Tuesday, January 20, 2009

"വൈ”കാരിക...

January 20, 2009-10:35 AM CST.

ഡാ എനിക്ക് കരച്ചില്‍ വരുന്നു...

എന്തിന്ന്?

ഓബാമ!

ഉം.

എന്താഡാ...

ഉം.

ഡാ...

ഉം.

എന്തെങ്കിലും പറ...

കെ.ആര്‍. നാരായണന്‍ പ്രസിഡന്റ് ആയപ്പോള്‍ നീ കരഞ്ഞോ?

ഇല്ല.

ഉം.

ഓ...അപ്പോള്‍ ഞാന്‍ കരയണ്ടായിരുന്നല്ലെ!!!

ഞാന്‍ തോറ്റു :(

15 comments:

മയൂര said...

Tuesday, January 20, 2009-10:35 AM CT

Unknown said...

ചുരുങ്ങിയ വാക്കുകളില്‍
വംശീയ ജാടയുടെ
മികവുറ്റ ചിത്രീകരണം..

കാപ്പിലാന്‍ said...

44 മത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ എബ്രഹാം ലിങ്കന്‍ ഉപയോഗിച്ച ബൈബിളില്‍ കൈ വെച്ച്‌ ദൈവ നാമത്തില്‍ അധികാരം എല്ക്കുമ്പോള്‍ എന്റ കണ്ണുകള്‍ നിറഞ്ഞു .

അതിനു ശേഷം കണ്ണു നിറഞ്ഞത്‌ ബുഷ് ഹെലികോപ്ടറില്‍ വൈറ്റ് ഹൌസിനോട് വിട പറഞ്ഞപ്പോള്‍ ആ വിട പറയലില്‍ എന്‍റെ കണ്ണു നിറഞ്ഞു .

അമേരിക്കയിലെ ജനങ്ങളോട് നടത്തിയ പുതിയ പ്രസിഡന്റിന്റെ ആദ്യ പ്രസംഗം ഓരോ പൌരനും പുത്തന്‍ ഉണര്‍വ്വ് നല്‍കും .

മുസ്ലിം രാഷ്ട്ര നേതാക്കളോട് പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാം എന്ന് പ്രസംഗത്തില്‍ പറഞ്ഞു.

ഓരോ രാഷ്ട്രങ്ങളോടും സ്നേഹത്തോടെ പോകണം എന്നും പറഞ്ഞു .

ഇന്‍ മലയാളത്തില്‍ ഒരൊറ്റ ഇന്ത്യ ,ഒരൊറ്റ ജനത എന്ന നമ്മുടെ മുദ്രാവാക്യം പോലെ ഒരൊറ്റ അമേരിക്ക ഒരൊറ്റ ജനത .

ഇതിനിടയില്‍ എനിക്ക് ഭയാശങ്കകളും ഉണ്ട് .പ്രതിജ്ഞ ഏറ്റു ചൊല്ലിയപ്പോള്‍ വാക്കുകള്‍ മാറിപ്പോയത് , കാലിടറുന്നതിന്റെ മുന്നോടിയാണോ ?

അറിയില്ല . എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട് എല്ലാം ശരിയാകും എന്ന പ്രതീക്ഷ .

ജയ് ഒബാമ ,ജയ് അമേരിക്ക , ജയ് ഭാരത്‌

Rineez said...

hmmmmmm

നിരക്ഷരൻ said...

ആനന്ദാശ്രുവായിരുന്നല്ലേ ? :)

പച്ചാന said...
This comment has been removed by the author.
തറവാടി said...

ഓ കവിതേണല്ലെ! ;)

മയൂര said...

തറവാടി ,ഇതതല്ല :)
നിരക്ഷരന്‍,ഇതതുമല്ല :)

നിരക്ഷരൻ said...

അപ്പോള്‍ ഞാനും തോറ്റു :(

വേണു venu said...

എനിക്കും കരച്ചില്‍ വന്നു.!

rahim teekay said...

എന്താത്??!!

Calvin H said...

ആക്സ്ച്വലി എന്താ സംഭവം?

നിര്‍മ്മല said...

ഇന്ത്യയില്‍ അതൊരു പ്രത്യേകതയല്ല. അമേരിക്ക പുരോഗമന ചിന്താഗതിയിലേക്കു വന്നതാണു വാര്‍ത്ത :)

കാപ്പിലാന്‍, രണ്ടാമത്തേത് ആനന്ദാശ്രുവായിരുന്നുവോ ;)

കാപ്പിലാന്‍ said...

:)

മയൂര said...

ഞാന്‍ വീണ്ടും തോറ്റു :(