyilonnu kittiyirunnengil kothiyarinju kuttan vechenem:):)

illias elambilakode || ഇരുട്ടിലെ പാട്ടുകാരന്‍ said...

എനിക്കിപ്പം ന്റെ ഉമ്മാനെ കാണണം

Manoraj said...

മയൂര നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ

Unknown said...

വായനക്ക് എല്ലാവർക്കും നന്ദി :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങിനെയുമൊരമ്മക്കള്ളി !

Mohamed Salahudheen said...

കാലഭേദംതന്നെ