Saturday, September 15, 2007

പെരുക്കം

ഉമ്മറത്തെ ഒഴിഞ്ഞ
ചാരുകസേരയുടെ പിടിയില്‍
മുത്തശ്ശന്‍ രാവിലെ
കുടിച്ച കട്ടന്റെ
ഗ്ലാസില്‍ ചത്തു മലച്ചു
കിടക്കുന്നു, രണ്ടീച്ചകള്‍.
ചുറ്റിലും പറക്കുന്നു
നാലു കുറ്റീച്ചകള്‍.

സമയം എട്ടോടടുക്കുന്നു,
അടുക്കുന്നു, തന്ത്രി
മന്ത്രം ചൊല്ലി പൂജയ്ക്ക്
സാമഗ്രികള്‍ ചുറ്റിലും.

നാളെ,
പതിനാറടിയന്തിരമാണു,
മുപ്പത്തിരണ്ടു ദിനം
ആശുപത്രിയില്‍ കിടന്നു
യാതനയനുഭവിച്ചെന്റെ,
അറുപത്തിനാലുകാരി
മുത്തശ്ശി വിട വാങ്ങി.

31 comments:

മയൂര said...

"സമയം എട്ടോടടുക്കുന്നു,
അടുക്കുന്നു, തന്ത്രി
മന്ത്രം ചൊല്ലി പൂജയ്ക്ക്
സാമഗ്രികള്‍ ചുറ്റിലും."

Haree said...

:)
നാളത്തെ പതിനാറടിയന്തിരത്തിന്, തന്ത്രിവന്ന് ഇന്നേ മന്ത്രം ചൊല്ലണോ? :P
--

സഹയാത്രികന്‍ said...

കുറ്റീച്ച്യാണോ.. അതോ കുട്ടീച്ചയോ....
എനിക്കു തെറ്റീതാണോ... അതോ പെങ്ങള്‍ തെറ്റി എഴുതീതോ...

:)

സഹയാത്രികന്‍ said...

ഒന്നു കൂടി ഒന്ന് പെരുക്കായിരുന്നു..


:)

ഗിരീഷ്‌ എ എസ്‌ said...

സംവേദനം
സുഗമമാകുന്നില്ലെന്ന്‌ തോന്നി...
വാക്കുകള്‍
ലളിതമെങ്കിലും
അര്‍ത്ഥതലങ്ങള്‍ക്ക്‌
വ്യാപ്തിയേറുന്നതറിയുന്നു...

ഉള്ളിലൊരു കടലിരമ്പുന്നതിന്റെ
നേര്‍ത്ത
ശബ്ദം
വരികളെ ഛേദിച്ചു പുറത്തേക്ക്‌ വരുന്നത്‌ കാണാം...

വാര്‍ദ്ധക്യം...
അതൊരു നിയോഗമാണ്‌..
ഒരു പ്രായം
കഴിഞ്ഞാല്‍
മനുഷ്യന്‍ മരിക്കുന്നത്‌ തന്നെയാണ്‌ നല്ലതെന്നു തോന്നുന്നു...

ദുസഹമായ ജീവിതത്തെ
അസഹനീയത
തളര്‍ത്തും മുമ്പ്‌
തിരിച്ചുവിളിക്കണേയെന്ന്‌
അതുകൊണ്ട്‌ തന്നെ
ഞാനും എന്റെ സ്വപ്നങ്ങളും ആഗ്രഹിക്കുന്നു....

ഡോണേച്ചിയുടെ
പുതിയ കവിതകളിലേക്ക്‌ കണ്ണുപായിക്കുമ്പോള്‍
ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്‌...

ഇതും
ഇഷ്ടമായി...
ഭാവുകങ്ങള്‍....

സു | Su said...

തന്ത്രി എന്തു മന്ത്രം ചൊല്ലാന്‍?

ബാക്കിയൊക്കെ കൊള്ളാം. :)

ഇനിയും നന്നായെഴുതൂ. എഴുതാറുണ്ടല്ലോ.

മയൂര said...

സഹയാത്രികന്‍, അച്ചടി ഭാഷയില്‍ ഇ രണ്ടു പദവും ഇല്ല....സംസാര ഭാഷയില്‍ എന്റെ വീട്ടിലോക്കെ ‘കുറ്റീച്ച‘ എന്നാണ് ഞാന്‍ പറഞ്ഞു കേട്ടിരിക്കുന്നത്:)

സൂ, ഹരീ :- എന്റെ നാട്ടിന്‍പ്പുറത്ത് മരിച്ചാല്‍ പതിനാറടിയന്തിരത്തിന്റെ തലേ ദിവസം രത്രി മുതല്‍ കര്‍മ്മം നടത്തും എന്നിട്ട് അതി രാവിലെ ബലിയിടാന്‍ പോകും. ഇതാണ് ഞാന്‍ കണ്ടിട്ടുള്ളത്. വെള്ളിയാഴിച്ച ആണ് മരണം നടക്കുന്നതെങ്കില്‍ കരിനാളാണ് എന്ന് പറഞ്ഞ് വേരെ പൂജ ചെയ്യുന്നതും കണ്ടിട്ടുണ്ട്....

