ശ്രീ കല്ലറ ഗോപൻ സാർ ഈണമിട്ട് പാടിയ "നീയുമേതോ മൗനമായ്..." എന്ന ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു. ഗോപൻ സാറിനോടുള്ള നിസീമമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
നീയുമേതോ മൗനമായ്...അകലുമീ വേളയില്‍
അണയുമീ സന്ധ്യയും...മീട്ടിയോ താന്തമായ്...
ഓര്‍മ്മകള്‍ ഉണര്‍ത്തുമീ...ശോകാര്‍ദ്രമാം ഗീതികള്‍..(നീയുമേതോ)
നിലാവിലും തിരഞ്ഞുവോ വിതുമ്പിയോ നിഴലിനായ്...
തെളിയുമീ പുലരിയും തരുന്നുവോ സംവേദനം...
ഏകാകിയായ് തിരയുന്നുവോ ശലഭമേ മധുകണം
വസന്തവും വെടിഞ്ഞൊരീ വിജനമാം വനികയില്‍
പൊഴിയുമീ മഴമേഘമേ...മറയ്ക്കുമോ മിഴിനീരിനേ...
അണയ്ക്കുമോ അകതാരിലേ...എരിയുമീ ഉമിതീയിനി
ഒഴിയുമീ കിളിക്കൂട്ടിലെ സ്മൃതിപഥം മരിക്കുമോ...
(നീയുമേതോ)
32 comments:
ശ്രീ കല്ലറ ഗോപൻ "നീയുമേതോ മൗനമായ്..." എന്ന ഗാനം വളരെ മനോഹരമായി പാടിയിരിക്കുന്നു.
കേട്ടിരിക്കാന്‍ സുഖമുള്ളവരികള്.
ശ്രീ കല്ലറ ഗോപനും മയൂരയ്ക്കും അഭിനന്ദനങ്ങള്‍ ..
നല്ലൊരു ഗാനം നല്‍കിയതിനു നന്ദി.
നന്മകള് നേര്‍ന്നു കൊള്ളുന്നു..
എന്റെ പ്രാര്‍ത്ഥനകള്‍
great! thanks to both..
ഇഷ്ട്ടമായി..
അഭിനന്ദനങള്‍....
"എത്ര നാള് ഇങന" ഇപ്പോള്‍ " നീയുമേതോ മൗനമായ്..."
മലയാള സിനിമയിലേക്ക് ഇനി "എത്ര നാള് ഇങന" ???? :)
lovely music and lyrics!
congrats!
അസ്സലായി !
ചുറ്റുവട്ടത്ത് ആരൂല്ല്യായിരുന്നു. കൂടെപ്പാടി.
33 കൊല്ലം മുമ്പ് സ്കൂളില്‍, സ്റ്റേജില്‍ അവസാനമായി കേറിപ്പാടിയതോര്ത്തു.
പല്ലവി ഒന്നുംകൂടിപ്പാടി..
ഉഗ്രനൊരു വെള്ള്യാ വീണു.
.....
കമെന്റെഴുതാനിരുന്നു.
ഗോപന്‍ജീ...പല്ലവിയുമായി ഒരു കമ്പാരിസണ്‍ നടത്തുമ്പോള്‍ അനുപല്ലവി അസാധ്യം ,അതിനെ പല്ലവിയിലേക്കു തിരിച്ചു കണക്റ്റ് ചെയ്യുന്നതും മനമനോഹരം.ഇത്രയും ശക്തമായ ഒരു ചരണം കൂടി വേണം എന്നു തോന്നിപ്പോകുന്നു.
ഓര്ക്കസ്ട്രേഷന് വളരെ മികച്ചു നില്ക്കുന്നു.കാര്ട്ടൂണിസ്റ്റേട്ടനെപ്പോലെ ഞാനും ഒന്നു മൂളിപ്പോയി..!
മയൂരത്തിന്റെ സംഗീത സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹം..!
valare nallathayirikkunnu...........
congratss...........
ഗൊപൻ സാർ കുറച്ചു കഷ്ടപെട്ട്കാണും
ഈ പാട്ടിന്റെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണു അനുപല്ലവിയും ചരണവും ഒരു ഒഴുക്കില്ല വാക്കുകൾ വാരി വലിച്ചിട്ടിരിക്കുന്നു
അകതാരിലെ അരിയുമീ എന്നു പറയുംബോൾ അതു മറ്റാരുടെയൊ അകതാരിലെ ആയി പോകുന്നു അകതാരിൽ ആയിരുന്നു എങ്കിൽ നന്നായേനെ.
gr88888888.........cheers....
ugranaayittund
keep it up
all d best
ഏതോ മൗനമായി അകലാതിരിക്കാം..
