Wednesday, November 07, 2007

വിശ്വാസം

കറുപ്പും വെളുപ്പുമെന്റെ കണ്ണുകളുടെ നിറം മാത്രമാണ്, ജനനം മുതല്‍ ഇന്നു വരെ, ഒരു പക്ഷേ മരണം വരെയും. ഈ കണ്ണുകള്‍ കൊണ്ട് ഞാന്‍ കാണുന്നത് മാത്രമാണ് മഞ്ഞ. ഇപ്പോള്‍ നിങ്ങള്‍ പച്ച വെള്ളം കാണിച്ചാല്‍ ഞാന്‍ അതില്‍ പച്ചയെവിടെയെന്നു ചോദിക്കും. എന്നാല്‍ ചെമ്പകം കാണിച്ചിട്ട് എന്നോടു ചെമ്പരത്തി എന്നു പറയൂ, ഞാന്‍ വിശ്വസിക്കും, കാരണം ഞാന്‍ "ചെമ്പ" എന്നു മാത്രമായിരിക്കും കേള്‍ക്കുന്നത്.

അപ്പോള്‍ കാണുന്നതാണോ, കേള്‍ക്കുന്നതാണോ വിശ്വസിക്കുന്നത് എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ രണ്ടും അല്ലെന്നാവും, അല്ലെങ്കില്‍ രണ്ടും എന്നാവുമെന്റെ ഉത്തരം. കാരണം എനിക്ക് എന്തും വിശ്വസിക്കാലോ.

28 comments:

മയൂര said...

“കറുപ്പും വെളുപ്പുമെന്റെ കണ്ണുകളുടെ നിറം മാത്രമാണ്“

മെലോഡിയസ് said...

കണ്ണുകളും ചെവികളും ചിലപ്പോള്‍ അവനവന്റെ മനസാക്ഷി തന്നെയും അവനവനെ പറ്റിക്കും.

നല്ല പോസ്റ്റ് ട്ടാ.

ക്രിസ്‌വിന്‍ said...

എന്റമ്മേ...

വെയില് said...

ഈ വിശ്വാസങ്ങളുടെ ഒരു കാര്യം... :)

വല്യമ്മായി said...

:)

സഹയാത്രികന്‍ said...

താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടേ...
:)

എന്റെ ഉപാസന said...

ഞാനാണെങ്കി കേല്‍ക്കുന്നത് പൊതുവേ വിശ്വസിക്കാറില്ല.
സംശയം തോന്നിയാല്‍ ഒരിക്കലും
എന്താണ് മാഡം ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ലാട്ടാ..?
:)
ഉപാസന

സാല്‍ജോҐsaljo said...

തിയറി ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് അല്ലേ ഉദ്ദേശിച്ചത്? ഇതു നോക്കൂ

നല്ല ചിന്ത...

മുരളി മേനോന്‍ (Murali Menon) said...

‘തിമിരക്കാഴ്ചകള്‍ തട്ടിയുടക്കുക’ എന്ന് കവി പാടിയിട്ടുണ്ട്.

ങേ, എന്താ പറഞ്ഞേ, ചെമ്പോ, ങേ, ഒന്നും കേള്‍ക്കുന്നില്ല..
ങേ, എന്താ, കണ്ടോന്നോ, ഒന്നും കാണുന്നില്ല...

അസ്തമത്തിനടുത്ത് മാത്രമേ ഈ സ്ഥിതി വരേണ്ടതുള്ളു. അതുവരെ കണ്ണും കാതും തുറന്നുപിടിക്കുക... മറ്റൊരാള്‍ വിശ്വസിപ്പിക്കുന്നതിലല്ല കാര്യം, സ്വയം വിശ്വസിക്കുന്നതിലാണ്.

കൊള്ളാം. ഇഷ്ടായി

ഞാന്‍ ഇരിങ്ങല്‍ said...

കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കാന്‍ പറ്റില്ല. പിന്നെന്ത് വിശ്വസിക്കും എന്ന് ചോദിച്ചാല്‍ അതിനുത്തരവും ഇല്ല. അതുപോലെ എന്തും വിശ്വസിക്കാം എന്നു പറയാനും പറ്റില്ല.
കാരണം എന്തുവിശ്വസിക്കുന്നത് സ്വന്തം ഇഷ്ടമാനെങ്കിലും അതില്‍ വിശ്വാസത്തിന് സത്യം വേണമെങ്കില്‍ യാഥാര്‍ത്യം തിരിച്ചറിയപ്പെടണം
അപ്പോള്‍ വിശ്വാസം എന്നുള്ളത് തിരിച്ചറിവില്‍ കൂടിയാവണം എന്നര്‍ത്ഥം.
കാഴ്ച എന്നുള്ളത് ഞാന്‍ കാണുന്നതു പോലെ ആവില്ല താങ്കള്‍ കാണുന്നത് അല്ലെങ്കില്‍ മറ്റുള്ളവര്‍ കാണുന്നത്. അതു പോലെ കണ്ണടവച്ച ഒരാള്‍ കാണുന്നതു പോലെയാവില്ല കണ്ണടവയ്ക്കാത്തവര്‍ കാണുന്നത്. അതു പോലെ കേള്‍വിയുടേതും

കാഴചയ്ക്ക് കാഴ്ചയുടെ ഒരു വിശ്വാസം,
കാഴ്ചയ്ക്ക് കാഴ്ചയുടെ ഒരു യഥാതഥമായ ഒരു ചിത്രമുണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നെങ്കില്‍ മാത്രമേ വിശ്വാസം സത്യമാകുന്നുള്ളൂന്ന് സാരം

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

പ്രയാസി said...

മയൂരാമ്മേ...
എന്തായിതു ചിന്തകള്‍ കൈവിട്ടു പോയാ...:(
എത്രയും പെട്ടെന്നു നോര്‍മ്മലില്‍ ആകട്ടേന്നു പ്രാര്‍ത്ഥിക്കുന്നു..

ഓഫ്: ചെമ്പകം കാണിച്ചിട്ട് എന്നോടു ചെമ്പരത്തി എന്നു പറയൂ, ഞാന്‍ വിശ്വസിക്കും!
ചെമ്പരത്തി എടുത്തു ചെവിയില്‍ വെക്കൂ.. അപ്പോള്‍ മറ്റുള്ളവര്‍ വിശ്വസിക്കും..:)

അഭിലാഷങ്ങള്‍ said...

ങേ...!!!!

ങും.. പോസ്റ്റ് വായിച്ചു... 3 വട്ടം..!

എനിക്ക് വട്ടായി.. 4 വട്ടം.. !!

അപ്പോള്‍ ഈ പോസ്റ്റ് കണ്ടത് കൊണ്ടാണോ, വായിച്ചത് കൊണ്ടാണോ വട്ടായത് എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ രണ്ടും അല്ലെന്നാവും, അല്ലെങ്കില്‍ രണ്ടും, എന്നാവുമെന്റെ ഉത്തരം. കാരണം എനിക്ക് ആദ്യമേ അല്പം വട്ട് ഉണ്ടായതു കൊണ്ട് എന്തും പറയാലോ... :-)

നല്ല വരികള്‍ മയൂരാ.. :-)

-അഭിലാഷ്

ശ്രീഹരി::Sreehari said...

ഇനിയിപ്പോ മയൂര കഥ പോസ്റ്റിയിട്ട് കവിത ആണെന്ന് ലേബലിട്ടാലും ഞാന്‍ വിശ്വസിക്കും. കാരണം ഞാന്‍ ക ന്ന് മാത്രേ വായിക്കൂ.... ;) ( അത് ന്നെ അക്ഷരം പടിപ്പിച്ച് മാഷ്ടെ തലയില്‍ വെച്ച് കൊടുക്കാം ല്ലെ?)

വിശ്വാസങ്ങള്‍ ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്

അമൃതാ വാര്യര്‍ said...

എന്തു കണ്ടാലും വിശ്വസിക്കരുതാന്‍ ശ്രമിക്കരുതെന്ന്‌ ഒരു എളിയ അഭ്യര്‍ത്ഥന ... മയൂര

താരാപഥം said...

സത്യവും വിശ്വാസവും ആപേക്ഷികമാണ്‌.

ഗീതാഗീതികള്‍ said...
This comment has been removed by the author.
കൂട്ടുകാരന്‍ said...

എനിക്കൊന്നും മനസിലായില്ല...

