Friday, July 20, 2007

നഷ്ട് സ്വപ്‌നം.

അറിയാതെ പറയാത
കൊഴിഞ്ഞു പോയ്
സ്വപ്‌നങ്ങള്‍ ഒരു
തീഷ്‌ണ സന്ധ്യ
തന്‍ കല്‌പടവില്‍.

ഉരുകുന്ന മനസ്സിലെ
ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി.

രാവില്‍ വിലോലമായ്
പാടുമാ രാപാടിയും
ദൂരെ രാമഴയേറ്റു
പറന്നു പോയി.

ഇനിയീ ഏകാന്ത
യാമങ്ങള്‍ പിന്നിടാന്‍
അത്മാവില്‍ നിശബ്‌ദമാം
തേങ്ങല്‍ മാത്രം.

18 comments:

മയൂര said...

രാവില്‍ വിലോലമായ്
പാടുമാ രാപാടിയും
ദൂരെ രാമഴയേറ്റു
പറന്നു പോയി.

Haree said...

നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ട് ആഴ്ചയൊന്നായില്ലല്ലോ, അതിനു മുന്‍പേ നഷ്ടസ്വപ്നങ്ങള്‍ അയവിറക്കുവാന്‍ തുടങ്ങിയോ! അതോ, തിരിച്ചെത്തി അദ്യ ദിവസങ്ങളിലാണോ ഈ നഷ്ടസ്വപ്നങ്ങള്‍ക്ക് തെളിമ കൂടുതല്‍, പിന്നെ പതിയെ പതിയെ അവിടുത്തെ മഞ്ഞില്‍ മുങ്ങി മറയുമോ?
കവിതയില്‍ നിശബ്ദമായ തേങ്ങലുകള്‍ കേള്‍ക്കാം, കേട്ടോ... :)
--

സാരംഗി said...

ആശയം നന്നായി, വരികളും. ഏതു സ്വപ്നങ്ങളാണ്‌ നഷ്ടമായത് മയൂരാ.
:)

G.MANU said...

ellam poyo mashey.....?

നന്ദന്‍ said...

ഡോണ ചേച്ചിയേ, ഇതെന്തുവാ ഇത്?? ഹരീ പറഞ്ഞ പോലെയാണോ കാര്യങ്ങളുടെ കിടപ്പ്??

മഴത്തുള്ളി said...

മയൂര, എന്തുപറ്റി?

ഈ നഷ്ടസ്വപ്നങ്ങള്‍ക്ക് കാരണമെന്താ? അതോ കവിതക്കൊരു വിഷയം കിട്ടിയപ്പോള്‍ എഴുതിയതോ?

എന്തായാലും കൊള്ളാം.

മയൂര said...

ഹരീ, നഷ്‌ട സ്വപ്‌നങ്ങള്‍ക്ക് തെളിമ മങ്ങാറില്ല എന്നാണ് എന്റെ പക്ഷം. ഒരു വേള മഞ്ഞില്‍ മുങ്ങി മറയും, പിന്നെയെരിവെയിലില്‍ തെളിഞ്ഞ് വരും..നാട്ടില്‍ നിന്നും മടങ്ങിയപ്പൊള്‍ ഒരു മൂകത അത്ര മാത്രം. നന്ദി..:)

സാരംഗീ, അറിയില്ലേ.....നന്ദി:)

മനൂ, ഇല്ല ഇനിയും ബാക്കി......നന്ദി :)

നന്ദാ, :).. നന്ദി..

മഴത്തൂള്ളീ, പ്രിയമേറിയത്തെന്തോ നഷ്‌ടമായതു പോലെ....:) നന്ദി...

സു | Su said...

:)

(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.)

ധ്വനി | Dhwani said...

''ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി''

എന്നാല്‍ പ്രശ്നമില്ല!! അവറ്റകളെ വിഴുങ്ങിയതു നന്നായി!! :) ചിന്തകളാണു കുഴപ്പക്കാര്‍! ചിന്തിയ്ക്കാനേ പോവേണ്ട!!

എന്നങ്ങനെ പറഞ്ഞാലും പറ്റില്ല. ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ മനോഹരസൃഷ്ടികള്‍ എങ്ങനെ ഉണ്ടാവും അല്ലേ?

നല്ല വരികള്‍ :)

Unknown said...

ചേച്ചി “ഡയറക്ടര്‍ ബ്ലെസിക്ക് പഠിക്കുവാണോ“..എന്നോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചതാ...ഇപ്പോഴാ അതു വേറെ ഒരു സ്ഥലത്തു പ്രയോഗിക്കാന്‍ അവസരം കിട്ടിയേ...നന്നായിട്ടുണ്ട് ചേച്ചി...

ശ്രീ said...

“രാവില്‍ വിലോലമായ്
പാടുമാ രാപാടിയും
ദൂരെ രാമഴയേറ്റു
പറന്നു പോയി “

ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി...
:)

മയൂര said...

സൂ, തീര്‍ച്ചയായും...നന്ദി:

ധ്വനീ, ഹൃദയം നിറഞ്ഞ നന്ദി:)

മൃദുലേ, ഡയറക്ടര്‍ ബ്ലെസിക്ക് പഠിക്കുവാന്‍ എന്താണ് സിലബസ്?? അല്ല എനിക്കറിയില്ലാ അതാ....നന്ദി:)

ശ്രീ, ഇവിടെ ആദ്യമായാണല്ലേ...നന്ദി അഭിപ്രായം അറിയിച്ചതില്‍.....:)

അനാഗതശ്മശ്രു said...

പറയാതെ അറിയാതെ നീ പോയതല്ലേ...
ഈ പാട്ടാണോ പ്രചോദന?

മയൂര said...

അനാഗതശ്മശ്രു, തീര്‍ച്ചയായും അല്ല...ഒരു നഷ്‌ടം....

സുല്‍ |Sul said...

"ഉരുകുന്ന മനസ്സിലെ
ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി."

മയൂര ഇഷ്ടമായി ഈ വരികള്‍.
നഷ്ട സ്വപ്നങ്ങളുടെ ഈരടികള്‍.
-സുല്‍

മയൂര said...

സുല്‍, വരികള്‍ ഇഷ്ടമായി എന്നറിയിച്ചതില്‍ സന്തോഷം:)

അഭിലാഷങ്ങള്‍ said...

"ഉരുകുന്ന മനസ്സിലെ
ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി"

മനോഹരമായ വരികള്‍‌....

[അഭിലാഷങ്ങള്‍‌]

മയൂര said...

അഭിലാഷ് , നന്ദി..:)