നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇല്ലാത്ത പശുവിന് പുല്ല് പറിച്ചുകൊണ്ട്
വയല്‍ക്കരയില്‍ നില്‍ക്കുന്നൊരാള്‍
നാല്‍ക്കാലിയായി മാറുന്നതും മേയുന്നതും!
ഇല്ലാത്ത മീനിനു ചൂണ്ടയിടുന്നൊരാള്‍
ചെകിളകള്‍ വിടര്‍ത്തി, വായ തുറന്ന്
പിടഞ്ഞ് പിടഞ്ഞൊരു മീനായി
പുഴയിലേക്ക് ചാടി നീന്തിത്തുടിച്ച് പോകുന്നത്!
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
ഇല്ലാത്തൊരാള്‍ക്കൂട്ടം
അവരവരുടെ ഇല്ലാത്ത വീടുകളിലേക്ക്
മടങ്ങി പോകുന്നതും
ഇല്ലാത്ത ആളുകള്‍ അവരെ കാത്ത്
ആ വീടുകള്‍ക്കുള്ളിലിരിക്കുന്നതും
ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!
കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!
ഇല്ലാത്ത പശുവിന് പുല്ല് പറിച്ചുകൊണ്ട്
വയല്‍ക്കരയില്‍ നില്‍ക്കുന്നൊരാള്‍
നാല്‍ക്കാലിയായി മാറുന്നതും മേയുന്നതും!
ഇല്ലാത്ത മീനിനു ചൂണ്ടയിടുന്നൊരാള്‍
ചെകിളകള്‍ വിടര്‍ത്തി, വായ തുറന്ന്
പിടഞ്ഞ് പിടഞ്ഞൊരു മീനായി
പുഴയിലേക്ക് ചാടി നീന്തിത്തുടിച്ച് പോകുന്നത്!
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
ഇല്ലാത്തൊരാള്‍ക്കൂട്ടം
അവരവരുടെ ഇല്ലാത്ത വീടുകളിലേക്ക്
മടങ്ങി പോകുന്നതും
ഇല്ലാത്ത ആളുകള്‍ അവരെ കാത്ത്
ആ വീടുകള്‍ക്കുള്ളിലിരിക്കുന്നതും
ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!
കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!