Friday, April 18, 2008

ഊട്ടുപുര

സ്വന്തമെന്നും
ബന്ധുവെന്നുമില്ലാതെ,
പ്രായഭേദമില്ലാതെ,
ഒന്നിച്ചെറിഞ്ഞതും അല്ലാത്തതുമായ

''കറിവേപ്പിലകള്‍, കറിവേപ്പിലകള്‍''

കൈകാലുകളേന്തിയേന്തി നടക്കുന്നു,
കുപ്പത്തൊട്ടിയില്‍നിന്നുമകലേക്ക്‌...
പല്ലുകള്‍ക്കിടയില്‍ ഞെരുങ്ങിഞെരുങ്ങി
ഞരമ്പുകള്‍ തെളിഞ്ഞ,

''പച്ച'' മനുഷ്യക്കറിവേപ്പിലകള്‍.
ഇനി ഉണ്ണാത്തവര്‍ക്കിരിക്കാം.

36 comments:

മയൂര said...

“ഇനി ഉണ്ണാത്തവര്‍ക്കിരിക്കാം.“

Anonymous said...

മയൂരേ..

കൊള്ളാമല്ലോ.. അപ്പോള്‍ ആദ്യകമന്റ് ഐശ്വര്യമായിട്ട് എന്റെ വക ;)

എന്തു ബന്ധം, എന്തു പ്രായഭേദം.. ഉപകാരമുണ്ടൊ ഉപകാരം കഴിഞ്ഞോ എന്ന രണ്ടു വിഭാഗം.. ആരെന്നോ എന്തേന്നോ നോക്കാതെ , പലപ്പോഴായി വലിച്ചെറിഞ്ഞവ...!

അതേ.. “ഇനി ഉണ്ണാത്തവര്‍ക്ക്” സ്വാഗതം.. വലിച്ചെറിയാന്‍ കുറെ കറിവേപ്പിലകളും വിധികാത്തുനില്‍ക്ക്കുന്നു...

( ഇനി, ഈ കറിവേപ്പിലകള്‍ക്ക് ബുദ്ധിയും ബോധവും വിവരവും വെക്കാതെ ആ വിധി മാറ്റാന്‍ പറ്റില്ലല്ലോ..;) )

- സസ്നേഹം, സന്ധ്യ :)

ഗിരീഷ്‌ എ എസ്‌ said...

ഒരിക്കല്‍ എനിക്കും എഴുതേണ്ടി വന്നു...
ഉപയോഗശേഷം വലിച്ചെറിയുന്ന
കറിവേപ്പിലയുടെ വേദനകളെ പറ്റി...

മറ്റൊരിക്കല്‍
കടുത്ത നൊമ്പരങ്ങളുടെ തീച്ചൂളയില്‍
ബാഷ്പമായി പോയ മനസിനെ പറ്റി....

ഡോണേച്ചീ...
അടുത്തിടെ കണ്ട പോസ്റ്റുകളിലെല്ലാം...
പ്രതീകാത്മകമായി
കാണുന്ന ദുഖത്തിന്റെ ആഴം
ദ്രൗപദിക്ക്‌ തിരിച്ചറിയാനാവുന്നു...
മനസ്‌ ഒരു മയില്‍പീലിയായിരുന്നുവെന്നും
അതിന്റെ നിറങ്ങള്‍ നരക്കാന്‍
തുടങ്ങിയെന്നും
പറയാതെ പറയുന്ന പോലെ...
ചിലപ്പോഴെല്ലാം
ആഴത്തില്‍
മുറിഞ്ഞുപോയ വാക്കുകള്‍
നേര്‍ത്ത തേങ്ങലുകളായി
എരിഞ്ഞടങ്ങുന്നത്‌ പോലെയും....

കവിത...
ആളിപടരുന്ന കനലാണ്‌...
വാക്കുകളെ വര്‍ണങ്ങള്‍ നിറഞ്ഞ മുത്തുമാല പോലെ
സമ്മാനിക്കുമ്പോള്‍
അതില്‍ അന്തര്‍ലീനമായി കിടക്കുന്ന
കടലിന്റെ ഇരമ്പല്‍ തിരിച്ചറിയാതെ പോകാന്‍
വായനക്കാര്‍ക്കാവില്ല....

ആശംസകള്‍...

ആഗ്നേയ said...