നല്ല പാട്ട്
വളരെ നല്ലൊരു പാട്ട് .ഇത് പാട്ട് ആക്കിയതിന്റെ ഫുള്‍ ക്രെഡിറ്റ് ഗോപന് അവകാശപ്പെട്ടതാണ് .വളരെ നല്ലൊരു ശ്രമം .കേട്ടിരിക്കാന്‍ ,വീണ്ടും പാടാന്‍ ...ഒന്ന് മൂളാന്‍ എല്ലാം തോന്നുന്നു .മയൂരക്കും വേണമെങ്കില്‍ ഒരു അല്പം അഭിനന്ദനം :) .വെറുതെ കോറിയിട്ട വരികള്‍ക്ക് സംഗീതത്തിന്റെ ആത്മാവ് നിറച്ചതില്‍ ഗോപന് അഭിനന്ദങ്ങള്‍ .
ഗുഡ് വര്‍ക്ക് .
ithaaN~ paaTT.!
assalaayirikkunnu. nalla varikals
( gopan sir nodulla assoooya sahikkan patinlya:( )
വളരെ നന്ദി
രണ്ടാള്‍ക്കും വാരിക്കോരി അഭിനന്ദനാസ്.:)
ഓര്‍മ്മകള്‍ ഉണര്‍ത്തുമീ...ശോകാര്‍ദ്രമാം വരികള്‍..ആലാപനവും.
kollaam nannaayi paadiyirikkunnu..nalla sukhamundu kelkkan with that orchestra
http://www.tokaichan.com
നന്നായിരിക്കുന്നു വരികളും ഗാനവും. അഭിനന്ദനങ്ങൾ
Very well done you both.
കേള്‍ക്കാനായില്ല..
വരികള്‍ ഭാവതീവ്രം...
ആശംസകള്‍...
:-)
കേള്‍ക്കുവാന്‍ അല്പം താമസിച്ചു. നന്നായിട്ടുണ്ട്.
• “മീട്ടിയോ താന്തമായ്...” - താന്തം എന്നാല്‍?
ശ്രീ. കല്ലറ ഗോപനെ സമ്മതിച്ചു കൊടുക്കണം! വരിയുടെ എണ്ണത്തിലും, വാക്കിലുമൊന്നും കണിശതയില്ല... അതൊക്കെ ഒന്നു ശ്രദ്ധിച്ചു പാട്ടുകാരുടെ പാടു കുറച്ചൂടേന്നേ? :-D ഞാനിപ്പോളും ഇടയ്ക്കിടെ ചിങ്കാരി കേള്‍ക്കാറുണ്ട് കേട്ടോ...
--
Madhuram.......Manoharam......kavithayum, sangeethavum aalapanavum.....
നന്നായിരിക്കുന്നു
മാണിക്യേച്ചീ,പാമരൻ,സൂരജ്,ധ്വനീ,
സജ്ജീവ് ജീ,കിരൺസ്, സുജിത്,
മാംഗ്, ജയ, മുന്നൂറാൻ, കാപ്പിലാൻ ,
ബഹു ജീ, മഹീ, പ്രയാസീ,
ലേഖചേച്ചീ, തോക്കായിച്ചൻ, ലക്ഷിമീ,
ജോ, ഗിരീഷ്, ഹരീ, പ്രദീപ് ജീ,
അനൂപ് :-
എല്ലാ അഭിപ്രായങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു, ഹൃദയം നിറഞ്ഞ നന്ദി :)
ഹരീ, താന്തമെന്നാൽ ക്ഷീണിച്ച്/തളർന്ന് എന്നാണ് അർത്ഥമാക്കിയത്.
നന്നായിരിയ്ക്കുന്നു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍
:-)
എന്റെ ഓഫീസില്‍ നിന്നു സ്പീക്കര്‍ വെച്ചു പാട്ടു കേക്കാന്‍ പാടില പക്ഷെ ഇതു പോലെ ഉള്ളതിനെ എല്ലാ അഭിനന്ദങ്ങള്‍ .
കേള്‍ക്കാന്‍ ഇപ്പോഴാണ് സാധിച്ചത് .. ആദ്യം കേള്‍ക്കാന്‍ പറ്റാത്തതില്‍ വിഷമം തോന്നി :).. വളരെ നന്നായിരിക്കുന്നു .. ശ്രീ. ഗോപന്റെ സംഗീതവും ആലാപനവും ശബ്ദമാധുരിയും ..
ഡോണാ വരികള്‍ ഒട്ടും മോശമല്ല കേട്ടോ ..:) .. ഇനിയും ഇനിയും പോരട്ടെ .. എല്ലാ ആശംസകളും..
ഒത്തിരി ഇഷ്ടായി...
very good poem with mesmerizing voice of Gopan sir... Enjoyed very much... keep writing !!
grt ...orupadishtamayi..nalla varikal..eenvaum manoharam
മധുരമനോഹരം!
കേള്‍ക്കാന്‍ വൈകിപ്പോയല്ലോ. വരികളിലെ ആ ശോകഭാവം ഒട്ടും കൈവിടാതുള്ള ഈണവും ആലാപനവും. സൂപ്പര്‍. മയൂരയ്ക്കും ഗോപന് സാറിനും അഭിനന്ദനങ്ങള്‍.
ഒരുപാട് നാളായ് കാത്തിരുന്ന വരികള്‍....
ഇഷ്ടമായി...
Post a Comment