Sunday, September 02, 2007

നൂല്‍ പാവക്കൂത്ത്

നിലവിളക്കിന്റെ
നേര്‍ത്ത വെട്ടത്തില്‍
തിരശ്ശീലയ്ക്ക് പിന്നില്‍
രാത്രി പുലരുവോളം
കൈകാലുകള്‍ നൂലാല്‍
ബന്ധിച്ചൊരു രൂപത്തിനെ
പാവക്കൂത്താടിക്കുന്നു.

കൂത്ത് മണ്ഡപത്തില്‍
തന്നിഷ്‌ട പദങ്ങള്‍
ചൊല്ലിയാടിച്ച്
പേക്കൂത്തത് തിമിര്‍പ്പിച്ച്
അരങ്ങ് കൊഴുപ്പിച്ച്
കൈകൊട്ടി ആര്‍ത്തുവിളിച്ച്
പുതു പാവക്കൂത്താസ്വദിച്ച്
പോകുന്ന നിഴലുകള്‍.

അങ്ങകലെ കാലന്‍ ‍
കോഴിയത് കൂവി
കൂത്തു കഴിഞ്ഞു
അരങ്ങൊഴിഞ്ഞു.

പാവക്കൂത്താടാന്‍
വിധിച്ചയാ ജന്മം
ആട്ടക്കഥകള്‍ ആടി
കൂത്ത് മണ്ഡപത്തിന്‍
തിരശ്ശീല അഴിഞ്ഞു
വീണതിന്‍ ചാരെ
അകലെയേതൊ
ബിന്ദുവില്‍ തുറിച്ച
കണ്ണിലുറവയില്ലാതെ
മുഖത്ത് ഭാവഭേദമില്ലാതെ.

14 comments:

മയൂര said...

“കൂത്ത് മണ്ഡപത്തിന്‍
തിരശ്ശീല അഴിഞ്ഞു
വീണതിന്‍ ചാരെ
അകലെയേതൊ
ബിന്ദുവില്‍ തുറിച്ച
കണ്ണിലുറവയില്ലാതെ
മുഖത്ത് ഭാവഭേദമില്ലാതെ“

തറവാടി said...

:)

മഴത്തുള്ളി said...

കഷ്ടം. അതാരാ പാവക്കൂത്താടിച്ചത്? അതും പുലരുവോളം :)

അപ്പു ആദ്യാക്ഷരി said...

കൊള്ളാം

സുല്‍ |Sul said...

ഒന്നുമങ്ങോട്ട് മനസ്സിലായില്യാലൊ :)
-സുല്‍

Anonymous said...

മയൂരാ -

കവിത വളരെ പ്രതീകാതമകമാണെന്ന് തോന്നുന്നു.

പാവക്കൂത്താടിപ്പിക്കപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ ആണോ ഇതിലെ പരാമര്‍ശം ? രാത്രിയില്‍, ഇരുളിന്റെ മറവില്‍, നടക്കുന്ന ചില നാടകങ്ങള്‍ ... ഇത് കണ്ട് ആര്‍ത്തുചിരിക്കുന്ന ഒരു സമൂഹം ... സമകാലിക സമൂഹത്തിന്റെ ചോരപൊടിയുന്ന പരിഛേദത്തിന്റെ ഒരു നിഴലാട്ടം ?

കാലന്‍ കോഴി കൂവിയത് , ശാരീരികമായ മരണമാണോ ആത്മാവിന്റെ മരണമാണോ വിളിച്ചറിയിക്കുന്നത്?

സദ്യപുരാണം പോലുള്ള തുള്ളലെഴുതുവാനും , ഇതുപോലുള്ള ഗൌരവമായ വിഷയം കൈകാര്യം ചെയ്യാനുള്ള മയൂരയുടെ കഴിവിനെ അഭിനന്ദിക്കുന്നു.

- ആശംസകളോടെ , സന്ധ്യ :)

വാണി said...

പാവക്കൂത്ത്...!!

നന്നായിരിക്കുന്നു മയൂരാ..

വേണു venu said...

കൂത്തു മണ്ഡപം ജീവിതമാണെന്നും അകലെയേതോ ബിന്ദുവിലു് തുറിച്ചു കണ്ണിലുറവയില്ലാതെ ഭാവഭേദമില്ലാതെ കിടക്കുന്ന പാവകള്‍‍ നമ്മള്‍‍ തന്നെ എന്നും ഒരു തിരിച്ചറിവു ഈ വരികളില്‍ നിന്നെനിക്കു ലഭിക്കുന്നു.
മനുഷ്യ മനസ്സിന്‍റെ വിഹ്വലതകളുടെ ഒരു ആവിഷ്ക്കരണം പാവ്ക്കൂത്തില്‍‍ ഞാന്‍‍ ദര്‍ശിക്കുന്നു.
മയൂരാ എനിക്കിഷ്ടമായി.:)

സുജനിക said...

