സമകാലിക മലയാളം വാരിക-10മെയ്2013
***
ഇടമുറിയാതെ
മഴയത്ത് മുറിഞ്ഞു പോയ ഇലമേൽ
വിളർത്തിരിക്കുന്ന പുഴുവിനെപ്പോലെ,
രാത്രിയുടെ വെടിച്ചകാലിന്റെ
ഇരുണ്ടവിടവുകളുടെ ചൂടുപറ്റി
കൂടെപ്പോകുന്ന വിറങ്ങലിച്ച മഴ പോലെ,
ചാവുപറമ്പിന്റെ ചുവരിൽ
നിന്നടർന്നു പോയ കുമ്മായം
നിഴൽ ഉപേക്ഷിച്ചു പോയ
ശലഭങ്ങളെ ഓർമ്മിപ്പിക്കുന്നതു പോലെ…
ഇലമുറിയുന്ന മഴപ്പെയ്ത്തിനു ശേഷവും
വിട്ടു പോകാത്ത പൂതലിച്ച ഗന്ധമുള്ള
ചാവുപറമ്പുകളിൽ രാത്രിയിൽ പോയി
മരിച്ചവരുടെ ചങ്കിടിപ്പളന്നു കൊണ്ടിരിക്കുന്ന
മിന്നാമിന്നികളെ ഹോർളിക്സ് കുപ്പിയിൽ നിറച്ച്
തിരിച്ചുകൊണ്ടുപോരാൻ തുടങ്ങിയത്
സ്നേഹമെന്ന വാക്കിലെ
‘സ’ ഒരൊറ്റയാനായി ചിന്നം വിളിച്ച്
ചവിട്ടിമെതിച്ച ചന്ദ്രക്കലയ്ക്ക് ശേഷം,
നീ ചാടി പോയി
ഒടുവിൽ ഇടമുറിയാതെ കടന്നു വരുന്ന
‘ഹം’മിനിടയിൽ കുടിയിരുന്നതിൽ പിന്നെയാണ്!
വിളർത്തിരിക്കുന്ന പുഴുവിനെപ്പോലെ,
രാത്രിയുടെ വെടിച്ചകാലിന്റെ
ഇരുണ്ടവിടവുകളുടെ ചൂടുപറ്റി
കൂടെപ്പോകുന്ന വിറങ്ങലിച്ച മഴ പോലെ,
ചാവുപറമ്പിന്റെ ചുവരിൽ
നിന്നടർന്നു പോയ കുമ്മായം
നിഴൽ ഉപേക്ഷിച്ചു പോയ
ശലഭങ്ങളെ ഓർമ്മിപ്പിക്കുന്നതു പോലെ…
ഇലമുറിയുന്ന മഴപ്പെയ്ത്തിനു ശേഷവും
വിട്ടു പോകാത്ത പൂതലിച്ച ഗന്ധമുള്ള
ചാവുപറമ്പുകളിൽ രാത്രിയിൽ പോയി
മരിച്ചവരുടെ ചങ്കിടിപ്പളന്നു കൊണ്ടിരിക്കുന്ന
മിന്നാമിന്നികളെ ഹോർളിക്സ് കുപ്പിയിൽ നിറച്ച്
തിരിച്ചുകൊണ്ടുപോരാൻ തുടങ്ങിയത്
സ്നേഹമെന്ന വാക്കിലെ
‘സ’ ഒരൊറ്റയാനായി ചിന്നം വിളിച്ച്
ചവിട്ടിമെതിച്ച ചന്ദ്രക്കലയ്ക്ക് ശേഷം,
നീ ചാടി പോയി
ഒടുവിൽ ഇടമുറിയാതെ കടന്നു വരുന്ന
‘ഹം’മിനിടയിൽ കുടിയിരുന്നതിൽ പിന്നെയാണ്!
5 comments:
ഡോണാ,അഭിനന്ദനങ്ങളും ആശംസകളും...
വായിച്ചു.ആശംസകള്‍
"സ്നേഹമെന്ന വാക്കിലെ
‘സ’ ഒരൊറ്റയാനായി ചിന്നം വിളിച്ച്
ചവിട്ടിമെതിച്ച ചന്ദ്രക്കലയ്ക്ക് ശേഷം,
നീ ചാടി പോയി
ഒടുവിൽ ഇടമുറിയാതെ കടന്നു വരുന്ന
‘ഹം’മിനിടയിൽ കുടിയിരുന്നതിൽ പിന്നെയാണ്! "
അതു കലക്കി :)
പ്രണയത്തിനപ്പുറം ജീവിതം കണ്ട കവിത ജീവിതത്തിനും അപ്പുറം പോകുന്ന വരികൾ
നല്ല കവിത
ശുഭാശംസകൾ...
Post a Comment