Tuesday, July 27, 2010

കൊളാഷ്

ഋജുരേഖകള്‍

നാമൊരൊറ്റ വരിയുടെ
അപ്പുറവുമിപ്പുറവുമായാലെന്ത്,
തുടക്കവുമൊടുക്കവുമായാലെന്ത്,
നോക്കി നോക്കി നില്‍ക്കേ
ആ വരിമുറിയുകിലെന്ത്,
മാഞ്ഞ് മറഞ്ഞു പോകുകിലെന്ത്,
നാമിരുവരും ഒരു പോലെ
അതുള്ളില്‍ തൊടുകില്‍.

സ്നേഹം

കൈക്കുടന്ന നിറയെ
കോരിയെടുത്തിരുന്ന വെള്ളമാണ്
സ്നേഹമെന്ന് കരുതി.

കാണെക്കാണെ
കൈമുട്ടിലൂടതൊലിച്ചിറങ്ങി
തീര്‍ന്നു പോയപ്പോള്‍ പിടഞ്ഞു.

പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം!

30 comments:

മയൂര said...

സ്നേഹത്തെ പറ്റി മുൻപ് ഇങ്ങിനെയും  പിന്നിങ്ങനെയും തോന്നിയിരുന്നു.

Jayesh / ജ യേ ഷ് said...

coool

Manickethaar said...

നന്നായിട്ടുണ്ട്‌

രാജേഷ്‌ ചിത്തിര said...

നോക്കി നോക്കി നില്‍ക്കേ,
കാണെക്കാണെ.....:)

(നാമിരുവരും ഒരു പോലെ

അതുള്ളില്‍ തൊടുകില്‍,

അതായിരുന്നു സ്നേഹം...

സ്നേഹത്തിന്റെ ഋജുരേഖകള്‍....)

നനവിന്റെ തിരുശേഷിപ്പിനെക്കാളും
ഋജുരേഖകളുടെ,
തൂത്തിട്ടും തൂത്തിട്ടും
പോവാത്ത അവശേഷിപ്പുകള്‍ കൂടുതലിഷ്ടം...:)

C said...

fallen flaaaat, first one authorship enikk venam

അക്ഷരം said...

ഒരൊറ്റ വരിയാണോ അതോ വര എന്നാണോ ഉദ്ദേശിച്ചത് ....
ഏതായാലും നല്ല ചിന്തകള്‍ ...
ബാക്കി നിന്ന സ്നേഹത്തിന്റെ നനവ്‌ കവിളില്‍ തലോടിയത് ഇന്നും ഹൃദയത്തില്‍ ഒഴുകുന്നു .......

Manoraj said...

ഇത് ഇഷ്ടമായി. നല്ല വരികള്‍

അനില്‍കുമാര്‍. സി.പി. said...

സ്നേഹത്തിന്റെ ആ ‘നനവ്’ അനുഭവിച്ചറിയാനാകുന്നു ഈ വരികളിലൂടെ.

Rineez said...

ആ നനവും നീരാവിയായിക്കഴിയുമ്പോള്‍ വരാനിരിക്കുന്ന അടുത്ത കവിതയുമാണ് സ്നേഹം :-P

സ്വപ്നാടകന്‍ said...

ആഹ്..അപ്പ എനിക്ക് കവിതയും മനസ്സിലാകും :)

ഋജുരേഖകള്‍ കൂടുതലിഷ്ടായി ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

രേഖയെ വൃത്തമാക്കിയാല്‍ തുടക്കവും ഒടുക്കവുംഅടുത്തടുത്താകും കേട്ടോ.

രാമൊഴി said...

i didn't read it..i felt it..

പാമരന്‍ said...

liked the first one.

Sandhya said...
This comment has been removed by the author.
Sandhya said...

കൈക്കുടന്ന നീറയെ കൊറിയെടുത്തു, പിന്നെ അത് പോകാതിരിക്കാൻ കൈ മുറുക്കെയടച്ചുപിടിച്ചപ്പോഴും ഇതു തന്നെ സംഭവിച്ചു. കൈയിലെ നനവ് സ്നേഹമാണെന്നു കരുതി, പക്ഷേ ആ നനവും വറ്റി!

മറഞ്ഞുപോകിലെന്ത്, നാമിരുവർക്കൊരുപോലെയെങ്കിൽ

ഇഷ്ടപ്പെട്ടു, ആദ്യത്തേതും രണ്ടാമത്തേതും.
- സസ്നേഹം, സന്ധ്യ

സ്മിത മീനാക്ഷി said...

നല്ല വരികള്‍ മയൂരാ, സ്നേഹമിങ്ങനെ, പിന്നിങ്ങനെ, പിന്നിങ്ങനെ...

ഹേമാംബിക said...

ആ നനവിനായി ഞാന്‍ തടാകത്തിലേക്ക് പോയും വന്നും കൊണ്ടിരിക്കുന്നു :)

പ്രണവം രവികുമാര്‍ said...

Simple.... But really touching!!!!!

SOLITUDE said...

"കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം"
വളരെ വളരെ ഇഷ്ടായി ട്ടോ...

purakkadan said...

"പക്ഷേ കൈയില്‍ അവശേഷിച്ചിരുന്നആ നനവ്, അതായിരുന്നു സ്നേഹം!"

സത്യം!! അതു തന്നെയാണ്‌ സ്നേഹം.. ഹൃദയസ്പര്‍ശിയായ വരികള്‍..

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം

Meera said...

"കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം"
well said...

purakkadanilude mayurayilekku oru yathra, athu veruthe aayilla

ranji said...

ഇഷ്ടമായി.

മുകിൽ said...

nallathu..

വരയും വരിയും : സിബു നൂറനാട് said...

കുഞ്ഞു വരികള്‍...പക്ഷെ ഉള്ളില്‍ തൊട്ടു.. :-)

മയൂര said...

എല്ലാവർക്കും നന്ദി;സ്നേഹം :)

cALviN::കാല്‍‌വിന്‍ said...

മുപ്പത്തഞ്ച് വയസ് കഴിഞ്ഞ ശേഷമാണ് ഒരു വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ പ്രണയിക്കാന്‍ കഴിയുക എന്നാരാണ്ടൊ പറഞ്ഞിട്ടില്ലേ? ആ നനവ് അറിയുന്നതപ്പോഴായിരിക്കണം!

ആദില said...

" പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം"
ബാക്കിയെല്ലാം പ്രകടനം !!!

MyDreams said...

ഒരു കുഞ്ഞു സ്നേഹം ....നിശബ്ദമായ സ്നേഹം

മേല്‍പ്പത്തൂരാന്‍ said...

നനഞ്ഞുകുതിര്‍ന്ന സ്നേഹം...:))