Sunday, November 30, 2008

ശ്രീ രാജേഷ് രാമന്റെ സ്വരത്തിൽ, നിൻ മിഴികളിലെന്തേ...എന്നു തുടങ്ങുന്ന വരികൾ

ശ്രീ രാജേഷ് രാമൻ സംഗീതം നൽകി പാടിയിരിക്കുന്ന നിൻ മിഴികളിൽ എന്തേ... എന്നു തുടങ്ങുന്ന വരികൾ.

നിൻ മിഴികളിൽ എന്തേ മായാതെയിന്നും
സിന്ദൂരസന്ധ്യതൻ കുങ്കുമ പൂവുകൾ

സന്ധ്യയിൽ പെയ്തൊരാ മഴയതും
നിന്മിഴി നീർമുത്തു പെയ്തൊഴിഞ്ഞ പോലെ

കിനാവും നിലാവിലെ നിറമില്ലാ ചിത്രവും
നിൻ പൂമുഖം വാടിയുലഞ്ഞ പോലെ

അകലെ നിന്നെത്തിടും കാറ്റും വിതുമ്പി
നിൻ പൂമനമുരുകുന്ന പാട്ടു പോലെ

പകർന്നിടും നിനക്കേതു സാന്ത്വനം
എന്നറിയാതെ മൗനമായിന്നു ഞാനും
അറിയാതെ മൗനമായിന്നു ഞാനും

33 comments:

മയൂര said...

ശ്രീ രാജേഷ് രാമന് നിസീമമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.

Anonymous said...

kollam ishtamayi

Unknown said...

ആശംസകള്‍....ഗായകനും കവിയിത്രിയ്ക്കും....

Vanaja said...

നൂറാമത്തെ പോസ്റ്റിന് അഭിനന്ദനങ്ങള്‍.

കാപ്പിലാന്‍ said...

മയൂരയുടെ ഒരു ഭാഗ്യം .കവയത്രിയുടെ തൂലികാ തുമ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന ഓരോ മണി മുത്തുകളും ഗാനങ്ങള്‍ ആക്കുവാന്‍ ബൂലോകത്തെ ഗായകര്‍ ക്യൂ നില്‍ക്കുന്ന കാഴ്ച .അവരുടെ കണ്ടനാളങ്ങളില്‍ മനോഹരമായ കര്‍ണ്ണാനന്ദകരമായ ഗാനങ്ങളായ് പെയ്തിറങ്ങുമ്പോള്‍ മരുഭൂയില്‍ ഒരു പുതുമഴ പെയ്ത അനുഭൂതി .ഇതാണ് സ്ത്രീ ജന്മം പുണ്യ ജന്മം എന്ന് പറയുന്നത് .

ആശംസകള്‍

Shooting star - ഷിഹാബ് said...

pazhaya srishtikal pole thanne sundaram

അഭിലാഷങ്ങള്‍ said...

വരികള്‍ നന്നായി നല്ല ഫീലോടുകൂടി ആലപിച്ച രാജേഷ് രാമനു അഭിയുടെ വക അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകള്‍.

ബട്ട്, ആ പൂച്ചെണ്ടില്‍ നിന്ന് ഒരു പൂ മാത്രം രാജേഷ് എടുത്തോളൂ.. ബാക്കി മുഴുവന്‍ മയൂരക്ക് കൊടുക്കാം, അല്ലേ? വരികള്‍ എഴുതിയതിനു മാത്രമല്ല, ‘നൂറാം പോസ്റ്റാണല്ലോ ഇത്’! സെഞ്ച്വറി അടിച്ചതും പോര, അത് വളരെ ലളിതമായി ഒരു ലേബലില്‍ ഒതുക്കിയതിനും കൂടി ഒരു ‘ലളിതാംബികാ അന്തര്‍ജനം’ സ്മാരക അവാര്‍ഡും കൂടി കൊടുത്തേക്കാം. അല്ലേ?

നന്നായി. പാട്ടും വരികളും. വരികള്‍ പാടിക്കേള്‍ക്കുമ്പോഴാണു അത് വേഗം മനസ്സില്‍ പതിയുന്നത്. ‘എത്രനാളിങ്ങനെ..’ പ്രദീപ് ജി പാടിയത് ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു, വരികള്‍. ഇനിയും ഒരുപാട് എഴുതൂ മയൂര, നൂറുവയസ്സുവരെ ജീവിച്ച് നൂറായിരം പോസ്റ്റുകള്‍ എഴുതി.... അങ്ങിനെ അങ്ങിനെ...

(ദൈവേ മ്മള ദച്ചിക്കണേ.... )

:)

പാമരന്‍ said...

നന്ദി ഞങ്ങളല്ലേ പറയേണ്ടത്‌, രണ്ടു പേര്‍ക്കും.. എത്ര നല്ല പാട്ടുകളാണു തന്നിരിക്കുന്നത്!

ഒരായിരം ഇതിലും നല്ല പാട്ടുകൂടി ഈ തൂലികയില്‍ വിരിയട്ടെ എന്നാശംസിക്കുന്നു..

