Thursday, November 29, 2007

പ്ലസീബോ

മരുന്നേറ്റു!

പാര്‍ശ്വഫലങ്ങള്‍
ഒന്നുമേയുണ്ടായില്ല!

അവിശ്വസനീയം,
രോഗലക്ഷണവും
രോഗവും
രോഗനിര്‍ണ്ണയത്തിനു
മുന്നേയുണ്ടായിരുന്ന
ലക്ഷണവുമൊക്കെ
പമ്പ കടന്നു!

ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്
'പ്ലസീബോ*'യായാലെന്ത്?

ഇനിയിതു കണ്ണുകടി-
യസൂയയഹങ്കാരം
പിന്നെയിനിയും
കണ്ടുപിടിയ്ക്കാത്ത
മറ്റു ചിലയസുഖ-
മിത്യാദികള്‍ക്ക്
നിന്നിലുമെന്നിലു-
മൊക്കെയൊന്നു പരീക്ഷിച്ചു
നോക്കിയാലെന്ത്?



പ്ലസീബോ* :- മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്‌തു.
പ്ലേസീബോയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.

39 comments:

മയൂര said...

“ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്
'പ്ലസീബോ'യായാലെന്ത്?“

ഏ.ആര്‍. നജീം said...

ഹഹാ..അപ്പോ ഇപ്പോഴത്തെ മത നേതാക്കന്മാര്‍ പ്രാര്‍ത്ഥിച്ചു കൊടുക്കുന്ന വെള്ളം മുതല്‍ നമ്മുടെ സര്‍ക്കാര്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന രോഗപ്രതിരോധ തുള്ളിമരുന്നിനെ വരെ ഈ പ്ലസീബോയില്‍ പെടുത്താം അല്ലേ..?

നന്ദി, ഈ പ്ലസീബോയെ കുറിച്ചു മനസിലാക്കിയതിനും അതൊരു ആശയമാക്കി നല്ലൊരു നുറുങ്ങു കവിത തന്നതിനും...

ശ്രീ said...

ചേച്ചീ...

ഇതാദ്യമായാ “പ്ലസീബോ” എന്ന പേരു കേള്‍‌ക്കുന്നത്.

എന്തായാലെന്ത്? അസുഖം മാറിയാല്‍‌ പോരേ?

കുഞ്ഞൂ കവിത നന്നായി.
:)

420 said...

ഇത്തവണ
മെഡിക്കല്‍
ലൈനാണല്ലേ?
നന്നായി!

മൂര്‍ത്തി said...

ബൂലോഗത്തില്‍ മൊത്തം വൈദ്യശാസ്ത്രമാണല്ലോ.:)ബ്ലോഗോപ്പതി എന്ന ഒരു പുതിയ വൈദ്യശാസ്ത്ര ശാഖ തന്നെ വികസിച്ചു വരുമോ?

ബാജി ഓടംവേലി said...

“ നീയെനിക്കു തന്ന സ്‌നേഹം ‘പ്ലസീബോ‘യാണോ ? “
ഈ കവിത വായിച്ച ഭര്‍‌ത്താവ് ഭാര്യയോട് ചോദിച്ചു.
“പ്ലസീബോയാലെന്ത് നിങ്ങളുടെ അസുഖം മാറിയല്ലോ “ ഭാര്യയുടെ മറുപടി.
:) :) :)
പുതിയ അറിവിന് നന്ദി.........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്ലസീബോ nannaayi tto

ദിലീപ് വിശ്വനാഥ് said...

പ്ലസീബോ പോലും ഏല്‍ക്കാത്ത അസുഖങ്ങള്‍ ഉണ്ട് ഇവിടെ.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പുതിയൊരറിവാണല്ലോയിത്
:)

Sherlock said...

എല്ലാവരും പറഞ്ഞപോലെ ആദ്യമായിട്ടാ ഈ "പ്ലസീബോ" യെ കുറിച്ച് കേള്ക്കുന്നേ....:)

സു | Su said...

http://orumalayaliblogan.blogspot.com/2007/11/blog-post_9678.html

ഇതല്ലേ പ്ലസീബോ?

:)

സജീവ് കടവനാട് said...

കവിത നന്നായി. ബാജീഭായിടെ കമ്മന്റ് കിടിലന്‍..

പ്രയാസി said...

‘പ്ലസീബോ‘ അറിയാത്ത ഒരു കാര്യം അറിയാന്‍ കഴിഞ്ഞു.. ഈ മയൂരാമ്മെ ആരും ഫുലിയാക്കാത്തതെന്താ..
അഭിനന്ദനങ്ങള്‍..:)

simy nazareth said...

