Saturday, February 26, 2011

കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇല്ലാത്ത പശുവിന് പുല്ല് പറിച്ചുകൊണ്ട്
വയല്‍ക്കരയില്‍ നില്‍ക്കുന്നൊരാള്‍
നാല്‍ക്കാലിയായി മാറുന്നതും മേയുന്നതും!

ഇല്ലാത്ത മീനിനു ചൂണ്ടയിടുന്നൊരാള്‍
ചെകിളകള്‍ വിടര്‍ത്തി, വായ തുറന്ന്
പിടഞ്ഞ് പിടഞ്ഞൊരു മീനായി
പുഴയിലേക്ക് ചാടി നീന്തിത്തുടിച്ച് പോകുന്നത്!

നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
ഇല്ലാത്തൊരാള്‍ക്കൂട്ടം
അവരവരുടെ ഇല്ലാത്ത വീടുകളിലേക്ക്
മടങ്ങി പോകുന്നതും
ഇല്ലാത്ത ആളുകള്‍ അവരെ കാത്ത്
ആ വീടുകള്‍ക്കുള്ളിലിരിക്കുന്നതും
ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!

കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!

55 comments:

മയൂര said...

illusion

P.R said...

wow!

Ronald James said...

ഇല്ലാത്തവരുടെ ലോകമാണിത്.. ഇല്ലാത്തവരെ കാണേണ്ടി വരുമ്പോള്‍ നമ്മളും ഇങ്ങിനെയാണ്...

'എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!'

നല്ല വരികള്‍ ...

ഗോര്‍ഗ്ഗ് said...

ഇവരാരും ഇല്ലാരുന്നോ... എല്ലാം നമ്മുടെ തോന്നലായിരുന്നോ...

JITHU said...

ഇല്ലേ...!!!!!! ഇല്ലായിരിക്കും

ammu parvathy said...

kannillathavanukk kannadakal moonnennam, randennam potta,onninu chilleyilla... kollam kavitha..

ആദിത്യന്‍ said...

എല്ലാം ഉള്ളത് തന്നെ ആര് പറഞ്ഞു ഇല്ല എന്ന്

സുഗന്ധി said...

ഇല്ലാത്ത അടുപ്പിൽ വേവിച്ച അക്ഷരങ്ങൾ ........

KV said...

എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!'

.............................

www.blacklightzzz.blogspot.com

Manoraj said...

കണ്ടിട്ടുണ്ടോ നിങ്ങള്‍?

വേണ്ടാത്ത കവിതയെഴുതി
വേണ്ടാത്ത ബ്ലോഗിലിട്ട്
വേണ്ടാത്ത വായനക്കാരെ വായിപ്പിക്കുന്ന
വേണ്ടാത്ത മയൂരയെ കണ്ടിട്ടുണ്ടോ?

ഇല്ലയെന്നുത്തരം....

എന്നാല്‍,

നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
എന്നെപ്പോലുള്ള വിഢികള്‍
കവിതയെഴുതാന്‍ ശ്രമിച്ച്
പരാജയപ്പെടുന്നത്?

കാണുവാതെവിടെപോവാന്‍..!!

ഈ കാട്ടിക്കൂട്ടുന്നത് മുഴുവന്‍ അതല്ലേ..:)

Pollution... :)

ങഹാ.. അത്രക്കായോ.. :):)

Manoraj said...

ചുമ്മാ വട്ട് തോന്നിയതാ.. കവിത നന്നായിട്ടുണ്ട് മയൂര..

Rineez said...

illatha kavitha vaayich veruthe illatha confusion undaakki vechu.. :-/

റീനി said...

തോന്നലാണ്, ഞാന്‍ കമന്റ് ഇട്ടിട്ടില്ല. ഞാനും ഇല്ലാത്തവരുടെ കൂട്ടത്തില്‍ വെറുമൊരു തോന്നല്‍ മാത്രമല്ലേ, ഇല്ലാത്ത അക്ഷരങ്ങളുമായിട്ടൊരാള്‍!

Rineez said...

illaaththa oru illyaayma..!
:-D kandittond kandittond njan kore kandittond.

k.madhavikutty said...

ha ha kandittund kandittund done

BIJU KOTTILA said...

