ഓര്‍മ്മ വച്ച കാലം മുതല്‍ വീട്ടിലെ ശിക്ഷണ നടപടികളില്‍ മുന്നിട്ടു നിന്നിരുന്നത് അടിയാണ്. അടിയ്ക്കുന്നത്തില്‍ പ്രധാനി മമ്മിയാണ്. ഇനി അടിയെന്നു പറഞ്ഞാല്‍ കൈയ് കൊണ്ടു തുടങ്ങി വള്ളി ചൂരല്‍, പുളി, പേര, തെറ്റി, ചെമ്പരത്തി തുടങ്ങിയവയുടെ കമ്പ്, തെങ്ങിന്റെ മടല്‍(ചത്തു പോകാത്തത് മുജ്ജന്മ സുകൃതം, മമ്മിയുടെയും ഞങ്ങളുടെയും), ഈര്‍ക്കിലുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ സാധനം എന്നിങ്ങിനെ അടിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അനവധിയാണ്. ഒരിക്കല്‍ മുരിങ്ങക്കായ കൊണ്ടും അടി കിട്ടിയിട്ടുണ്ട്, മറ്റുള്ളവയെ അപേക്ഷിച്ച് ഇത് എവിടെ ഏല്‍ക്കാന്‍. സില്ലി മുരിങ്ങയ്ക്ക, സില്ലി മമ്മി.
വഴിതെറ്റിയതു കൊണ്ടല്ല, വഴി തെറ്റാതെയിരിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു അടിയ്ക്കടിയുള്ളയീ അടികള്‍. വീട്ടില്‍ സന്താനഗോപാലങ്ങള്‍ രണ്ട് എന്നുള്ളത് മൂന്നായപ്പോള്‍ ക്രമസമാധാനനില എളിയ തോതില്‍ തകരാറിലാവാന്‍ തുടങ്ങി, സന്താനഗോപാലങ്ങള്‍ തമ്മില്‍ ഉള്ള അടി തന്നെയാണ് സ്ഥായിയായ കാരണം.
ഇടയ്ക്കിടെ ഉണ്ടാകുന്ന തമ്മില്‍ തല്ലും, പിടിച്ചുപറിയും(ബിസ്കറ്റ്, കളിപ്പാട്ടങ്ങള്‍, ഊണു പാത്രത്തിലെ വറുത്ത മീന്‍ കഷണം etc...), അടിച്ചു മാറ്റലും(ഇളയ അനുജത്തിയുടെ വായില്‍ നിന്നും ഒലിച്ചിറങ്ങി വന്ന പാരിസ് മിഠായി വിത്ത് തുപ്പല്‍ അറ്റാച്ചിട്, കാക്കയെക്കാള്‍ വേഗത്തില്‍ അടിച്ചുമാറ്റ് വായിലിട്ട് ഓടി ഒളിച്ചത് ഇന്നലെ പോലെ ഓര്‍ക്കുന്നു), എട്ടുദിക്കും പൊട്ടുമാറുള്ള നിലവിളിയും ഒക്കെ സ്ഥിരമായി നടക്കാന്‍ തുടങ്ങിയപ്പോല്‍ മമ്മി അടി തരുന്നതിനു ചില റൂള്‍സ് ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ആദ്യമായി മക്കളെ എ, ബി, സി എന്നു ലേബല്‍ ചെയ്തു. പേരൊക്കെ വിളിച്ച് അടിച്ചാല്‍ സെന്റിയാകും, അതാണെ.
എ ഈസ് > ബി ആന്റ് സി.
ബി ഈസ് < എ ആന്റ് > സി.
