“അമ്മേയെനിക്ക് കോച്ചിപ്പിടി.........” ഇടിതീ വീഴുന്ന ശബ്ധം പോലെയാണത് കര്‍ണ്ണങ്ങളില്‍ ആഞ്ഞടിച്ചത്. ഞാന്‍ ചെവി വട്ടം പിടിച്ചു. അടുക്കളയുടെ ഭാഗത്ത് നിന്നാണ്. പിന്നെ ഒന്നും ചിന്തിക്കാതെ, വഴിയിലെ തടസങ്ങള്‍ എല്ലാം ഇടിച്ച് തെറിപ്പിച്ച് (മമ്മി, രണ്ട് കസേര, ഒരു ടീപോയ്, ഒരു കതക്ക്) ചട്ടമ്പിയുടെ അടുത്തെക്ക് ഓടി എത്തി, എട്ട് ദിക്കും പൊട്ടുമാറുച്ചത്തില്‍ ചോദിച്ചു “എന്താ മോനെ, എവിടെ..എവിടെയാണ് കോച്ചിപ്പിടിച്ചത് ... കാല്..കൈ.. എവിടെ.. എവിടെ..”
കേരള ഫിലിം ചേമ്പര്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഓസ്കര് വിന്നിങ്ങ് ആക്ഷന്‍ സീന്‍ കാണുന്നത് പോലെ പൊടി തട്ടി എണീറ്റ മമ്മിയും, ഭയനിട്ടെന്ന പോലെ നാലു വയസുകാരന് ചട്ടമ്പിയും തുറിച്ച് നോക്കുന്നു. ടിര്‍ണോം....ര്‍ണോം... ണോം.... ണോം... എന്നുള്ള സ്വരത്തില്‍ ഒരു സ്റ്റീല്‍ പാത്രം ചട്ടമ്പിയുടെ കൈയില്‍ നിന്നും തഴെ വീണു കറങ്ങുന്നു. ചട്ടമ്പിയുടെ കൈയില്‍ ഒരു ഗ്ല്ലാസുമുണ്ട്. എന്റെ ഉള്ളില്‍ കുതിച്ച് കയറിയ മെര്‍ക്കുറി ഒന്ന് താഴെയിറങ്ങാന്‍ ഒരു ദീര്‍ഘനിശ്വാസം എടുത്തത് രണ്ട്..മൂന്ന്..നാല്..എന്നങ്ങിനെ ഒരു പത്ത് ഇരുപത്തിയഞ്ച് ആയപ്പോഴെക്കും താഴെയിറങ്ങി. പിന്നെ ചട്ടമ്പിയുടെ അടുത്ത് ചെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. “എന്താ മോനെ, എവിടെ..എവിടെയാണ് കോച്ചിപ്പിടിച്ചത്... എവിടെ?” "അമ്മേ.....എനിക്ക് കോച്ചിപ്പിടിച്ചത് അറിയില്ല, ബട്ട് എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ, പ്ലീസ്...ഐ ലവ് കോച്ചിപ്പിടി.”
ഇടിവെട്ടെറ്റവളുടെ തലയില്‍ ആപ്പിള്‍ (ചുമ്മാ.... അതിന്ന് ഒന്നാമതായി ഞാന്‍ ന്യൂട്ടന് ഒന്നും അല്ല..പിന്നെ സംഭവം നടക്കുന്നത് അങ്ങ് കേരളത്തിലായിരുന്നു. അപ്പോള്‍ നല്ല ഉണങ്ങിയ തേങ്ങ തന്നെ ആണ് വീണത്.) വീണ പോലെ ആയി എന്റെ അവസ്ത. ചട്ടമ്പിക്ക് കോച്ചിപ്പിടിച്ചിരുനു എങ്കില്‍ അത് എണ്ണയൊ, കുഴമ്പോ ഒക്കെ ഇട്ട് മാറ്റാമായിരുന്നു. ഇനി കോച്ചിപ്പിടി പഠിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യും. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ചട്ടമ്പിയുടെ ചോദ്യം വീണ്ടും. "അല്ലമ്മേ, കോച്ചിപ്പിടി പഠിക്കുന്നതെങ്ങിനെയമ്മേ?”. എന്റെ മനസിലൂടെ ഒരു മിന്നല്‍ പിണര്‍ കൂടി പാഞ്ഞു പോയി. എന്തിനായിരിക്കും ചട്ടമ്പി ഇത് ചോദിക്കുന്നത്? കാരണം കൈയിലിരുപ്പ് അങ്ങിനെയാണ്.
