Tuesday, November 30, 2010

Insomnia

പ്രണയിക്കുന്നുവെങ്കില്‍
ഒരു അനസ്തറ്റിസ്റ്റിനെ പ്രണയിക്കണം.

ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയം
മറ്റൊന്നുണ്ടാകുമോ?

പ്രണയാന്ത്യം ഇനി ഞാനിറങ്ങട്ടെ,യെന്നതിനു പകരം
ഇനി ഞാനുറക്കട്ടെ,യെന്ന് ചോദിക്കുമായിരിക്കും,
ഇല്ലെങ്കില്‍ ഇനിയൊന്നുറക്കുക,യെന്ന് പറയാമല്ലോ.

ഇനിയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍
അനസ്തറ്റിസ്റ്റിനെ പ്രണയിക്കണം!

27 comments:

മയൂര said...

Insomnia!

MOIDEEN ANGADIMUGAR said...

ഇനിയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍
അനസ്തറ്റിസ്റ്റിനെ പ്രണയിക്കണം!

ബിജുകുമാര്‍ alakode said...

ഹ ഹ ഉറങ്ങാനായൊരു പ്രണയം...! ഉറക്കം നഷ്ട്ടപെടുത്താത്ത പ്രണയം പ്രണയമാണോ? എന്റെ കാമിനിയ്ക്കായി ഞാനുറങ്ങാതിരുന്നാലും അവളെന്റെ മാറില്‍ തല ചായ്ചുറങ്ങും. അവിടെ അനസ്തീഷ്യ നട്ടെല്ലു വഴിയല്ല നല്‍കുന്നത്. ഹൃദയം വഴിയാണ്..

Muralee Mukundan , ബിലാത്തിപട്ടണം said...

ആലോചിച്ചാലോചിച്ച് ഉറങ്ങാതിരിക്കാനാണല്ലോ പ്രണയം....അല്ലേ

മുകിൽ said...

ഉറക്കത്തോടാണോ ഇപ്പോൾ പ്രണയം..?

പട്ടേപ്പാടം റാംജി said...

ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയം
മറ്റൊന്നുണ്ടാകുമോ?

Manoraj said...

സത്യം പറയ് ഡോണ.. എവിടെയാ ഈയിടെ അനസ്റ്റീഷ്യസ്റ്റിനെ കണ്ടത്.. :)

ഒഴാക്കന്‍. said...

എങ്ങനാ ഒന്ന് pranayichaalo .. ayoo enne alla

മേല്‍പ്പത്തൂരാന്‍ said...

അനസ്റ്റീഷ്യയനെ പ്രണയിക്കല്ലേ.....ഡോണ.ഉറക്കിയിട്ട് മുങ്ങിക്കളയും....

ഞാൻ പറയാനുള്ളത് പറഞ്ഞു..എനിക്കെന്ത്വാ.!:)

Unknown said...

ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയം
മറ്റൊന്നുണ്ടാകുമോ?

ചേച്ചിപ്പെണ്ണ്‍ said...

ഇനി ഞാന്‍ ഉറങ്ങട്ടെ ...

Kalavallabhan said...

അപ്പോ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണു പ്രണയം. അത് പ്രണയിക്കുന്നവർക്കും കഥയിലെ മറ്റു കഥാപാത്രങ്ങൾക്കും. അല്ലേ ?

സുഖമാണു ലക്ഷ്യം.

കവിതയിലൂടെ ഇതു വ്യക്തമാക്കിയത് നന്നായിട്ടുണ്ട്.

ഉമാ രാജീവ് said...

പ്രണയിക്കുന്നുവെങ്കില്‍ ഒരു ഹാര്‍ട്ട് സര്‍ജനെ പ്രണയിക്കണം
എത്ര പറഞ്ഞിട്ടും മനസിലാവാത്തപ്പോള്‍ പറയാമല്ലോ ധാ ഈ ഹൃദയം തുറന്നു നോക്കൂ എന്ന്


ഇഷ്ടായിട്ടോ കവിത ,

//പ്രണയാന്ത്യം ഇനി ഞാനിറങ്ങട്ടെ,യെന്നതിനു പകരം
ഇനി ഞാനുറക്കട്ടെ,യെന്ന് ചോദിക്കുമായിരിക്കും,ഇല്ലെങ്കില്‍ ഇനിയൊന്നുറക്കുക,യെന്ന് പറയാമല്ലോ.//
ഈ വരികള്‍ പ്രത്യേകിച്ചും

jayanEvoor said...