സി ഈസ് < ബി ആന്റ് എ. ഇനി എനിക്ക് മനസിലാക്കാന്‍ വേണ്ടി, കണക്കിനു ഞാന്‍ അന്നും ഇന്നും കണക്കാ (എന്റെ ടീച്ചര്‍ ഇതൊന്നും കാണുന്നില്ല എന്നു ഞാന്‍ ഉറച്ച് വിശസിക്കുന്നു, അഥവായിനി കണ്ടാല്‍ ഒരു ജാമ്യത്തിനായി ഞാന്‍ ലേബലില്‍ "പച്ച കല്ലുവച്ച" എന്നു ചേര്‍ത്തിരിക്കുന്നത് നോക്കുവാന്‍ അപേക്ഷ, ഇത് മമ്മിക്കും ബാധകമാണ്. ഇനി ഇത് കണ്ടയുടനെ എന്നെ വിളിച്ച് "അതുമിതും" പറയരുത്, ഐ ലവ് കോച്ചിപ്പിടി വായിച്ചിട്ട് പറഞ്ഞത് പോലെ ) എ = മൂത്തത്. സി = ഇളയത്. ബി = 'എ' യ്ക്കും 'സി' ക്കും ഇടയ്ക്ക് ഉള്ളത്, അല്ലെങ്കില്‍ രണ്ടാമത്തെ സന്താനം. അടിയുടെ റൂള്‍സ് തുടങ്ങുന്നതിനു മുന്‍പേ ചില ഒഴിവു കിഴിവുകള്‍. (1) സി:- 'സി' ഇളയ കുട്ടിയാണ്. 'സി' എത്ര വലുതായാലും 'സി'ക്ക് ഇനി 'സി' കള്‍ ഉണ്ടായലും 'സി' മമ്മിക്ക് എന്നും 'സി' തന്നെയാണ്. മമ്മിയുടെ കണ്ണിലുണ്ണി. 'എ'യുടെയും 'ബി'യുടെയും കണ്ണിലെ കരട്. (2) എ:- 'എ' മൂത്ത കുട്ടിയാണ്. മൂത്തതായ്തു കൊണ്ട് ഇത്തിരി വാത്സല്യം ഒക്കെ മമ്മിക്ക് ഇടയ്ക്കിടയ്ക്ക് തോന്നും എങ്കിലും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു മാതിരി 'എ' യില്‍ നിന്നും ഭാരിച്ച ഉത്തരവാദിത്വം തിരിച്ച് പ്രതീക്ഷിക്കും, 'എ'യെ കൊണ്ടു അതിനു ആവതില്ലെങ്കിലും. പിന്നെ 'എ' ബിയുടെ കണ്ണിലെ കരടാണ്. 'എ'യും 'ബി'യും എപ്പോഴും അന്യോന്യം പാര പണിയലില്‍ ശ്രദ്ധകേന്ദ്രീകരിക്കുക പതിവാണ്. (3) ബി:- 'ബി' യുടെ വാക്കുകളില്‍ പറഞ്ഞാല്‍ " 'എ' മൂത്തതായതിനാല്‍ 'എ'യെ മമ്മി അടിക്കില്ല. " 'സി' ഇളയതായതിനാല്‍ 'സി'യെയും മമ്മി അടിക്കില്ല. രണ്ടിനും ഇടയില്‍ കിടക്കുന്ന എന്നെ മാത്രം ആര്‍ക്കും വേണ്ട, എപ്പോഴും എന്തിനും അടിയും". ഇത് 'ബി'യുടെ സ്ഥിരം പല്ലവിയാണ്, തെറ്റ് 'ബി' യുടെതാണ് എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചാലും. പിന്നെ 'ബി'ക്ക് നാവിനു ചുറ്റും പല്ലുകൊണ്ടൊരു വേലി ഉണ്ടെങ്കിലും നാവ് എപ്പോഴും വേലിക്ക് പുറത്താണ്, അത് പല ഭാഷകളിലും പി.എച്ച്.ഡി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ്, അന്നും ഇന്നും. ഇനി അടിയുടെ തുടങ്ങുന്ന വിധം (1) കരച്ചിലാണു അടി തുടങ്ങാന്‍ 99.99% സമയത്തും ഉള്ള ക്ലൂ. (2) ആരുടെ കരച്ചില്‍, അല്ലെങ്കില്‍ ആരൊക്കെ കരയുന്നു എന്നതാണ് അടുത്തതായി അറിയേണ്ടത്. ഇനിയാണു റൂള്‍സ് രൂപപ്പെടുന്നത്. (1) 'സി'യാണു കരയുന്നതെങ്കില്‍ 'എ'യ്ക്കും 'ബി'യ്ക്കും കാരണം ആരായാതെ ആദ്യം അടികിട്ടും, 'സി' വീണിട്ടാണു കരയുന്നതെങ്കില്‍ കൂടിയും. കാരണം 'എ'യുടെയും 'ബി'യുടെയും ചുമതലയാണു 'സി'യെ നോക്കല്‍. അപ്പോള്‍ ചുമതലയിലെ പാളിച്ച നമ്പര്‍ 1. അടിയെപ്പോ കിട്ടി