"അമ്മേ...." ചിന്തകള്‍ കാട് കയറും മുന്‍പേ ചട്ടമ്പിയുടെ വിളികേട്ടു. "അമ്മേ.. എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ അമ്മേ, ഐ ലവ് കോച്ചിപ്പിടി.” ഞാന്‍ ഓടി പോയി ഗൂഗില്‍ ചെയ്ത് നോക്കിയാലോ എന്ന് ആലോച്ചിച്ചു. അല്ലതെ എങ്ങിനെ, ഇല്ലങ്കില്‍ ഇത് പഠിപ്പിക്കാന്‍ പറ്റിയ ആശാന്മാര് ആരേലും ഉണ്ടോ എന്ന് തിരക്കണം. എവിടെ പോയി തിരക്കും, അതിനും ഗൂഗില്‍ തന്നെ ശരണം. എന്റെ മമ്മിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചീത്തയുറപ്പാണ് (അനുഭവം ഗുരു, പിന്നെ കുറച്ച് മുന്നേ തട്ടി തഴെയിട്ടതിന്റെ പൊട്ടി‘തെറി‘ ഇതു വരെ എനിക്ക് കിട്ടിയിട്ടില്ല).
ഞാന്‍ മെല്ലെ ചട്ടമ്പിയൊട് ചോദിച്ചു, " എന്തിനാ മോനെയിപ്പോള്‍ കോച്ചിപ്പിടി പഠിക്കുന്നത്. മോനെയമ്മ മാങ്ങയെറിയാനും, തുമ്പിയെ പിടിക്കാനും, തൊടിയിലെ കുളം കലക്കി തോര്‍ത്തിട്ട് മീന്‍ പിടിക്കാനും ഒക്കെ പഠിപ്പിക്കാം. ഇതൊന്നും തിരിച്ച് പോയാല്‍ പഠിയ്ക്കാനും ചെയ്യാനും പറ്റില്ലല്ലോ, എന്താ പോരെ". "വേണ്ടായെനിക്ക് ടി.വിയിലെ ആന്റിയെ പോലെ കോച്ചിപ്പിടി തന്നെ കാണിക്കണം, എനിക്ക് അത് തന്നെ പഠിക്കണം. അമ്മേ ആ ആന്റി തലയില്‍ ഗ്ലാസും വയ്ച്ച് പാത്രത്തില്‍ കയറി നിന്നാണ് കോച്ചിപ്പിടിച്ചത്". ങേ, അങ്ങിനെയോ? ഇത്തരം അഭ്യാസങ്ങള്‍ ആന്റിയല്ല ആരു കാണിച്ചാലും തീര്‍ച്ചയായും കോച്ചിപ്പിടിക്കും എന്ന് മനസില്‍ ഓര്‍ത്തു. പിന്നെ ഈ വക ചാനല്‍ ഒക്കെ ചട്ടമ്പിക്ക് ഇത് ആരാ കാണിച്ച് കൊടുക്കുന്നതെന്നറിയാനുള്ള ആവേശത്തില്‍ എന്റെ മെര്‍ക്കുറി വീണ്ടും ഉയര്‍ന്നു.
