നാലുകെട്ടിന്റെ ദ്രവിച്ച പടിപ്പുരവാതിലും
ശൂന്യമാം തുളസിത്തറയും മുറ്റവും,
മാറാലതൂങ്ങിയ പൂമുഖവാതിലും,
കരിന്തിരി കത്തിയ തൂക്കുവിളക്കും,
മുട്ടോളം കരിയില കൂടിയ നടുമുറ്റവും
താണ്ടി, കിഴക്കേ കോണിലെ
പത്തായപ്പുരതന് മുന്നിലെത്തി.
താഴെ ചിതലരിക്കുന്നൊരു-
താളിയോല ഗ്രന്ഥം,
വിറയാര്‍ന്ന കയ്യാലെടുക്കവേ,
വായിക്കുവാനാവുന്നതൊരു -
വാക്കു് മാത്രം, ശുഭം.
ക്ഷണനേരം കാതടപ്പിക്കുന്ന നിശബ്ദത.
പിന്നെ അകലുന്നൊരു ചിറകടി നാദം.
ഇത് എന്റെ ജാതകം.
മാതാപിതാക്കള്‍ എനിക്കേകിയ,
അര്‍ത്ഥ ശൂന്യമാം കുറിപ്പുകള്‍,
ഇതിലെന്റെ വര്‍ത്തമാനവും,
ഭാവിയും ഭൂതവും കുറിച്ചിരുന്നു.
Thursday, March 08, 2007
എന്റെ ജാതകം.
Labels:
കവിത
Subscribe to:
Post Comments (Atom)
32 comments:
തേങ്ങാ ഞാന്‍ ഉടക്കാം ഠേ...
കോള്ളാം ചേച്ചി.. നന്നയി തുടങ്ങി..നല്ല കവിത..
അയ്യോ.. തോക്കായിച്ചന്‍ കേറീ തേങ്ങാ ഉടച്ചു.. എന്നാലും .. പോരട്ടെങ്ങനെ പോരട്ടെ..
അനാഥ
എന്തിനാ കുട്ടീ ഇപ്പോള്‍ ജാതകം അന്വേഷിച്ചിറങ്ങിയത്. ഭാര്യയും അമ്മയുമൊക്കെ ആയിക്കഴിഞ്ഞില്ലേ?. നന്നായിപ്പോയി ചിതലരിച്ചത്. അല്ലെങ്കില്‍ അതില്‍ പറഞ്ഞ ദുഖ വര്ത്തമാനങ്ങളെയോര്ത്തിരുന്നേനേ. കുറച്ച്നാളുകൂടി കഴിയുബോള്‍ നമുക്ക് മകളുടെ ജാതകം അന്വേഷിക്കാം (വേണ്ടി വരുമെന്ന് തോന്നുന്നില്ല).
ആകെ ഉള്ള ഒരു വാക്ക് ശുഭം എന്നല്ലെ.. അതുമതി
നല്ല തുടക്കം മയൂരമെ...നല്ല കവിത...
എന്തെ ശോകഭാവം?
ശരിക്കും കുറിച്ചിരുന്നു എന്ന് എങ്ങിനെ മനസിലായി, ചിതലുകേറിയ താളിയോലക്കെട്ടില്‍ ‘ശുഭം’ എന്നുമാത്രമല്ലേ വായിച്ചെടുക്കുവാന്‍ കഴിഞ്ഞുള്ളൂ? അതോ, ശുഭം എന്ന വാക്കില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം അടങ്ങിയിട്ടുണ്ടെന്നാണോ? :)
--
തുടക്കം വളരെ നന്നായി..ജാതകം നല്ലതു തന്നെ:-)
ബ്ലോഗില്‍ വന്നാല്‍ ശുഭം എന്നാണു പ്രവചനം..തെറ്റിക്കണ്ട..മയൂരനടനം തുടരൂ ..ആശംസകള്‍
നല്ല തുടക്കം, നല്ല അവതരണം..
മാറാലകെട്ടിയ പത്തായപ്പുരയില്‍ ജാതകം ഉണ്ടെന്നറിഞ്ഞതിപ്പോഴാണോ???