എന്നു ചോദിച്ചാല്‍ മതി. രണ്ടാള്‍ക്കും അടി തന്നു കഴിഞ്ഞിട്ട് കാരണം തിരക്കല്‍ ചടങ്ങ് ഉണ്ട്. കാരണതിന്റെ മൂര്‍ദ്ധന്യം അനുസരിച്ചും അത് വാദിക്കുന്നതില്‍ ആര്‍ക്കാണു മിടുക്കും എന്നത് അനുസരിച്ചും ആണ് അടുത്ത സെറ്റ് അടി. പലപ്പോഴും നാക്കിനു ബലവും നീളമുള്ള 'ബി' വാദിച്ച് കുറ്റം 'എ' യ്ക്കുമേല്‍ ചുമത്തി രക്ഷനേടും. അപ്പോള്‍ സെകെന്റ് സെറ്റ് അടി 'എ'യ്ക്ക്. അടി വാങ്ങുന്ന 'എ' യ്ക്ക് ഒഴുകെ തരുന്ന മമ്മിക്കൊ, കണ്ടു നില്‍ക്കുന്ന 'ബി'യ്ക്കൊ 'സി' യ്ക്കൊ ഒരു പരാതിയും ഉണ്ടായിരുന്നില്ല. (2) 'ബി'യാണു കരയുന്നതെങ്കില്‍ അടി കിട്ടാനുള്ള ചാന്‍സ് 'എ'യ്ക്ക് മാത്രമാണ്. കാരണം 'സി' "കോശല്ലേ.." ഇവിടെ 'ബി'യുടെ നിര്‍ത്താതെ ഉള്ള "കള്ള" കരച്ചില്‍ കാരണം കാരണം ബോധിപ്പിക്കല്‍ എന്ന ചടങ്ങ് നടക്കാറില്ല. 'എ' കിട്ടുന്നതും വാങ്ങിച്ച് കെട്ടി സ്ഥലം കലിയാകും, എത്രയും പെട്ടെന്ന് 'ബി' യ്ക്ക് അടുത്ത പാര പണിയാന്‍. (3) 'എ'യാണു കരയുന്നതെങ്കില്‍, എങ്കില്‍ ലോകം അവസാനിക്കും, 'എ' എങ്ങിനെ ഒന്നും കരയാറില്ല. 'ബി'യില്‍ നിന്നും കിട്ടുന്നതെന്തും പാരയുള്‍പ്പടെ സഹിച്ചും തിരിച്ചു കൊടുത്തും നടക്കും. 'ബി'യെ തീരെ സഹിക്കാനും തിരിച്ചടിക്കാനും കഴിയാതെ വരുമ്പോള്‍ "മമ്മീ" എന്നുറക്കെ വിളിക്കും, ഇത് കേള്‍ക്കെണ്ട താമസം, 'ബി' സ്ഥലം കാലിയാക്കും. മമ്മി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ 'ബി' നാലു അയള്‍പക്കവും താണ്ടി അമ്മാമ്മയുടെ വീട്ടില്‍ എത്തിയിട്ടുണ്ടാവും. (4) 'ബി'യും 'സി'യും കരഞ്ഞാല്‍. ഇങ്ങിനെ സംഭവിക്കുന്ന അവസരങ്ങളില്‍ കാരണം ചോദിക്കള്‍ ഒന്നും കൂടാതെ 'ബി'യ്ക്കും 'എ'യ്ക്കും അടി ഉറപ്പ്. ഇവിടെ ഇപ്പോഴും 'സി' "കോശാണ്". 'സി' എപ്പോഴും "കോശാണ്". വാല്‍ക്ഷണം:- കുറച്ച് നാള്‍ കഴിഞ്ഞ് 'എ' അടിക്ക് എതിരെ പ്രതികരിക്കാന്‍ തുടങ്ങി, അതു കഴിഞ്ഞു 'ബി'. 'സി' ഒന്നിന്നും പ്രതികരിച്ചില്ല കാരണം അപ്പോഴും 'സി' "കോശാണല്ലോ". ഇതു മാത്രം അല്ല, അടിച്ചടിച്ച് മമ്മിയും മടുത്തു, അടി വാങ്ങിച്ചു കെട്ടി 'എ'യും 'ബി'യും. അടിയുടെ റൂള്‍സ് തന്നെ ചെയിഞ്ച് ചെയ്തു ഒടുവില്‍ അടി തന്നെയില്ലാതെയായി. വീട്ടിലെ പേരയിലും തെറ്റിയിലും ചെമ്പരത്തിയും പുളിമരത്തിലും ഒക്കെ ശിഖരങ്ങള്‍ ഏറിവന്നു, അവ തളിരിടുകയും പൂവിടുകയും ചെയ്തു. തെങ്ങിന്റെ മടലുകള്‍ അയല്പക്കതെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടു പോയി. ബാക്കിയുള്ളവ പുകയടുപ്പില്‍ കിടന്നു അലറി വിളിച്ചു, " ഞങ്ങള്‍ എന്തു തെറ്റു ചെയ്തു, അറ്റ് ലീസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ ബാറ്റിലാത്ത കുട്ടികള്‍ക്ക് ഞങ്ങളെ ദാനം ചെയൂ..."

