Thursday, December 06, 2007

തുടര്‍ക്കഥ

നിഴലേ, നീയെന്റെ മുന്നിലും
പിന്നിലുമൊക്കെയൊളിച്ചു
കളിച്ചിരുന്നത് വെളിച്ചത്തെ
ഭയന്നിട്ടെന്നായിരുന്നു
ഞാന്‍ ധരിച്ചു വച്ചിരുന്നത്.

വെട്ടമില്ലാത്തിടങ്ങളില്‍
‍പാത്തും പതുങ്ങിയുമിരുന്നു
എന്തിനാണ് നിന്നെ ഇരുട്ട്
ജീവനോടെ വിഴുങ്ങുന്നത്,
അതോ കൊന്നിട്ടോ?

ആരെ പേടിച്ചിട്ടാണ്,
എന്ത് ഭയന്നിട്ടാണ്,
വെട്ടം വരുമ്പോള്‍
നിന്നെ തിരിച്ച് തുപ്പുന്നതും
നീ പിടഞ്ഞുയിര്‍ക്കുന്നതും?

നമുക്കും ഇരുളിനുമറിയാ-
മിതൊരു തുടര്‍ക്കഥയാണെന്ന്.
നാമായിരങ്ങളില്‍ ഒന്നു മാത്രമെന്ന്.
ഇതൊടുങ്ങുന്നത്
നാമൊടുങ്ങുമ്പോഴാണെന്നും.
അപ്പോഴുമിരുട്ടിനു ഇരകള്‍ക്ക് ക്ഷാമമില്ല.

31 comments:

മയൂര said...

തുടര്‍ക്കഥ...

420 said...

നല്ല വെളിച്ചം,
തെളിച്ചവും..

Sherlock said...

മയൂരേച്ചി, ഇരുട്ടിനെ കുറിച്ചുള്ള ചിന്ത മനോഹരം.. :)

"അപ്പോഴുമിരുട്ടിനു ഇരകള്‍ക്ക് ക്ഷാമമില്ല." പാവം ഇരുട്ട്.....എം ടി ചന്തൂനെ വീരപുരുഷനാക്കിയ പോലെ, മയൂരേച്ചി ഇരുട്ടിനെ ക്രൂരനാക്കി..:)

പ്രയാസി said...

ഒരു നിഴല്‍ നാടകം..!

Rejesh Keloth said...

നിഴലിനെ, നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുറങ്ങുന്ന, അന്തര്‍മുഖി(ന്‍) ആയി സങ്കല്‍പ്പിച്ചാല്‍ മനോഹരം...

സാക്ഷരന്‍ said...

നമുക്കും ഇരുളിനുമറിയാ-
മിതൊരു തുടര്ക്കഥയാണെന്ന്.
നല്ല സങ്കല്പ്പം …

വേണു venu said...

കറുപ്പും വെളുപ്പും, നിഴലും വെളിച്ചവും.
തുടര്‍ക്കഥയായൊഴുകുന്നു.:)

കരീം മാഷ്‌ said...

:)

നാടോടി said...

nalla varikal

വിഷ്ണു പ്രസാദ് said...

എഴുതിയെഴുതി ഒരെഴുത്തുകാരി ഉണ്ടാവുന്നത് കണ്മുന്നില്‍ കാണുന്നു...!

K M F said...

ഇഷ്ടപ്പെട്ടു.

ശെഫി said...

:)നല്ല വരികള്‍.

പി.സി. പ്രദീപ്‌ said...

മയൂരേ,
നല്ല കവിത.
എന്തേ ഈ കവിതകളെ എല്ലാം ഒന്നിച്ചു പുസ്തക രൂപത്തില്‍ വെളിച്ചത്തു കൊണ്ടു വരാത്തത്.?

ഉപാസന || Upasana said...

Irulinte kavitha
valare nallathe
:)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇരുട്ട് നന്നായി... നിഴലുകളും

മന്‍സുര്‍ said...

മയൂര...

നല്ല വരികള്‍..അഭിനന്ദനങ്ങള്‍

തുടര്‍കഥയിലെ
ഇരുളും
ഇരുളാക്കുന്ന നിഴലും
തിമിര്‍ത്താടുകയാണ്‌
നാമ്മാറിയുന്നില്ല
അവര്‍ ഇരുവരും അറിയുന്നു
ഇരുളും നിഴലും ഒന്നെന്ന്‌...



നന്‍മകള്‍ നേരുന്നു

അച്ചു said...

ഇരുട്ടിനു പോലും അറിയാതെ പോകുന്ന എത്രയോ കാര്യങ്ങള്‍...

ഏ.ആര്‍. നജീം said...

നിഴല്‍,
നമ്മുടെ ഗുണദോഷങ്ങള്‍ക്ക് സാക്ഷിയായി എന്നും കൂടെയുള്ള എന്തോ ഒന്ന്..

ഒരിക്കലും പിടുത്തം തരാതെ വഴിമാറിപ്പോകുന്ന മനസ് പോലെ, ചിന്ത പോലെ...
ഒരു തുടര്‍ക്കഥയായ്..എന്നും...

നന്നായി....

