Thursday, March 15, 2012

നാദമെന്ന സ്വതന്ത്രസംഗീത സംരംഭത്തിൽ ഒരു പിറന്നാൾ ഗാനം


സംഗീതം - ജി നിശീകാന്ത്
ആലാപനം - നവീൻ എസ്
രചന : ഡോണ മയൂര

ഗാനത്തിന്റെ വരികൾ
-------------------------------------
വൃശ്ചിക പൂങ്കാറ്റു തലോടും
മുടിയിഴയുമ്മ വച്ചൊരാൾ
കാതിൽ മെല്ലെ മൂളും
സ്നേഹം തുളുമ്പും
പിറന്നാളാശംസകൾ (വൃശ്ചിക)

പൊന്മണീ നിൻ കാലിൽ
ചിലമ്പൊലി ഉണരും പോലെ...
കണ്മണീ നിൻ കാതിൽ
കതിർമണി ഉലയും പോലെ…(പൊന്മണീ)
ആഘോഷമായ് നേരാം..
ആമോദമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ (2)
വൃശ്ചിക പൂങ്കാറ്റു തലോടും…

കാറ്റായ് നിൻ കൈയിൽ
തരിവളയിളകി മെല്ലെ…
മേഘങ്ങൾ വന്നണഞ്ഞുവെൺ
കുടയായ് നിൻ മേലെ…(കാറ്റായ്)
നിൻ ജന്മനാൾ നേരാം…
സ്നേഹാർദ്രമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ(2) (വൃശ്ചിക…)

ഗാനം ഇവിടെ കേൾക്കാം...വൃശ്ചിക പൂങ്കാറ്റു തലോടും

4 comments:

മയൂര said...

നാദമെന്ന സ്വതന്ത്രസംഗീത സംരംഭത്തിൽ "വൃശ്ചിക പൂങ്കാറ്റു തലോടും
മുടിയിഴയുമ്മ വച്ചൊരാൾ", ഒരു പിറന്നാൾ ഗാനം

Sandhya said...

:) Loved it!

കുഞ്ഞൂസ് (Kunjuss) said...

Nice...!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല ഗാനം