31 comments:
"കുറച്ച് നാള്‍ കഴിഞ്ഞ് 'എ' അടിക്ക് എതിരെ പ്രതികരിക്കാന്‍ തുടങ്ങി, അതു കഴിഞ്ഞു 'ബി'. 'സി' ഒന്നിന്നും പ്രതികരിച്ചില്ല കാരണം അപ്പോഴും 'സി' "കോശാണല്ലോ". ഇതു മാത്രം അല്ല, അടിച്ചടിച്ച് മമ്മിയും മടുതു, അടി വാങ്ങിച്ചു കെട്ടി 'എ'യും 'ബി'യും. അടിയുടെ റൂള്‍സ് തന്നെ ചെയിഞ്ച് ചെയ്തു ഒടുവില്‍ അടി തന്നെയില്ലാതെയായി. വീട്ടിലെ പേരയിലും തെറ്റിയിലും ചെമ്പരത്തിയും പുളിമരത്തിലും ഒക്കെ ശിഖരങ്ങള്‍ ഏറിവന്നു, അവ തളിരിടുകയും പൂവിടുകയും ചെയ്തു. തെങ്ങിന്റെ മടലുകള്‍ അയല്പക്കതെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടു പോയി. ബാക്കിയുള്ളവ പുകയടുപ്പില്‍ കിടന്നു അലറി വിളിച്ചു, " ഞങ്ങള്‍ എന്തു തെറ്റു ചെയ്തു, അറ്റ് ലീസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ ബാറ്റിലാത്ത കുട്ടികള്‍ക്ക് ഞങ്ങളെ ദാനം ചെയൂ..." "
‘ഐ ലവ് കോച്ചിപ്പിടി’ വായിച്ച ശേഷം അമ്മയെന്താണ് പറഞ്ഞത്?
ഹൊ, മായാമായൂരം എവിടെവരും? എ, ബി അതോ സിയോ? കറക്കിക്കുത്ത്: ബി
റൈറ്റ്?
--
ഹിഹി...
കയ്യിലിരുപ്പിന്റെ ഗുണം... അല്ലേ? പാവം മമ്മി... തല്ലി തല്ലി കയ്യ് ഉളുക്കി കാണുമല്ലൊ?
(ഇതു ഞാന്‍ വെറുതേ പറയുന്നതല്ല, എന്നെയൊക്കെ തല്ലി തല്ലി കൈ വേദനിച്ചു തുടങ്ങിയപ്പോഴാണ്‍ ഞങ്ങളുടെ വീട്ടില്‍ “അടി” എന്ന കല അവസാനിപ്പിച്ചത്)
എ യും സി യും ഇതു വായിക്കാനിപ്പോ എന്താ ഒരു വഴി? അവരുടെ ഫോണ്‍ നമ്പരോ, മയില്‍ ഐഡിയോ വല്ലതും...
;)
തലമുറകള്‍ മാറുന്നു. തല്ലുന്നവരും തല്ലുകൊള്ളുന്നവരും മാറുന്നു. തല്ലുകൊണ്ടുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ കൊടുക്കുന്നവരായി മാറുന്നു. :). മയൂരയെ പ്രകോപിപ്പിയ്ക്കാനും ഉള്ളതു കയ്യോടെ മേടിയ്ക്കാനും ശുഷ്കാന്തിയുള്ള ചെറു മോണ്‍സ്റ്റേഴ്സ് വീട്ടില്‍ കാണുമല്ലോ. ഇപ്പോള്‍ പക്ഷേ.. തല്ലുകൊള്ളിത്തരത്തിന്റെ റേഞ്ച് മാറി എന്നു മാത്രം. :D
ഇങ്ങനെ പാടാന്‍ തോന്നുന്നു
ഓര്‍മ്മകളേ...
:))
‘സി’ യ്ക്ക് അടി കിട്ടാറില്ലാരുന്നോ..!! ഞാന്‍ ‘ഡി’ ആയിട്ടു പോലും വീട്ടിലെ മൊത്തം അടികളുടെ ക്വൊട്ടേഷന്‍ ഞാനാ എടുത്തോണ്ടിരുന്നത്. അതെന്താണാവോ അങ്ങനെ, അതും ഞാന്‍ അത്ര പാവമായിട്ടും..
:(
ഇന്നാണ് കോച്ചിപ്പിടിയും വായിക്കുന്നത്. അവസാന പാര വായിച്ച് കൊറേ ചിരിച്ചു, പ്രത്യേകിച്ച് ചട്ടമ്പി ഗ്ലാസും, പാത്രവുമായി ഓറ്റി വരുന്ന സീന്‍ ഓര്‍ത്ത്..