കവിത നന്നായി

പക്ഷേ സത്യത്തില്‍ മയൂരേടെ അസുഖം മാറിയോ? മൊത്തമായിട്ടും മാറിയോ?

സഹയാത്രികന്‍ said...

ഹ ഹ ഹ അത് നന്നായി....
അങ്ങനേം ഒരു സംഭവുണ്ടോ...
കവിതേടോപ്പം അറിവും തന്നു.. നന്നായി...

:)

ഓ:ടോ : പണ്ട് കുഞ്ഞേട്ടന്റെ ഈ പോസ്റ്റിലും പറഞ്ഞിരിക്കണത് ഇത് തന്നെയാകുല്ലേ... ‘പ്ലസീബോ...!‘

:)

ബാബുരാജ് said...

കവിത വളരെ നന്നായി.
പ്ലേസീബോയെപ്പറ്റി കൂടുതലറിയൂ.

Typist | എഴുത്തുകാരി said...

അറിയില്ലായിരുന്നു, ഇതിനെപറ്റി.
കവിതയ്ക്കും നന്ദി, അറിവിനും നന്ദി.

Murali K Menon said...

അസുഖമുണ്ടെന്നുള്ള തോന്നലാണ് പലര്‍ക്കും. അപ്പോള്‍ പ്ലീശ്ശ്ശ്ശ്ബോ‍ാ‍ാ‍ാ‍ാ‍ാ‍ാശ്ശ്ശ്ശ്..
അല്ലെങ്കില്‍ മയൂര പറഞ്ഞ ആ സാധനോം പരീക്ഷിക്കാവുന്നതേ ഉള്ളു.
:))

വിഷ്ണു പ്രസാദ് said...

(സിമിയേ)അസുഖം ഭേദമായാലും ഇല്ലെങ്കിലും കവിത നന്നായി..:)

ഉപാസന || Upasana said...

മയൂരാമ്മേ,
:)))
കൊള്ളാം
ഉപാസന

മയൂര said...

നജീം, ശ്രീ, സണ്ണിക്കുട്ടന്‍, ജിഹേഷ് , പ്രയാസി , സഹയാത്രികന്‍, എഴുത്തുകാരി:- കൂടുതല്‍ അറിവിനു ബാബു രാജിന്റെ പോസ്റ്റിലെ ലിങ്ക് ആഡ് ചെയ്തിട്ടുണ്ട് ...നന്ദി:)

ഹരീ, പ്രിയ, വാല്‍മീകി, ശ്രീഹരി, കിനാവ്, മുരളി മേനോന്‍ , ഉപാസന :- നന്ദി:)

മൂര്‍ത്തീ, നട്ടിലെ മുറി വൈദ്യന്മാരെ പോലെയാവാണ്ടിരുന്നാല്‍ മതിയായിരുന്നു;)

ബാജി, നല്ല ഭാര്യ:) ഹല്ല പിന്ന;)

സിമി, വിഷ്ണു മാഷേ:-
രണ്ടു പേര്‍ക്കും
രണ്ടെണ്ണം വീതം
രണ്ടു നേരം കഴിക്കാ-
നെടുക്കട്ടെ പ്ലസീബോ;)
നന്ദി:)

ബാബുരാജ്, സു :- ലിങ്ക് പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്, കാട്ടി തന്നതിനു നന്ദി:)

SreeDeviNair.ശ്രീരാഗം said...

Dear MAYOORAA,
Enikku eshttamaayi
sree

വല്യമ്മായി said...

:)നന്നായി.

മന്‍സുര്‍ said...

മയൂര.....

ഒരുപ്പാട്‌ നന്ദി...

പ്ലസീബോയുടെ ഏജന്‍സികള്‍ ആവശ്യമുള്ളവര്‍ ഉടനെ ബന്ധപ്പെടുക.
ഒരു കവിതയിലൂടെ ഞങ്ങളുടെ പ്രോഡക്‌റ്റ്‌ ജനങ്ങളിലേക്ക്‌ എത്തിച്ച മയൂരക്ക്‌ ഫ്രീ ആയിട്ട്‌ ഒരു ഡീലര്‍ഷിപ്പ്‌ പ്ലസീബോയുടെ വക...

നന്‍മകള്‍ നേരുന്നു

chithrakaran ചിത്രകാരന്‍ said...

