Monday, October 11, 2010

ഒടു(രു)ക്കം

വര്‍ഷങ്ങളോളമിരുവരുമൊന്നിച്ച്,
തലവച്ച്, മുഖം ചേര്‍ത്തുറങ്ങിയിരുന്ന
തലയിണ കൊണ്ട് അവളെ
ശ്വാസം മുട്ടിച്ച് കൊല്ലുമ്പോള്‍

ശവമെടുപ്പിനു മുന്നേ
അവളെ ഒരുന്നോക്ക് കാണാന്‍ വരുന്ന
അവളുടെ കാമുകനെ വെട്ടിനുറുക്കി
അവളോടൊപ്പം അടക്കുമെന്നവന്‍ അലറി.

കുഴിമാടത്തിലേക്കെടുക്കും മുന്നേ
അവളെ കാണാനെത്തിയവര്‍ക്കിടയില്‍
അവളുടെ കാമുകിമാരുണ്ടായിരുന്നു.

കുഴിമാടത്തിനരികിൽ അവൻ ഇപ്പോഴും
അവളുടെ കമുകനെയും കാത്തിരിപ്പാണ്!

32 comments:

മയൂര said...

ഒടു(രു)ക്കം!

സഹ്യന്‍ ഊരള്ളൂര്‍ said...

:)

Manoraj said...

കുഴിമാടത്തിലേക്കെടുക്കും മുന്നേ
അവളെ കാണാനെത്തിയവര്‍ക്കിടയില്‍
അവളുടെ കാമുകിമാരുണ്ടായിരുന്നു.


ഡോണ മേല്‍ സൂചിപ്പിച്ച വരികളില്‍ അവളെ കാണാന്‍ അവളുടെ കാമുകന്മാരുണ്ടായിരുന്നു എന്നോ, അതോ അവന്റെ കാമുകിമാരുണ്ടായിരുന്നോ അല്ലേ ഉചിതം. എന്റെ പൊട്ടബുദ്ധിയില്‍ തോന്നിയത് അവന്റെ കാമുകിമാരുണ്ടായിരുന്നു എന്നാണ്. അതല്ല ഡോണ ഇപ്പോള്‍ എഴുതിയതാണ് അവിടെ യുക്തമെങ്കില്‍ ഞാന്‍ വിശദീകരണം ചോദിക്കുന്നു.. കൊല്ലരുത് :)

മേഘമല്‍ഹാര്‍(സുധീര്‍) said...

good

Jayesh/ജയേഷ് said...

ഹാ..നല്ലത്..ഒരു കഥയ്ക്കുള്ള സ്കോപ്പ് ഉണ്ട്...

Kalavallabhan said...

ഇതൊരു സ്വവർഗ്ഗ പ്രേമ പ്രശ്നമാണല്ലോ ?

മേല്‍പ്പത്തൂരാന്‍ said...

ഒടുക്കത്തെ കവിത..!:(

പിന്നേ.. ഈകുണ്ടാമണ്ടിയൊന്നും മെയിലിൽ കിട്ടുന്നില്ല ശരിയാക്കുമെന്ന് വിശ്വസീക്കുന്നു..:(

മൻസൂർ അബ്ദു ചെറുവാടി said...

:)

പാറുക്കുട്ടി said...

വിശ്വാസം അതല്ലേ എല്ലാം !!!

ബിജുകുമാര്‍ alakode said...

മനോരാജിന്റെ അതേ സംശയം എനിയ്ക്കും തോന്നി.
അല്ലെങ്കില്‍ പിന്നെ ലെസ്ബിയനിസമാണോന്നൊരു ശങ്കയില്ലാതില്ല..

നിരക്ഷരൻ said...

പറ്റിച്ചേ.. പറ്റിച്ചേ :)

ജാബിര്‍ മലബാരി said...

:)
സ്നേഹമാണോ അതോ പ്രതികാരമാണോ ഒരുങ്ങി നില്‍ക്കുന്നത്


എന്റെ ബ്ലൊഗ് വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

Kalam said...

ഇതൊരു സ്വ(വ)ര്‍ഗ്ഗീയ പ്രശ്നം തന്നെ!
;)

പദസ്വനം said...

കാത്തിരുപ്പ് മാത്രം മിച്ചം!!!

M.R.Anilan -എം. ആര്‍.അനിലന്‍ said...

എന്റീശ്വരാ കാലം മാറിയല്ലോ ,ഇനിയെന്തു ചെയ്യും!

PS said...

ഒരുമാസം അവധി എടുത്തത്‌ നന്നായി .... അതിന്റെ ഉണര്‍വ്വ് കാണാനുണ്ട് :)
എന്നാലും തിരിച്ചു വരവ് ലെസ്ബിയന്‍ കൊലപാതകത്തിലൂടെ ആകുമെന്ന് പ്രതീക്ഷിച്ചില്ല

കുഞ്ഞൂസ് (Kunjuss) said...