:)
എ ബി സി കലക്കി..
അപ്പോള്‍ എ ബി സി ഡി ഇ ( ഇത്രയുമായപ്പോഴേക്കും നിന്നുപോയതൊ, നിര്‍ത്തിയതൊ) എന്നിവയില്‍ ഇ യായ എനിക്ക് എ ബി സി ഡി, പിന്നെ എം & എഫ് നിന്നും കിട്ടിയ കിണക്കുകളും, പാരകളും നോക്കുമ്പോള്‍, ബിയുടെ സി വളരെ വളരെ ഭാഗ്യവാന്‍
അമ്മമാരുടെ തല്ലു വാങ്ങാനും വേണം ഒരു ഭാഗ്യം. അല്ലേ മയൂരേ.
-സുല്‍
ഹായ്... ഇങ്ങനേം ഒരു കലാപരിപാടി ഉണ്ടോ...?
നമുക്കിതൊന്നും അനുഭവിക്കാനുള്ള യോഗണ്ടായിട്ടില്ല്യേ...?
ഇന്നു വരെ വീട്ടീന്ന് തല്ലു കൊള്ളേണ്ടി വന്നിട്ടില്ല....
തല്ലാന്‍ വരുമ്പോഴേയ്ക്കും സൈറണ്‍ ഓണ്‍ ചെയിതിട്ടുണ്ടാവും....
പിന്നെ ആകെയുള്ളോരു 'രണ്ടാമത്തെ' മോനാണേ... അതോടു കൂടി എന്റെ മാതാപിതാക്കള്‍ അക്ഷരമാല പഠിക്കല്‍ നിറുത്തി. അപ്പൊ ഇതില്‍ പറഞ്ഞിരിക്കണ സി ടെ പരിഗണന എനിക്കയിരുന്നു... എ യ്ക്ക് ആ പറഞ്ഞ മൂത്തകുട്ടീടെ വാത്സല്യവും... ഏത്..!
എന്റെ നിരീക്ഷണത്തില്‍ താങ്കള്‍ 'എ' എന്ന കാഥാപാത്രമാണു... കാരണം...
"'ഇളയ അനുജത്തിയുടെ' വായില്‍ നിന്നും ഒലിച്ചിറങ്ങി വന്ന പാരിസ് മിഠായി വിത്ത് തുപ്പല്‍ അറ്റാച്ചിട്, കാക്കയെക്കാള്‍ വേഗത്തില്‍ അടിച്ചുമാറ്റ് വായിലിട്ട് ഓടി ഒളിച്ചത് ഇന്നലെ പോലെ ഓര്‍ക്കുന്നു"
എന്നു പറഞ്ഞിരിക്കുന്നു...
തെറ്റാണെങ്കില്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ല
:)
ഡോണ്ട് വറി മയൂര, എന്റെ വീട്ടില്‍ ഏയും ബിയും മാത്രമെ ഉള്ളൂ. അടി ഏയ്ക്ക് മാത്രമെ കിട്ടിയിട്ടുള്ളൂ. അന്നു എ മാത്രമേ ഉള്ളൂ. അമ്മ അല്ല അചചനാണു സര്‍വീസ് പ്രൊവയ്ഡര്‍. ഉണരുന്നതു തന്നെ ഒരടിയൊടെ ആണു. അതു കണ്ടാലുടന്‍ അമ്മ പൊകും. എ യെ റെഡി ആക്കി ഡേ കെയറിലാക്കീട്ട് വേണം അചചനു ഓഫീസില്‍ പൊകന്‍. പിന്നങൊട്ടു അടിയുദെ ഖൊഷയത്രയാണു. 1 നു പോകാതതിനടി, 2 നു പോകാതതിനടി എന്നല്ല, പല്ലുതേയ്പു, കുളി,ഡ്രെസ്സിങ്, തലമുടി കെട്ടല്‍,മെയ്ക്കപ്പു എല്ലാം വിത് അടി ആണു. ഐ ബ്രോ പെന്‍സില്‍ വെറ്റ് ചെയ്യാന്‍ കണ്ണിരായിരുന്നു യുസ് ചെയ്യുനതു. എത്ര കിട്ടിയലും നൊ ഫലം വാങികൊണ്ടേയിരിക്കും. റെഡി ആക്കി ഒരു കസെരയിലിരുതിയിട്ടാനു അചചന്‍ റെഡി ആകുന്നതു. പിന്നെ ഇവര്‍ ഫ്രെണ്ട്സാണു, ഇനി ബ്രെയ്ക് ഫസ്റ്റ് സെക്ഷന്‍. ഇവിടെയും അടി സാദ്യത ഉള്ള ഇടമനു. എത്ര വിദഗ്ദമയ ശിശു പരിപാലനം അല്ലേ ബി വന്നപ്പൊഴെയ്ക്കും തനിച്ച് ഉള്ള നഗര ജീവിതം മതിയക്കി ദമ്പതികള്‍ നാട്ടില്‍ വന്നതിനല്‍ ആച്ചാമ്മ ആയിരുന്നു ബിയെ പരിപാലിചതു. അതിനാല്‍ തന്നെ ഒരടിപോലും വാങങാനുള്ള ഭാഗ്യം കിട്ടിയില്ല, അതിന്റെ കേടു കാണാനും ഉണ്ടു. ഇനി എ ആരായിരിക്കും എന്നു പരയണ്ടല്ലൊ.