ഹഹഹ... മരുന്നുചേര്‍ക്കാതെ മരുന്നുണ്ടാക്കുന്നത് പ്ലാസിബോ.
അതുപോലെ കവിതയും എഴുതാമെന്ന് മയൂര തെളിയിച്ചിരിക്കുന്നു.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിതയെന്നനിലക്ക്‌ അത്രമെച്ചപെട്ടോ എന്ന്‌ എനിക്കു സംശയം തോന്നുന്നു.പുതിയ ഒരറിവു പറയണമെങ്കില്‍ കവിത തന്നെ വേണമെന്നില്ല.അഭിപ്രായം പറഞ്ഞ എല്ലാവരെയും ഞാന്‍ വായിച്ചു,ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല.ഇത്‌ തീര്‍ച്ചയായും ഒരു അധപതനമാണ്‌ കവിതക്ക്‌.

സാരംഗി said...

കവിതയും ബാബുരാജിന്റെ ലേഖനവും വായിച്ചു. പ്ലസീബോ ചര്‍ച്ചകള്‍ തുടരട്ടെ.

മയൂര said...

ശ്രീ ശ്രീദേവിക്ക് ഹൃദയം നിറഞ്ഞ നന്ദി:)

വല്യമ്മായീ, നന്ദി:)

മന്‍സുര്‍, അതു കൊലചതിയായി പോയി;) നന്ദി:)

അഭിപ്രായമറിയിച്ച ചിത്രകാരനും,
മുഹമ്മദ്‌ സഗീറിനും സാരംഗിക്കും നന്ദി:)

ശെഫി said...

വായിച്ചൂട്ടോ? പുതിയൊരു അറിവെന്ന് നിലക്ക്‌ ഇഷ്ടവുമായി

അപര്‍ണ്ണ said...

Thanks for the new info. Nice :-)

ഹരിശ്രീ said...

വ്യത്യസ്തതയുള്ള വിഷയം.

ആശംസകള്‍...

Mahesh Cheruthana/മഹി said...

മയൂര ഇഷ്ടമായി!പുതിയ അറിവിന് നന്ദി!

അലി said...

ഇനി അസൂയക്കും കുശുമ്പിനും പിന്നെ കഷണ്ടിക്കും പരീക്ഷിക്കണം..

നന്നായി
അഭിനന്ദനങ്ങള്‍...

ധ്വനി | Dhwani said...

പ്ലസീബോ ആയാലെന്ത്? ചിലതരം പച്ചവെള്ളം പോലാ! (കര്‍ത്താവ് പണ്ട് വീഞ്ഞാക്കിയതരം പച്ച്ച്ച്ച്ച വെള്ളം!!) നല്ല എഫക്ടാ!

കണ്ണുകടിയസ്സൂയയഹങ്കാരത്തിനു ഇതു കൊടുക്കുമെന്നു പറയരുത്. വേസ്റ്റായിപ്പോകുമെന്നേ! ( ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് ഇതൊക്കെ അര ഓളമുള്ളവര്‍ക്കുള്ളതാ!, അസുഖമാണെന്നും ഇന്നയിന്ന ലക്ഷണങ്ങളാണുള്ളതെന്നും, ഈ നാലു നേരം കഴിയ്ക്കുന്നതു മരുന്നാണെന്നും പിന്നെ ഇതോടെ ഹെല്ലാം ഓ കെ ആവുമെന്നും മനസ്സില്‍ അരയോളമുള്ളവര്‍ക്കു മാത്രം ഫലിയ്ക്കുന്നവ!)

വാണി said...

ഹഹഹഹ.. കലക്കി മയൂരാ..

Anonymous said...

മയൂരാ -

ഒക്കെയും മനസിന്റെ ഒരു തോന്നലാ അല്ലേ? അപ്പോള്‍ ശരിക്കും എനിക്കസുഖമൊന്നുമില്ലായിരുന്നോ?

ആഹ് കഷ്ടം.. ഇത് നേരത്തേ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്നേ നന്നായേനേ.. അല്ലേ?

പക്ഷേങ്കില്‍ , എന്റെ ചില “അസുഖ”ങ്ങള്‍ക്ക് എനിക്കീ പ്ലസീബോ വേണ്ടാ.. അതൊരു സുഖമുള്ള അസുഖമാ.. :)


- സ്നേഹാശംസകളോടെ, സന്ധ്യ :)

അച്ചു said...

ath nannaayi...oru plasibo...:)

ചന്ദ്രകാന്തം said...

ഇതാണ്‌ യഥാര്‍ത്ഥ മരുന്ന്‌.......!!!
:)

മയൂര said...

ശെഫി, അപര്‍ണ്ണ, ഹരിശ്രീ ,
മഹേഷ്‌, അലി, ധ്വനി, വാണി,
സന്ധ്യാ, കൂട്ടുകാരന്‍, ചന്ദ്രകാന്തം എല്ലവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി:)