ചേച്ചീ,
ഒരു പക്ഷെ ഈ കവിത മുഴുവനുമായും ആദ്യം വായിച്ചത് ഞാനായിരിക്കുമെന്ന് തോന്നുന്നു, അല്ലേ? (ഇപ്പോള്‍ ഈയുള്ളവനാരാണെന്ന് മനസ്സിലായിക്കാണുമല്ലോ..! :) ) പറഞ്ഞുകേട്ടിടത്തോളവും അറിഞ്ഞിടത്തോളവും ഡയറിയുടെ താളുകളില്‍ ഇത്തരത്തിലുള്ള കുറെയേറെ കവിതകള്‍ കൂടി ഉണ്ടല്ലോ... ഓരോന്നായി എടുത്തങ്ങ് പൂശെന്നേയ്... വായിക്കാനും കമന്റാനും ഞങ്ങള്‍ റെഡി... എല്ലാം ശുഭം ആയിത്തന്നെ വരും... എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു...
ശുഭം നല്ല വാക്ക് തന്നേല്ലേ :)
-പാര്‍വതി.
തോക്കായിച്ചോ, കൈനീട്ടത്തിന് നന്ദി.
സിനില്‍,ശ്രമിക്കാം സന്തോഷമായി.
ബയാന്‍, :).
അങ്കിള്‍,ചിതലരിച്ചത് നന്നായിപ്പോയി എന്ന് തന്നെയാണ് എന്റെയും ഉള്ളില്‍. മക്കളുടെ കാലം വരുമ്പോള്‍ “ജാതകമോ..വാട്ട്സ് ദാറ്റ് “എന്ന് അവര്‍ ചോദിക്കും.
ഇട്ടിമാളൂ, തീര്‍ച്ചയയും:)
തുഷാരമേ, ഒരായിരം നന്ദി. ശോകം മമ്മ ഭാവങ്ങളില്‍ ഒന്നു മാത്രം.
ഹരീ, വെറുതെ ശുഭം എന്ന് എഴുത്തുമോ? ആ ഒരു വാക്കില്‍ എല്ലാം അടങ്ങിയിരിക്കുന്നു:)
സാരംഗി, നന്ദി ഒരായിരം:).
പ്രിയംവദേ, ഹൃദയം നിറഞ്ഞ നന്ദി. പ്രവചനം തെറ്റാതിരിക്കട്ടെ.
ചിന്തൂ, അവിടെ എത്തും വരെ അറിഞ്ഞിരുനില്ല.
ഈയുള്ളവനേ, ആരാന്ന് മനസിലായി, ഒത്തിരി സന്തോഷം, ഹൃദയം നിറഞ്ഞ നന്ദി.
പാര്‍വതീ, അതെ,ശുഭം നല്ല വാക്ക് തന്നെയാണ്:).
എല്ലാവര്ക്കും ഒരുക്കല്‍ കൂടി നന്ദി പറഞ്ഞാല്‍ ഇവിടന്ന് ഓടിക്കുമോ...എന്നാല്‍ ഞാന്‍ ഓടി, നന്ദി/\.
Wow!!! Great start Dona..So many responses for the first post itself..Liked every bit of the poem..Sorry...that I cannot pound on my k.B in malayalam..:-(Wishing you a great future in the Blogulakam!I will keep coming here...
luv....Deep....
ഞാനും തുടങ്ങും ഒരു ബ്ലോഗ് എന്നു രണ്ടു ദിവസം മുന്നേ എന്നോട് പറഞ്ഞപ്പോഴും, ഋതുഭേതങ്ങള്‍ എങ്ങനെ എഴുതും എന്നു ചോദിച്ചപ്പോഴും, ഇങ്ങനെ ഒരു ബ്ലോഗ് എഇത്ര പെട്ടെന്നു സാധിച്ചെടുക്കാനുള്ള ഒരുക്കമാണെന്ന് ഞാന്‍ ഓര്‍ത്തതെ ഇല്ല ! വളരെ നന്നായിരിക്കുന്നു .. അഭിനന്ദനങ്ങള്‍ :)
ബൂലോഗം മഹശ്ചര്യം എന്നു കണ്ടപോള്‍ ബ്ലോഗുലകം മഹശ്ചര്യം എന്നു വായിക്കാന്‍ തോന്നുന്നു !
