Tuesday, March 11, 2014

നാല് പൂച്ച കവിതകൾ

ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!

രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

മൂന്ന്:
മിയാ കുൽ‌പ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…

നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!

4 comments:

ajith said...

പൂച്ചകള്‍ മനുഷ്യരെ വാങ്ങുന്നതിനെപ്പറ്റി കവിത ചിന്തിയ്ക്കുന്നുണ്ടാവും

Vinodkumar Thallasseri said...

ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

Good

ഇട്ടിമാളു അഗ്നിമിത്ര said...

ഞാനൊരു പൂച്ചയാണു
ചിലപ്പോൾ
പുലിയായ്‌ രൂപാന്തരം പ്രാപിക്കുന്ന
ആദ്യത്തെ പൂച്ചയുമാവാം

സൗഗന്ധികം said...

പൂച്ചകൾ നന്ദിയുള്ളവരല്ല. ഒന്നിനോടുമൊരു ചേർച്ചയോ,ആഭിമുഖ്യമോ ഇല്ലാതെ തന്നെ,നിശ്ശബ്ദരായി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ കൈക്കലാക്കാൻ വിരിതുള്ളവർ!!

വളരെ നല്ല കവിത

ശുഭാശംസകൾ......