നന്ദി ഡോണാ..
മനസ്സിന്റെ താക്കോലിനുറപ്പുന്‍ പോരെന്നോര്‍ത്ത് കരയുമ്പോള്‍ കൂടെക്കരയാന്‍ ആളുണ്ടെന്നത് പലര്‍ക്കും ആശ്വാസമാവാം

കാപ്പിലാന്‍ said...

ഞാന്‍ ഉണ്ടില്ല ...ദൈവം ഉണ്ടോ എന്ന് ഞാന്‍ ഇപ്പൊ ചോദിച്ചു ..ആരും ഒന്നും കൊടുക്കുന്നില്ല പാവത്തിന്

ദിലീപ് വിശ്വനാഥ് said...

കവിതകളില്‍ ഒരു പുതിയ ശൈലി അവലംബിച്ചതായിക്കാണുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു മയൂരാ

വേണു venu said...

ഞാനുണ്ടില്ല.
തിരക്കൊഴിയട്ടെന്നു കരുതി നിന്ന ഒരു മണ്ടന്‍ കറിവേപ്പില.
ഇനിയാരും കാണാന്‍ സാധ്യമില്ല.:)

Unknown said...

എത്ര പറഞ്ഞാലും മറക്കാതെ വേദനകള്‍..ഉള്ളീല്‍ ഒരഗ്നി പുകയുന്നതു പോലെ
ഒരു കവിയുടെ കവിയത്രിയുടെ മനസിന്റെ ഒരോ താളവും അവരുടെ എഴുത്തില്‍ പ്രതിഫലിക്കും.മയൂരയുടെ ഞാന്‍ വായിച്ചപ്പോഴോക്കെ ആരോടും പറയാതെ മന്‍സില്‍ കുറെ വേദനകള്‍ കാത്തു സൂക്ഷിക്കുന്ന ഒരാളെയാണു എനിക്കു കാണാന്‍ കഴിഞ്ഞത്.ഈകറിവേപ്പിലയില്‍ എങ്ങോ വലിച്ചെറിയപ്പെട്ട ഒരു ജീവിതത്തിന്റെ സ്പന്ദനഗ്ഗള്‍
കാണാം

കാപ്പിലാന്‍ said...

ആ സ്നേഹം എന്ന കവിതയില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ ? ദാ ..ഇപ്പോള്‍ അനൂപും ചോദിക്കുന്നു ..മറുപടി കൊടുക്ക്‌ മയൂരെ :)

മെലോഡിയസ് said...

എല്ലാവരും കറിവേപ്പിലകളാണ്.. അല്ലെങ്കില്‍ ആകും..ആയിത്തീരും..

നന്നായിട്ടുണ്ട് ട്ടാ

ദൈവം said...

ഞാനിരുന്നു :)

ഹരിയണ്ണന്‍@Hariyannan said...

നല്ല വരികള്‍!
ഇപ്പോ മനസ്സിലായില്ലേ ആത്മാംശമുള്ള കവിതകള്‍ നന്നാവുമെന്ന്?!
:)

.... said...

ദേ കൊച്ചേ ഞാനും ഇരുന്നു :))

നന്നായിട്ടുണ്ട്ട്ടോ...

420 said...

ഓഫീസിലെ ഊട്ടുപുരയില്‍ ഒരു
വയസ്സന്‍ പൂച്ചയുണ്ട്‌.
ഉച്ചയൂണിനുശേഷം അത്‌
ഞങ്ങളിലൊരാളെ എന്നും പ്രാകും: ''ദുഷ്ടന്‍, ഒരു വേപ്പില പോലും
ബാക്കിവയ്‌ക്കില്ല''.

എന്തായാലും ഈ ഊട്ടുപുര
ചമ്രംപടിഞ്ഞിരിക്കാനുള്ളതല്ല
എന്നു തോന്നുന്നു.
ശക്തമായിട്ടുണ്ട്‌, കവിത.
കറിവേപ്പിലകളുടെ കണ്ണുതുറക്കട്ടെ.

അനാഗതശ്മശ്രു said...

അവസാന വരികള്‍ അസ്സലായി..
കറിവേപ്പിലകള്‍ കണ്ണ്‍ തുരന്നിട്ടു കാര്യമില്ല.ഉണ്ണുന്നവര്‍ അറിഞ്ഞു ഉണ്ണുക..
അല്ലാത്തവരെ കറിവേപ്പിലകള്‍ "ഉണ്ണാക്കന്മാര്‍" എന്നു വിളിക്കുന്നതു അവര്‍ അറിയുന്നില്ല..ആരും

G.MANU said...

