Monday, January 06, 2014

ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...

നമ്മൾക്കായി മാത്രമുള്ള
നിമിഷങ്ങളിൽ നിന്നും
വിരഹംകൊണ്ടെന്നെ
വരഞ്ഞിട്ടിരിക്കുന്ന അയയിൽ
അഴലിന്റെ ആഴങ്ങളിൽ
നിന്നെന്ന പോലെ ഉറവകൾ,
ഉറുമ്പുകൾ.

എന്നിൽ വിഹരിക്കുന്ന
പ്രാണിലോകം.

ഞാനോ,
പ്രണയത്തിലേക്കുള്ള വഴിയറിയാതെ
വിട്ടുപോകില്ലെന്നുഴറുന്ന പ്രാണനും.

ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...
പ്രണയത്തിൽ
പരിണമിക്കാനറിയാത്തതിന്റെ
അസ്തിത്വം ചുമന്ന്,
പ്രണയിച്ച് മെലിഞ്ഞും
വിരഹത്താൽ തടിച്ചും
ആശ്ചര്യമെന്ന തീപ്പെട്ടിക്കൊള്ളികളുരച്ച്
എവിടെ തിരയണം,
നൈസർഗികതയെ മറികടക്കുകയെന്ന
സുപ്രധാനസിദ്ധാന്തം!




7 comments:

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ...

AnuRaj.Ks said...

sathyathil ethra vayichittum enikkonnum pidikittiyilla...

ajith said...

ഗാലപ്പഗോസ്സിലെ ഉടുമ്പുകള്‍ക്ക് സന്തോഷം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രണയം..പ്രണയം..

Unknown said...

Pranayichu melinjum, virahathaal thadichum.....nalla varikal....

Unknown said...
This comment has been removed by the author.
MEENAKSHI said...

ഏറെ ആസ്വദിക്കാൻ കഴുയുന്ന മനോഹരമായ കൃതി....