"..കേള്‍ക്കാത്തവയതിലും മധുരം.."

ശ്രീജ എന്‍ എസ് said...

മനോഹരം....ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ...
നൂറിന്റെ ചെലവ് വേണം ട്ടോ

Mahi said...

വളരെ നന്നായിരിക്കുന്നു ആശംസകള്‍

വയൽ said...

വരികൾ നന്നായി........
പാടിയ രജേഷ്‌ രാമനെ അഭിനന്ദനങ്ങൾ

Suresh ♫ സുരേഷ് said...

സെഞ്ച്വറി സൂപ്പര്‍ ആക്കിയല്ലോ ഡോണാ... :) .
രാജേഷിന്റെ ആലാപനം ..ഹാറ്റ്സ് ഓഫ് :)
സംഗീതം നല്‍കിയതും രാജേഷ് തന്നെയാണോ ?

രണ്ട് പേര്‍ക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ !! .. [ഡോണയ്ക്ക് 100 എണ്ണം കണക്കാക്കിത്തന്നിട്ടുണ്ട്]

rahim teekay said...

നല്ല വരികള്‍.
ശ്രീ. രാജേഷ് രാമന്‍ ശരിക്കും ഉള്‍ക്കൊണ്ട് പാടിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍,
രാജേഷ് രാമനും മയൂരക്കും.

നൂറല്ല, ഒരു നൂറായിരം.... :)

420 said...

മനോഹരം...
നൂറിന്‌ നൂറില്‍ നൂറ്‌.

ധ്വനി | Dhwani said...

അഭിനന്ദനങ്ങള്‍! ;)

Anonymous said...

നല്ല വരികള്‍...മനോഹരം....

രാജേഷ് രാമനും ഡോണക്കും.. അഭിനന്ദനങ്ങളുടെ
വളരെ നന്ദിയുണ്ട്ട്ടോ

-വൃന്ദ

മാംഗ്‌ said...

പകർന്നിടും നിനക്കേതു സാന്ത്വന
മെന്നറിയാതെ ഇന്നു ഞാനും......

ഈ വരികളിലൊഴികെ മറ്റൊരിടത്തും മുഴച്ചുനിൽകലുകളില്ല തീർത്തും വിരസമായേക്കാവുന്ന വരികളെ പോലും സംഗീതം കൈപിടിച്ച്‌ കയറ്റിയിരിക്കുന്നു, കിനാവും നിലാവിലെ നിറമില്ലാ ചിത്രവും എന്ന വരികളിലെ ഭാവം ഉൾക്കൊണ്ടുള്ള ആലാപനം വളരെ നന്നായിരിക്കുന്നു. പക്ഷെ ഹമ്മിങ്ങ്‌ ഉപയോഗിക്കാമായിരുന്നു....അല്ലെങ്കിൽ സ്വരങ്ങൾ... എങ്കിൽ കുറെക്കൂടിനന്നായേനെ, കീ ബോർഡ്മാത്രമെ ഉള്ളു എന്നതു പാട്ടിന്റെ നിലവാരത്തെ ബാധിച്ചില്ലെങ്കിലും.രാജേഷ്‌ രാമനു പരിമിതികൾ സ്രിഷ്ടിച്ചിരുന്നു എന്നു മനസ്സിലാക്കാം.അതു സാരമില്ല സ്വരം കൊണ്ടു അതിനെ ഒരു പരിധിവരെ മറികടക്കാൻ അദ്ധേഹത്തിനു സാധിച്ചിട്ടുണ്ടു.
കർത്താവ്‌ കർമ്മം ക്രിയ
ഇതു പല്ലവി, അനു പല്ലവി, ചരണം ഇവിടെങ്ങളിലെങ്കിലും അതെ ക്രമത്തിൽ വരണം വൃത്തം താളനിബദ്ധമാണു അതു ചിട്ടപ്പെടുത്തലിനെ സഹായിക്കും.
പകർന്നിടും നിനക്കേതു സാന്ത്വന
മെന്നറിയാതെ ഇന്നു ഞാനും......
ഈ വരികൾ അതുവരെ തുടർന്ന രാഗത്തിന്റെ ഉച്ഛസ്ഥായിയിലുള്ള സ്വരത്തിലേചേരൂ കാരണം വരിമുറിച്ചെഴുതിയിരിക്കുന്നു
സാന്ത്വനം.
ഞാനും.
ഞാനും.
രാഗം സംഗീതം അതൊരു ഒഴുക്കാണു ആ ഒഴുക്കു മുറിയാതിരിക്കാനാണു രാജേഷ്‌ ആ വരികളെ ആവർത്തിച്ചു മനോധർമ്മം ഉപയൊഗിച്ചു പാടിയിരിക്കുന്നതു.
മൊത്തത്തിൽ ഒരു നല്ല നിലവാരമുള്ള ഗാനമാണു.

Goutham said...

ur amazing dude!

Sandhya said...