''കറിവേപ്പിലകള്‍, കറിവേപ്പിലകള്‍''

ellaam undayittum ingane niraSappedathe mashe..

sooryanum oxygenum mannum mazhayum okke undu ....avare otapeduthalle :)


(kavitha nannayi)

ശ്രീനാഥ്‌ | അഹം said...

എവിടുന്നൊപ്പിക്കുന്നൂ ഇങ്ങനെ വെറൈറ്റികള്‍?
kollaam tto...
:)

നിലാവര്‍ നിസ said...

ഞെട്ടിച്ചു കളഞ്ഞു ഈ ഉപമ.....

നിരക്ഷരൻ said...

എന്റമ്മോ എന്തൊരു ചിന്തയാണിത് മയൂരാ ?
സമ്മതിച്ച് തന്നിരിക്കുന്നു.

ഓ.ടോ.:- ഞാന്‍ കറിവേപ്പില കളയാറില്ല. ചവച്ചരച്ച് തിന്നാറാണ് പതിവ്. കറിയിലിടുന്ന പച്ചമുളകിന്റെ കാര്യത്തിലും അതു തന്നെ സത്യം.തിന്നാനല്ലെങ്കില്‍പ്പിന്നെ ഇതൊക്കെ എന്തിനാ കറിയിലിടുന്നത്?

Unknown said...

എന്തൊക്കെയോ ഓര്‍മ്മവന്നു ഇതു വായിച്ചപ്പോ... നല്ല വരികള്‍. കരിവേപ്പിലയാക്കപ്പെടുമ്പോളത്തെ വേദന ശരിക്കും അനുഭവിച്ചവനാണ് ഞാന്‍.
ആശംസകള്‍...

ഇനി ഉണ്ണാത്തവര്‍ക്കിരിക്കാം,കറിവേപ്പിലകള്‍ ഇലയുടെ വലത്തെ അറ്റത്തേക്ക് നിക്കിവയ്ക്കാം, കറിവേപ്പിലെയെ മറന്നു കൊണ്ട് മെല്ലെ കുഴച്ചുരുട്ടി ഉണ്ണാം....

ചീര I Cheera said...

ഇതുപോലൊന്ന് മനസ്സിലൂടെ കടന്നു പോയിരുന്നു, എപ്പൊഴൊ.
“ഇനി ഉണ്ണാത്തവര്‍ക്കിരിക്കാം“.
ഇഷ്ടമായി,മയൂരേ!

Rare Rose said...

രസക്കൂട്ടായി അലിഞ്ഞു ചേര്‍ന്ന്,തന്നിലെയെല്ലാ രസവും പകര്‍ന്നിട്ടും വലിച്ചെറിയപ്പെടുന്ന കറിവേപ്പിലകള്‍...ആവശ്യം കഴിയുന്നതു വരെ ആവോളം രസം ഊറ്റിക്കുടിച്ചു ,ഒന്നും നോക്കാതെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്ന ‍മനുഷ്യക്കറിവേപ്പിലകള്‍...ഇനി ഉണ്ണാത്തവര്‍ക്കിരിക്കാം..വലിച്ചെറിയപ്പെടാനായി കറിവേപ്പിലകള്‍ ഇനിയുമെത്രയെത്ര...ഏറെ ഇഷ്ടായി ഈ ഊട്ടുപുര..ഇനിയും തുടരൂ വൈവിധ്യമാര്‍ന്ന ഈ എഴുത്തു...:)

siva // ശിവ said...

NICE POEM...SO NICE...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കവിത നന്നായിട്ടുണ്ട്‌. തീക്ഷ്ണമായ ഒരു പരിഹാസം പല്ലിളിക്കുന്നുണ്ട്‌ കവിതയില്‍. (ഉണ്ണാത്തവര്‍ക്കിരിക്കാം എന്ന വിളിയില്‍ - "ഇന്‍ഡ്യന്‍ ആറ്‍മി കം ആന്‍ഡ്‌ റേപ്പ്‌ അസ്‌" എന്ന ആ ബാനര്‍ കണ്ട അതേ ഫീലിംഗ്‌)

