Wednesday, December 12, 2007

മൗനം

ചിറകടിച്ചകലുന്ന
നേരവും നോക്കിയെന്‍
‍ചിന്തകളടയിരുന്നു
ചൂടേകിവിരിയിച്ച
പ്രിയ മൗനമേ...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

30 comments:

മയൂര said...

മൗനം...

Anonymous said...

മയൂരാ -

“എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു... “

ഈ കവിതക്ക് മറ്റൊന്നും നോക്കുന്നില്ലാ.. ആദ്യ വായനയില്‍ തന്നെ ഒരിഷ്ടം തോന്നി ..

- സ്നേഹംശസകളോടെ, സന്ധ്യ :)

ശ്രീ said...

പാവം മൌനം! അതിനെയും കൂട്ടിലാക്കിയല്ലേ?

:)

ഏ.ആര്‍. നജീം said...

മൗനം
ഒരായിരം സ്വപ്നങ്ങളെ ഇട്ടുമൂടാനും, പലതില്‍ നിന്നും രക്ഷനേടാനും നമ്മുക്കുപകരിക്കുന്ന കച്ചിതുരുമ്പ്, അതിനെ മനസ്സിന്റെ ഒരു കോണില്‍ സൂക്ഷിക്കുക ....എന്നെന്നും

നന്നായിരിക്കുന്നു...ഇതും,

ദിലീപ് വിശ്വനാഥ് said...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

എനിക്ക് ഈ വരികള്‍ വളരെ ഇഷ്ടമായി.

അപ്പു ആദ്യാക്ഷരി said...

ആശയത്തേക്കാള്‍ എന്തോ ഒരുഭംഗി വരികള്‍ക്കുണ്ട്.

ചന്ദ്രകാന്തം said...

അകത്ത്‌ വളരുന്ന മൗനം പുറത്ത്‌ വാചാലമാവട്ടെ..!!!

നാടോടി said...

nalla varikal

സുല്‍ |Sul said...

:)

Vanaja said...

എന്തേ.. എല്ലാ കവിതകളിലും ഒരു വിഷാദം?

ഹരിത് said...

മൌനം ..... പൂര്‍ണ്ണമാകാത്തതു പോലെ....
ഇനിയും ഒരു മൌനത്തിനു ബാല്യമുള്ളതു പോലെ...
ശബ്ദം കിട്ടാതെ മൌനം നിശ്ശബ്ദമായി തേങ്ങാന്‍ ഒരുങ്ങുന്നതു പോലെ...

ശ്രീലാല്‍ said...

നന്ന്.
കവിത വായിച്ചു..അതേയിരിപ്പില്‍ മൌനമേ നിറയും മൌനമേ എന്ന തകരയിലെ പാട്ടും കേട്ടു.. രണ്ടും ചേര്‍ന്നപ്പോള്‍ നല്ല ഒരനുഭവമായി.

വേണു venu said...

നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.
ചിലപ്പോള്‍‍ ഈ മൌനം തന്നെ അല്ലേ വാചാലമാകുന്നതും.:)

ശെഫി said...

ചിലപ്പോഴെങ്കിലും മൌനത്തിന്‌ ശബ്ദത്തിനേക്കാള്‍ വാചാലമാവാനാവും. തുറന്നു വിടുക അടച്ചു വെക്കപ്പെട്ട മൌനങ്ങളെയൊക്കെ

അലി said...

മൗനം...
മനോഹരം.

അഭിനന്ദനങ്ങള്‍!

മാണിക്യം said...

മൌനം ...
ചിറകടിക്കുന്നാ മൌനം...
പറന്നകലാനാവാത്ത മൌനം...
ചിന്തകള്‍ ജന്മം നല്‍കിയ മൌനം...
വാചാലമായ മൌനം...
കൂട്ടിനുള്ളിലെ മൌനം...
മനസ്സിന്റെ മൌനം...
മൌനം...

നന്നായി. ആശംസകള്‍‌

ഉപാസന || Upasana said...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

കൊള്ളാം മയൂരാമ്മേ
:)
ഉപാസന

കാവലാന്‍ said...

"പ്രിയ മൗനമേ...

പറക്കമുറ്റിയിട്ടും..
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍." --- നന്നായിട്ടുണ്‍ട്

കാവലാന്‍ കാട്ടിത്തരുന്ന രണ്‍ടു വഴികള്‍ തെരഞ്ഞെടുപ്പവനവന്റേത്.