പിന്നെ അങ്ങൊട്ടൊന്നും കണ്ടില്ല...എന്തു പറ്റി???
http://denthadu.blogspot.com/
ഇതു എന്റെ ഒരു പുതിയ ഉദ്യമം..മുഴുവന്‍ കണ്ടിട്ട്‌ കമറ്റണം.:-)

ഏ.ആര്‍. നജീം said...

അപ്പോ ചങ്കു പറിച്ചു കാണിച്ചാലും മയൂരജീ ചെമ്പരത്തിപ്പൂവാണന്നേ പറയൂ..

മന്‍സുര്‍ said...

മയൂര...

നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍

ഞാന്‍ തിരിച്ചു വന്നു എന്ന്‌ ആരോ പറയുന്നു
ഞാന്‍ തിരിച്ചു പോയിരുന്നോ...??
ഞാന്‍ തിരിച്ചു വന്നത്‌ ഞാനറിയാതെ ഞാനെങ്ങിനെ വിശ്വസിക്കും ഞാന്‍ തിരിച്ചു വന്നെന്ന്‌
ചിലര്‍ പറയുന്നു
ചിലര്‍ കേള്‍ക്കുന്നു
ചിലര്‍ കാണുന്നു
..............................വിശ്വസിക്കുന്നതോ ചിലര്‍ മാത്രം..അതാണത്രെ യഥാര്‍ത്ഥ വിശ്വം.

നന്‍മകള്‍ നേരുന്നു

മഴത്തുള്ളി said...

മയൂര,

കൊള്ളാം നല്ല വിശ്വാസം :)

കുറെ നാളായി ബ്ലോഗില്‍ സജീവമല്ലായിരുന്നു. ഇവിടെ വന്നത് വളരെ കാലത്തിനു ശേഷം ;)

നിഷ്ക്കളങ്കന്‍ said...

ന‌മുക്കിഷ്ട‌മുള്ളതു മാത്രം കാണുകയും കേ‌ള്‍ക്കുകയും ചെയ്യുന്നതിന്റെ അവതര‌ണം ന‌ന്നായി. മനസ്സാക്ഷിയ്ക്കു നിരക്കാത്ത കാര്യമാണെങ്കിലും നി‌ര്‍ഭാഗ്യവശാല്‍ ചില‌പ്പോഴെങ്കിലും എല്ലാവ‌ര്‍ക്കും ഇങ്ങനൊക്കെ ചെയ്യേണ്ടിവരുന്നില്ലേ?

വാണി said...

:)

ഗീതാഗീതികള്‍ said...

സ്വന്തം കണ്ണുകൊണ്ട്‌ കാണുന്നതും, സ്വന്തം കാതുകൊണ്ട്‌ കേള്‍ക്കുന്നതും മാത്രം വിശ്വസിക്കുക.

Rineez said...

ഇപ്പൊ കാണുന്നതും കേള്‍ക്കുന്നതും മാത്രമല്ല വായിക്കുന്നതും വിശ്വസിക്കാന്‍ പറ്റില്ലെന്നാ തോന്നുന്നത്..

സത്യം പറയണം വട്ടായോ?

Rineez said...

പ്രയാസിയുടെ കമന്റിന് ഒരു കയ്യടി :-)

വേണു venu said...

വിശ്വാസം രക്ഷിക്കട്ടെ.!

ഹരിയണ്ണന്‍@Harilal said...

മയൂരാ..
അമേരിക്കയില്‍ ചെമ്പരത്തിപ്പൂ കിട്ടുമോ..(ചെമ്പകമല്ല..നല്ല ചോന്ന ചെമ്പരത്തിപ്പൂ..)
ഒരെണ്ണം പറിച്ച് വലത്തേച്ചെവിയില്‍ വച്ചിട്ട് കണ്ണാടിയിലൊന്നു നോക്കൂ..അത്യാവശ്യം കണ്ടാലെങ്കിലും വിശ്വാസം വരട്ടെ..!!

അണ്ണന്‍ ഓടീ...ഡിസംബറില്‍ നാട്ടില്‍ പോകുമ്പോ ഞാനിതൊന്നു നാട്ടിലറിയിച്ചേക്കാം... :)

നിരക്ഷരന്‍ said...

കഷ്ടം തന്നെ . ഈ ചെറിയ പ്രായത്തില്‍ത്തന്നെ ഇങ്ങനെയായോ ?
ങ്ങാ...ഇത്രേയൊക്കെയുള്ളൂ മനുഷ്യന്മാരുടെ കാര്യം .