Wednesday, January 07, 2009

ത്രീ ചിയേഴ്സ്

ബ്ലോഗിലെ സര്‍വ്വസമ്മതനായ കവിയുടെ കവിതകള്‍ പുസ്തകരൂപത്തില്‍ വായിക്കാനുള്ള കാത്തിരിപ്പ് അറുതിയിലെക്കെന്ന് സൂചന.

ലാപുട കവിത എഴുതുമ്പോള്‍ , ഓരോ കവിതയിലെയും ആസൂത്രിത മുനമ്പ് മനസില്‍ തറച്ച് അറിവിന്റെ ആകൃതിയുള്ള ചോദ്യങ്ങളും പേറിയാവും ഓരോ വായനയും അവസാനിക്കുക.

ജനുവരി 10ന്‌, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക പാര്‍ക്കില്‍ വെച്ച്‌ ലാപുടയുടെ കവിതാസമാഹാരം, 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍' എന്ന പേരില്‍ പുറത്തിറങ്ങുന്നു.


ലാപുടന്‍ കവിതകളുടെ പുസ്തകരൂപതിലുള്ള വായനാ വിരുന്ന് ബ്ലോഗിലെ തന്നെ ബുക്ക് റിപ്പബ്ലിക്ക് എന്ന കുട്ടായ്മയാണ് ഒരുക്കുന്നത്. ബുക്ക് റിപ്പബ്ലിക്ക് എന്ന നൂതന സംരഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍.

ലാപുടന്‍ കവിതകളുടെ ആസ്വാദനക്കുറിപ്പുകള്‍ക്കും, പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍ക്കും ഇവിടെ സന്ദര്‍ശിക്കുക. കവിതാ സമാഹാരം വാങ്ങാന്‍ തല്പര്യമുള്ളവര്‍ ഇവിടെയും.

ബ്ലോഗില്‍ നിന്നും ആദ്യമായി പുറത്തിറങ്ങിയ പരോള്‍ എന്ന ചിത്രത്തിന്റെ അണിയറ ശില്പിക്കള്‍ക്കും ഈ അവസരത്തില്‍ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.



ഓഫ്:-
പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും, അവിടെ എത്താന്‍ കഴിയാത്തൊരു പ്രവാസിയുടെ അസൂയകോര്‍ത്ത പൂച്ചെണ്ടുകള്‍‍ ;)

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒപ്പം ഈയുള്ളവന്റെയും...!!

ഏ.ആര്‍. നജീം said...

മറ്റൊരു പ്രവാസിയുടെ അസൂയയും ഇത്തിരി സ്നേഹവും പിന്നെ കുറേ ആശംസകളും ചേര്‍ത്ത ഒരു കോക്ക്‌ടെയില്‍ ആശംസകല്‍..

ഇതറിയിക്കുകയും ഞാന്‍ വായിക്കാതെ വിട്ടുപോയ ലാപ്പുടയുടെ ചില പോസ്റ്റുകള്‍ വായിക്കാനും അവസരം തന്ന മയൂരാജിക്കും നന്ദി.. :)

നജൂസ്‌ said...

ഞാനൂടെ കൂടിയാ ഇത്‌ എഴുതിയത്ട്ടോ.... :)

നിരക്ഷരൻ said...

ഒരാഴ്ച്ച കൂടെ കഴിഞ്ഞിട്ടാണെങ്കില്‍ ഞാനും ഉണ്ടാകുമായിരുന്നു നാട്ടില്‍.

ഇനീപ്പോ തല്‍ക്കാലം ആശംസകള്‍ നേരുന്നു :)

നിരക്ഷരൻ said...

ഒരാഴ്ച്ച കൂടെ കഴിഞ്ഞിട്ടാണെങ്കില്‍ ഞാനും ഉണ്ടാകുമായിരുന്നു നാട്ടില്‍.

ഇനീപ്പോ തല്‍ക്കാലം ആശംസകള്‍ നേരുന്നു :)

അജയ്‌ ശ്രീശാന്ത്‌.. said...

പുറത്തിറങ്ങാന്‍ പോവുന്ന
സാക്ഷാല്‍ ശ്രീമാന്‍
ലാപുട തിരുനാള്‍ വലിയകോയിത്തമ്പുരാന്റെ
കവിതാ സമാഹാരത്തിന്‌
ഈയുള്ളവന്റെ ആശംസകള്‍...
വെയ്റ്റിംഗ്‌ ഫോര്‍ ദി ചാമിംഗ്‌
ഇവന്റ്‌ ......................

വിജയലക്ഷ്മി said...

aashamsakal!!!