ജീവിതം സദ്യ വിളമ്പുന്ന
വേളയില്‍ ഊഴവുംകാത്ത്
കൈകഴുകി തൂശനിലയുടെ
ചുരുളിളക്കി മുന്നിലിട്ടു
ചമ്രം പിണഞ്ഞിരിന്നു.
പന്തിയില്‍ പക്ഷപാത-
മില്ലാതെ സദ്യ വിളമ്പി.
കണ്ണടച്ചുതുറക്കുന്ന മാത്രയില്‍
മുന്നില്‍ ചവച്ചു തുപ്പിയ
മുരിങ്ങക്കോലും
മാറ്റിവച്ച കറിവേപ്പിലയും
ഒലിച്ചു പടര്‍ന്നിരിക്കുന്ന
ഉച്ഛിഷ്ടവും ബാക്കി.
തെരുവു നായ്ക്കള്‍ വന്നതും
നക്കിതുടച്ച് കുരച്ച് ഓടിയകന്നു.
പിന്നെയും ബാക്കിയായ
കീറിയ തൂശനില
കവലപശു നക്കിയെടുത്ത്
അയവിറക്കി നടന്നകന്നു.
ഇനിയും ജീവിതം ബാക്കി...
Thursday, October 25, 2007
ജീവിതം
Labels:
കവിത
Subscribe to:
Post Comments (Atom)
31 comments:
“തെരുവു നായ്ക്കള്‍ വന്നതും
നക്കിതുടച്ച് കുരച്ച് ഓടിയകന്നു.
പിന്നെയും ബാക്കിയായ
കീറിയ തൂശനില
കവലപശു നക്കിയെടുത്ത്
അയവിറക്കി നടന്നകന്നു.“
അപ്പോ ഇതിന്റെ തേങ്ങ എന്റെ വക. ഠേ..ഠേ..ആ പൊട്ടിയെന്ന തോന്നുന്നത്..
മയൂരാ.. നന്നായിട്ടുണ്ട് ജീവിതത്തെ കുറിച്ച് പറഞ്ഞ ഈ വരികള്‍
നന്നായിരിയ്ക്കുന്നു മയൂരാ...ജീവിത സുഖങ്ങളുടെ ക്ഷണികതയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളില്‍ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു...
“ഇനിയും ജീവിതം ബാക്കി...“
അതെ..ഒരു കോമാളിയെപ്പോലെ ജീവിതം എന്നും ബാക്കി..പിടി കിട്ടാത്ത രഹസ്യങ്ങളെ ഉള്ളില്‍ ഒതുക്കിക്കൊണ്ട്...
ഇനിയും എഴുതൂ.
ജീവിതം നായ നക്കി എന്നാണോ?
കവിത കൊള്ളാം കേട്ടോ
മയൂരാാ..
ലളിതമായ വാക്കുകളാണെങ്കിലും ആശയം അതിഗംഭീരം !
സത്യമാണത്, ജീവിതത്തിലെ നല്ലതെന്ന് കരുതുന്ന ചില സമയങ്ങള്‍ , കണ്ണടച്ച് തുറക്കുന്നതിനുമുന്പേ തീരും ... വീണ്ടും ജീവിച്ചു തീര്‍ക്കാനായി ജീവിതം പിന്നെയും ബാക്കി... !!!!
ഒരു നിരൂപണത്തിനായി, ഗ്രാമറും ഭംഗിയും നോക്കി, ഈ കവിതയെ കടിച്ചു കുടയാന്‍ തോന്നുന്നില്ലാാ.. ആശയത്തിനൊടോ അവതരിപ്പിച്ച രീതിയോടൊ ഉള്ള ഇഷ്ടമാവാം കാരണം ... :)
- സ്നേഹാശംസകളോടെ, സന്ധ്യ !
മയൂരാ... നന്നായിട്ട്ണ്ട്ട്ടാ...
ഇതൊക്കെത്തന്നെ ജീവിതം
:)
ഓ:ടോ; നിഷ്ക്കളങ്കന്‍ മാഷേ... തന്നെ തന്നെ... :)
ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാട്..
ഇഷ്ടപെട്ടു. നല്ല കവിത.
ബാക്കിപത്രം പോലെ ഒരു ജീവിതം
നന്നായിരിക്കുന്നു അവതരണം
കുഞ്ഞുകവിതയും,വല്ല്യ കാര്യങ്ങളും!
നന്നായിരിക്കുന്നു മയൂരാാ...
അതെ ചേച്ചീ...
“ഇനിയും ജീവിതം ബാക്കി...”
:)
ഇഷ്ടമായി.
മയൂരാജീ..
ഈ സ്റ്റോക്കെക്കെ എവിടുന്നിടെ വരുന്നതു..!?
നന്നായിരിക്കുന്നു...
