Saturday, January 31, 2009

നുണ

നികൃഷ്ടജീവിയെന്നൊര്‍ക്കുമ്പോള്‍
ഒരു മനുഷ്യജീവിയുടെ മുഖമല്ലാതെ
എതു രൂപമാണ് മനസില്‍ തെളിയുക.

കേട്ടു പഴകിയ ഒരു കഥയെയോ,
കണ്ടു മറക്കാത്ത ഒരു ദൃശ്യത്തെയോ,
കാഴ്ചയേയും കേഴ്വിയേയും
പറ്റിച്ച്, ചിന്താധീനമായവ
ചിന്തിപ്പിക്കുന്നുവെന്ന് പഴിക്കാം.

അല്ലാതെ ഇത്തരമൊരു ചിന്തയുടെ
ഗര്‍ഭഗേഹമാകാന്മാത്രം
നമ്മള്‍ നികൃഷ്ജീവികളല്ലല്ലോ.



സത്യം ഇവിടെയുണ്ട്

9 comments:

മയൂര said...

നുണ

Calvin H said...

നികൃഷ്ടജീവി എന്നായാല്‍ അല്ലേ കുഴപ്പം ഉള്ളൂ? കൊജ്ഞാണന്‍ എന്നായാലോ?

പകല്‍കിനാവന്‍ | daYdreaMer said...

ഞാന്‍ വായിച്ചിട്ടില്ല,,, :)

നിരക്ഷരൻ said...

സത്യം.

Sandhya said...

കൊള്ളാ‍ാം. എനിക്കു തോന്നുന്നത് നമ്മുടെ മനസിലെ ഓരോ ഭാവത്തിനെയും , നമ്മുടെ ജീവിതത്തിലെ ഓരോ ആള്‍ക്കാരോട് ഉപമിക്കാനാവും എന്നാ..
എന്താ തോന്നുന്നത്?

പിന്നെ ഈ സത്യത്തിനെ “നുണ“യെന്നാ മയൂര വിളിക്കുന്നത്... പക്ഷേ, ഞാന്‍ പേരു മാറ്റും ;)


- സന്ധ്യ

Shameer said...

'നികൃഷ്ടജീവി' എന്നത് പല മുഖങ്ങളും ഓര്‍മയില്‍ ഉണര്‍ത്തുന്നുണ്ട്.......
മറ്റു പലരുടെയും ചിന്തകളില്‍ ചിലപ്പോള്‍ ഞാനാകാം.. അതുകൊണ്ട് പ്രതികരിക്കുന്നില്ല... ശുഭം.

മയൂര said...

ശ്രീഹരിയേ, യേയ് എന്തു കുഴപ്പം( ഏതൊ സിനിമയിലെ ഡയലോഗാണ്) ;)

പകല്‍കിനാവന്‍, :)

നീരൂ; കള്ളം ;)

സന്ധ്യേ, അതെ...ഈവന്‍ ചില പച്ചക്കറി കാണുമ്പോള്‍ തോന്നാറില്ലെ ഇതു ഇന്നാരുടെ മുഖം പോലുണ്ടെന്ന് :)

ഖാന്‍, മൂന്നുവര്‍ഷത്തെ മുഖങ്ങളില്‍ ഏതെങ്കിലുമുണ്ടോ? ;)

ശ്രീ ഇടശ്ശേരി. said...

സത്യം പറഞ്ഞപ്പോള്‍ നുണയും,
നുണ പറഞ്ഞപ്പോള്‍ സത്യവും ആയി.
ഇതാണ് ലോക സത്യം.
:)

Rineez said...

ചേച്ചീ ഇങ്ങോട്ടൊക്കെ ഒന്നു കേറാന്‍ പറ്റിയിട്ടു ഒരുപാടു നാള്‍ ആയീ...
ഇപ്പോഴെങ്കിലും കേറിയില്ലാരുന്നെങ്കില്‍ വലിയ നഷ്ടമായിപ്പോയേനെ..

നുണയും സത്യവും ഒരുപോലെ ഉഗ്രനായിട്ടുണ്ട്..
എഴുതി തെളിഞ്ഞിരിക്കുന്നൂ എന്നല്ലാതെ വേറെ ഒന്നും ഇപ്പൊ പറയാന്‍ പറ്റുന്നില്ലാ... :-)