കലയുടെ കിളിവാതിലൊന്നു തുറന്നുകൊടുക്കൂ.അല്ലെങ്കില്‍
കലാപത്തിന്റെ കവാടങ്ങള്‍ തുറന്നിട്ടേയ്ക്കൂ.

Rasheed Chalil said...

നല്ല കവിത...

ഓടോ:
മൌനത്തെ കൂടുതുറന്ന് വിടാനാ‍യി ഒരു ബ്ലോഗ് കൂടി ഉണ്ടാക്കൂ...

സാക്ഷരന്‍ said...

മൌനമേ നിറ്രയും മൌനമേ ..
മൌനമേ നിറ്രയും മൌനമേ .. നന്നായിരിക്കുന്നു ... ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മൌനം വാചാലമായി മുറുകെ മുറുകെ വേദനിപ്പിക്കും നാള്‍ക്കുനാള്‍

തുളുമ്പാതെ വിങ്ങും അശ്രുക്കളിനിയും സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം, പിടയുന്നൊരാത്മാവിന്‍ തേങ്ങലല്ലയൊ..ഈ വരികള്‍,,
തുടരട്ടെ ഇനിയും പ്രവാഹം..

ചീര I Cheera said...

ഒരു പാട്ടു പാടൂ..
കൂട്ടിനുള്ളില്‍ നിന്നുമത് പറന്നു വരട്ടെ, സംഗീതത്തിലൂടെ!
ചിന്തകളും അതിലലിഞ്ഞു ചേര്‍ന്നോളും..
:)
നന്നായി ട്ടൊ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൌനം വാചാലത്തേക്കാള്‍ സുന്ദരം.

പി.സി. പ്രദീപ്‌ said...

മയൂരേ,
കൊള്ളാം.
മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍ തളയ്കാതെ മൗനത്തെ വാ‍ചാലമാക്കൂന്നേ:)

ഏറനാടന്‍ said...

എന്താണുദ്ധേശിച്ചത്?

Arun Jose Francis said...

അധികം കവിത വായിക്കുന്ന ശീലം ഇല്ലാത്ത എനിക്ക് പോലും പെട്ടെന്ന് മനസ്സിലാവുന്ന വരികള്‍... നന്നായിട്ടുണ്ട്...

Sherlock said...

മയൂരേച്ചീ, നാലഞ്ചു തവണ വായിച്ചു നോക്കി മനസിലാക്കാന്...:)

മന്‍സുര്‍ said...

മയൂര...

മനോഹരമീ മൌനം...അതിലേറെ മനോഹരമീ വരികള്‍

നന്‍മകള്‍ നേരുന്നു

മയൂര said...

സന്ധ്യാ, :)

ശ്രീ, മൗനം ഫ്രീയല്ലേ...:)

നജിം, അതെ... :)

വാല്‍മീകി, :)

അപ്പൂ,:)

ചന്ദ്രകാന്തം, :)

നാടോടി, :)

സുല്‍, :)

വനജേ, ങേ..മനപൂര്‍വ്വമല്ല...:)

ഹരിത്, മൗനം പൂര്‍ണ്ണമാകുന്നത് എപ്പോഴാണ് :)

ശ്രീലാല്‍, രണ്ടും ചേര്‍ന്നൊരു ബല്യ മൗനം? ;)

വേണുമാഷേ, :)

ശെഫി, ഇറങ്ങി പോകണ്ടേ..;)

അലി, :)

മാണിക്യം, :)

ഉപാസനാ, :)

കാവാലന്‍, മൂന്നാമത് എന്തെങ്കിലും? :)

ഇത്തിരീ, അപ്പോള്‍ ഡബിള്‍ മൗനം;)

സാക്ഷരന്‍, :)

ഫ്രേണ്ട്സ്, :)

പി.ആര്‍, :)

പ്രിയാ, :)

പ്രദീപ്, :)

ഏറനാടന്‍, മൗനം വിട്ടുമാറണില്ലാ എന്ന് :)

അരുണ്‍. :)

ജിഹേഷ്, ക്ഷമീരു ;)

മന്‍സൂര്‍. :)

വായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി:)

നിരക്ഷരൻ said...

വേണ്ട. അതിനെ തുറന്നുവിടണ്ട.
അതങ്ങിനെ മൌനമായിരുന്നോട്ടേ.