പെട്ടെന്നാണ് ഓര്‍മ്മ വന്നത്. കുറച്ച് ദിവസം മുന്നേ ടി.വിയില്‍ കുച്ചിപുഡി കണ്ട കാര്യം. അന്ന് ചട്ടമ്പി ചോദിക്കുകയും ചെയ്തിരുന്നു "ആ ആന്റിയുടെ അമ്മ ഗ്ലാസും പാത്രവും കൊണ്ട് കളിച്ചാല്‍ വഴക്ക് പറയില്ലേ" എന്ന്. ഈ സംഭവം ചട്ടമ്പിയുടെ കുരുന്ന് മനസ്സില്‍ കടന്ന് കയറി അത് പിന്നെ കുച്ചിപുഡിയില്‍ നിന്നും കോച്ചിപ്പിടിയായി പരിണമിച്ച് ഇത്രടം വരെ എത്തുമെന്ന് ആരു കണ്ടു.
ചട്ടമ്പിയെ മെല്ലെ അടുത്തെക്ക് വിളിച്ച് ഗ്ലാസ് കൈയില്‍ നിന്നും വാങ്ങി പാത്രം നിലത്ത് നിന്നും എടുത്ത് വയ്ച്ച് പുറത്തെക്ക് നടക്കുന്നതിനിടയില്‍ കുച്ചിപുഡി ഒരു ശാസ്ത്രീയ നൃത്തരൂപമാണെന്നും, ആന്ധ്രകൃഷ്ണാ ജില്ലയിലെ കുച്ചുപുഡി ഗ്രാമത്തില്‍ രൂപം കൊണ്ട കലാരൂപമായതു കൊണ്ടാണ് ഇതിന്ന് ആ പേര് കിട്ടിയതെന്നും, തലയില്‍ വെള്ളം നിറച്ച കുടവുമേന്തി പിച്ചളക്കിണ്ണത്തില്‍ കാലിന്റെ പെരുവിരല്‍ ഊന്നി കൊണ്ടുള്ള അഭ്യാസ പ്രകടനമാണ് ഈ കലയുടെ സവിശേഷതയെന്നും ഒക്കെ എങ്ങിനെ ലളിതമായ ഭാഷയില്‍ ചട്ടമ്പിയെ പറഞ്ഞ് മനസിലാക്കാം എന്ന ചിന്തയില്‍ നടക്കുമ്പോള്‍ മുന്നിലുള്ള പടിയില്‍ തട്ടി വീണ് നടുവ് കോച്ചിപ്പിടിച്ച് ഞാന്‍ "മമ്മി, എന്റെ നടുവ് കോച്ചിപ്പിടിച്ചേ" എന്നുറക്കെ നിലവിളിക്കുന്നത് കേട്ട് ചട്ടമ്പി ഓടി പോയി ഒരു വട്ട പാത്രവും ഗ്ലാസുമെടുത്ത് എന്റെ അരികില്‍ എത്തി.

32 comments:
ഐ ലവ് കോച്ചിപ്പിടിയിലെ കഥാപാത്രങ്ങളെ ഞാന്‍ അറിയുകയെ ഇല്ല;). ഇത്തവണ അക്ഷരങ്ങളുടെ കൂടെ വരയിലും കൈ വയ്ക്കാം എന്ന് കരുതി. വര പുലികള്‍ സദയം ക്ഷമിക്കുമല്ലോ, വെറ്റയും അടയ്ക്കയും പിന്നാലെ;)
:)
ഹ...ഹ... അതു കൊള്ളാം. ഞാനുമോര്‍ത്തു എന്താണ് സംഭവമെന്ന് :)
എന്‍ഡിംഗും ഇഷ്ടപ്പെട്ടു (അമ്മയ്ക്ക് ശരിക്കും കോച്ചിപ്പിടിച്ചെങ്കിലും) :)
അത് കലക്കി ഡോണമ്മാ.
