നിദ്രാവിഹീന രാവുകളിൽ
പാതിചാരിയ ജനല്‍പ്പാളികൾക്കപ്പുറം
പതിവച്ച മുല്ലത്തൈകൾ
തളിരിട്ടോ മൊട്ടിട്ടോ
എന്നൊക്കെയാകുലപ്പെട്ട്
മുല്ലത്തടത്തിലേയ്ക്ക്
രണ്ടാളും കണ്ണുകൾ പായിച്ചിരുന്നു.
അവരുടെ സ്വപ്നം പൂവണിയിക്കാനായി
മൊട്ടിട്ട സ്വപ്നങ്ങളിറുത്തെടുത്തപ്പോൾ
അവയെല്ലാമൊന്നിച്ച് കോർത്തെടുക്കാനായ്
അവൾ മഴനൂലു തേടി പോയി
അവൻ നിലാവിന്റെ വെള്ളിനൂലും.
26 comments:
ശബരിമലയ്ക്ക് മുദ്ര നിറച്ച് കൊടുത്തയക്കാന്‍ വെച്ചിരുന്ന തേങ്ങയാ. ഈ കവിത കണ്ടപ്പോള്‍ അടിക്കാതിരിക്കാന്‍ പറ്റിയില്ല. ഇന്നാ പിടിച്ചോ
(((((ഠേ)))))))
കോര്‍ത്തെടുക്കാന്‍ ഇത്തിരി വൈകിയെങ്കിലെന്താ ? ഇനി ആ സ്വപ്നം മഴനൂലിലും, നിലാവിന്റെ വെള്ളിനൂലിലും കോര്‍ത്തെടുത്ത് കഴിയുമ്പോള്‍ എന്ത് ഭംഗിയായിരിക്കും ?!
എനിക്കങ്ങ് ക്ഷ, ഞ്ഞ, ഘ, ഋ, പിടിച്ചു :) :)
എനിക്കിഷ്ടപ്പെട്ടൂ മയൂര ,ഒരുപാട് .ഒരമ്മയുടെ വ്യാകുലതകള്‍ കാണുന്നുണ്ട് .ചില നേരത്ത് ഞാനും ആലോചിക്കാറുണ്ട് ഈവക കാര്യങ്ങള്‍ .പ്രത്യകിച്ചും അമേരിക്കന്‍ പശ്ചാത്തലത്തില്‍ വളരെ അര്‍ത്ഥമുള്ള വരികള്‍ .
ഒരു അക്ഷര പിശാച് കടന്നു കൂടിയിട്ടുണ്ട് .നോക്ക് .
ഒന്നിച്ച് ഒറ്റനൂലില്‍ കോര്‍ത്ത് ചേര്‍ക്കാന്‍ കഴിയുന്നവര്‍......
ഭാഗ്യമുള്ളോര്‍....നിലാവുപോലെ തെളിഞ്ഞ യോഗമുള്ളവര്തന്നെ....
മനസ്സിന്റെ മുല്ലയില്‍
സ്വപ്നം പൂവിട്ടാല്‍
മാലകോര്‍ക്കാന്‍
മഴനൂലുവേണം
നിലാവിന്റെ വെള്ളിനൂലും
എത്ര റൊമാന്റിക്ക് !
നിലാവുള്ള രാത്രിയില്‍
ചറ്റല്‍മഴ പെയ്തിറങ്ങുമ്പോള്‍
സ്വപ്നങ്ങളുടെ പൂവിറുക്കാന്‍
കൈകോര്‍ത്ത് നടക്കുകാ
ഈ ഭൂമിയുടെ നോക്ക്-
എത്താത്താ അറ്റം വരെ
മഴനൂലിലും വെള്ളിനൂലിലും കോര്‍ത്തെടുത്ത കവിതെ കവിതെ നിനെക്കെന്റെ പ്രണാമം
മനോഹരം...
കാല്പനികതയും ഗൃഹാതുരതയും പാകത്തിനു ചേര്‍ത്തല്ലോ മിടുക്കീ.ആശംസകള്‍ !
ന്നു വെച്ചാല്‍ കല്യാണം കഴിയുന്നതോടെ അഭിപ്രായവ്യത്യാസോം തൊടങ്ങുംന്നാണോ?