അടിയുടെ റൂള്‍ സ് വായിച്ചു കൊണ്ടിരുന്നപ്പൊള്‍
റൂള്‍ തടിയും ഓര്‍ മ്മയിലെത്തി..
നന്നായിരിക്കുന്നു മയൂര
സന്താനഗോപാലങ്ങള്‍ ആ പ്രയോഗം രസിച്ചു.
വീട്ടിലെ പേരയിലും തെറ്റിയിലും ചെമ്പരത്തിയും പുളിമരത്തിലും ഒക്കെ ശിഖരങ്ങള്‍ ഏറിവന്നു, അവ തളിരിടുകയും പൂവിടുകയും ചെയ്തു. അടി കൊണ്ടവരും. കാല ചക്രം അല്ലെ.:)
മിസ്. ബി !!
കുറിപ്പു കൊള്ളാം. പറഞ്ഞിരിക്കുന്നതെല്ലാം സത്യം തന്നെ. പാവം “എ” കള്‍ !! സി കള്‍ ആണ്‍കുട്ടീകളും എയും ബിയും പെണ്‍കുട്ടീകളും ആണെങ്കിലോ.... എന്റമ്മേ.. അമ്മയുടെകൈയ്യില്‍നിന്നും സീയുടെ കയ്യില്‍നിന്നും കിട്ടുന്നതൊക്കെ സന്തോഷത്തോടെ വാങ്ങിച്ചു കെട്ടിക്കൊള്ളുക !!
ഈര്‍ക്കിലുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ആ സാധനം കൊണ്ടുള്ള അടി നമുക്കുതന്നെ ഒരു കുറച്ചില്‍ തോന്നും..
അതു കൊണ്ടു തന്നെ തല്ലാനായി ചൂലെടുത്താല്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയുമായിരുന്നു, തല്ലുന്നെങ്കില്‍ നല്ല സ്റ്റാന്‍ഡേര്‍ഡുള്ള ചൂരല്‍ കൊണ്ടൊ മുല്ലവള്ളികൊണ്ടൊ (മുല്ലവള്ളി എവിടെ കണ്ടാലും ഞാന്‍ വെട്ടിക്കളയുമായിരുന്നു!)തല്ലണം..
D ആയിരുന്നിട്ടു കൂടി "കോശല്ലേ.."എന്ന പരിഗണന ഈ പാവത്തിനു കിട്ടിയിട്ടില്ല!
അത്രക്കു നല്ല കുട്ടിയായിരുന്നു..:)
ഇളയ അനുജത്തിയുടെ വായില്‍ നിന്നും ഒലിച്ചിറങ്ങി വന്ന പാരിസ് മിഠായി വിത്ത് തുപ്പല്‍ അറ്റാച്ചിട്, കാക്കയെക്കാള്‍ വേഗത്തില്‍ അടിച്ചുമാറ്റ് വായിലിട്ട് ഓടി ഒളിച്ചത് ..ഈ ഓര്‍മ്മ നന്നായി..
പ്രയാസിയുടെ കണക്കുകൂട്ടലില്‍
മയൂര = A അല്ലെ..!?
ഏയ് ,മായാമയൂരം ബിയും സിയും അല്ലാ, എ തന്നെയാവും, എന്നാണെന്റെ പക്ഷം.
ഒരു പഴയ പാട്ടാണ് ഓര്‍മ വരുന്നെ..
എ ബി സി ഡി കാശിനു ബീഡി
കെളവന്റെ താടിക്ക് തീപ്പിടിച്ചു
സംഗതി കലക്കി :)
മയൂരാ... തന്റെ സൈറ്റ് മറ്റുള്ളവയെ അപേക്ഷിച്ച് ലോഡ് ചെയ്യാന്‍ കൂടുതല്‍ ടൈം എടുക്കുന്നു.