ആ പടം " 'സ്വയം വര' ചന്ദ്രികേ.." ആണെന്നുള്ള ഒരു ഡിസ്ക്ലേയ്മര്‍ കൂടെ ഇട്ടൂടെ? ;-)
പടം റെഡിയായിട്ട് കാലം കുറെയായല്ലോ.. 'മാറ്റര്‍' ശരിയാക്കാന്‍ ലേറ്റായിപ്പോയോ? എന്തായാലും സംഗതി ഉഗ്രന്‍!
ഇതെങ്ങോട്ടാണ് മുപ്പതാമത് പുലികേശിനിയുടെ യാത്ര? വരയുമുണ്ടോ കൈയില്‍. കൊള്ളാം. :)
ഹല്ല, എന്താ അത് മോനെ ഒന്നും പഠിപ്പിച്ചാല്‍? ക്ലാസിക്കല്‍ നൃത്തത്തോട് താത്പര്യമുണ്ടെങ്കില്‍ പഠിക്കട്ടേന്നേ... (ബട്ട്, പഠിത്തം തുടങ്ങുമ്പോള്‍ ആവേശം പോവുമോ ആവോ! :)
--
“മോനെയമ്മ മാങ്ങയെറിയാനും, തുമ്പിയെ പിടിക്കാനും, തൊടിയിലെ കുളം കലക്കി തോര്‍ത്തിട്ട് മീന്‍ പിടിക്കാനും ഒക്കെ പഠിപ്പിക്കാം.”
മയൂര ചേച്ചീ... കൊച്ചിനെ മാങ്ങയെറിയാന്‍ പഠിപ്പിച്ചിട്ട് കല്ലു വല്ലവരുടേയും മണ്ടയ്ക്കിരിക്കുമോ???
;)
സംഭവം രസകരമായി... പടം ആരാ വരച്ചത്???
എന്റമ്മേ കുറേ ചിരിച്ചു.. എന്തായലും ധീരജ് കലാവാസനയുള്ള കുട്ടിയാണല്ലോ.. എന്നിട്ടെന്തായി? "കോച്ചിപ്പിടി" പഠിപ്പിച്ചോ??
പടവും വരച്ചു! വിന്‍ഡോസ് പെയിന്റുമായി എത്ര നേരം മല്ലിട്ടു?? ഏതായാലും കൊള്ളാം.. :)
'കോച്ചിപ്പിടി' ഇഷ്ടായി. വര കെങ്കേമം, സജീവിനൊരു ഗോമ്പറ്റീഷന് ആകട്ടെ..
:) ജി മനുവിനും.
കോച്ചിപ്പിടി നന്നായിരിക്കുന്നു. കോമഡിയും കാര്ട്ടൂണുമൊക്കെയായിട്ടാണല്ലേ ആട്ടോബയോഗ്രഫി :)എന്നിട്ട് പാവം ചട്ടമ്പിക്ക് കുറ്റവും.
“ഐ ലവ് കോച്ചിപ്പിടിയിലെ കഥാപാത്രങ്ങളെ ഞാന്‍ അറിയുകയെ ഇല്ല;)“
ഇപ്പോ മനസ്സിലായി ആരാ കഥാപാത്രമെന്ന് ;)
:-)
:)
കോച്ചിപ്പുഡി..കോച്ചിപ്പുഡീഡാ കണ്ണാളാ...
ഓഫ്: ഈ ഐഡിയ നേരത്തേ ആ ‘കാര്ട്ടൂണിസ്റ്റി’നു കൊടുത്തിരുന്നേല്‍ കരിക്കേച്ചര്‍ തകര്‍ത്തേനേ... സജ്ജീവേട്ടന്റെ വരകണ്ടിട്ടാണാ വരയിലേക്കും കൈവയ്ക്കാന്‍ തീരുമാനിച്ചത്? ഭാവിയൊണ്ട് കേട്ടാ. പക്ഷേ നന്നായി വരക്കണമെങ്കില്‍ വെറുതെ കൈവച്ചാലൊന്നും പോരാ... നമ്മുടെ വക്കാരിമാഷിനെ പോലെ വരയിലേക്ക് തലയുംകുത്തി വീഴണം :p
ഹാഹാ..മയൂരാ..