സാരല്യന്നേ... രണ്ട് സെപറേറ്റ് മാലേ കൂടേ ഇടക്കിച്ചിരി തുളസിയിലേം വെച്ചു വേറേ ഒരു വലിയ മാല ഉണ്ടാക്കാലൊ
നന്നായിരിയ്ക്കുന്നു.
എന്നിട്ടവര്‍ തിരിച്ചു വന്നുകാണുമല്ലോ അല്ലേ മഴനൂലും വെള്ളിനൂലുമായി..
പിന്നെയവര്‍ മാല കോര്‍ത്തും കാണുമല്ലോ അല്ലേ?
മനസ്സിലെ ഈ സ്വപ്നപ്പൂമാല മനോഹരം മയൂരേ.
വായിക്കാത്ത പോസ്റ്റുകള്‍ എല്ലാം കൂടി ഒരുമിച്ചു വായിച്ചു. പാട്ടുകള്‍ എല്ലാം കേട്ടു.
എന്നിട്ടവര്‍ ആര്‍ദ്രമായ തിളങ്ങുന്ന നിലാമഴനൂല് ഇഴപിരിച്ചാ മാല കൊരുത്തെടുത്തു..
ആന്‍ഡ് ദെ എവര്‍ ലിവ്ഡ് ഹാപ്പിലി...മയൂരാ....ഇഷ്ടമായി വളരെ..
ഓ.ടോ..നിരക്ഷരോ അയ്യപ്പനോടാ കളി:)))
മോളേ,നല്ല ഭാവനവിലാസം.ഇനിയും എഴുതൂ.ആശംസകൾ.
മുല്ലത്തൈകൾതളിരിട്ടോ മൊട്ടിട്ടോ
അവൾ മഴനൂലു തേടി പോയിഅവൻ നിലാവിന്റെ വെള്ളിനൂലും.
തിരിച്ചു വരുമ്പോൾ അറിയിക്കണേ...
കവിതയെ കുറിച്ചു എനിക്ക് ഒരു ചുക്കും അറിയിലെങ്കിലും....വായിച്ചപ്പോ ഇഷ്ടപ്പെട്ടു .....keep up the good work :)
ഈ മുല്ലപ്പൂക്കവിതയോട് എനിക്കും ഒരു ഇഷ്ടം!
:)
മയൂര.. ഞാന്‍ വിക്കിയില്‍ ചിലപ്പോള്‍ എഡിറ്റ് ചെയ്യാനും,ചിലപ്പോള്‍ എഴുതാനും വേണ്ടി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. അതുകൊണ്ട് അല്പം അല്പം സമയം ചെലവഴിച്ചതുകൊണ്ടാ ബ്ലോഗില്‍ പോസ്റ്റിയത്.. (സത്യത്തില്‍ ആദ്യം ഡോളറില്‍ കാശ് കിട്ടുമെന്ന് വിചാരിച്ചാ ചേര്‍ന്നത്.. ഒന്നും കിട്ടുന്നില്ല.. പക്ഷെ പലപ്പോഴും വിക്കിയെ ഉപയോഗിക്കുന്നത് കൊണ്ടു ഫ്രീ ആയി ചില ജോലികള്‍ ചെയ്യുന്നു എന്ന് മാത്രം.. എന്തായാലും കമന്റിനു നന്ദി..)
mayoorachechikku ente puthuvalsaraaashamsakal..
മയൂരയുടെ പുതുവല്സരാശംസകള്‍ക്ക് നന്ദി....
പുതിയ വര്‍ഷം സന്തോഷം നിറഞ്ഞതാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
Good one... Best wishes...!!!!
കവിത നന്നായിരിക്കുന്നു!മയൂരക്കും കുടുംബത്തിനും എന്റെ പുതു വത്സരാശംസകള്‍.
oru nool ividende :)
ഡോണേച്ചീ...
ഹൃദ്യം...
ഏറെ കാലത്തിന് ശേഷം
ഋതുഭേദങ്ങളിലൂടെ കടന്നുപോയി...
കാണാനും
വായിക്കാനും മറന്ന
കുറെ പോസ്റ്റുകള്‍....
ചിലതെല്ലാം
ഒരുപാടിഷ്ടമായി...
ആശംസകള്‍...
അഭിനന്ദനങ്ങള്‍....
മനോഹരം ,മയൂരേ
നന്നായിരിക്കുന്നു...
ആ ടൈറ്റിലും ഫോട്ടോയും ചേരുമ്പോള്‍ തന്നെ കവിതയുണ്ട്!
Post a Comment