മയൂരാ........................


പാവയോകൂത്താടുന്നൂ
പാവമോ കൂത്താടുന്നൂ
നൂലിലെ പാവക്കോലമോ ..നൂലിന്ററ്റത്തെ പാവത്താനോ
ഒഴിഞ്ഞ കൂത്തരങ്ങില്‍ നിസ്സഗ മിഴിയായി കിടപ്പൂ

ഗിരീഷ്‌ എ എസ്‌ said...

പാവക്കൂത്താടാന്‍
വിധിച്ചയാ ജന്മം
ആട്ടക്കഥകള്‍ ആടി
കൂത്ത് മണ്ഡപത്തിന്‍
തിരശ്ശീല അഴിഞ്ഞു
വീണതിന്‍ ചാരെ
അകലെയേതൊ
ബിന്ദുവില്‍ തുറിച്ച
കണ്ണിലുറവയില്ലാതെ
മുഖത്ത് ഭാവഭേദമില്ലാതെ.

കവിത പ്രതീകാത്മകമാവുമ്പോള്‍...
അത്‌ ചിന്തകളെ ചൂടു പിടിപ്പിക്കും....

ഇവിടെ...
ദ്രൗപതിയുടെ മനസില്‍
വിഹ്വലതകളോടെ പടപൊരുന്ന
സ്വന്തം മനസാക്ഷിയെ
കൂത്താടിക്കുന്നു....

നനഞ്ഞ
അല്ലെങ്കില്‍....നനയിച്ച
സ്വപ്നമായി...
ജീവിതമെന്ന
ആട്ടക്കഥ...
പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്‌....
ഞാനും എന്റെ സ്വപ്നങ്ങളും...

അതാവാം..
ഒരു പക്ഷേ
ഡോണേച്ചിയുടെ മറ്റു കവിതകളേക്കാള്‍ ഈ കവിത കൂടുതല്‍ ഹൃദ്യമായി തോന്നിയത്‌....

ഭാവുകങ്ങള്‍...

ധ്വനി | Dhwani said...

തിരശ്ശീല അഴിഞ്ഞു
വീണതിന്‍ ചാരെ
അകലെയേതൊ
ബിന്ദുവില്‍ തുറിച്ച
കണ്ണിലുറവയില്ലാതെ
മുഖത്ത് ഭാവഭേദമില്ലാതെ...


നല്ല വരികള്‍! വിഷയം!

മയൂര said...

തറവാടീ,

മഴത്തുള്ളീ, ഭാവന;)

അപ്പൂ,

സുല്‍, നൂല്‍ പാവകൂത്തും ജീവിതവും ഇണക്കി ചേര്‍ക്കാന്‍ ശ്രമിച്ചതാണ്..

സന്ധ്യാ, പാവകൂത്താടിപ്പിക്കപ്പെടുന്ന മനുഷ്യ ജന്മം ആണ് ഉദ്ധേശിച്ചത്...കാലന്‍ കോഴി കൂവിയത് ....ആത്മാവിന്റെ മരണമാണ്:)

വാണീ,

വേണൂ, :)

ശ്രീ എസ്.വി രാമന്നുണ്ണി, തീര്‍ച്ചയായും നൂലിലെ പാവക്കോലം...:)

ദ്രൗപതീ,

ധ്വനീ,

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...:)

മന്‍സുര്‍ said...

മയൂര...നന്നായിട്ടുണ്ടു

മറഞില്ലാതാവുന്ന പാവകൂത്തിന്‍റെ
രോദനങ്ങള്‍ ഉയരുന്ന്‌ ഇവിടെ
കൂടെ പാവകൂത്തിന്‍ പേരില്‍
മറ്റൊരു പേകൂത്തും

ഒരു പാവകൂത്തിന്‍ അന്ത്യരംഗം
ഒരു പാവ തന്‍ രോദനം പോല്‍
അഴിഞുവീണ തിരശീലയിലേക്ക്‌
കൊഴിഞുവീണ ദേഹം പോലെ
മാടിയൊതുകി വെചൊരെന്‍ കാവ്യങ്ങള്‍
ഇന്നില്ലാരുമേ...യീകളികാണാന്‍
വഴിമുട്ടിയോരെന്‍ ദുഖത്തില്‍
പങ്കു ചേര്‍ന്നെന്‍ പാവയും കരയുന്നു

നന്‍മകള്‍ നേരുന്നു

മയൂര said...

മന്‍സൂര്‍ ...അഭിപ്രായത്തിനു നന്ദി...:)