Saturday, September 04, 2010

പെയ്തുതോരാത്ത മഴ

ചാഞ്ഞും ചരിഞ്ഞും,
മറന്നു പോകാത്തൊ-
രോര്‍മ്മയില്‍ മാത്രം,
പെയ്തുതോരാത്തൊരു മഴ.

ആ ഒരോര്‍മ്മമാത്രം
ചുരുള്‍ നിവര്‍ത്തിക്കുടഞ്ഞ്
കണ്മുന്നില്‍ വിരിച്ചിടുന്നു.

കണ്ണുചിമ്മിയൊന്ന്
തൊട്ടു നോക്കുന്നു.

തോരാത്തൊരൂത്തലില്‍ കാട്ടി
നനച്ചെടുക്കുന്നു.

നരച്ചിടം ചായം തൊട്ട്
മിനുക്കിയെടുക്കുന്നു.

ചുരുട്ടി വയ്ക്കുന്നു.

വീണ്ടും
അതേ മഴ!

--
ഹേമയ്ക്ക്, ഹേമയുടെ ‘ലയം’ വായിച്ചപ്പോള്‍ തോന്നിയത്.

22 comments:

മയൂര said...

അതേ മഴ!

Manoraj said...

അപ്പോള്‍ പിന്നെ ഹേമയുടെ ‘ലയം‘ വായിക്കാത്തവര്‍ ഇവിടെ കമന്റണ്ടേ? മര്യാദക്ക് ഹേമയുടെ ലയം വായനക്കായി തരൂ.. എന്നിട്ട് വേണം എനിക്ക് ഡോണയെ വിമര്‍ശിക്കാന്‍..:)

മയൂര said...

ക്ഷമീര് ഇദാണ്-> ലയം

ബിജുകുമാര്‍ alakode said...

ഡോണയും ഹേമയും തമ്മിലുള്ള ഈ ഏര്‍പാടില്‍ നമ്മളെന്തിനു തലയിടണം? (മോശല്യ മഴ)

PS said...

'LAYAM' thanne aavashyathil kooduthal boradippichu-aavarthanavirasatha
athu veendum eduthu kanikkananano 'peythu thoratha mazha'?

Anil cheleri kumaran said...

ബിജുകുമാര്‍ പറഞ്ഞതിന്റെ അടിയില്‍ എന്റെയൊപ്പ്.

Manoraj said...

രണ്ട് മഴയും കൊള്ളാം.. നോം വിമര്‍ശിക്കുന്നില്ല. :)

ഹേമാംബിക | Hemambika said...

ചാഞ്ഞും ചെരിഞ്ഞും ഒരിക്കലും എനിക്ക് മറക്കാന്‍ പറ്റാത്ത എന്റെ സ്വന്തം മഴ...
ആ മഴയത് പിടിച്ചു ഉന്തട്ടെ ഞാന്‍ ?

അടുത്ത ഫോട്ടോ അര്‍പ്പണം ബിജുനു..കുമാരേട്ടന് ഒരു കൊവിത അര്‍പ്പണം...എന്താ പോരെ ?

മുകിൽ said...

നന്നായിരിക്കുന്നു. മഴയുടെ ഒരു സ്പർശനമുണ്ട്..

വരയും വരിയും : സിബു നൂറനാട് said...

നരച്ചിടം ചായം തൊട്ട്
മിനുക്കിയെടുക്കുന്നു.

പ്രണയ മഴയ്ക്ക് അതിനുള്ള കഴിവുണ്ടാകും അല്ലെ...!!
നല്ല കവിത..

jayanEvoor said...

അതേ മഴ...

അതിന്നുണ്ടോ?

ഉണ്ടാവാം...ഓർമ്മച്ചുരുളുകളിൽ മാത്രം...!
നരച്ചിടം ചായം തൊട്ടു മിനുക്കി
ഇങ്ങനെ ഇടയ്ക്കൊക്കെ...

ശങ്കൂന്റമ്മ said...

നല്ല മഴ..

ഒഴാക്കന്‍. said...

ഇവിടെയും ഭയങ്കര മഴയാ

Rare Rose said...

ഞാനിപ്പോഴും മതി വരാതെ ഈ ഓര്‍മ്മച്ചുരുളുകള്‍ തൊട്ടു നോക്കിക്കൊണ്ടിരിക്കുകയാണു.പിഞ്ഞിപ്പോവല്ലേ ഈ മൃദുലതയെന്ന് ആശിക്കുകയാണു..

nirbhagyavathy said...

എത്ര വായിച്ചാലും മഴയുടെ
നനവ്‌ നിനവില്‍ നിന്ന് മാറില്ല.
ഇനിയും മഴക്കവിതകള്‍
വരാതെ.നല്ലത്.

Jishad Cronic said...

നന്നായിരിക്കുന്നു...

മയൂര said...

ബിജൂ, കുമാരന്‍- പിന്നേ...മഴ പതിച്ച് കൊടുത്തേക്കുകയല്ലെ, കരം തീരുവ കാണിക്കണം ഒന്ന് നനയാന്‍.. പോയേ..പോയേ... ;)

ഹേമേ, ആ മഴയിലേക്ക് എന്നെ ഉന്തരുത്, മഞ്ഞു മഴ എന്നോട് പിണങ്ങും ;)

മനോ, ബിജൂ, കുമാരന്‍, പി.എസ്സ്, ഹേമ, സിബൂ, ജയന്‍, സുപ്രീയ, മുകില്‍, ഒഴാക്കന്‍, ബ്ലൂ റോസ്, ഭാഗ്യവതീ, ജിഷാദ്,
എല്ലാവര്‍ക്കും സ്നേഹം :)

Sabu Hariharan said...
This comment has been removed by the author.
Sabu Hariharan said...

ഹേമയും, മയൂരയും എല്ലാം പറഞ്ഞു compliments ആക്കി

സ്മിത മീനാക്ഷി said...

ഞാനെന്താ ഇതു കാണാന്‍ വൈകിയതു? മഴയുടെ തണുപ്പൊക്കെ മറ്റുള്ളവര്‍ കൊണ്ടുപോയോ? എങ്കിലും എനിക്കും അനുഭവപ്പെട്ടു... നന്ദി.

Meera..... said...

മഴ നനയാതെ ഈ വരാന്തയില്‍ ഇരുന്നു ആസ്വതിക്കാം എന്ന് കരുതി പക്ഷെ ഇവിടെ തോരാത്ത മഴ ....... നന്ദി മയൂര ....

ശില്പാ മേനോന്‍ said...

ഓർമ്മയൊരു മഴയാണതിൽ നനഞ്ഞൊട്ടി നിൽക്കുന്നു ഞാൻ...