ഒരു യാത്രയ്ക്കിടയില്‍
ഞാന്‍ ഉറക്കം നടിക്കുന്ന-
വരുടെ നാട്ടിലെത്തി.
യാത്രാ ക്ഷീണത്താല്‍
ഉറക്കം തൂങ്ങി ഞാന്‍
അവരുടെ ഇടയിലൂടെ നടന്നു.
ഇടയ്ക്ക് ആരുടെയൊ
കാലില്‍ തട്ടി ഞാനാ-
രുടെയൊ പുറത്ത് വീണു.
രണ്ടാളും ഉണര്‍ന്നില്ല,
എന്റെ ഉറക്കവും പോയി.
തിരിച്ച് വരും വഴി
ഞാന്‍ വീണ്ടും അതേ
സ്ഥലത്തെത്തി.
യാത്രാ ക്ഷീണത്താല്‍
ഉറക്കം തൂങ്ങി ഞാന്‍
അവരുടെ ഇടയിലൂടെ നടന്നു.
അപ്പോഴും ആരുടെയൊ
കാലില്‍ തട്ടി ഞാനാ-
രുടെയൊ പുറത്ത് വീണു.
രണ്ടാളും ചാടിയെണീറ്റ്
മുഖത്ത് കണ്ണില്ലേ
എന്നാക്രോശിച്ച്
എന്നെ ചീത്ത വിളിച്ചു.
ഉറക്കം നടിച്ച് നടിച്ച്
അവര്‍ എപ്പോഴൊ
ഉറക്കത്തിലേക്ക്
വഴുതി വീണിരിക്കാം.
എനിക്ക് വീണ്ടുമെന്റെ
ഉറക്കം നഷ്ടമായി.
Thursday, September 27, 2007
നാട്യം
Labels:
കവിത
Subscribe to:
Post Comments (Atom)
25 comments:
ഉറങ്ങുന്നവരെ ഉണര്‍ത്താം
ഉറക്കം നടിക്കുന്നവരെയോ?
ചേച്ചീ...
നല്ല ആശയം...
കൊള്ളാം.
:)
ഉറങ്ങുന്നവരെ ഉണര്‍ത്താം
അവര്‍ ചീത്ത വിളിച്ചേക്കും
സഹിക്കാം..
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തിയാല്‍
തല്ല് ഉറപ്പാണ്.
നാട്യം അവസാനം യാഥാര്‍ത്ഥ്യമായി മാറിയല്ലേ.
:)
അല്ല നടിച്ചു നടിച്ചു നാട്യമല്ലാതായി
നന്നായിട്ടുണ്ട്..
നാടേതാണെന്നു കൂടെ പറഞ്ഞാല്‍ കൊള്ളാം ദീദി.
പോകുമ്പോള്‍ സൂക്ഷിക്കണല്ലോ..?
കവിത നന്നായി.
:)
ഉപാസന
ഇനി ആരുടെയും കാലില്‍ തട്ടി വീഴല്ലെ...
ഞാന്‍ ചോദിക്കാന്‍ ഉദ്ദേശ്ശിച്ച ചോദ്യം താങ്കള്‍ ചോദിച്ചു...!
എന്നാലും ഞാന്‍ ചോദിക്കുന്നു
"ഉറങ്ങുന്നവരെ ഉണര്‍ത്താം
ഉറക്കം നടിക്കുന്നവരെയോ?"
വളരെ ശരിയാല്ലേ... ഇങ്ങനെയും എത്രേയോ ആളുകള്‍...
:(
നല്ല ആശയം...
നന്നായി അവതരിപ്പിച്ചിരിക്കുന്നു...
അവിടുത്തെ കള്ളന്മാരുടെ കാര്യം ജഗപൊഗ! :)
കഷ്ടം രണ്ട് പ്രാവശ്യവും ഉറക്കം പോയല്ലോ.
ഉറക്കം നടിച്ചാലും ഇടയ്ക്ക് ഉറങ്ങിപ്പോവും.
നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു ..
നല്ല ആശയം..അത് നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്!
ഉറക്കത്തില്‍ നടക്കരുതു്.
മയൂരേ ആശയം ഇഷ്ടപ്പെട്ടു.:)
ചോ:
ഉറങ്ങുന്നവരെ ഉണര്‍ത്താം
ഉറക്കം നടിക്കുന്നവരെയോ?
ഉ:
കാലില്‍ തട്ടി ഉറക്കം നടിക്കുന്നവരുടെ പുറത്തേയ്ക്ക് കമന്നടിച്ചു വീഴുക. കിട്ടുന്നത് കയ്യോടെ മേടിച്ചോണ്ടു പോരുക.
നന്നായി.
അവരുടെ ഉണര്‍വ് ചില ആക്രോശങ്ങളിലവസാനിച്ചതോര്ത്ത് ആശ്വസിക്കൂ..
കൈവച്ചിരുന്നേല്...ഇപ്പോ കൂലിക്കാളെവച്ച് കവിതയെഴുതിക്കേണ്ടിവന്നേനെ...