ശ്രീ said...

ചേച്ചീ...

കുറച്ചു സംശയങ്ങള്‍‌ ചോദിക്കാന്‍‌ തുടങ്ങുവാരുന്നു, അപ്പോഴേക്കും ചേച്ചി തന്നെ അതെല്ലാം കമന്റായി ഇട്ടു.

സംശയങ്ങള്‍‌ മാറിയപ്പോള്‍‌ കവിത കൊള്ളാം.
:)

ശ്രീഹരി::Sreehari said...

കവിത ഇഷ്ടപ്പെട്ടു.......

സഹയാത്രികന്‍ said...

ഡാങ്ക്സ്.... സംശയം തീര്‍ന്നു .... ഞാന്‍ ഹാപ്പിയായി....

ആശംസകള്‍....

വേണു venu said...

കുറ്റീച്ചകള്‍.ഇതിനെ കുരിട്ടീച്ചകള്‍‍ എന്നു് കൊല്ലം ജില്ലയില്‍‍. കവിത, എവിടെയെക്കെയോ പറയാനുള്ളതു മറന്നു പോയതു പോലെ പലയിടത്തും തോന്നി.
പക്ഷേ പറഞ്ഞതു മനസ്സിലാവുകയും ചെയ്തു.:)

മൂര്‍ത്തി said...

128 കമന്റുകള്‍ കിട്ടട്ടെ..
:)

ഹരിയണ്ണന്‍@Hariyannan said...

കവിത കൊള്ളാം...
കമന്റുകളും കൊള്ളാം..
കമന്റുകള്‍ക്കു കൊടുത്ത
മറുകമന്റുകളും കൊള്ളാം.
കൊള്ളാത്തതെന്തെന്നാണ്
ചോദ്യമെങ്കില്‍..പറയാം!
കവിത ചിലപ്പോള്‍ ‘എങ്ങും’
‘കൊള്ളാതെ’പോകുന്നത്!!
കൊള്ളുന്ന കവിത
കൊള്ളാവുന്ന കവിത!!

സാരംഗി said...

'പെരുക്കം' കൊള്ളാം, അല്പം കൂടി പെരുക്കി എഴുതാമായിരുന്നു.
:)

നന്ദന്‍ said...

എനിക്ക് കവിതകള് വായിക്കാന്‍ മടിയാണ്‍` :)

അനംഗാരി said...

കവിതയെ കാണണമെങ്കില്‍ ഇപ്പോള്‍ തൊട്ടടുത്ത വീട്ടിലെ കവിതയെ കാണണമെന്നായി സ്ഥിതി.ഇനി കവിത വായിക്കണമെങ്കിലോ?...
ബൂലോഗം മുഴുവന്‍ അരിച്ച് പെറുക്കണം.

almitra said...

നൂറ്റി യിരുപത്തിയെട്ടിനൊരു സദ്യയൂട്ടേണമിരുനൂറ്റിയറുപത്തിനാലുപേരെ വിളിക്കേണം
അഞ്ഞൂറ്റിപ്പതിനാറാം പോസ്റ്റിനു ആയിരത്തിയിരുപത്തിനാലു കമന്റു വേണം
മെഗാബൈറ്റൊന്നു തികക്കാ,മവിടെന്നു തല കുത്തി തല കുത്തി തല കുത്തി....

അര്‍ത്ഥ തലങ്ങളുടെ ചൂടപ്പമെന്നൊക്കെ പറഞ്ഞ് ഈ കുട്ടിക്കളിയെഴുതുന്നവരെ ചിരിപ്പിക്കല്ലേ മാഷമ്മാരേ.

ബാജി ഓടംവേലി said...

കവിത കൊള്ളാം...
കമന്റുകളും കൊള്ളാം..
കമന്റുകള്‍ക്കു കൊടുത്ത
മറുകമന്റുകളും കൊള്ളാം.

Sethunath UN said...

കവിത്വം ആ ഒഴുക്ക് കുറച്ചുകൂടി വേണമായിരുന്നു എന്നു തോന്നി മയൂരേ.

ജയകൃഷ്ണന്‍ said...

