Friday, August 15, 2008

ഒരു കൊഞ്ചല്‍,ഒരു വെമ്പൽ ‍എന്നിവ...

മുറ്റത്തെ പൂവെല്ലാമിറുത്ത്‌
മൂക്കോടടുപ്പിച്ച്‌
പൂമ്പൊടിപുരണ്ട മൂക്കും
മേല്‍ച്ചുണ്ടുമിളക്കിച്ചിരിച്ച്‌
പൂവിലുമിളം കുരുന്നു
കൈയിലെപ്പൂവുനീട്ടി
"മണമെല്ലാം മോളെടുത്തമ്മേ
പൂവമ്മയ്‌ക്ക്‌".

പാലില്‍ പഞ്ചാരയിടാൻ
‍പാത്രമെടുക്കുമ്പോളെവിടെ-
യാണെങ്കിലും ഓടിയെത്തും
ഒന്നല്ല, രണ്ടു സ്‌പൂണാണു കണക്ക്‌:
"പഞ്ചാരതിന്നാലല്ലേ
പഞ്ചാരയുമ്മ തരാനാവൂ അമ്മേ".
പാലുകുടിക്കുന്ന
ഗ്ലാസിൻ ‍ചുവട്ടിൽ
‍ഒന്നോ രണ്ടോ കവിൾ
‍ബാക്കിവച്ച്‌ നീട്ടും
"പാലുകുടിച്ചാലേ വലുതാവൂ അമ്മേ".

വീഴുവാനായുമ്പോൾ
‍എടുക്കണമുമ്മകൊണ്ട്‌
അപ്പോളുതിരുന്ന ചിന്തുകൾ
‍മൂളുമിളംകൊഞ്ചലോടെ,
"ഒരുമ്മയാദ്യമേയമ്മയ്‌ക്ക്‌
അമ്മ വീഴാതെയിരിക്കുവാന്‍".

രാത്രിയിലെയുമ്മയ്‌ക്ക്‌
ഉറക്കത്തിലുമൊളിപ്പിക്കാ-
നാകാത്തയാ കള്ളച്ചിരി
കാണുമ്പോള്‍, കെട്ടിപ്പിടിച്ച്‌
ഒരായിരമുമ്മയാല്‍മൂടി-
യൊരമ്മക്കോഴിപോല്‍ ചിറകിനടിയിൽ
‍ചെമ്പരുന്തുകള്‍ കൊത്താതെ-
യെന്നുമൊളിപ്പിക്കാന്‍ വെമ്പും.

20 comments:

മയൂര said...

"മണമെല്ലാം മോളെടുത്തമ്മേ
പൂവമ്മയ്‌ക്ക്‌".

കാപ്പിലാന്‍ said...

"കാണുമ്പോള്‍, കെട്ടിപ്പിടിച്ച്‌
ഒരായിരമുമ്മയാല്‍മൂടി-
യൊരമ്മക്കോഴിപോല്‍ ചിറകിനടിയിൽ
‍ചെമ്പരുന്തുകള്‍ കൊത്താതെ-
യെന്നുമൊളിപ്പിക്കാന്‍ വെമ്പും."
കവിതയും ഉള്ളടക്കവും എല്ലാം ഇഷ്ടപ്പെട്ടൂ ,

അവസാനം പറഞ്ഞ കള്ളം ഒഴികെ ,കാരണം ഇത് അമേരിക്കയിലല്ലേ ഈ അമ്മയും മോളോ ,മോനോ..

രാത്രിയില്‍ കൂടെ കിടത്തി ഉറക്കി എന്നങ്ങാനും പോലീസ് അറിഞ്ഞാല്‍ ,മയൂരേ ..പിന്നെ കാര്യം കട്ടപ്പൊഹ..സൂക്ഷിച്ചോ :):)

ജിജ സുബ്രഹ്മണ്യൻ said...

"പഞ്ചാരതിന്നാലല്ലേ
പഞ്ചാരയുമ്മ തരാനാകൂയമ്മേ".


അതു കൊള്ളാല്ലോ..കുട്ടിക്കുറുമ്പിയുടെ / കുറുമ്പന്റെ ചിന്തകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊഞ്ചലും കുണുങ്ങലും രസായി

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Vanaja said...

അമ്മയ്ക്കും മക്കള്‍ക്കും ആശംസകള്‍!!!

Rare Rose said...

കുഞ്ഞിളം കൊഞ്ചലും അമ്മയുടെ വെമ്പലും ഇഷ്ടായീ...:)

smitha adharsh said...

നല്ല വരികള്‍..ഒരുപാടിഷ്ടമായി..

പ്രയാസി said...

മയൂരാമ്മേ..


അവിടെ ഇനിയും സ്വാതന്ത്ര്യം കിട്ടിയില്ലെ..

"ഒരു കൊഞ്ചല്‍,ഒരു വെമ്പല്‍ ‍എന്നിവ..."

കൊള്ളാം..:)

നിരക്ഷരൻ said...

മകളുടെ കൊന്ചലും അമ്മയുടെ വാത്സല്യവും നിറഞ്ഞുകവിയുന്നുണ്ടിതില്‍ .

ആഗ്നേയ said...

എന്ത് രസാ...:)

Anonymous said...

:)

ഒരു സ്നേഹിതന്‍ said...

"ഒരുമ്മയാദ്യമേയമ്മയ്‌ക്ക്‌
അമ്മ വീഴാതെയിരിക്കുവാന്‍".

ഒരു കൊഞ്ചല്‍,ഒരു വെമ്പല്‍ ..

നല്ല ചിന്ത...

nandakumar said...

വളരെ നന്നായിരിക്കുന്നു...

നന്ദപര്‍വ്വം‌-

ശ്രീ said...

നന്നായി ഇഷ്ടപ്പെട്ടു, ചേച്ചീ
:)

ഏറനാടന്‍ said...

മയൂര, കൊള്ളാമീ ഗാനം.
ബൈ ദി ബൈ, എവിടെ നമ്മുടെ തിരക്കഥ? അതു എഴുതിത്തുടങ്ങിയോ, അതോ കഴിഞ്ഞോ? പ്ലീസ് ഇന്‍ഫോം സൂണ്‍... :)

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മയൂര said...

കാപ്പിത്സേ, കുട്ടികളുടെ കൂടെ കിടക്കാൻ പാടില്ല എന്നലെയുള്ളൂ...ഉമ്മ വക്കാൻ പാടില്ലയെന്നുണ്ടോ? :)

കാന്താരിക്കുട്ടി,:)

പ്രിയാ, :)

എസ്..വീ, :)

വനജാ, താങ്ക്സ് :)

റേയർ റോസ്, :)

സ്മിതാ, :)

പ്രയാസി, പരോൾ കഴിഞ്ഞോ? :)

ദൈവമേ, :)

ഹരിത്, :)

നീരൂ, :)

ആഗ്നേയ , :)

സന്ധ്യാ, :)

സ്നേഹിതനേ, :)

നന്ദാ, :)

ശ്രീ, :)

ഏറനാടന്‍, കഥ എഴുതുന്നൂ.. :)

അനോണി മാഷേ, ബ്ലോഗ് വെളുത്തിട്ടായിരുന്നു...ഉജ്‌ജാല മുക്കിയേക്കാം... :)


അഭിപ്രായമറിയിച്ച എല്ലവർക്കും നന്ദി :)

Rafeeq said...

കുട്ടി കുറുമ്പു കൊള്ളാം.. :) ആശംസകള്‍..

വല്യമ്മായി said...

ഇഷ്ടായി