ഞാൻ എന്നെ ഒന്നു തൊട്ടു നോക്കി ഞാൻ ഉണ്ട് കെട്ടോ

അനുജി, കുരീപ്പള്ളി. said...

ഇല്ലാത്ത ലോകത്ത്
ഇല്ലാത്ത ബ്ലോഗില്‍
ഇല്ലാത്ത ഡോണമ്മയുടെ
ഇല്ലാത്ത കവിതയ്ക്ക്
ഇല്ലാത്ത കമന്റിടാന്‍
ഞാന്‍ ഇല്ലേ.... :)

Ranjith Chemmad / ചെമ്മാടന്‍ said...

Donz on traack... Superb...!

നിരക്ഷരൻ said...

ആയിരത്തിന്റേം അഞ്ഞൂറിന്റേം നോട്ടുകളൊഴികെ ബാക്കിയെല്ലാം ഞാൻ കണ്ടിട്ടുണ്ട്. :)

nikukechery said...

ഇല്ലാത്തൊരാളുടെ ഇല്ലാത്ത കവിത ഇല്ലാത്തൊരാൾ വായിച്ചില്ല.

Ajumon said...

ഉണ്ട്...ഉണ്ട്... എനിക്കറിയാം... ഈ ഇല്ലാന്ന് ഈ ഡോണാമ്മാ ചുമ്മാ പറ്റിക്കാന്‍ പറയുന്നതാ... :'(

അലി said...

ഇല്ല!

ശ്രീകുമാര്‍ കരിയാട്‌ said...

ഇല്ലാത്ത ഈ കമന്റ് , ഇല്ലാത്ത ആ കവിതക്കായി.....

Aju raghavan said...

there is nothing more painful than facing reality .it's easy to think about unreal but loosing on real is to be experienced .

എന്‍.എം സുജീഷ് said...

പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലെ ഡയലോഗ് ഓര്‍മ്മ വന്നു.. ശെരിക്കും ജീവിക്കുന്നവര്‍ നമ്മളാണോ അതോ മരിച്ചവരോ?

അങ്ങനെയെങ്കില്‍ നമ്മളേക്കാള്‍ കൂടുതലുള്ള അവരല്ലേ? അവരെ കാണാന്‍ നമുക്കാകുന്നില്ലല്ലോ..

പാപ്പാത്തി said...

ഞാന്‍ ഇവിടെ ഇല്ലാത്ത കാരണം ഈ ഇല്ലാത്ത കവിതയ്ക്ക് കമന്റ് ഇടുന്നില്ല ഡോണ്‍...അഭിനന്ദനങ്ങള്‍...

:))))

bobby said...

njaan kandilla ennu parayaruthu.
allenkil njaan chicagol vannappol ayacha messaginentha reply cheyyanje ?

annu vicharicha poleyonnum nadannilla.
muzhuvan manjaarunnu.

MAYA said...

ആഗ്രഹങള് സ്വപ്നങള്ക്കു വഴിമാറൂന്നു.... സ്വപ്നങള് മൊഹങള്ക്കും .
................ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ....???

C said...

ente illatha academyude illatha award ividengum illatha ninak avidengum illatha njaan ithaa ullathpole illaathathu tharunnu, seriyaayo???? ninnekkondu thottu donnnnnnnnn

Manickethaar said...

എല്ലാം മായ...മയം....

ranji said...

വായിച്ചു.. ചിന്തിച്ചു.. വട്ടായി.
സമാധാനമായല്ല്?

പകല്‍കിനാവന്‍ | daYdreaMer said...

!

മേൽപ്പത്തൂരാൻ said...

ഇല്ലാത്ത അക്ഷരങ്ങളാൽ
ഇല്ലാത്തപേപ്പറിൽ
ഇല്ലാത്ത പേനകൊണ്ട്
ഇല്ലാത്ത കവിതയെഴുതി
ഇല്ലാത്ത കമ്പ്യൂട്ടറിൽകൂടി
ഇല്ലാത്ത ബ്ളോഗിലെഴുതി
ഇല്ലാത്ത വായനക്കാരെ
ഇല്ലാതാക്കിയേ.....എല്ലാരേം പറ്റിച്ചേ....!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇല്ലാത്ത കാര്യം ഉള്ളതു പോലെ...

the man to walk with said...

ഇഷ്ടായി എന്ന് കമ്മെന്റ് ഇട്ടിട്ടില്ല ..

