Friday, September 10, 2010

തൊന്നൂറ്റൊമ്പതേയ്...

എടുത്ത് ചാടിയത്
മുങ്ങി ചാകാന്‍ വേണ്ടിയായിരുന്നു.

നീ* ഉടന്‍ എണ്ണി
ഞാനുയിരോടെ പൊങ്ങി!

26 comments:

മയൂര said...

1...2...3...97...98...99...

jayanEvoor said...

കൊളുത്തി വലിക്കുന്ന എണ്ണലുകൾ!

മുകിൽ said...

എണ്ണലുകൾ വടമായി, ല്ലേ. നന്നായിരിക്കുന്നു ഈ മഞ്ചാടിക്കുരു.

ബിജുകുമാര്‍ alakode said...

FBയില്‍ നിന്നുള്ള മുങ്ങലുമായി ഈ കവിതയ്ക്കു യാതൊരു ബന്ധവുമില്ല എന്നു വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം.

Sethunath UN said...

ഇവിടെ പൊങ്ങിയല്ലോ. ആശ്വാസം.

പാമരന്‍ said...

നല്ല സ്റ്റെം. ഒന്നു 'കുട്ടപ്പനൈസ്‌' ചെയ്യാരുന്നു.

ഈ 'നീ' കഴിഞ്ഞുള്ള സ്റ്റാറിന്‍റെ ഗുട്ടന്‍സ്‌ എന്തുവാ?

അനില്‍കുമാര്‍ . സി. പി. said...

തന്നെ, എന്താ ഈ ഒരു ‘*‘?

ajiive jay said...

ഞാന്‍ അമ്മയുടെ എണ്ണിപ്പറക്കലുകള്‍! ഓര്‍ത്തു.......ഞാന്‍ മുങ്ങി ചാകാത്തത് അതിനാലായിരിക്കും അല്ലെ!? ആശംസകള്‍!

nirbhagyavathy said...

99…98…97…3….2…1
തൊണ്ണൂറ്റി ഒമ്പത്...ഒന്നേ...
ജല സമാധിയില്‍ നിന്നും
ജല ക്രീടയിലേക്ക്...
നന്നായി.

the man to walk with said...

:)

Manoraj said...

നീ എന്നത് കഴിഞ്ഞുള്ള ആസ്ട്രിക്സ് (*) എന്താണെന്ന് വ്യക്തമാക്കുക.. !!!

Manoraj said...

തൊണ്ണൂറ്റൊമ്പതേയ് എന്നല്ലേ തൊന്നൂറ്റൊമ്പതേയ് എന്നതിനേക്കാളും നല്ല പ്രയോഗം???

ഒഴാക്കന്‍. said...

ഞാനിപ്പോ ചാകും ഒന്ന് രക്ഷിക്കു

1...2...3...97...98...99...

LiDi said...

100 vare eNNiyaaL nakshathramaakumaayirunnO?

Pied Piper said...

ഒ എന്‍ വീടെ 'തോന്ന്യാക്ഷരങ്ങള്‍' പോലെ ... !

ഡോണാ. പ്രിയ കൂട്ടുകാരീ നിന്‍റെ ചെരു കവിതകളാണ് അതിമനോഹരം

Meera..... said...

പോങ്ങിയല്ലോ ........ എന്നിട്ട് എവിടെ ഇതുവരെ കണ്ടില്ല ......

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല വരികള്‍

hashe said...

ഇവിടെയും ഒരു പോസ്റ്റ്‌മോര്‍ട്ടത്തിന് ചാന്‍സ് ഉണ്ടായിരുന്നു ..

hashe said...

അതേയ് ..വെള്ളം കേട് വരുത്തരുത് ..മനുഷ്യര്‍ക്ക് കുടിക്കാനും കുളിക്കാനുമൊക്കെയുള്ളതാ

Anonymous said...

നല്ല വരികൾ ഡോണ....

വേണുഗോപാല്‍ ജീ said...

അതെനിക്കിഷ്ടമായി... ചെറുതെങ്ങിലും മനോഹരം. ചൈനാക്കാരി യുവതികളെ പോലെ...

ജോഷി രവി said...

എണ്ണാനൊരാള്‍ ഉണ്ടായത്‌ എത്ര നന്നായി.. ഈ ചെറുവരികള്‍ അതിനേക്കാള്‍ നന്നായി..

G. Nisikanth (നിശി) said...

എന്നിട്ട് രക്ഷപ്പെട്ടോ ഡോണാ...?

മേല്‍പ്പത്തൂരാന്‍ said...

എണ്ണാതിരുന്നെങ്കിൽ ........!ഞങ്ങൾ രക്ഷ പെട്ടേനേമായിരുന്നു.:(

JOHNEY said...

oorthupooy ente tharavaattukulathile paralmeenukale

PADMANABHAN THIKKODI said...

നൂറു തികയ്ക്കാന്‍ നിനക്ക് സമ്മതിയ്ക്കാന്‍ ആവില്ല എന്ന് അവനു അറിയാമല്ലോ..