Wednesday, April 14, 2010

പ്രോണോഗ്രാഫി

"എടാ, ചേട്ടന്‍ ഇന്ന് ലഞ്ചിന് വരുന്നില്ല. നീ ഫ്രീയാണെങ്കില്‍ ഇവിടേക്ക് വന്ന് പ്രോണോഗ്രാഫി ഉണ്ടാക്കാന്‍ എന്നെ സഹായിക്കുമോ?"


മുന്‍പ് ഒരിക്കല്‍ എന്നെ വിളിക്കുമ്പോള്‍ 'ബെസ്റ്റ് ബയ്-ല്‍ മെയില്‍ ടു ഫീമെയില്‍' വാങ്ങാന്‍ പോയിരുന്നൂ എന്ന് പറഞ്ഞപ്പോള്‍  "why are you offending me?" എന്ന് ചോദിച്ചവള്‍. അതിനു ശേഷം വാല്‍മാര്‍ട്ടില്‍ കണ്ടപ്പോള്‍ മുഖം തിരിച്ചവള്‍.

മറ്റൊരിക്കല്‍ വീട്ടില്‍ വന്ന് വായിക്കാനായി പുസ്തകമൊരെണ്ണം തിരയുന്നതിനിടയില്‍ നളിനീ ജമീലയുടെ ആത്മകഥ കണ്ട് എന്നെ നോക്കി ദഹിപ്പിച്ചവള്‍. ശേഷം പുസ്തകക്കൂട്ടത്തില്‍ കാമസൂത്ര ഇരിക്കുന്നത് കണ്ട് കാറ്റത്തെ കരിയില പോലെ വീട്ടില്‍ നിന്നും പറന്നു പോയവള്‍.

സ്ത്രീകളുടെ വെടിവട്ടക്കൂട്ടത്തില്‍ ഒരിക്കല്‍ മുന്നൂറ്റി എഴുപത്തി ഏഴ്  ഭേദഗതി ചെയ്തതിനെ പറ്റിയൊരുവള്‍ സംസാരിച്ചപ്പോള്‍ "ഇനിമേല്‍ ഇത്തരം വൃത്തികേടുകള്‍ പറയുന്നിടത്ത് പോകരുതെന്ന്" എനിക്ക് താക്കീത്  തന്നവള്‍.

ഒടുവിലൊരിക്കല്‍ ദേഹാസ്വസ്ഥ്യവുമായി കുറെനാള്‍ കഴിയേണ്ടി വന്നപ്പോള്‍ അഞ്ചുകറിയും ഇഞ്ചിയുമായി കാണാന്‍ വന്നവള്‍. 'ലിക്വുഡ് ഡയറ്റി'ലെന്നറിഞ്ഞപ്പോള്‍ വിഷമിച്ചവള്‍. അന്ന് രാതി തന്നെ ഉഴുന്നുവട ഉണ്ടാക്കികൊണ്ടു വന്ന് "ഗൂഗിള്‍ ചെയ്തപ്പോള്‍  ലൈറ്റ് കടന്നു പോകുന്നതെന്തും ലിക്വുഡ് ഡയറ്റിന് കഴിക്കാമെന്ന്" പറഞ്ഞവള്‍.

"എടാ, നീ തിരക്കിലാണോ...ഫോണ്‍ വച്ചിട്ട് പോയോ...എന്താ മിണ്ടാതെ?"

"ഇപ്പോ നിനക്കെന്തിനാ പ്രോണോഗ്രാഫിയെന്ന് ആലോചിക്കുകയായിരുന്നു."

"ഒരു ചെയിഞ്ചിന്"

"അതിന് പ്രോണോഗ്രാഫി തന്നെ വേണോ?"

"നോണ്‍ വെജ് വേണം ന്ന് തോന്നി."

"നിനക്കിത് എന്തു പറ്റി ഇന്ന്?"

"കോഴിയുടെ ഉളുമ്പുമണം എനിക്ക് ഇഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ. പിന്നെ ഇന്ന് ഞാന്‍ പുറത്തു പോയപ്പോള്‍ ഒരു പൗണ്ട് വൃത്തിയാക്കി വച്ചിരുന്ന പ്രോണ്‍സ് വാങ്ങി. നോണ്‍ വെജ് ഉണ്ടാക്കാന്‍ എനിക്കറിയില്ലെന്ന്  നിനക്കറിയില്ലെ? ഇതു കൊണ്ട് നല്ല ഗ്രേവിയൊക്കെ ഉള്ള പ്രോണ്‍സ് ഉണ്ടാക്കാന്‍ നീ സഹായിക്കണേ...ഈ പ്രോണോഗ്രാഫി കണ്ട് ചേട്ടന്‍ ഞെട്ടണം."