പ്രദീപൻസ് said...

ഞാന്‍ ഇവിടെ തന്നെ ഉണ്ട്..പിന്നെ നിങ്ങളുടെ ഒക്കെ കാര്യം എനിക്കറിയില്ല

സംഭവം സൂപ്പര്‍..

ഇല്ലാത്ത പ്രഥമന്‍ കഴിച്ച്..ഇല്ലാത്ത ഏമ്പക്കം വന്നപോലെ ..

ഉമ്മുഫിദ said...

ഞാന്‍ ഉണ്ടോ ? ഇല്ല !
ഞാന്‍ ഇല്ലേ ? ഉണ്ട് !
അല്ല ,
രണ്ടിന്റെയും മധ്യത്തില്‍
ആണോ , അല്ല !
അല്ലെ , ആണ് !
_________
എല്ലാം തോന്നലാകുമോ ??

Mayoora said...

പി.ആര്‍, റോണാള്‍ഡ് - സന്തോഷം :)

ഗോര്‍ഗ്ഗ്- എന്തിറ്റ് പേരാണിഷ്ടാ ;)

ജിത്തു, അമ്മു, ആദിത്യന്‍ - സന്തോഷം :)

സുഗന്ധി, വേവ് കുറവാ ;)

ചെമ്മാടന്‍,റിനീസ്, കെ.വി - സന്തോഷം :)

മനോരാജ്, ങ്..ങാ അങ്ങനെ വഴിക്ക് വാ(ഞാന്‍ ഓടി) ;)

റീനി, ഞാനിവിടെ പണ്ടേയ്ക്കു പണ്ടേയില്ല ;)

മാധവിക്കുട്ടി,Caught me red handed!!;)

ബിജൂ, അനുജീ, - ഒക്കെയൊരു തോന്നലാ ;)

നീരൂ, ഞാനിപ്പോഴും അഞ്ചൊയ്സ്സാ പത്തൊയ്സാ..ചില്ലറ ചില്ലറേയ് ;)

nikukechery, Ajumon - ഞാനൊരു ഗുണ്ട് പൊട്ടിച്ചതല്ലെ ;)

അലീ, അലീക്ക് കര്യമനസ്സിലായി :)

ശ്രീകുമര്‍ സാര്‍ - സന്തോഷം :)

അജു, സുജീഷ്, പാപ്പാത്തി :)

Bobby, pardon me, i was out of station then.

Maya, കാണുന്നുണ്ട് കാണുന്നുണ്ട് :)

C, കണ്ണേ നമുക്കൊന്നിച്ച് തോല്‍ക്കാം:)

Manickethaar,പകല്‍കിനാവന്‍ :)

Ranji, ബൂഹഹ്ഹാ...കുറെനാളായി ഞാന്‍ നോട്ടമിട്ടേക്കുന്നു..ജസ്റ്റ് ഡിസംബര്‍ ദാറ്റേ (ഞാന്‍ വീണ്ടും ഓടി ) ;)

മേല്‍പ്പത്തൂരാന്‍, പിന്നല്ലാതെ :)

മുരളിയേട്ടന്‍, സന്തോഷം,

the man, ഞാന്‍ കണ്ടിട്ടുമില്ല ;)

പ്രദീപന്‍സ്, ഉമ്മുഫിദ - സന്തോഷം. :)


മായയിലൂടെ കടന്നു വന്ന്,
മായജാലം കാട്ടിയ എല്ലാവർക്കും സ്നേഹുമ്മ :)

വാഴക്കോടന്‍ ‍// vazhakodan said...

കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ അറിഞ്ഞിട്ടും അറിയാതെ നില്‍ക്കുന്നവനെ മന്ദബുദ്ധി എന്ന് കെ വി കുഞ്ഞഹമ്മദ് ഒരിക്കല്‍ ഒരാളെക്കുറിച്ച് പറയുകയുണ്ടായി!

ഇവിടെ ഇപ്പോള്‍ കാണാനും കേള്‍ക്കാനും ആരും ഇല്ലല്ലോ! ഞാനാണെങ്കില്‍ ഇവിടെ വന്നിട്ടും ഇല്ല!:)

തണല്‍ said...

വേവു പാകം മയൂരാ
:)

സുജിത് കയ്യൂര്‍ said...

abhinandanangal

AloneInACrowd said...
This comment has been removed by the author.
AloneInACrowd said...