ഉറക്കം നഷ്ടപ്പെടുമ്പോഴറിയാം അതിന്റെ വേദന!

കൊള്ളാം, ഡോണ!

സ്വീറ്റ് ഡ്രീംസ്!

പദസ്വനം said...

ഉറക്കം നഷ്ടപെട്ടില്ലെങ്കില്‍ ആ പ്രണയം ഒരു പ്രണയമാണോ??
അതിനൊരു സുഖമുണ്ടോ??
ഇല്ല ഞാന്‍ ഏതായാലും ആ പണിക്കില്ല.. ഒരിക്കലും ഒരു അനസ്തറ്റിസ്റ്റിനെ പ്രണയിക്കില്ല [-(

ranji said...

ഇല്ലില്ല..
ഹൃദയം മുള്ളില്‍ കുരുങ്ങി രക്തം വാര്‍ന്നു പോകുന്ന അവസ്ഥ അനുഭവിക്കണം. ആ നീറുന്ന വേദനയിലെ ആനന്ദവും അനുഭവിക്കണം.
'ദുഖമാണെങ്കിലും നിന്നെകുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കൊമനെ.. ' എന്ന് പാതിരാവുകളില്‍ ഹൃദയം പൊട്ടി പാടി പ്രാന്താവണം... ഇന്സോമ്നിയാക് ആയി അലയണം..

സ്വപ്നാടകന്‍ said...

ഉം ഉം ...
അനസ്തെറ്റിസ്റ്റിനെ ആരുറക്കും?;)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മയൂരെ പറഞ്ഞില്ലെന്നു വേണ്ട

ഉണര്‍ന്നിരുന്ന് പ്രണയിക്കുന്നതല്ലെ സുഖം
ഉറക്കിയിട്ട്‌ എന്തു കുന്തം?

Ronald James said...

അതെ നമ്മളെല്ലാം പ്രണയിക്കുന്നത് അനസ്തറ്റിസ്റ്റുകളെയാണ്... കാരണം, നമുക്ക് നന്നായി ഉറങ്ങാം. ചുറ്റും എന്തു സംഭവിച്ചാലും നമുക്കെന്ത്. പ്രണയിനിയുടെ വേദന നമ്മുടെ ഉറക്കം കളയില്ല. അതുകൊണ്ട് പ്രണയിക്കുന്നുവെങ്കില്‍ ഒരു അനസ്തറ്റിസ്റ്റിനെ പ്രണയിക്കണം.

നന്നായിരിക്കുന്നു കവിത.

പ്രവാസം..ഷാജി രഘുവരന്‍ said...

ഇനിയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍
അനസ്തറ്റിസ്റ്റിനെ പ്രണയിക്കണം!

SUJITH KAYYUR said...

" Urakkam keduthaathoru pranayam undaakumo? "

G.MANU said...

പ്രണയിക്കുന്നെങ്കില്‍ ഒരു വെടിക്കെട്ടുകാരനെ തന്നെ ആയിക്കോട്ടെ. :)

hashe said...

അല്ലെങ്കില്‍ ഒരു forensic surgeon

നിർമുഖൻ said...

കൊള്ളാം. ലളിതം സുന്ദരം. പ്രണയവും അതു പൊലെ ആവണം…ലളിതം സുന്ദരം and anesthetic….
http://digambaratvam.blogspot.com/

ഭൂതത്താന്‍ said...

പ്രണയം കലശലാകുമ്പോള്‍ ചിലപ്പോള്‍ ഉറക്കം വിട്ടു ഉണര്ന്നില്ലെന്നും വരും

മഴവില്ലും മയില്‍‌പീലിയും said...

പ്രണയമൊഴിഞ്ഞ എന്റെ ഹൃദയമെ ഇപ്പോഴും നീ എന്തിന് വെറുതെ ഇടിച്ച് കൊണ്ടിരിക്കുന്നു.ഉറങ്ങുകയല്ല ഇത് വായിച്ച് ബോധം തന്നെ പോയി

Pony Boy said...

ഒക്കെ ശരി...പക്ഷേങ്കി അനെസ്തിസ്റ്റുകൾക്കും ഇതുപോലെ ഒരു സങ്കല്പം കാണുമല്ലോ....