Monday, July 07, 2008

ഒരിക്കല്‍, ഒന്നാമത്‌

അച്ഛനുമമ്മയ്‌ക്കുമിടയില്‍
മുത്തശ്ശിയുടെ കുഴമ്പു
മണക്കുന്ന മുറിയില്‍
കല്ലും മാലയും കളിയില്‍

സ്‌കൂളിലെ അസംബ്ലി നിരയില്‍
യുവജനോത്സവങ്ങളില്‍
കൊല്ലപ്പരീക്ഷകളില്‍
ടെസ്റ്റുകളില്‍
ഇന്റര്‍വ്യൂകളില്‍...

ഒടുവില്‍

രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്‌
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍!

16 comments:

മയൂര said...

"രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്‌..."

ധ്വനി | Dhwani said...

തള്ളമാരെ അധികം കൊഞ്ചിച്ചു വഷളാക്കരുതെന്ന് പിള്ളേരോടെത്ര പറഞ്ഞാലും കേള്‍ക്കില്ല! :D

വണക്കം അമ്മേ. അഭിമാനിച്ചു കൊള്ളൂ. നല്ല ചിന്ത!

.... said...

ധ്വനി പറഞ്ഞതിനെല്ലാം പിന്തുണ പ്രഖ്യാപിച്ച്

ആമ്മേന്‍!
കൊള്ളാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ധ്വനി പറഞ്ഞതിന് ഞാനും പിന്തുണ പ്രഖ്യാപിക്കുന്നു
ആമ്മേന്‍ മാത്രമല്ല ഈമീനും ഉണ്ട് കെട്ടാ:o
.

yousufpa said...

മനസ്സിനെ അലട്ടുന്ന ഒരു വേദനയായിട്ടെനിക്ക് തോന്നി.
രസമായെഴുതി.

Unknown said...

അമ്മയെന്ന് മക്കള്‍ വിളിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം
ഒരു സ്ത്രിക്ക് മറ്റെന്തിലാ കിട്ടുക
നല്ല വരികള്‍ മയൂരാ

ദിലീപ് വിശ്വനാഥ് said...

തോന്നലുകളിനിയെത്ര...

ഹരിശ്രീ said...

രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്‌
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍..

കൊള്ളാം...

sv said...

രണ്ടാമൂഴക്കാരിയെന്ന തോന്നല്‍....ഒരു തോല്‍വിയല്ലെ...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

സ്നേഹതീരം said...

രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്‌
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍!

ഈ വരികള്‍ തന്നെയാണ് എനിക്കും ഏറെ ഇഷ്ടമായത്. അവള്‍ ഭാഗ്യം ചെയ്ത രണ്ടാമൂഴക്കാരി.

മയൂരയുടെ പോസ്റ്റുകള്‍ വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

ഹരിയണ്ണന്‍@Hariyannan said...

നന്നായിട്ടുണ്ട്!

ആഗ്നേയ said...

ഈ മയൂര..
ഇതെനിക്കും തോന്നിയിട്ടുണ്ട് ട്ടോ...ആദ്യമായി ഒന്നാംസ്ഥാനം കിട്ടിയതപ്പോഴാണെന്ന്..

ഒരു സ്നേഹിതന്‍ said...

രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്‌
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍!

നന്നായിട്ടുണ്ട്...

അരൂപിക്കുട്ടന്‍/aroopikkuttan said...

നല്ല ആശയം.

ഇതെപ്പോഴാണ് നല്ല ഒരു കവിതയാക്കുന്നത്?

തോന്ന്യാശ്രമത്തിലെ കമന്റുപുരയില് ചേച്ചിയെക്കണ്ടപ്പോ ഒന്നുവന്നുകാണണമെന്നുതോന്നി...

മുമ്പേ നടന്നവര് പലരും പറഞ്ഞ് ഈ പേര് കേട്ടിരുന്നു!
ആദ്യായിട്ട് കണ്ടു.

സന്തോഷായി...

mmrwrites said...

മയൂര, എന്തു ഭംഗി നിന്റെ എഴുത്തുകാണാന്‍..
ഇനി എപ്പോഴും വരുമേ..!

C said...

superbbbbb