"പിന്നെന്താ നമ്മുക്ക് ഞെട്ടിപ്പിച്ച് കളയാം , ബട്ട് കറിയുടെ പേര് ഞാനല്പ്പം മാറ്റും...പ്രോണോഗ്രേവിയെന്ന്!!!"

58 comments:

Unknown said...

ഇങ്ങിനേം ഒരു പൊട്ടിക്കാളി :)

ദിലീപ് വിശ്വനാഥ് said...

ഹഹഹ. അതങ്ങ് സുഖിച്ചു. അല്ലെങ്കിലും എന്താ ഈ പ്രോണോഗ്രാഫി എന്ന് ആലോചിക്കാതിരുന്നില്ല.

Sulthan | സുൽത്താൻ said...

മയൂര ചേച്ചി,

ഹഹഹഹ
പോണോഗ്രാഫി ഉണ്ടാക്കണം എന്ന് പറഞ്ഞപ്പോൾ തന്നെ കത്തി.

അക്ഷരത്തെറ്റ് വരുത്തുന്ന വിനയെ.

പേര്‌ മാറ്റിയത് നന്നായി, ഇല്ലെങ്കിൽ....

ഹരിശങ്കരനശോകൻ said...

സൈബർജാലകം വഴി വരവെ എന്തൊക്കെയോ ആശിച്ചൂ.........

Anonymous said...

I love readding, and thanks for your artical. ........................................

Anil cheleri kumaran said...

പ്രോണോഗ്രാഫി,,
പ്രോണോഗ്രേവി.. ആ രണ്ട് പ്രയോഗങ്ങളും കലക്കി.

സത്യാന്വേഷി said...

തലക്കെട്ട് കണ്ട് ആവേശത്തില്‍ കയറി വന്നത് വെറുതെ ആയില്ല; ആന്‍റി ക്ലൈമാക്സ്!

ഹന്‍ല്ലലത്ത് Hanllalath said...

ഹ ഹ ഹ ഹ..
പാവം പാവം കൂട്ടുകാരി...
:) :)

Anonymous said...

hahaha ithile kalpanaye orma vannu. :-)

Anonymous said...

sorry, bindu panikar

Ashly said...

ഹാ.ഹ..ഹാ....!!!!!! അപ്പൊ അങ്ങനേയം പറയാം, അല്ലെ ?

ഭായി said...

ഈ വന്ന ആൾക്കരെയൊക്കെ ഒന്ന് നോക്കിയെ
ഹ ഹ ഹാ...

Pyari said...

എന്റെ ഈശ്വരാ... ഇങ്ങനേം ഉണ്ടോ പൊട്ടിക്കാളികള്‍?

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ithu kollam... oraksharam ango ingo marunnathu kuzhappamillennu vicharikkunnavar ithu vayichirikkanam..

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം ഈ ഗ്രേവി....
നന്ദി, ആശംസകള്‍...

ഏറനാടന്‍ said...

അപ്പോള്‍ സംഗതി അതാണല്ലേ..:) നല്ല പാചകം.

Sapna Anu B.George said...

ഡോണ ഇത്ര സുന്ദരമായി പാചകം ചെയ്തും എഴുതിയും രസിപ്പിക്കാം എന്നു കാണിച്ചു , ഉഗ്രന്‍ കലക്കി എടി മോളെ

മനോഹര്‍ കെവി said...

പതിവുപോലെ മയൂരയുടെ പ്രോണ്‍‍സ് സ്വാദിഷ്ടമായി. എന്നാലും ജമീലയുടെ ആത്മകഥയും, കാമസൂത്രയും , മുന്നൂറ്റി എഴുപത്തെഴും ഒക്കെ പറഞ്ഞു മോഹിപ്പിച്ചിട്ട്, അവസാനം ഇങ്ങനെ പച്ചവെള്ളം ഒഴിച്ച് പറഞ്ഞയക്കുന്നത് ശരിയല്ല , കേട്ടോ .. :-)

Rineez said...

kikiki

മാണിക്യം said...

എന്റീശോയെ പോസ്റ്റ് മയൂരയുടെതാണ്.എന്തും സംഭവിക്കാം!.. കഴിഞ്ഞൊരു പോസ്റ്റ് വായിച്ചു വട്ടു പിടിച്ചു ഞാന്‍ പോയതാ .. ഇപ്പോ ദെ വന്നേക്കുന്നു.....എന്നലും മയൂരമേ......@#$@!!! എന്ന് മാത്രമല്ല ഇതില്‍ കൂടുതലും ചിന്തിച്ചു...എന്തും വരട്ടെ ഇതു മുഴുവന്‍ വായിച്ചിട്ട് ഒരു നീണ്ട മെയില്‍ ഇട്ട് അല്ലങ്കില്‍ ഫോണില്‍ തന്നെ ഒന്നു ബോധവല്‍ക്കരിക്കാം എന്നു വരെ തീരുമാനിച്ചതാ ....ഈ പ്രോണോഗ്രാഫിയുടെ റെസിപ്പി പുതിയതാണെല്‍ ഒന്നു തരണേ....ഇപ്പോള്‍ ഉറക്കെ ചിരിച്ച് ഞാന്‍ തലകുത്തി...