എന്തായാലും ഈ കവിത കൊള്ളേണ്ടിടത്തുകൊണ്ടാല് ഉറക്കം നഷ്ടപ്പെട്ട് ചിലര്‍ ഈ വഴിക്കുവരും..ആക്രോശിക്കും..അടിതരുമോ എന്നുറപ്പില്ല!!
ഒരു ഇന്‍ഷ്വറന്‍സ് എടുക്കുന്നതുനല്ലതാ..
ഇവിടെ വന്ന് പലതും വായിച്ചിട്ടുണ്ട്.അന്നെഴുതാന്‍ തോന്നാത്തത് ഇന്നെഴുതുന്നു:ഈ കവിത നന്നായിട്ടുണ്ട്.
നല്ല ഒരാശയം കുഞ്ഞുവരികളിലൂടെ മനോഹരമായി പകര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു..
അഭിനന്ദനങ്ങള്‍..!
മയൂരാ,
ആശയം നന്നായിട്ടുണ്ട്.
നടന്നുറങ്ങുകയും,ഉറങ്ങി നടക്കുകയും...
രണ്ടും വേണ്ടേ.. വേണ്ട.
നന്നായിട്ടുണ്ട്.
മയൂര.....
എഴുതും വരികളൊക്കെയും മനോഹരമെങ്കില്‍
ചൊല്ലുവതെങ്ങിനെ ഞാന്‍ ഭംഗിവാക്കുകള്‍
തോന്നിയതെന്തെയ് നിന് കവിതകളോടെന്നിക്ക്
ഒന്നിന്ന് ഒന്നിനെക്കാളറെ സൌരഭ്യം തോന്നുകില്‍
അതിശയമെന്തിരിക്കുന്നു...ചോദ്യത്തില്‍
മുല്ലയില്‍ വിടരും മുല്ലപൂവിനോക്കെയും
സുഗന്ധമെന്നല്ലോ...രൂപവും
കേട്ടിട്ടും കേള്‍ക്കാത്തവരെ പോലെ
കണ്ടിട്ടും കാണാത്തവരെ പോലെ
കൊണ്ടിട്ടും അറിയാത്തവരെ പോലെ
ഉറക്കം നടിക്കുന്നു ചിലര്‍
മരിച്ച പോലെ...
ഉറങ്ങാതെ ഉണര്‍ന്നും
ഉറങ്ങി ചിലര്‍
ഉണര്‍ന്നിട്ടും ഉറങ്ങിയവര്‍
ഉറങ്ങാത്തവരെ ഉറക്കുന്നു
ഒരിക്കല്‍ ഉറക്കം നടിചവര്
അറിയാതെ വഴുതി ഉറക്കത്തില്‍
ഉണരാന്നെന്നാഞതും
ഉണര്ന്നതില്ലവന് പിന്നെ
അവസാനത്തെ ഉറക്കം
നടിപ്പില്ലാത്തൊരുറക്കം
ഉണരാത്ത ഉറക്കം
അന്ത്യയുറക്കം.
അഭിനന്ദനങ്ങള്‍ ...നന്മകള് നേരുന്നു
സസ്നേഹം
മന്‍സൂര്‍,നിലംബൂര്
ആശയം കൊള്ളാം. നന്നായി എഴുതിയിരിക്കുന്നു
രണ്ടു സന്ദര്‍ഭങ്ങളില്‍ വരുന്ന വ്യത്യസ്തത വ്യക്തത ഇല്ലാത്തതായി മയൂര...ഇവിറ്റെ ശരിക്കുറങ്ങിയവരും ഉറക്കം നടിക്കുന്നവരും മയൂരയുടെ തിരിച്ചറിവേ അകുന്നുള്ളൂ...വയനക്കരന്റെ ആവുന്നില്ല.. അപ്പൊ ഒന്നു മാറ്റിയെഴുതി നോക്കൂ ട്വൊ. ആശംസകള്‍
നല്ല കവിത
ഉറക്കം തൂങ്ങുന്ന സമൂഹത്തിന് നേരെയുള്ള കനലേറിന്
100 മാര്‍ക്ക്..
എഴുത്തിന്റെ
ഈ പുതുവഴിക്ക്
ദ്രൗപതിയുടെ ഭാവുകങ്ങള്‍...
ശ്രീ,
ബാജി ,
ആഷ,
മെലോഡിയസ്,
ഉപാസന,
ഇട്ടിമാളു,
സഹയാത്രികന്,
കൃഷ്,
പ്രയാസി,
സതീശ് മാക്കോത്ത്,
കിറുക്കുകള്‍,
വേണു മാഷേ,
നിഷ്ക്കളങ്കന്‍,
ഹരിയണ്ണന്‍,
വിഷ്ണു മാഷേ, ധന്യമായി :)
ഏ.ആര്. നജീം,
ചന്ദ്രകാന്തം,
ശെഫി,
മന്‍സുര്‍,
ഹരിശ്രീ,
രാമനുണ്ണു മാഷേ, ശ്രദ്ധിക്കാം ഇനിമേല്‍..
ദ്രൗപതി,
അഭിപ്രായം അറിയിച്ച എല്ലവര്‍ക്കും നന്ദി :)
തുടര്‍ക്കഥയാണോ?
Post a Comment