മനസ്സറിഞ്ഞാരാധിച്ചാല്‍
വിഗ്രഹമായിപ്പോകുമെന്നു പേടിച്ച്,
പ്രണയിക്കുന്നുവെന്ന്
ഏതൊക്കെ രീതിയില്‍,
എങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ട്...
അപ്പോഴെല്ലാം മൗനത്തിന്റെ വിഷം
ശവശൈത്യത്തിലുരച്ചിറ്റിച്ചു തന്നതല്ലാതെ
ശിഥിലശില്പശകലം തറച്ചുള്ള
നീറ്റലും പുകച്ചിലും പിടച്ചിലും
ഒരിക്കല്‍പ്പോലും
അറിഞ്ഞെന്നു നടിച്ചിട്ടില്ലല്ലോ!
നീ കയറ്റുമതി ചെയ്യിച്ച നമ്മുടെ
പ്രണയത്തെക്കുറിച്ചുള്ള കവിതയാവും
ഞാന്‍ ഇറക്കുമതി ചെയ്താല്‍
കഥ, നീണ്ടകഥ,
തുടര്‍ക്കഥ എന്നിവ പൊട്ടിച്ച്
നോവലായി ചിറകുവീശുക....
നമ്മുടെ പ്രണയത്തെക്കുറിച്ച്
എഴുതിച്ചേര്‍ക്കേണ്ട വരികള്‍
പിന്നെയും പിന്നെയും ബാക്കിയാവും!
വിഗ്രഹമായിപ്പോകുമെന്നു പേടിച്ച്,
പ്രണയിക്കുന്നുവെന്ന്
ഏതൊക്കെ രീതിയില്‍,
എങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ട്...
അപ്പോഴെല്ലാം മൗനത്തിന്റെ വിഷം
ശവശൈത്യത്തിലുരച്ചിറ്റിച്ചു തന്നതല്ലാതെ
ശിഥിലശില്പശകലം തറച്ചുള്ള
നീറ്റലും പുകച്ചിലും പിടച്ചിലും
ഒരിക്കല്‍പ്പോലും
അറിഞ്ഞെന്നു നടിച്ചിട്ടില്ലല്ലോ!
നീ കയറ്റുമതി ചെയ്യിച്ച നമ്മുടെ
പ്രണയത്തെക്കുറിച്ചുള്ള കവിതയാവും
ഞാന്‍ ഇറക്കുമതി ചെയ്താല്‍
കഥ, നീണ്ടകഥ,
തുടര്‍ക്കഥ എന്നിവ പൊട്ടിച്ച്
നോവലായി ചിറകുവീശുക....
നമ്മുടെ പ്രണയത്തെക്കുറിച്ച്
എഴുതിച്ചേര്‍ക്കേണ്ട വരികള്‍
പിന്നെയും പിന്നെയും ബാക്കിയാവും!
19 comments:
"കൌമാര പ്രണയം ഇറ്റുന്ന അപക്വതയാണു തുളുമ്പി നില്‍ക്കുന്നത്".
എന്നാലും നോവുന്നത്...
:|
വരികള്‍ക്കിടയില്‍ വലിയ ചില ദര്‍ശനങ്ങള്‍...
നന്നായിരിക്കുന്നു.
ഇഷ്ടമായി
ഒന്നുമേ പുരിയില്ലയേ,, എന്നയിത്..
'
'
'
. എന്നാലും എന്തൊക്കെയോ ഉണ്ട്......
"നോവലായി ചിറകുവീശുക
Novel aano uddeshichath?
:P like this
http://www.filebuzz.com/software_screenshot/full/8978-Flying_Boo.jpg
നല്ലൊരു കവിത
‘നോവൽ’
നോവിക്കുന്നത് - അതോ നോവിപ്പിക്കുന്നതോ.
ചുങ്കം അടക്കാറുണ്ടോ ഇതിനൊക്കെ.
ഐ മീൻ... ഇമ്പോർട്ട് എക്സ്പോർട്ട് ടാക്സ് :)
ലൈസ്സൻസ്ഡ് ടൊ റൈറ്റ്...!
‘നോവൽ’ കൊള്ളാം
നമ്മുടെ പ്രണയത്തെക്കുറിച്ച്
എഴുതിച്ചേര്‍ക്കേണ്ട വരികള്‍
പിന്നെയും പിന്നെയും ബാക്കിയാവും!
കൊള്ളാം എനിക്കിഷ്ടായി ..
ഒരു ‘ശിഥിലശില്പശകലം‘! ;)
ആ ചിറകടി കേള്‍ക്കുമ്പോഴും ഒരു നോവല്‍... അതോ എനിക്കറിയുന്ന ഈ നോവല്‍ കൊണ്ടാണോ ആ ചിറകടി കേള്‍ക്കാന്‍ കഴിയുന്നത്?
എത്രയെത്ര comments ഇട്ടാലും ഈ കവിതയെക്കുറിച്ചുള്ള വരികളും ബാക്കിയാകും ....
ആഴമുള്ള വരികള്‍ക്ക് ആശംസകള്‍...
http://blacklightzzz.blogspot.com/
കുറുകിക്കുറുകി ഒരു ഹൈക്കു കവിതയായി പ്രണയ രൂപാന്തരണം സംഭവിച്ചാൽ..?
കൊള്ളാം നന്നായി
Possibly the most amazing blog that I read all year off the shoulder wedding dresses?!
Post a Comment