നിരക്ഷരൻ said...

ആന കൊടുത്താലും ആശ കൊടുക്കരുത് . ഹല്ല പിന്നെ :)

mini//മിനി said...

രാവിലെതന്നെ ചിരിക്കാൻ വകയായി. ഉഗ്രൻ ടെയ്സ്റ്റ്.

jayanEvoor said...

രാവിലെ ‘ജാലകം’കണ്ട്

“ഛേ! ഈ കൊച്ചിനു സ്പെല്ലിംഗും ശരിക്കറിഞ്ഞൂടേ!”

എന്നു ചിന്തിച്ച് ഒന്നു ഗുണദോഷിക്കാൻ വന്നതാ!

അപ്പ ദാ കിടക്കുന്നു ധിം, തരികിട തോം!

തകർത്തു!

അനാഗതശ്മശ്രു said...

nannaayittundu..
Best wishes

ചേച്ചിപ്പെണ്ണ്‍ said...

Dona ...:)

Anonymous said...

ee pronographyude recipe enikk aychutharumo?husinr kaaninj njettikaanaa

ഹരീഷ് ശിവരാമൻ (പോങ്ങ്സ്) said...

ഉള്ളി ചുട്ട് ഞാന്‍ ശപിച്ചിരിക്കുന്നു. ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി പ്രോണോഗ്രാഫി വിളമ്പരുത്.

ഡോണാ, മൂഡ് പോയി. :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹ ഹ ഹ...ഗൊള്ളാം...

എന്നാലും നളിനീ ജമീലേടെ ആത്മകഥേം കാമസൂത്രേം ഒന്നിച്ചു പറഞ്ഞത്... എന്തോ എനിക്കു ദഹിച്ചില്ല... രണ്ടും ര്ണ്ടുവഴിയാണ്... പക്ഷേ മലയാളി കണ്ടത് രണ്ടും ഒരു കണ്ണിലും. അവളെപ്പോലെ...

Muralee Mukundan , ബിലാത്തിപട്ടണം said...

ചുമ്മാ ആളോളെ പേടിപ്പിക്കാൻ നളിനി ജമീല,കാമസൂത്രം എന്നൊക്കെ പറഞ്ഞ്....

അപ്പോ...ഗെഡീ മർമ്മത്തിൽ തന്നെ നർമ്മം കൊള്ളിക്കാനും അറിയാം ...അല്ലേ.

കലക്കീറ്റ്ണ്ട്..ട്ടാ‍ാ

പട്ടേപ്പാടം റാംജി said...

അഞ്ചുകറിയും ഇഞ്ചിയുമായി കാണാന്‍ വന്നവള്‍.

പ്രയോഗങ്ങള്‍ ആസ്വാദന നിലവാരം പുലര്‍ത്തിയ നര്‍മ്മങ്ങള്‍ നിറഞ്ഞതായിരുന്നു.
നന്നായി.

ലേഖാവിജയ് said...

ഈ പൊട്ടികള്‍ സര്‍വവ്യാപികള്‍ ആണല്ലൊ ::)

വെള്ളത്തിലാശാന്‍ said...

കൊള്ളാല്ലോ... എങ്ങനെ ഉണ്ടായിരുന്നു ഗ്രേവി? :)

സ്വപ്നാടകന്‍ said...

ഇതൊരുമാതിരി.....ഹും...താഴ്ന്നു :)

Anonymous said...

ഇപ്പോ നിനക്കെന്തിനാ പ്രോണോഗ്രാഫിയെന്ന് ആലോചിക്കുകയായിരുന്നു."
"ഒരു ചെയിഞ്ചിന്"
"അതിന് പ്രോണോഗ്രാഫി തന്നെ വേണോ?"
"നോണ്‍ വെജ് വേണം ന്ന് തോന്നി."

ഇതാണ് പഞ്ച് ലൈന്‍സ്! ഇഷ്ടായി!

anna said...

"ഈ പ്രോണോഗ്രാഫി കണ്ട് ചേട്ടന്‍ ഞെട്ടണം."
എത്ര കളിയാക്കലിനു വക ഉണ്ടെങ്കിലും ആ പറച്ചിലിലെ നിഷ്കളങ്കത ,... പതിയോടുള്ള സ്നേഹത്തിന്റെ ആഴം ,.... ആര്‍ദ്രത ,... ശരിക്കും ഈ പാവത്തിന്‍റെ നന്മയെ ഞാന്‍ നമിക്കുന്നു.... ഈ പൊട്ടത്തിയുടെ പൊട്ടത്തരത്തിനെ ഞാന്‍ ബഹുമാനിക്കുന്നു..... നന്നായിട്ടുണ്ട് ഡോണ.. അഭിനന്ദനങള്‍ ....