കവിതകള്‍ ലാളിത്യമുള്ള വാക്കുകള്‍ ഉപയൊഗിച്ചുള്ളതാകണം അപ്പൊള്‍ വായിക്കാന്‍ ഇമ്പം കുടും.ശ്രമിക്കു നടക്കും.....

Anonymous said...

മയൂരാ -

എഴുതിത്തുടങ്ങിയ പ്രമേയം നല്ലതാണ്... ആദ്യവും അവസാനവും ഇഷ്ടമായി. പക്ഷേ, കുറച്ചുകൂടി എഴുതാമായിരുന്നു...പ്രത്യേകിച്ചും, “നടുഭാഗം” ... വായിച്ചുകഴിയുമ്പോള്‍ ഒരു അപൂര്‍ണ്ണതയും സംതൃപ്തിയില്ലായ്മയും ...

എങ്കിലും നമ്പറിനെ വെച്ചുള്ള എഴുത്ത് കൊള്ളാം...! (2, 4, 8 , 16, 32, 64... )... നല്ല സീക്വന്‍സ് ... :)

- ആശംസകളോടെ, സന്ധ്യ :)

ഉപാസന || Upasana said...

പാവം മുത്തശ്ശന്‍ :(

ഉപാസന

ഓ. ടോ: കവിത കൊള്ളാം.

മയൂര said...

ഹരീ,:)

സഹയാത്രികന്‍, :)

ദ്രൗപതി , :)

സൂ, :)

ശ്രീ, :)

ശ്രീഹരി, :)

വേണൂജീ, അടുത്തതില്‍ ശ്രമിക്കാം:)

മൂര്‍ത്തിജീ, :)

എന്റെ ഉപാസന, :)

ഹരിയണ്ണന്‍, കൊള്ളിക്കല്‍ നമ്മുടെ സ്റ്റയില്‍ അല്ല..മനസില്‍ തോന്നുന്നത് എഴുതും അത്ര മാത്രം :)

സാരംഗി, :)

നന്ദന്‍, എനിക്ക് ഇപ്പോഴും മടിയാണ്, എഴുതിയാല്‍ വായിച്ച് നോക്ക കൂടിയില്ല ;)

അനംഗാരി, ചില നല്ല കവിതാ ബ്ലോഗുകള്‍ ഉണ്ട്, അരിച്ച് പറുക്കി സമയ കളയണ്ടാ..വേണൊ? ഇതല്ലാട്ടോ പേടികണ്ടാ..;)

ബാജി ഓടംവേലി, എനിക്ക് കൊള്ളാം എന്നു തോന്നിയത് ഹരിയണ്ണന്റെ കമന്റിന്റെ ആദ്യ ഭാഗം ബാജി കമന്റിയതാണ് ;)

നിഷ്ക്കളങ്കന്‍, അടുത്തതില്‍ നോക്കാം:)

ജയകൃഷ്ണന്‍, ലാളിത്യമുള്ള വാക്കുകള്‍ അല്ലേ ഇവയൊന്നും?? എനിക്ക് കട്ടിയുള്ള വാക്കുകള്‍ അറിയുകയേ ഇല്ല. എന്റെ കുറ്റമല്ല മാതാപിതാക്കള്‍ ഇങ്ലിഷ് മീഡിയം പഠിക്കാന്‍ വിട്ടതാണു വിനയായത് . സംസാര ഭാഷ മാത്രം വശം ഉള്ള ഒരാള്‍ ആണു ഞാന്‍:)

Sandhya, മനസില്‍ വരാത്തത് എഴുതി ഏച്ചു കെട്ടണ്ടാ എന്നു കരുതി:)

കുറച്ചും കൂടി പെരുക്കി എഴുതാന്‍ പറഞ്ഞ സന്ധ്യക്കും സഹയാത്രികനും, സാരംഗിക്കും വേണ്ടി

“ലിംക ബുക്ക് ഓഫ്
റിക്കോര്‍ഡിലേക്ക്
കാലും നീട്ടിയെന്റെ
നൂറ്റിയിരുപത്തിയെട്ടുകാരി
മുതുമുത്തശ്ശി കിടക്കുന്നു.

