Monday, January 27, 2014

കഷ്ട്ടം. അതി നൂതനമായൊരു ആവിഷ്‌ക്കാരമായിരുന്നു നമ്മൾ - യെഹൂദാ അമിഖായി

അവർ നിന്റെ തുടകൾ
എന്റെ അരക്കെട്ടിൽ നിന്നും
മുറിച്ചുകളഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും ശസ്‌ത്രക്രിയ നടത്തുന്നവരാണ്, എല്ലാവരും.

നമ്മളിൽ നിന്നിരുവരെയുമവർ
പൊളിച്ചു മാറ്റി.
എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും എഞ്ചിനിയർമാരാണ്, എല്ലാവരും.

കഷ്ട്ടം. അതി നൂതനവും
പ്രിയമുള്ളതുമായൊരു ആവിഷ്‌ക്കാരമായിരുന്നു നമ്മൾ.
ദമ്പതികളിൽ നിന്നും മെനഞെടുത്തൊരു വിമാനം.
ചിറകുകളും സർവ്വതും.
നമ്മൾ ഭൂമിക്ക്  തൊട്ടുമേലെയൊന്ന്  വട്ടമിട്ട് പറന്നു.

നമ്മളൊരൽ‌പ്പദൂരം പറക്കുകയും ചെയ്തിരുന്നു.
                           ***
മലയാളപ്പെടുത്തൽ- ഡോണ മയൂര.

3 comments:

ajith said...

ഈ നൂതനാവിഷ്കാരം മനസ്സിലാക്കാന്‍ പഴഞ്ചന്‍ ബുദ്ധി പാടുപെടുന്നു!!!

PADMANABHAN THIKKODI said...

പരിഭാഷ കൊള്ളാം.. ഇത്തിരി ദുര്‍ഗ്രാഹ്യത ഉണ്ടോ എന്ന് ശങ്ക..

Anonymous said...

Fame Casino: Fame casino bonus
Fame Casino is a casino where players from all over the world, get up to deccasino €300 in bonus cash and enjoy a great welcome bonus. Fame kadangpintar is a big name in the 메리트 카지노 쿠폰 world of