ഓ:ടോ:- നിഷ്കളങ്കാ.. മ്വാനെ സഹാ..നായമാത്രമല്ല മക്കളെ കവലപശുവും നക്കി..;)
“ഇനിയും ജീവിതം ബാക്കി...“ ഇതെന്തോന്നെടെ ചന്തുഅണ്ണന്റെ ഡയലാഗാ..:)
തോല്‍വികല്‍ ഏറ്റ് വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി :)
മയൂര..
കൊള്ളാം..ചെറിയവാക്കുകള് കൊണ്ട് മനോഹരമായ ഒരു കവിത!!
ജീവിതം വിളമ്പുകാരനല്ലേ കവിതയില്‍. സദ്യ കഴിഞ്ഞാലും വിളമ്പുകാരന് ബാക്കിയാവുന്നത്...?:):)))
jeevitham aadyam nakkaan paTiya irukaali nakki, pinne naaya nakki, pinne paavam paSuvum nakki. iniyum chanduvinte jeevitham baakki (vadakkan veeragaadhha mammootty style) nakki nakki jeevithamangedukkoo daivamE.....
mayoora, ishtappettu..
"ethra kozhuththa chavarppu kutichchu vaTichchu naam iththiri Saanthi than Sarkkara nuNayuvaan..." ennu kavi N N Kakkaad ezhuthiyittundu.
(situation forced me to write in mangLish - sorry)
മയൂര...
ജീവിതം എരിഞു തീരാത്ത വിളക്കായി മുന്നോട്ട്
ഒരിക്കല്‍ ഈ ജീവിതം കെട്ടണയുബോല്
ഈ ജീവിതം അവസാനിക്കുന്നില്ല...മറ്റാരൊക്കെയോ...പറയുന്നു ഈ ജീവിതത്തെ കുറിച്ച്
ജീവിതത്തിന്റെ ബാക്കിയയൊരാ തൂശനില നക്കിയെടുത്ത കറവപശുവിന്റെ അകിടില്‍ വീണ്ടും ഞാന്‍ ആഞ് വലിക്കുന്നു...ബാക്കി ജീവിതത്തിനായ്...
പ്രതിഫലത്തിനായ്.
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
hai mayoorecheee(may i call like that.?)
i it's me midhunrajkalpetta......
i am a degree student studying for journalism......leave it...because our profile is not an importent thing in our life.....what's an idendity..?
potte......
u r the first reader of my page(blog).i am very happy to see u r comment.actually i started wayanadankathakal from getting inspiration from mathrubhumi aazhchapathippu .i saw u r page and
now i realise what a page is....
i have a lot's of doubts about blogging......
could u help me.....
(njan kavithakal vaayichu......
valareyadikam ishttappettu.....
hruthayathil tharakkunna vakkukal......
thank u......)
മയൂരാ,
നല്ല ബിംബങ്ങള്‍.ഇഷ്ടപ്പെട്ടു.
ജീവിതം നായ നക്കി.
പിന്നെ പശുവും. പാവം ജീവിതം ഇനി എന്തിനെക്കൊണ്ടു നക്കിക്കും. അങ്ങനെ ജീവിതം തന്നെ ഒരു നക്കിയായി.:)
മയൂരാ..:)
ആശ്വസിക്കു , ഇനിയുമെത്ര സദ്യകള്‍ ബാക്കി :)
ക്ഷണിക്കാത്ത സദ്യക്കും വിരിക്കാത്ത ഇലകള്‍ക്കും മുന്നില്‍ ജീവിതം ഇനിയും ബാക്കി!
ചേച്ചി നന്നായിരിക്കുന്നു.
:)
Shaf
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍
മയൂരാ.. നന്നായിട്ടുണ്ട്
ഇനിയും ബാക്കിയെന്ന തോന്നല്‍...
അതുമതിയല്ലോ നാഴികകള്‍ താണ്ടാന്‍
skuruvath
ഇനിയും ജീവിതം ബാക്കി... :)
പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചമാകുന്നു!
നന്നായാസ്വദിയ്ക്കുന്നു!
അഭിനന്ദനങ്ങള്‍!
“ഇനിയും ജീവിതം ബാക്കി...“
കവിത നന്നായിരിയ്ക്കുന്നു .
പ്രതികങ്ങള്ക്കു ജീവനുണ്ട്.
ജീവിതം നായ നക്ക്കി, എന്നൊക്ക്കെ ഞങള്‍ കോളേജ് പഠിയ്ക്കണ കാലത്ത് വേണ്ടോട്ത്ത്തും, വേണ്ടാട്ത്തും ഒക്കെ പറയുമായിരുന്നു... അമ്മകുറേ ചീത്തേഏം പറഞ്ഞിരുന്നു അതിന്!..:)
അതാണോര്‍മ്മ വന്നത് പെട്ടെന്ന്.. :)
ജീവിതത്തെ ഇത്രയും നന്നയി ആരും തന്നെ നക്കിത്തുടച്ചു, അളന്നു മുറിച്ചു മനസ്സിലാക്കിയിരിക്കില്ല മയൂരാ... അതിഗംഭീരം
Post a Comment