എനിക്കറിയാം....

ഇല്ലാത്ത പശുവിനു പുല്ലു പറിച്ചു കൊടുത്ത,
ഇല്ലാതെ മീനിനായ് ചൂണ്ടയിട്ട,
ഇല്ലാത്ത ആര്‍ക്കൊക്കെയോ വേണ്ടി കാത്തിരുന്ന ആ ആളെ എനിക്കറിയാം....

കാരണം അതു ഞാന്‍ തന്നെ ആയിരുന്നു...

Reema Ajoy said...

ഞാന്‍ സത്യമായും ഇവിടെയില്ല.....
പിന്നെങ്ങേനെ കമന്റും?

jayarajmurukkumpuzha said...

aashamsakal.....

comiccola / കോമിക്കോള said...

നന്നായി....ആശംസകള്‍...!!!

Diya Kannan said...

beautiful mayoora

Sapna Anu B.George said...

മയൂര.......ഈ “illusion" ജീവിതത്തിൽ വരുംബോൾ നമ്മൾ ഒരു excuse' ആയി മാറ്റാൻ തുടങ്ങും,അത് ഒരിക്കലും പാടില്ല, അനുഭവം ഗുരു എന്നു കൂട്ടിക്കോളൂ......എന്നാ ഇല്ലാത്തതിനെ തിരയുന്നതിൽ തെറ്റില്ല അല്ലെ??നന്നായിട്ടുണ്ട് കേട്ടോ...........

jayarajmurukkumpuzha said...

aashamsakal.............

ഇ.എ.സജിം തട്ടത്തുമല said...

“കാതിലേയ്ക്ക് തുളച്ചുകയറുന്ന
ഓരോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാൻ
കൈയിലെടുത്തിരുന്ന തുമ്പു കൂർത്ത്,
മുകളിലേയ്ക്കു് വളഞ്ഞ കത്തികൊണ്ട്.....“


“പാതാലക്കരണ്ടി ഏതു നിമിഷത്തിലാണ്......“

കൂർത്തുമൂർത്ത ആയുധങ്ങൾകൊണ്ടണല്ലോ കളി! മുൾമുനകൾ രാകിമിനുക്കിയ കവിതയ്ക്കുമുണ്ട് ആ മൂർച്ഛ. “ഋതുമാപിനി”

ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റെഴുതുന്ന ആ കോളത്തിൽ ഒന്നുമെഴുതാതെ പബ്ലിഷ് ആക്കിയിരുന്നെങ്കിൽ എഴുതാത്തൊരു കവിത വായിച്ച് ഇല്ലാത്തൊരു കമന്റിടാമായിരുന്നു.......

ഇ.എ.സജിം തട്ടത്തുമല said...

“ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!“

ഉണ്ട്. അങ്ങനത്തെ ഒരുപാടുപേർ നമ്മുടെ രാജ്യത്തുണ്ട്.ലോകത്തുണ്ട്. ഒരു നേരത്തെ ആഹാരം വെറും സ്വപ്നം മാത്രമായ ലക്ഷങ്ങൾ! പക്ഷെ അതു കാണാൻ കഴിയുന്നവരുടേ എണ്ണം കുറഞ്ഞുവരികയാണെന്നു മാത്രം!

Prajil Aman (പ്രജില്‍ അമന്‍) said...

ഞാൻ കാണ്ടിട്ടുണ്ടു പക്ഷെ എവിടാണെന്നു പറയില്ല..!

ഞാന്‍ said...

ഇല്ലായ്മയുടെ വല്ലായ്മകള്‍ ......
പറഞ്ഞാല്‍ തീരില്ല കേട്ടാലും ....
ചൂണ്ടകള്‍ ഉണ്ടാകുന്നതെങ്ങിനെ ?
ഇല്ലായ്മകളില്‍ നിന്ന്....അല്ലേ?
ആ............. ആര്‍ക്കറിയാം?

ജയിംസ് സണ്ണി പാറ്റൂര്‍ said...

അതെ നമ്മളില്‍ പലരും അങ്ങിനെ തന്നെ
ഒടുവില്‍ സമയം നഷ്ടപ്പെട്ടെന്നറിയുമ്പോള്‍
ഉരുകിപ്പിടയും. വളരെ നന്നായിരിക്കുന്നു.