അനംഗാരി said...

നല്ലവനും,വൃത്തികെട്ടവനും,പാവപ്പെട്ടവനും,സമ്പന്നനും
തുടങ്ങി രാഷ്ട്രീയക്കാരന് വരെ അവന്‍ സംരക്ഷകനെപോലെ നില്‍ക്കുന്നുണ്ട്.
ഹോ!അവന് നാവുണ്ടായിരുന്നെങ്കില്‍..
എങ്കില്‍ കാണാമായിരുന്നു പലരുടേയും തൊലി പൊളിഞ്ഞ് പോകുന്നത്....

ശ്രീ said...

ചേച്ചീ...

നല്ല ചിന്ത. നല്ല വരികളും.

ഇരുട്ടത്തിരുന്നാണോ ഇതെഴുതിയത്?

;)

ഹരിശ്രീ said...

ആരെ പേടിച്ചിട്ടാണ്,
എന്ത് ഭയന്നിട്ടാണ്,
വെട്ടം വരുമ്പോള്‍
നിന്നെ തിരിച്ച് തുപ്പുന്നതും
നീ പിടഞ്ഞുയിര്‍ക്കുന്നതും?


കൊള്ളാം.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

അവിടെയാണുകുഴപ്പം .. വെളിച്ചത്തെ പ്രതിസ്ഥാനത്തുകാണാണു എല്ലാരുടേയും താല്‍പര്യം..:) നല്ല കവിത മയൂര.

ചീര I Cheera said...

ഇരുട്ടിന്റെ ഇര!
വെട്ടത്തെ ഭയക്കുന്ന ഇരുട്ടൊരു തുടര്‍ക്കഥയും..
ഇഷ്ടമായി...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ഗീത said...

നിഴല്‍ കവിത നന്നായിരിക്കുന്നു

ഇരുട്ട് നിഴലിനെ കൊല്ലുന്നുണ്ടാകില്ല.. സസ്നേഹം തന്റെ കുടിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാകാം...
വെളിച്ചാവുമ്പോള്‍ വീണ്ടും പറഞ്ഞയക്കാന്‍.....

anil bs said...

hai dona..

bhaavana kollam...
kollamallo vedion..
nizhaline polum vidilla alle..
valare nannayittundu....

anil bs

Anonymous said...

മയൂരാ -

തുടര്‍ക്കഥയുടെ ആശയം ഇഷ്ടമായി..

എങ്കിലും വരികള്‍ അത്രക്ക് ഇഷ്ടമായില്ല എന്നു പറയുമ്പോള്‍ വിഷമം തോന്നരുതേ.. ഇതൊന്നു കൂടി അടുക്കിപ്പെറുക്കി വെച്ചിരുന്നെങ്കില്‍ കുറെക്കൂടി നന്നായേനെ... :)

- സ്നേഹാശംസകളോടെ, സന്ധ്യ !

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നീ നടന്നകന്നൊരീ വഴിയില്‍ നീ അറിഞ്ഞില്ലയൊ നിന്‍ നിഴലായ് ഞാനും വന്നു എന്ന സത്യം.!!
ചിരിക്കാന് എല്ലാവരും കൂട്ട് കരയാനൊ നിന് നിഴല് മാത്രം

മയൂര said...

ഹരീ, :)
വാല്‍മീകി, ജിഹേഷ്,പ്രയാസി, സതീര്‍ത്ഥ്യന്‍, സാക്ഷരന്‍, വേണു മാഷേ, കരീം മാഷേ, നാടോടി, വിഷ്ണു മാഷേ, കേ.എം.എഫ്, ശെഫി, ഉപാസന , പ്രിയ, മന്‍സുര്‍, കൂട്ടുകാരന്‍, നജീം, ശ്രീ, ഹരിശ്രീ, ജ്യോതി, പി.ആര്‍, വഴിപോക്കന്‍, അനില്‍, എല്ലാവര്‍ക്കും നന്ദി:)

പ്രദീപ്‌, ഹമ്മേ...പിച്ചവയ്ക്കട്ടെയാദ്യം....നന്ദി:)

അനംഗാരി, നാവ് അവന്‍ വിഴുങ്ങിയതാവും, അതോ അവന്റെ നാവു പിഴുതെടുത്തതോ?..നന്ദി:)

ഗീതേച്ചീ, അങ്ങിനെയായിരുന്നെങ്കില്‍...:) നന്ദി:)

സന്ധ്യാ, ഒരു വിഷമവും ഇല്ല...നല്ല സന്തോഷം..ഇനിയും അഭിപ്രായം അറിയിക്കണം ഇതു പോലെ:) നന്ദി:)

ഫ്രണ്ട്സ്...എന്താ സംഭവം?? നന്ദി:)

Arun Jose Francis said...

ആശയം അതിമനോഹരം...
ഗീതേച്ചി പറഞ്ഞതു പോലെയും ആവാം, ല്ലേ? ഇനി, ഇരുട്ടിനെ ഭയന്നു നിഴല്‍ ഒളിച്ചതുമാവാം! :-)
ഇനിയും എഴുതണം...

മയൂര said...

അരുണ്‍, നന്ദി :)