- ഡിഷൂം :)
വളരെ നന്നായിരിക്കുന്നു..ഇനിയും ഒരുപാടെഴുതുക!!
പ്രദീപ്, ആ പ്രോത്സാഹനം മത്രം മതി ഒരു തെന്നലിനെ കൊടുങ്കാറ്റാക്കിമാറ്റുവാന്- നന്ദി.
ഡിഷും, വളരെ സന്തോഷമായി. എല്ലാം മായ തന്നെ..ഓം ക്രീം..
ബാലൂ, നന്ദി:).
-:)
ഡോണ ചേച്ചീ, നാട്ടിലേയ്ക്ക് പോരുന്നതിനു മുന്‍പ് തകര്‍പ്പാണല്ലോ??
നന്നായിട്ടുണ്ട് കവിത.. ഏതോ ഡയറിക്കുറിപ്പിന്റെ കാര്യങ്ങള്‍ ഈയുള്ളവന് പറഞ്ഞത് കണ്ടു.. എല്ലാം ഇതിലേയ്ക്ക് പകര്‍ത്തൂ..
nannayirikkanu ttwo!
തുടക്കം കൊള്ളാം ..........
നന്നായി ഇതില്‍ കുടുതല്‍ എഴുതാന്‍ കഴിയട്ടെ......
നന്നായിരിക്കുന്നു... സ്വാഗതം.
തുടക്കക്കാരിയല്ലെന്ന് കവിത കണ്ടപ്പോഴും ‘ഈയുള്ളവന്റെ’ കമന്റ് കണ്ടപ്പോഴും മനസ്സിലായി.
എന്തായാലും ബ്ലോഗിലെ തുടക്കം നന്നായിരിക്കുന്നു... ഭാവുകങ്ങള്‍
നല്ല തുടക്കം.
സസ്നേഹം
ദൃശ്യന്‍
എല്ലാ ജാതകങ്ങളും ശുഭപര്യാവസാനിയാണല്ലോ..
വര്‍ത്തമാനത്തേ എല്ലാ ജ്യോതിഷികളും മറന്നു കളയും..നമ്മളൊ, ഭാവിയിലേക്കു കണ്ണും നട്ടു വര്‍ത്തമാനത്തെയും..
നഷ്ട സ്വപ്നങ്ങളേ.....
നഷ്ട ജാതകമെരിയട്ടെ. ചാ പിള്ളകളുടെ ജാതകം.
പുതിയ പുലരികള്‍ ജാതകമില്ലാതുയരട്ടെ.
നന്നായി, കേട്ടോ.-:)
വിഷ്ണു,നന്ദന്,റിട്ടര്‍ഡ്,ഷിബു,ദൃശ്യന്‍,അഗ്രജന്, ഇത്തിരിവെട്ടം എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.../\
ഒടിയന്, പറഞ്ഞത് വളരെ ശരിയാണ്. നാളെ കുറിച്ച് ചിന്തിച്ച് ഇന്നിനെ കുറിച്ച് നാം മറക്കുന്നു.....നന്ദി.
വേണു,ആ വരിക്കള്‍ക്ക് നല്ല മൂച്ചയുണ്ട്. ഒരായിരം നന്ദി. /\
കവിത നന്നായിരിക്കുന്നു.. കൂടുതല്‍ എഴുതണം ചേച്ചീ..
വളരെ നന്നായിരിക്കുന്നു....
ഹണീ, ശ്രമിക്കാം...നന്ദി:)
ഇളംതെന്നലേ, നന്ദി/\
അനീസ്, കവിത വായിച്ച് അഭിപ്രായം അറിയിച്ചതില്‍ നന്ദി:)
Post a Comment