Tuesday, October 16, 2012

ഭൂപടത്തിനായി ദിക്കിലും ജലത്തിലും ഭ്രമിച്ച്

ഞാനെന്ന പുരാതനമായ
കപ്പൽച്ചേതത്തിന്റെ
രഹസ്യമൊഴിയേ



‘നിന്നെ ഞാൻ സങ്കടപ്പെടുത്തി’
എന്നെഴുതിയ ടീ-ഷർട്ടിട്ട കാറ്റിന്റെ തേരിൽ
അലകൾ പോലെ ഇതളനക്കമുള്ളൊരു
കടൽ‌പ്പൂവ് കൊടുത്തയക്കുന്നു.

എന്റെ തെറ്റുകൾ മാപ്പാക്കി
തിരിച്ച് കൊടുത്തു വിടണേ


ഏതോ കാർട്ടൂൺ കഥാപാത്രത്തിന്റെ
തലയ്ക്കു മുകളിൽ പ്രത്യക്ഷപ്പെടുന്ന
‘സ്പീച്ച് ബബിളി’നുള്ളിലെ
ബൾബ് കത്തുന്നതു പോലെ
കരയിലേക്കുള്ള ഭൂപടം
ഞാനതിൽ നിന്നും വീണ്ടെടുത്തുകൊള്ളാം!

8 comments:

മയൂര said...

ഭൂപടത്തിനായി ദിക്കിലും ജലത്തിലും ഭ്രമിച്ച്

Vineeth M said...

ഭ്രമിച്ചു ഭ്രമിച്ചു അങ്ങനെ യാത്ര പോകുന്നു......

എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
www.vinerahman.blogspot.com

Manoraj said...

കവിത വഴികളില്‍ ചില മാറിചിന്തകള്‍ പോലെ തോന്നുന്നു. ശരിയാണോ? അതോ എന്റെ വെറും തോന്നലോ ?

Rineez said...
This comment has been removed by the author.
Rineez said...

തെറ്റുകള്‍ മാപ്പ് ആക്കി വീണ്ടും തെറ്റിലേക്ക് വഴി കാണിക്കുന്നത് ശെരിയാണോ? X-/

Admin said...

കവിത കൊള്ളാം..
ചിലവരികളിലൊരു പന്തികേടുപോലെ..
സാരമില്ല..
എന്റെ തോന്നലാവാം..

Madhusudanan P.V. said...

കവിത വായിച്ചു ഞാനും ഭ്രമിച്ചുപോയി. ആശംസകൾ

rameshkamyakam said...

എനിക്ക് മനസ്സിലായില്ലെങ്കിലും കവിതയിൽ കാര്യമുണ്ടെന്ന് തോന്നി.