"കുഴിമാടത്തിലേക്കെടുക്കും മുന്നേ
അവളെ കാണാനെത്തിയവര്‍ക്കിടയില്‍
അവളുടെ കാമുകിമാരുണ്ടായിരുന്നു."


കവിതയുടെ കാതലായ ഈ വരികള്‍ മനോഹരമായിരിക്കുന്നു.

Meera..... said...

കവിത മനോഹരമായിരിക്കുന്നു ... :)

രാജേഷ്‌ ചിത്തിര said...

പ്രകൃതിയിലെ ചില കാഴ്ചക്കുറ്റങ്ങള്‍...
വര്‍ഗ്ഗചിന്തകള്‍ക്ക് സ്ഥാനമുള്ള വര്‍ത്തമാനത്തില്‍
ഇരിക്കട്ടെ ഡോണയുടെ വഹ ഒന്നും...

നന്നായി, വരികളിലെ ചില സൂത്രപ്പണികള്‍.
ഒരേ സമയം കാമുകനും,കാമുകിയുമാകുന്ന
ആ അവസ്ഥ...മനസ്സല്ലെ എല്ലാം..

അവസാനവരിയില്‍, കാമുകന്റെ അക്ഷരപ്പിശാച് ഒഴിവാക്കാമായിരുന്നു;

മുകിൽ said...
This comment has been removed by the author.
parvathikrishna said...

കുഴിമാടത്തിനരികിൽ അവൻ ഇപ്പോഴും
അവളുടെ കമുകനെയും കാത്തിരിപ്പാണ് പ്രതീക്ഷകള്‍ക്കപ്പുറമാവാം പലപ്പോഴും യാദാര്‍ത്ഥ്യം അല്ലെ? എന്തൊക്കെയൊ ചിന്തകള്‍ വന്നു മനസ്സില്‍, നന്നായിരിക്കണു.

naakila said...

Love and Lesbianism
Nice Poem

lekshmi. lachu said...

kolllaam..

ജോഷി രവി said...

sambhavam ugran :) nannayirikkunnu.. chilathu ormippichu ee varikal... donuse manassilayi kanumo njan udheshichathu?

ശ്രീജ എന്‍ എസ് said...

kidilam...

അന്വേഷകന്‍ said...

നല്ല കവിത..

പക്ഷെ മനോരാജിന്റെ സംശയം തന്നെ എനിക്കും...

അല്ലെങ്കില്‍ ബിജുകുമാര്‍ പറഞ്ഞതായിരിക്കും അല്ലെ കാര്യം...

Sabu Hariharan said...

A good, lesbian thought.
The last 2 lines are unnecessary..just my thought

Unknown said...

കവിതയില്‍ ചോദ്യമില്ല എന്നുണ്ടോ?

മയൂര said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹം:)

മനോരാജ്, വാക്കുകളൊന്നും മാറിയിട്ടില്ല, എഴുതിയത് അതു പോലെ തന്നെ :)

മേല്‍പ്പത്തൂരാന്‍, ഫീഡ് ബേണര് ആളുകള്‍ സമയാസമയം അപ്പ്ഡേറ്റ് അയക്കുന്നുണ്ടെന്നാണ് കാണാന്‍ കഴിഞ്ഞത്. എന്താണ് കിട്ടാത്തതെന്ന് മനസിലാകുന്നില്ല.

നീരൂ, അദെന്നെ...കികികീ... ;)

ആഷിക്ക്, ഉത്തരങ്ങളുള്ളിടത്തെല്ലാം ചോദ്യം അതില്‍ നിന്നു തന്നെ കണ്ടെത്താം :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി;സ്നേഹം :)

jayanEvoor said...

സ്ത്രീയ്ക്ക് പ്രണയത്തിന് പുരുഷൻ തന്നെ വേണം എന്ന പുരുഷ ചിന്താഗതിയുടെ മണ്ടയ്ക്കിട്ട് ഒരു തട്ട്!

അതു മനസ്സിലാകാതെ പോയത്, എഴുത്തുകാരിയുടെ തെറ്റല്ല!

ajiive jay said...

enikku thonnunnu, kaamuki thanne nallathu, cause appozhum real lov kodukkunna kaamukane kaathirikkunna kaamuki(mar) marichittilla, peelaathose paranjathupole ezhuthiyath ezhuthi- athaanu kavitha ennenikku thonnunnu...... congrats

റ്റിജോ ഇല്ലിക്കല്‍ said...

നല്ല കവിത...ആശയം കുറെക്കൂടി പരോക്ഷമാക്കാമായിരുന്നു..