ഏകതാര said...

എനിക്ക് മേലായേ, ഇനീം ചിരിക്കാന്‍.
:)

ഷിബു ചേക്കുളത്ത്‌ said...

ഹഹഹഹാ.. നിനക്കൊക്കെ അങ്ങനെ തന്നെ വേണം.. എനിക്കും... ഹൊ എന്തൊക്കെ പുകിലായിരുന്നു...... മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്‌..... അവസാനം പവനായ്‌ ശവമായ്‌ എന്നു പറഞ്ഞപോലായി...

വീകെ said...

പേരുകേട്ടപ്പൊ ഇതേതാണ്ടു ചെവീലു വക്കണ പുതിയയേതൊ കുന്ത്രാണ്ടമായിരിക്കുമെന്നു കരുതി ഓടി വന്നതാ..
അപ്പോ ദേ കെടക്കണ്..!!


ജമീല,കാമസൂത്ര, മുന്നൂറ്റി..... എന്തൊരു പുകിലായിരുന്നു.....!

അപ്പൊ ആളോളെ കുരങ്ങു കളിപ്പിക്കാനുമറിയാം‌.. ല്ലേ...!!

ആ നർമ്മം കലക്കീട്ടൊ മയൂരാ...!!
ആശംസകൾ...

Anonymous said...

hi mayoora, enjoyed very much! i sensed some sort of atwist at the beginning itself, but cudn't expect this twist...may b bcoz i'm a veggie...c u again...

കാട്ടിപ്പരുത്തി said...

ഇത് രസിച്ചു-

ഉപ്പായി || UppaYi said...

ഇത് പറ്റിപ്പീരായിപോയി ..സമ്മതിക്കൂല... :(
എന്തൂട്ടായാലും പ്രയൊഗങ്ങള്‍ കലക്കി...

ബഷീർ said...

അല്ലെങ്കിൽ തന്നെ ബി.പി കൂടിയിരിക്യാ.. ഇങ്ങിനെ ടെൻഷനടിപ്പിക്കരുത്

സംഗതി കലക്കി :)

illias elambilakode || ഇരുട്ടിലെ പാട്ടുകാരന്‍ said...

ഞാന്‍ ശരിക്കും ഞെട്ടി... ചേട്ടന്‍ ഞെട്ടിയോ എന്തോ... ഗ്രേവി കൊള്ളാം..

Unknown said...

കൊള്ളാം... അത്‌ കലക്കി...

ദുശ്ശാസ്സനന്‍ said...

ആക്ച്വലി അതെന്താ സാധനം ? എവിടെ കിട്ടും ?

hashe said...

XCLNT HUMOUR

Minesh Ramanunni said...

മയൂരമേ ! യു ടൂ യുടുബ് ...!

Nechoor said...

Mayoora, could you please send a poem for FOKANA 2010 souvenir? www.fokana.org. FOKANA convention is in Albany, New York July 2- 5th
Myself the executive editor for this year. Thank You

മയൂര said...

ഏപ്രിൽ ഒന്നിന്ന് ഓട്ടൊ പബ്ലിഷ് ചെയ്യാൻ ഇട്ടതായിരുന്നു, വീക്ക് രണ്ട് കഴിഞ്ഞിട്ടും പോസ്റ്റായിട്ട് ഡെലിവറി നടന്നില്ല. ന്നാൽ പിന്നെ വിഷുവല്ലെ എന്നോർത്ത് മാനുവൽ പബ്ലിഷ് ചെയ്ത്താണ്.

വായിച്ച് അഭിപ്രായമറിയിച്ച എല്ലവരോടും നന്ദി;സ്നേഹം. :)

മയൂര said...

Dear Nechoor,

I appreciate it. Could you please send me your contact details at break.my.silence@gmail.com

-Mayoora.

Anonymous said...

hehe.....pottikalikal sulabham...

ഒഴാക്കന്‍. said...

പ്രോണോഗ്രാഫി ടൂ പ്രോണോഗ്രേവി... അത് കലക്കി !!

ഉറുമ്പ്‌ /ANT said...

:)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രണ്ടായാലും മുഷിയില്ല്യ...!!

ഹംസ said...

:)

Anonymous said...

:)

Meera..... said...

kure kaalam koodi nannayonnu chirichu..

പാക്കരൻ said...

ഡോണച്ചെച്ചീ ഇത് വല്യ ചതിയായിപ്പോയി കേട്ടൊ "പ്രോണോഗ്രാഫി" എന്ന് കേട്ട് ഓടിവന്നതായിരുന്നു....

;)