Wednesday, February 17, 2010

ഡാഫോഡില്‍

ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.

ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.

വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.

ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.

കൂട് എവിടെയാണ്?

18 comments:

മുല്ലപ്പൂ said...

കൂട് എവിടെയാണ്?

ചിലപ്പോള്‍

ഈ ചില്ലകളില്‍(http://rithubhedangal.blogspot.com/2009/11/blog-post_16.html) ആവും ...

Beautiful thoughts .

Anil cheleri kumaran said...

വളരെ നന്നായിരിക്കുന്നു.

മിനിമോള്‍ said...

ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

ദിലീപ് വിശ്വനാഥ് said...

നിഴലുകളോട് ചോദിക്കാം.

രാമു said...

വയല്‍ വരമ്പിലൂടെ നടന്നു മറഞ്ഞ ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ വരുന്നു. അതൊരു ഓണക്കാലത്തെ അവധിദിനത്തിലായിരുന്നു.

അഭിജിത്ത് മടിക്കുന്ന് said...

വീണ്ടും മറ്റൊരു വാക്ക് കവിതയായി!

ഏ.ആര്‍. നജീം said...

ആഹ്.. എന്തോ ഏതോ...

ആലോചിച്ചിട്ട് ഒരെത്തും പുടിയും കിട്ടിണില്യാ... :)

രാജേഷ്‌ ചിത്തിര said...

കൂട് ...
ആയിരം നാവുള്ള ചോദ്യം
നല്ല ഭാവന .....

Unknown said...

ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.

നന്നായിരിക്കുന്നു.

Manoraj said...

ഡോണാ,

നന്നായിരിക്കുന്നു..

ഇട്ടിമാളു അഗ്നിമിത്ര said...

വീണിടം വിഷ്ണുലോകം..

അപ്പോൾ വീടും കൂടും അങ്ങിനെ തന്നെ..

Sandhya said...

വസന്തം പൊന്നൊരുക്കുമ്പോള്‍ കാറ്റില്‍ താളത്തിലാടുന്ന ഡാഫോഡിത്സ് :)

എന്നാണ് ഡോണമയൂര ഇനിയൊരു ഗദ്യമെഴുതുന്നത്?

- സന്ധ്യ

Deepa Bijo Alexander said...

കൂട് എവിടെയാണ്?

ഉണ്ടാവുമോ എവിടെയെങ്കിലും...?

Anonymous said...

where is my house?

Jayesh/ജയേഷ് said...

nice

Rineez said...

നിഴലുകള് കൂടണയുന്നത് ഇരുട്ടിലല്ലേ!
രാത്രിയുടെ ഏതോ അറ്റത്ത്!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

മഴവില്ലും മയില്‍‌പീലിയും said...

ഡാഫോഡിത്സിനും ഇത് തന്നെ വേണം!!