കോച്ചിപിടി, ക്ഷ പിടിച്ചു. വരയും കേമം.:)
എന്തായാലും കോച്ചിപ്പിടി പഠിപ്പിക്കുന്നത് നല്ലതാണ്. ;)
കാമ്പുള്ള ഒന്നുമില്ല...
എങ്കിലും വായന രസകരമായിരുന്നു, ഒരുവിധം.
:)
പൊട്ടന്
ഐ ഹേറ്റ് കോച്ചിപ്പിടി എന്നായോ അവസാനം??
:)
ഹിഹി..‘കോച്ചിപ്പിഡീ‘ ഐ ലവ്..
"ഐ ലവ് കോച്ചിപ്പിടിയിലെ കഥാപാത്രങ്ങളെ ഞാന്‍ അറിയുകയെ ഇല്ല"?! :P
അതു ഞാന്‍ അങ്ങു വിശ്വസിച്ചൂ..
പിന്നെ പടം വര ഹഹാഹാ മോശമില്ലാ.മോനാണു വരച്ചതെന്നാ ഞാന്‍ ആദ്യം കരുതിയതു...
ഓരോരുത്തര്‍ക്കും ഓരോ നേരം ഓരോരോ വട്ട്!!.. ;-) ഇതും കീപ്പിറ്റപ്പ്
നോ മോര് കമന്റ്സ് :-P
ഉറുമ്പ്, വക്കാരീ, ഡാന്‍ഡി :)
അരുണ്‍, ചെറിയ ഒരു ഡിസ്ക്ലേയ്മര്‍ അതില്‍ തന്നെ ഉണ്ടലൊ?? ഇനി കുട പിടിക്കണോ, യേയ് അത്രയ്ക്കും ആയില്ല ..;)
ഹരീ, വര ഒരു കൈ നോക്കിയതല്ലേ:). നൃത്തത്തോട് താത്പര്യം ഇപ്പോള്‍ അവന് ഉണ്ട്, പറഞ്ഞത് പോലെ തുടങ്ങുമ്പോള്‍ തീരുമോ എന്നറിയില്ല.
ശ്രീ, ബിവേര്‍, കൊച്ച് പൊട്ട കണ്ണന് മാവില്‍ എറിയും പൊലെയാണ് എറിയുന്നത്, ഞാന്‍ അല്ലേ പഠിപ്പിച്ചത് അതാ;)പടം ഞാന്‍ ഒന്ന് വരയാന്‍ ശ്രമിച്ചതാണ്.
നന്ദാ, ഇല്ല,പഠിപ്പിക്കണം. വിന്‍ഡോസ് പെയിന്റുമായി ഞാന്‍ ഒരു മല്ലയുദ്ധം തന്നെ നടത്തി :)
സാരംഗീ, എന്റെ അഹങ്കാരം കൂട്ടല്ലേ, ഇപ്പോള്‍ തന്നെ ഒരു മുട്ടന്‍ അഹങ്കാരിയാണ് ;)
മഴത്തുള്ളീ, ;)
സുമുഖന്‍,സുനീഷ് :)
മനൂ, എന്നെ ആരും കൈവയ്ക്കാത്തിരുന്നാല് എന്റെ ഭാഗ്യം ;)
വേണൂ, സൂ :)
ഉപാസന, അഭിപ്രായത്തിന് നന്ദി :)
ബിന്ദൂ, ആയി...അമ്മയ്ക്ക്..:)
റിനീസ്, വരച്ച് കഴിഞ്ഞപ്പോള്‍ മോനെ കൊണ്ട് വരപ്പിക്കാം എന്ന് കരുതിയിരുന്നു. അതെ ഓരോരുത്തര്‍ക്കും ഓരോ നേരം ഓരോരോ വട്ട്, പക്ഷേ അത് ഞാന്‍ അല്ലലോ;)
യ്യോ!! വായിച്ചു കഴിഞ്ഞപ്പോള്‍ തലയ്ക്കൊരു കനം! തലയിലൊരു കുടം ഇരിക്കുന്നതു പോലെ!! അതു താനല്ലിയോ ഇത്?