എന്റെ മുറി പോലെ നാട്ടിലുള്ള എല്ലാ സാധനങ്ങളും അപ്‌ലോഡ് ചെയ്തോണ്ടാവും. ഒന്നു ശ്രദ്ധിച്ചോളൂട്ടോ
എനിക്ക് തല്ല് കിട്ടുന്നത് കുറവായിരുന്നു.മാതാശ്രീ വടി തപ്പി വരുമ്പോഴേക്കും ഞാന്‍ എത്തേണ്ട സ്ഥലത്ത് എത്തിയിരിക്കും..അതോണ്ട് മാതാശ്രീയുടെ സ്ഥിരം ശിക്ഷാമുറയായ “പിച്ച്” ആയിരുന്നു മിക്കപ്പോഴും :( അത് ഒരു ഒന്നു ഒന്നര പിച്ച് തന്നാണേ....
മയൂര സംഭവം രസായിട്ടുണ്ട് ട്ടാ. പിന്നെ ഇതില്‍ ഏതാ മയൂര? ഇതിലെ A,B,Cയിലെ A തന്നെയാകും അല്ലെ ;)
മയൂരാ... സംഗതി രസായിട്ടുണ്ട് . ഇതിലെ B യാണു ഞാന്‍ മയൂരയൊ?
പെണ്‍കുട്ടികളെ അടിച്ചു വളര്‍ത്തണം/ഒന്നേ ഉള്ളുവെങ്കില്‍ ഉലക്കകൊണ്ടടിക്കണം/തെറ്റു കണ്ടാല്‍ അപ്പൊ അടിക്കണം/ഒക്കെ നന്നാവാനാണു മയൂര.....നന്നാക്കാന്‍ ഉള്ള പഴയ സങ്കല്‍പ്പങ്ങള്‍....
നല്ല രസികന്‍ നിരീക്ഷണം....നന്നായി
അതെ അതേ, 'സി' എന്നും 'കൊശാ'
'ബി' എണ്ണിപ്പാടലില്‍ പല ബിരുദങ്ങളുള്ളവന്‍
'ഏ' മൂത്തതല്ലിയോ!! :(
'ഏ' യ്ക്കുള്ള കൊട്ടു മമ്മ കൊടുക്കും
'ബി' യും 'സി' യും കൊട്ടുകിട്ടാതെ വളര്‍ന്നാല്‍ അവര്‍ ചീത്തക്കുട്ടികളാവില്ലേ, അതിനാല്‍ എന്റെ വീട്ടില്‍ 'ഏ' തന്നെ ആ ഭാരിച്ച ഉത്തരവാദിറ്റ്വം ഏറ്റെടുത്തു; കൊട്ടുകൊടുക്കലില്‍ മമ്മയെയും കടത്തിവെട്ടിയ പല ബിരുദങ്ങളുണ്ടെനിയ്ക്ക്; അതുകഴിഞ്ഞുള്ള മുങ്ങലില്‍ അനായാസ വേഗവും.
ഹാവൂ, ആ കാലം ഓര്‍ക്കുമ്പോള്‍ വെറുതെ ആത്മാഭിമാനം തോന്നുന്നു!
മയൂരാ,
എനിക്കും കൊറേ തല്ല് കിട്ടിയിട്ടുണ്ട് കുട്ടിക്കാലത്ത്. വീട്ടില്‍ നിന്നും അതിലേറെ നാട്ടിലെ സമപ്രായക്കാരില്‍ നിന്നും. വെറുതെയല്ല ഞാനും അടിക്കും അവരെ. പത്തു വയസ്സിനുള്ളില്‍ ഉപാസന പത്തിലധികം പേരെ തല്ലിയിട്ടുണ്ട്
നല്ല രചന...
:)
ഉപാസന
മയൂര....
മറക്കത്ത മധുരമാം ഓര്‍മ്മകള്‍
കാലം ഏറെ അകന്നിട്ടും
മായത്തതെന്തേയ്.....മറയാത്തതെന്തേയ്
നന്‍മകള്‍ നേരുന്നു.
മയൂരാ..
ഞങ്ങളുടെ ഇടയിലെ ‘എ’ കുട്ടന്‍ തല്ലില്‍ നിന്നും രക്ഷ പെടാന്‍ മിടുക്കനായിരുന്നു. ഞാന്‍ വീട്ടിലെ ‘സി’ ആണ്.. എന്നിട്ടും കിട്ടിയ തല്ലിന് കണക്കില്ലാ...
ഓര്‍മ്മക്കുറിപ്പിന്റെ അവസാനം , ഒരല്പം നോസ്റ്റാള്‍ജിയ എനിക്കും തോന്നി
- സ്നേഹാശംസകളോടെ, സന്ധ്യ :)
(a+b)+c = a+(b+c)
അപ്പൊ, b എപ്പൊഴും രണ്ടുപേരുടെയും കൂടെ ഉണ്ടല്ലൊ... ധാരാളം...