പക്ഷേ എന്നെ ഞെട്ടിച്ചത്‌ നിരക്ഷരന്‍റെ കമണ്റ്റ്‌ ആണ്‌. (കറിവേപ്പില പലരും ആവശ്യം പോലെഉപയോഗിച്ച്‌ വലിച്ചെറിഞ്ഞ ഒന്നാണ്‌ കവിതയിലും. ) പക്ഷേ ആരും അതിന്‍റെ ആ യുനീക്‌ ഐഡന്‍റ്റിറ്റിയില്‍കൈവെച്ചിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ നിരക്ഷരന്‍അതിന്‍റെ ഐഡന്‍റ്റിറ്റി തന്നെ പൊളിച്ചെറിയുകയാണ്‌. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കുന്ന പണി. ഇനി കറിവേപ്പിലക്ക്‌ നമ്മള്‍ എന്ത്‌ പകരം വെക്കും? നിരക്ഷരനും മയൂരക്കും ഇതിനു മറുപടി തരേണ്ടബാദ്ധ്യതയുണ്ട്‌. (ഒരാള്‍ പുള്ളിപ്പുലിയെ എഴുന്നെള്ളിച്ചു,ഒരു നിരക്ഷരന്‍ അതിന്‍റെ പുള്ളി മാച്ചു ആ നിലയ്ക്ക്‌).

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഇതെങ്ങനെ മരകാക്രിയുടെ പോസ്റ്റിന്റെ കൂടെ വന്നു? എന്നാലും കവിത കൊള്ളാം..........

നിരക്ഷരൻ said...

മയൂരാ...ഞാന്‍ ജിതേന്ദ്രകുമാറിനോട് ഒരു ഓ.ടോ. അടിക്കുന്നുണ്ട് ക്ഷമിക്കണം.

ജിതേന്ദ്രകുമാര്‍ - കറിവേപ്പിലയുടെ ഐഡന്‍‌ടിറ്റി പൊളിച്ചെഴുതണം എന്ന് കരുതി മനപ്പൂര്‍വ്വം ഇട്ടതല്ല ആ കമന്റ്. ഞാനൊരാള്‍ വിചാരിച്ചാല്‍ ആ ഐഡന്‍‌ടിറ്റി മാറില്ലല്ലോ ? ആ ഐഡന്‍‌ടിറ്റി അങ്ങിനെ തന്നെ നിന്നോട്ടെ. അല്ലെങ്കില്‍ മയൂരയുടെ ഈ മനോഹരമായ കവിതയുടെ പ്രസക്തി തന്നെ നഷ്ടപ്പെടില്ലേ ?

ഭാസ്ക്കരന്‍ എന്ന് പേരുള്ള, ഞാന്‍ ഭാസ്ക്കരേട്ടന്‍ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന എന്നേക്കാള്‍ 30 വയസ്സെങ്കിലും മുതിര്‍ന്ന എന്റെ ഒരു സഹപ്രവര്‍ത്തകനാണ് കറിവേപ്പിലയും, പച്ചമുളകും തിന്നാന്‍ എന്നെ പഠിപ്പിച്ചത്. പച്ചമുളകിന്റേയും, കറിവേപ്പിലയുടേയും മുഴുവന്‍ രുചിയും അത് ചവച്ചരച്ച് തിന്നാലേ കിട്ടൂ എന്ന് പറഞ്ഞ് തന്നത് ഭാസ്ക്കരേട്ടനാണ്. ഈ ദുനിയാവില്‍ അങ്ങിനെ ചുരുക്കം ചിലര്‍ കറിവേപ്പില തിന്നു എന്നുവെച്ച് കറിവേപ്പില കറിവേപ്പില അല്ലാണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. :) :)

പുള്ളിപ്പുലിയുടെ പുള്ളി മായ്ച്ചതിന്റെ വിശരീകരണം ഞാന്‍ തന്നു. ഇനി പുള്ളിപ്പുലിയെ കൊണ്ടുവന്നയാള്‍ക്ക് എന്താ‍ണ് പറയാനുള്ളതെന്ന് നമുക്ക് നോക്കാം ജിതേന്ദ്രാ....:) :)

മയൂരാ....ഹലോ..ഹലോ... ഇവിടെങ്ങുമില്ലേ ?
:) :)

മഴവില്ലും മയില്‍‌പീലിയും said...

കറിവേപ്പിലകള്‍ കണ്ടുപഠിക്കട്ടെ മല്ലിയിലകളെ..

സുജനിക said...

നല്ല രചന.ക്വട്ടേഷന്‍ മാര്‍ക്ക് എന്തിനാ....അതു വേണ്ട...എന്നാലും നല്ല രചന.8,9രികള്‍ 6,7 ലേക്കു മാറിയാല്‍ ഒന്നു കൂടെ നന്നാവും.മനുഷ്യക്കറിവേപ്പില...എന്നു പറയേണ്ടതില്ല..മനുഷ്യ...ഇല്ലെങ്കിലും അര്‍ഥം കിട്ടും....മയൂരാ.ഇനി ഉണ്ണാത്തവര്‍ ഇരുന്നോട്ടേ...അഭിനന്ദനം

കല|kala said...