ചട്ടമ്പിയോടു പറയൂ സ്വപ്നത്തില്‍ പോലും കോച്ചിപ്പിടുത്തം എന്നിനി പറയരുതെന്ന്!! എങ്ങാനും നാവുളുക്കിയാലോ!
പടം കിടു!! സ്പോര്‍ട്സ് ഷൂ ഇട്ട കോച്ചിപ്പിടുത്തക്കാരന്!! ചട്ടമ്പിയെ പരസ്യമായി വധിച്ചുവല്ലോ ഈശ്വരാ!! അല്ല ലവനിതു വേണം!!
ഈ കോച്ചിപ്പിടി എന്നു പറയുന്നത് ഇലയിട്ടു ചവിട്ടുന്നതുപോലെ പാത്രമിട്ടു ചവിട്ടുന്ന ഇടപാടല്ലേ, വീട്ടിലെ പ്ലേറ്റൊക്കെ സൂക്ഷിച്ചോ.
കൂച്ചിപ്പിടി !!!
കോച്ചിപ്പിടി നന്നായിട്ടുണ്ട്..
ഇനി വീട്ടിലെ പാത്രം ഒക്കെ ഒന്നു സൂക്ഷിച്ച് വെച്ചോ..
പടത്തെ കുറിച്ച് അഭിപ്രായം പറയാന്‍ പറ്റൂല്ലാ..അത് ഇവിടെ കാണുന്നില്ല..ഒന്നു രണ്ട് തവണ റിഫ്രഷ് ചെയ്തു നോക്കി..
ഡോണാജീ.. കൊച്ചിപ്പടി എന്നാ കരുതിയേത്. കൊച്ചിയിലെ ഏതോ ബസ്സ് സ്റ്റോപ്പാവും അവിടെ എന്തെരോ സംഭവിച്ചതാവും എന്നൊക്കെ വിചാരിച്ചത് വൃഥാവിലാക്കി കോച്ചിപ്പടി എന്ന കുച്ചിപ്പിടി അരങ്ങു തകര്‍ത്തല്ലോ..
കോച്ചിപ്പിടുത്തം രസിച്ചു.
മയൂരാ..
സൂപ്പറായിട്ടുണ്ട് ട്ടോ..
ആസ്വദിച്ച് വായിച്ചു..
അഭിനന്ദനങ്ങള്‍
ധ്വനീ, അത് ‘വേ‘ ഇത് ’റെ‘ ;)
ദേവന്, അത് തന്നെയായിത്..:)
നിക്ക്, :)
മെലോഡിയസ്, പടം വീണ്ടും ശരിയാക്കിയിട്ടുണ്ട്:)
ഏറനാടന്‍, സതീശ്, ദ്രൗപതി :)
എല്ലാവര്ക്കും നന്ദി.../\
ഡോണാാ..കോച്ചിപ്പിടി കലക്കി...
:)
എന്റെ[എന്റെയല്ലേ..;)] കിറുക്കുകളെ, :)
ആശംസകള്‍ നേരുന്നു..
ഖാന്‍പോത്തന്‍കോട്, :)
ഹഹഹ
അതു സൂപ്പര്‍.
ഇപ്പൊ പുടികിട്ടിയില്ലെ എവിടെയാ കോച്ചിപിടിച്ചതെന്ന്:)
-സുല്‍
Post a Comment