എന്നൊക്കെ പറഞ്ഞാല്‍ എങ്ങിനെ ശരിയാകും..അതാ അവിടെ നിര്‍ത്തിയത്...;)“

എല്ലാവര്‍ക്കും നന്ദി:)

മയൂര said...
This comment has been removed by the author.
മയൂര said...

almitra, ഈ “മാഷമ്മാരേ“ വിളി നല്ല പരിചിതമാണല്ലോ:) . “അര്‍ത്ഥ തലങ്ങളുടെ ചൂടപ്പമെന്നൊക്കെ“ എന്നാരാ പറഞ്ഞെ?? ഉറക്കത്തില്‍ ആയിരുന്നോ?? പിച്ചും പേയും പറയുന്നു :)

ഈ കുട്ടിക്കളിയെഴുതുന്നവരെ ചിരിപ്പിക്കല്ലേ“ എന്നതു വായിച്ചാല്‍ തോന്നും കുട്ടിക്കളിയെഴുതുന്നവര്‍ ചിരിച്ച് ചിരിച്ച് കലിയുഗ കവിത്രയങ്ങളില്‍ കയറി പറ്റും എന്ന്, അതാണൊ താങ്കളുടെ വിഷമം??, ചുമ്മാ...:)

എന്റെ ബ്ലോഗില്‍ പോസ്റ്റിടുന്നതിന് എനിക്ക് ആര്‍ക്കും കപ്പം കൊടുക്കണ്ട. എനിക്ക് തോന്നുന്നത് തോന്നുമ്പോള്‍ ഞാന്‍ എഴുതി പോസ്റ്റ് ചെയ്യും. അതിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിക്കുന്നവരൊട് എനിക്ക് ബഹുമാനവും ഉണ്ട്.

എന്റെയും താങ്കളുടെയും ബ്ലോഗുകള്‍ തമ്മിലുള്ള ഡിഫ്‌റന്‍സ് :-
എന്റെ ബ്ലൊഗിലെ ഓരോ വരിയും ( അക്ഷരതെറ്റൊടു കൂടിയവ) എന്റെ സ്വന്തം ആണ്..എന്റെ മാത്രം സ്വന്തം. ഞാന്‍ എഴുതിയത്. അല്ലതെ താങ്കളുടെ ബ്ലോഗിലെ പോസ്റ്റു പോലെ കട്ടതല്ല:)


almitra, താങ്കള്‍ September 15, 2007 പോസ്റ്റ് ചെയ്ത Fashion Industry in India യിലെ കണ്ടന്റ് ഈ രണ്ടു സൈറ്റില്‍ നിന്നും എടുത്തത് അല്ലേ
Your first two para comes from this site.
http://www.kamat.com/indica/alamkara/6.htm
And the rest of the matter belongs to this site(From second paragraph onwards).
http://www.culturopedia.com/Fashion/fashion.intro.html

പിന്നെ താങ്കളുടെ ആദ്യതെ പോസ്റ്റ് September 14, 2007 An Introduction to Modeling Profession
ഈ സൈറ്റും ആയി ഒന്നു നോക്കൂട്ടോ..
http://www.modelingadvice.com/Intro.html
വല്ല സൈറ്റുകളില്‍ നിന്നും പാരഗ്രാഫിന്റെ ഇടയ്ക്ക് മുതല്‍ മോഷണം നടത്തിയാല്‍ കണ്ടു പിടിക്കില്ല എന്നു കരുതിയോ??


എന്നിട്ട് ഇവിടെ വന്ന് ആദര്‍ശം പറയുന്നു...അല്ലാവരും ഒന്നു കൈയടിക്കൂ ...ഇങ്ങിനെ കട്ടു മോഷ്ടിച്ച് പോസ്റ്റുന്നവര്‍ ആണ് അര്‍ത്ഥ തലങ്ങളുടെ ചൂടപ്പമെന്നൊക്കെ പറയുന്നത് :) അല്ലതെ ഈ കുട്ടിക്കളിയെഴുതുന്നവരല്ല, അവരെ ചിരിപ്പിക്കരുതെ സുഹൃത്തുകളെ:)

almitra said...

thx for reading. that was my articles on the web. please dont get tensed with the comments.

അനാഗതശ്മശ്രു said...

mayoora's replies are nore excellent than comments.So I am not posting any comment on kavitha

മന്‍സുര്‍ said...

മയൂര..

മിഴികള്‍ നനയുവതെന്തെയ്‌ ....മനമുരുകുവതെന്തെയ്‌
മുത്തശ്ശി തന്‍ ഓര്‍മ്മകള്‍ ഉണര്‍ണതോ
നിറമിഴികളോടെ...............

നന്മകള്‍ നേരുന്നു.

മയൂര said...

almitra, i doubt it:) Those were good article. Thats all i have to say:)

അനാഗതശ്മശ്രു, ഏത് റിപ്ലയ് ആണ് മാഷേ?? കമന്റിന്നു നന്ദി ഉണ്ട്:)

മന്‍സൂര്‍, നന്ദി:)

മഴത്തുള്ളി said...

ഓ, കഷ്ടമായിപ്പോയി :( (2 ഈച്ചകളുടെ) ;)

കൊള്ളാം നന്നായിരിക്കുന്നു.

മയൂര said...

മഴത്തുള്ളീ, പാവം ഈച്ചകള്‍ അല്ലേ..നന്ദി:)