നല്ല ഓര്‍മ്മക്കുറിപ്പ്
ഒരുപാടിഷ്ടമായി
ഈ ഓര്‍മ്മക്കുറിപ്പ്
അഭിനന്ദനങ്ങള്‍
മയൂരയുടെ ബാല്യകാല സ്മൃതികള്‍ ഒരുപാടു ഓര്‍മ്മകളിലേക്കു നമ്മേ കൂട്ടിക്കൊണ്ടു പൊകുന്നു. ഒരു ചോദ്യം!സ്വതം മക്കളേ അടിക്കുമൊ ഇങ്ങനെ ഒക്കെ?? പൂക്കളവും, ഊഞ്ഞാലും,അടിപിടിയും ഓട്ടവും എല്ലാം ഇനിവരാതവണ്ണം അന്യം നിന്നുപോയില്ലേ. “നാം ഒന്നു, നമുക്കൊന്നു” അങ്ങനെ ആക്കി തീര്‍ത്തു. അഭിനാന്ദനം! കുഞ്ഞുബി
മയൂര,
തെറ്റിയും, പേരയും, പുളിയുമെല്ലാം പൂത്ത, കാലത്തിന്റെ അനിവാര്യത.
അടി വരുന്ന വഴികളെല്ലാം ഒരേ സ്രോതസ്സില്‍ നിന്നായിരുന്നു, നമുക്കെല്ലാം, അല്ലേ? എല്ലാം അവസാനിക്കുന്നതും ഒരേ സ്ഥലത്തു തന്നെ. All roads lead to Rome! എന്നൊക്കെ പറയുന്നതു പോലെ.
എന്റെ മുറ്റത്തെ,തഴച്ചു വളരുന്ന കാപ്പിച്ചെടികളോടെല്ലാം ഞാനീ കഥ പറഞ്ഞു.....
ഹരീ, അത് ഞാന്‍ ഇവിടെ പറഞ്ഞാല്‍ വീണ്ടും ഫോണ്‍ കാള്‍ വരും. ആന്‍സര്‍ റോങ്ങ്;)
ശ്രീ, ങ്..ങാ...വള്ളിയിട്ട അട, പാര വയ്പ്പിന്നു;)
നിഷ്ക്കളങ്കന്‍, ലിറ്റില്‍ മോണ്‍സ്റ്റേഴ്സ് എണ്ണം രണ്ടുണ്ട്:)
ആഷ, എന്നിട്ട്;)
തമനു, :)
കുഞ്ഞന്‍, :)
സുല്‍, അതെ തീര്‍ച്ചയായും വേണം...പിന്നെ ഇതൊക്കെ വായിച്ച് കിട്ടീല്ല എന്നു വിഷമിക്കരുതല്ലോ;)
സഹയാത്രികന്‍, ങ് ... ങേ...ഏതു നൂറ്റാണ്ടിലാ??? ;)
കാര്‍വര്‍ണം, :)
അനാഗതശ്മശ്രു, :)
വേണു മാഷേ, :)
അപ്പു, :)
പ്രയാസി, ;)
എഴുത്തുകാരി, ;)
ശ്രീഹരി, ടെമ്പ്ലെറ്റ് ശരിയാക്കി :)
മെലോഡിയസ്, :)
മഹേഷ്, പറയൂല;)
രാമനുണ്ണി മാഷേ, :)
ധ്വനി, :)
സുനില്‍, :)
മന്‍സുര്‍, :)
സന്ധ്യാ, :)
Sreenath, :)
ഹരിശ്രീ, :)
ദ്രൗപതി, :)
Kunjubi, :)
Charudathan, :)
എല്ലാവര്‍ക്കും നന്ദി:)
സി ആയിട്ട് കൂടി നല്ല കണക്കിന് മേടിച്ചിട്ടുള്ള കക്ഷി ആണേ ഞാന്‍ ... കാരണം പെണ്ണല്ലേ... നല്ല അടക്കതിലും ഒതുക്കതിലും വേണ്ടേ വളരാന്‍... ആഹാ എന്തിനും കിട്ടുമായിരുന്നു കീറ്... അത് എന്നത് കൊണ്ട് എന്നൊന്ന് ഇല്ല. ഇപ്പൊ ചില സമയത്ത് അതൊക്കെ ഗുണം ചെയ്തു എന്ന് ഓര്‍ക്കുന്നു എങ്ങിലും അന്നത്തെ കണ്ണീര്‍... അതിന്നും ഉണങ്ങിയിട്ടില്ല.
All The best...
Post a Comment