Sunday, January 25, 2009

സത്യവാങ്മൂലം

നീ വസന്തം.

ഞാന്‍
വസന്തം കഴിഞ്ഞുമാത്രം
എത്തുന്ന വേനല്‍.

ഇരവിഴുങ്ങുന്ന
പെരുമ്പാമ്പിനെപ്പോലെ
മെല്ലെ മെല്ലെ
നിന്നെയപ്പാടെ വിഴുങ്ങി,
ഇലന്തമരങ്ങള്‍ക്കിടയില്‍
വെയിലുകായുന്ന നേരം,

നിന്നെ കാണ്മാനില്ലെന്ന്‌
നിന്നെ കണ്ടിട്ടേയില്ലെന്ന്‌
ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌...

ഞാന്‍ ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടേയിരിക്കും.

11 comments:

മയൂര said...

സത്യവാങ്മൂലം

Unknown said...

ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ

കാപ്പിലാന്‍ said...

:)

Rineez said...

chechy ang valarnnu valeeya aalaayippoyi

sathyameva jayathe

sHihab mOgraL said...

നീ വസന്തം.
ഞാന്‍,
വസന്തത്തെ കരിച്ചുണക്കുന്ന വേനല്‍...
എന്നു ഞാന്‍ വായിച്ചോട്ടെ ?

സു | Su said...

വസന്തം വേനലിന്റെ കണ്ണിൽ തെളിയില്ലേ?


(ഓ.ടോ:- മയൂരയ്ക്ക് സുഖല്ലേ?)

ഗൗരി നന്ദന said...

ഇതാണ് സത്യവാങ്മൂലം ..!!!

ഉള്ളാല്‍ മാത്രേ അറിയുന്നുള്ളൂ .....

Ranjith chemmad / ചെമ്മാടൻ said...

'ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌'
ഹും........

ആഗ്നേയ said...

ഉള്ളാല്‍ മാത്രമേ അറിയൂ ല്ലേ?
(ഞാന്‍ കരുതിയതു കരിച്ചുണക്കുകയായിരുന്നുവെന്നാ...വിഴുങ്ങാരുന്നൂ ല്ലേ..ഞാന്‍ മന്ദബുദ്ധി..ഓടി...)

മയൂര said...

മുന്നൂറാന്‍, :)
കാപ്പിലാന്‍, :)

റിനീസ്,
ഇതു വരെ വാക്കുറച്ചില്ല, വരിയും പിന്നെയല്ലെ :)

ശിഹാബ്,വസന്തത്തെ ഇവിടെ കരിച്ചുണക്കാന്‍ പറ്റില്ല :)

ഗൌരീ, :)
രണ്‍‌ജിത്, ഹും...ഹും :)

ആഗ്നൂ, ഓടിയത് നന്നായി ;)

സൂ, കണ്ണില്‍ തെളിഞ്ഞത് കൊണ്ടാണല്ലോ :)
ഇവിടെ സുഖം അവിടെയും സുഖം എന്നു കരുതട്ടെ?

അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി :)

ദൈവം said...

ഹേയ്...