ഹെയ്..
മയൂരമെ..
സദ്യയിലുള്ളതൊരിത്തിരി കറിവേപ്പില,
ഉണ്ടുമടങ്ങുന്നവനിത്തിരിബല്യ കറിവെപ്പില...
:)..
അല്ലതെ തരമില്ല..

ദാസ്‌ said...

തന്റേതായ ഗുണങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലാണ്‌ കറിവേപ്പിലയുടെ പ്രസക്തി. അതിനു ശേഷം എന്തു സംഭവിക്കുന്നു എന്നത്‌ വിഷയമല്ല. ഒരോരുത്തര്‍ക്കും അവരവരുടെ നിയോഗം.
ഇനി ഉണ്ണാത്തവരിരിക്കട്ടെ, കറിവേപ്പില ധന്യമാവട്ടെ...
(ഞാനും കറിവേപ്പില കളയാറില്ല)
മയൂരാ നല്ല കവിത.

ശ്രീ said...

ഒരുകാലത്ത് എല്ലാവരും കറിവേപ്പിലകള്‍ക്കു സമം...

ശ്രീജ എന്‍ എസ് said...

donaa...entha parayuka..valare nannayirikkunnu..ini unnan irikkunnavarenkilum bodhamullavarayirikkatte...valicheriyappedathirikkan ulla bhagyam kariveppilakalkkum undavatte ....

kuppathottyil ninnum nadannu kayaraan oru abhayakendram undavatte ella thiraskarikkappettavarkkum...

rahim teekay said...

നന്ദി മയൂരാ, ചില ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്.
തിരിച്ചറിവുകള്‍‍ നഷ്ടമായവര്‍ക്ക് പ്രത്യേകിച്ചും...
എല്ലാവരും കറിവേപ്പിലകള്‍.
നീരുവറ്റി, ഞരമ്പുകള്‍ തെളിയുന്നതുവരെ മാത്രം ആയുസ്സ്.

ചിന്തിപ്പിക്കുന്ന കവിത.

Unknown said...

നന്നായിരിക്കുന്നു...... :)

മയൂര said...

സന്ധ്യാ, വെല്‍ സെഡ് :)

ദ്രൗപദി, മനസിലാകുന്നൂ :)


ആഗ്നേയാ, അതിനാണല്ലൊ ആളിനെ കിട്ടാത്തത് :)

കാപ്പിലാന്‍, പാവങ്ങളെങ്ങിനെ പാവം ദൈവത്തിന് അന്നം കൊടുക്കും ;)

വാല്‍മീകി, :)

പ്രിയാ, :)

വേണുമാഷേ, :)

ഹരിയണ്ണന്‍, അനൂപ് :- ഇനിയിപ്പോ ഞാന്‍ ആരെയെങ്കിലും കൊല്ലുന്നതായി എഴുതിയാല്‍ കൊലപാതകിയും ആകുമോ? ;)

മെലോഡിയസ്, :)

ദൈവം, :)

തുഷാരം, ഭീകരേ ഹൃദയം വേണം ഹൃദയം ;)

ഹരീ, :)

അനാഗതന്‍ മാഷേ, :)

മനൂ, അക്ച്വലി എന്താ പ്രശ്നം;)

ശ്രീനാഥ്, :)

നിസ, :)

നിരക്ഷരന്‍, :)

പുടയൂര്‍, :)

പി. ആര്‍, :)

റെയര്‍ റോസ്, :)

ശിവകുമാര്‍, :)

ജിതേന്ദ്രകുമര്‍, പുള്ളിപ്പുലീടെ പുള്ളിമായ്ക്കാം എന്നത് വ്യാമോഹമല്ലെ, വാമൊഴിയായും വരമൊഴിയായും അല്ലാതെ ;)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം, അതെന്താത് മനസിലായില്ല??

കാണാമറയത്ത്, :)

രാമനുണ്ണി മാഷേ, ശ്രദ്ധിക്കാം :)

കലേച്ചീ, :)

ദാസ്, :)

ശ്രീ, :)

ദേവീ, :)

റഹിം, :)

മുരളീകൃഷ്ണ, :)

അഭിപ്രാ‍യം അറിയിച്ച എല്ലാവര്‍ക്കും നന്ദി :)