“നിന്‍ മിഴികളില്‍ എന്തേ മായാതെയിന്നും
സിന്ദൂരസന്ധ്യതൻ കുങ്കുമ പൂവുകള്‍

സന്ധ്യയില്‍ പെയ്തൊരാ മഴയതും
നിന്മിഴി നീർമുത്തു പെയ്തൊഴിഞ്ഞ പോലെ

കിനാവും നിലാവിലെ നിറമില്ലാ ചിത്രവും
നിന്‍ പൂമുഖം വാടിയുലഞ്ഞ പോലെ .. “


രാജേഷിനും ഡോണക്കും അഭിനന്ദനങ്ങള്‍. നൂറാം പോസ്റ്റ് കലക്കി,അതിനു സ്പെഷ്യലായി നൂറു റോസാപ്പൂക്കള്‍, ബാക്കി പിറകെ വരുന്നു :))

- ഒരുപാട് സ്നേഹത്തോടെ, സന്ധ്യ !

Nandita M said...

Beautiful poetry by Donna and very nicely composed Rajesh. As usual your singing is great :). Hope to hear many more original songs from you.

Kiranz..!! said...

മിസ്റ്റർ പാട്ടു ശാസ്ത്രജ്ഞൻ ,പൗരാണികർ കെട്ടിയൊരുക്കിയ വഴികളിലൊന്നും നടക്കാതെ എവിടേക്കൊക്കെയോ നല്ല രീതിയിൽ കേറിപ്പോയിരിക്കുന്നു.സംഗീതസംവിധായകൻ ഉഗ്രജന്മമെടുത്ത ഒരു പാട്ടുകാരനായാലുള്ള ഗുണം.

ഡോണേ,അഭിനന്ദനങ്ങൾ,പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചതിനും നൂറിനും..!

വിശാലന്റെ പോസ്റ്റ് കുറേക്കാലമായി വായിക്കത്തതിന്റെ കുറവ് കാപ്പിലാന്റെ കമന്റു തീർത്തു :)

RK said...

Nice soothing composition and very well sung. Congrats to Dona and Rajesh!

Sowmya said...

Rajesh,

Though, I am unable to get the meaning of the song, the tune and your voice expressed the totality of the song.

What a voice you have....Awesome ! :)

സു | Su said...

നൂറിന് അഭിനന്ദനം. :)

ദൈവം said...

dippazha kettath
oru nanavu pole... :)

ബഹുവ്രീഹി said...

Wow!!!!

enthaa Sabdam!!! superb! and great music..

Thanks for this.

ഗീത said...

വരികളിലെ ഭാവത്തെ അറിഞ്ഞ് സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്നു. നന്നായിട്ടുണ്ട് മയൂരാ, രാജേഷ്. അഭിനന്ദനങ്ങള്‍ രണ്ടുപേര്‍ക്കും...

anil bs said...

hai rajesh..

thanks for comments in my blog
i like your tunes...
keep doing...


anil bs

Ankur Chandra said...

Hello Rajesh,
I really liked the Chinkari song. And you have sung it b'fully too.

Regards,
Ankur

സബിതാബാല said...

എത്ര മനോഹരമായെഴുതിയെന്‍ പ്രിയമൊരാള്‍....
അതിമനോഹരമായതാലപിച്ചിന്നൊരാള്‍...
ഏതാണതിന്‍ താളമെന്നും രാഗമെന്നും
അറിയില്ലിന്നെങ്കിലും
അറിയാത്തൊരനുഭൂതിയായിന്നാ ഈരടികള്‍.......
പകരുവാനായാ ഭാവസാന്ദ്രമാം പദങ്ങള്‍ക്കിന്ന്
എന്നില്‍ പടരുവാനായ് അതിലോലമായ്....
ഇനിയുമാ മധുരമാമീണമായും
ഇനിയെന്നുമാഗാന വീചിതന്‍ ലയമായും....
നിറയട്ടെ ഞാനാ വരികളിലലിയട്ടെ...
നിറമെഴും ജീവന്റെ ശ്രുതിയായുണരട്ടെ.....


ഡോണ.....എത്ര കേട്ടാലും മതിയാവുന്നില്ല.....
എല്ലാ ആശംസകളും....xദ്

Sandhya said...

100 ആം പോസ്റ്റിന്റെ ഒന്നാം വാര്‍ഷികം!!!
:)
================

നിന്‍ മിഴികളില്‍ എന്തേ മായാതെയിന്നും
സിന്ദൂരസന്ധ്യതൻ കുങ്കുമ പൂവുകള്‍

സന്ധ്യയില്‍ പെയ്തൊരാ മഴയതും
നിന്മിഴി നീർമുത്തു പെയ്തൊഴിഞ്ഞ പോലെ

കിനാവും നിലാവിലെ നിറമില്ലാ ചിത്രവും
നിന്‍ പൂമുഖം വാടിയുലഞ്ഞ പോലെ .. “

അനാഗതശ്മശ്രു said...

Congrats for the ton..
tonne kaNakkinu aaSamsakaL ..

Meera..... said...

very nice lyrics... wish u all the very best