ചില കണ്ണുകള്‍
നിറഞ്ഞു
പവിഴമുത്തുകള്‍
കോണുകളിലാകും.
ചിലയുള്ളമതു
കൊഴിഞ്ഞു പോകാതെ-
യിരിക്കുവാന്‍
കിണഞ്ഞു ശ്രമിക്കും.
മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ.
Sunday, October 14, 2007
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
25 comments:
“ചില കണ്ണുകള്‍
നിറഞ്ഞു
പവിഴമുത്തുകള്‍
കോണുകളിലാകും.“
നന്നായിരിക്കുന്നു വരികള്‍
-സുല്‍
ചിലവ ഉള്ളിലെ കയങ്ങളിലേക്ക് തിരികെ ചേരുകയും ചെയ്യും. അല്ലേ ?
വരികള്‍ ഇഷ്ടമായി.
മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ.
:)
കൊള്ളാം നല്ല വരികള്‍... :)
ഓ.ടോ. : ബ്ലോഗിലെ ആവശ്യമില്ലാത്ത സംഗതികള്‍ ഒഴിവാകിയത് നന്നായി. സഹയാത്രികന്റെ ഡിസൈനും കൊള്ളാം.
ചേച്ചീ...
കൊള്ളാം.
“മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ.”
“മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ.“
നന്നായി... ഇഷ്ടമായി...
:)
ചിലത് പെടിഞ്ഞ ഉപ്പിനെ അലിയിച്ചു തീര്‍ക്കും...
:)
:-) നന്നായിട്ടുണ്ട്
ആര്‍ത്തലച്ച് കൊട്ടിപ്പാടുന്നവരോ?
ഉള്ളം എന്നായിരുന്നു കൂടുതല്‍ ചേരുക. കവിത ഇഷ്ടായി. (ടെമ്പ്ല്ലീറ്റ് ഭയങ്കര ഇഷ്ടായി)
കുഞ്ഞുകവിത കൊള്ളാം
:)
ഉപാസന
മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ.
ഒന്നുമറിയിക്കാതെ വിതുമ്പുന്ന മറ്റു ചിലതുകളില്‍ വിതുമ്പലിന്റെ സാരാംശം കുറിച്ചു വച്ചിരിക്കുന്നു.:)
നല്ല വരികള്‍ മയൂരാ.
ഓ.ടോ. രണ്ടാമത്തെ സ്റ്റാന്‍സയിലെ “ചിലയുള്ളമതു” എന്താണ്?
സഹയാത്രികനോട് പറഞ്ഞ് ആ ടൈറ്റില്‍ ചിത്രത്തിന് അല്‍പ്പംകൂടി വിഡ്ത് കൂട്ടൂ.
മയൂരാ...
നല്ല വരികള്‍
നന്നായിരിക്കുന്നു..
ഇതു പോലുള്ളതു വീണ്ടുമെഴുതൂ..
പ്രയാസിയുടെ അഭിനന്ദനങ്ങള്‍..
ishtamaayi ithum.. mayuraa...
Best Wishes...
ഹൃദയത്തില്‍ തട്ടുന്ന കുഞ്ഞിക്കവിത..
നന്നായിട്ടുണ്ട് ചേച്ചീ.. :)
മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ....
ഇതല്ലേ കരയുന്നവന് ഏറ്റവും ആസ്വദിയ്ക്കുന്ന കരച്ചില്?
നല്ല കവിത!
കണ്‍കോണിലൊരു നക്ഷത്രം....ചിലര്‍
മധുരം തിളക്കവും
ചിലയുള്ളമതു
കൊഴിഞ്ഞു പോകാതെ-
യിരിക്കുവാന്‍
കിണഞ്ഞു ശ്രമിക്കും.
"ചിലയുള്ളമതു" എന്താണ്?
ചിലതുള്ളമതു? ചിലതു തുള്ളി?
മനസ്സിലായില്ല.
മൊത്തത്തില്‍ ഉദ്ദേശം പിടികിട്ടി.
മാത്രമല്ല. "പോകാതെയിരിക്കുവാന്‍ കിണഞ്ഞു ശ്രമിക്കും" എന്നിടത്ത് കവിതയുടെ ഒഴുക്ക് നഷ്ടമായി എന്നു തോന്നി. ചുമ്മാ വര്‍ത്തമാനം പറഞ്ഞപോലെ.
കവിത ആസ്വദിയ്ക്കാന്‍ കഴിവുകുറവാണ്. ഉള്ള ശക്തിവെച്ച് നോക്കിയപ്പോള്‍ കവിതയുടെ ഒരു സുഖം ഇല്ല.
അര്‍ത്ഥം.. ആശയം നന്ന്.
മയൂരാ...
ചില സമയത്ത്, ഒരു ഡയറി പോലെയാണ് ബ്ലോഗും ... പിന്നെ മറ്റുള്ളവര്‍ കാണുമെന്നും അഭിപ്രായം എഴുതുമെന്നുള്ള വ്യത്യാസം മാത്രം :)
- സ്നേഹാശംസകളോടെ ,സന്ധ്യ :) ( കണ്ണീരിതെന്തേ സന്ധ്യേ..? )
:) നല്ല വരികള്‍
മയൂരാ,
നല്ല ആശയം. മനസ്സിലേക്കിറ്റുന്ന കണ്ണുനീര്‍ത്തുള്ളി.
-ചന്ദ്രകാന്തം.
സുല്‍, :)
ശ്രീലാല്‍, നീര്‍ക്കയങ്ങളില്‍;)
ആഷ , :)
ശ്രീഹരി, :)
ശ്രീ, :)
സഹയാത്രികന്, :)
ഇത്തിരിവെട്ടം, :)
സിമി, :)
ഇട്ടിമാളു, അത് എക്ഷപ്ഷണല് കേസുകളാണ്;)
ഡാലി, ചേര്‍ത്തു വയ്ച്ചതാ :)
ഉപാസന, :)
വേണു മാഷേ, :)
പ്രയാസി, :)
പി.ആര്, :)
പ്രീയ, :)
നന്ദന്, :)
ധ്വനി, പിന്നല്ലാതെ:)
രാമനുണ്ണി മാഷേ, :)
നിഷ്ക്കളങ്കന്‍,അപ്പു :- ഉണരുമീ ഗാനം, ഉരുകുമെന്നുള്ളം എന്നു കേട്ടിട്ടുണ്ടോ, ആ ഉള്ളം;)
ഉള്ളം = മനസ്സ്, ചിത്തം, അകക്കാമ്പ്, മാനസം ( ഇനി ഒന്നും ഓര്‍മ്മ വരുന്നില്ല ഇപ്പോള്‍)
സന്ധ്യാ, അയ്യോ സന്ധ്യേ കരയല്ലേ;)
ജിഹേഷ് , :)
ചന്ദ്രകാന്തം, :)
എല്ലാവര്ക്കും നന്ദി:)
Post a Comment