Sunday, February 13, 2011

നോവൽ

മനസ്സറിഞ്ഞാരാധിച്ചാല്‍
വിഗ്രഹമായിപ്പോകുമെന്നു പേടിച്ച്‌,
പ്രണയിക്കുന്നുവെന്ന്‌
ഏതൊക്കെ രീതിയില്‍,
എങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ട്‌...

അപ്പോഴെല്ലാം മൗനത്തിന്റെ വിഷം
ശവശൈത്യത്തിലുരച്ചിറ്റിച്ചു തന്നതല്ലാതെ
ശിഥിലശില്‌പശകലം തറച്ചുള്ള
നീറ്റലും പുകച്ചിലും പിടച്ചിലും
ഒരിക്കല്‍പ്പോലും
അറിഞ്ഞെന്നു നടിച്ചിട്ടില്ലല്ലോ!

നീ കയറ്റുമതി ചെയ്യിച്ച നമ്മുടെ
പ്രണയത്തെക്കുറിച്ചുള്ള കവിതയാവും
ഞാന്‍ ഇറക്കുമതി ചെയ്‌താല്‍
കഥ, നീണ്ടകഥ,
തുടര്‍ക്കഥ എന്നിവ പൊട്ടിച്ച്‌
നോവലായി ചിറകുവീശുക....

നമ്മുടെ പ്രണയത്തെക്കുറിച്ച്‌
എഴുതിച്ചേര്‍ക്കേണ്ട വരികള്‍
പിന്നെയും പിന്നെയും ബാക്കിയാവും!

18 comments:

മയൂര said...

"കൌമാര പ്രണയം ഇറ്റുന്ന അപക്വതയാണു തുളുമ്പി നില്‍ക്കുന്നത്".
എന്നാലും നോവുന്നത്...

ഗോര്‍ഗ്ഗ് said...

:|

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികള്‍ക്കിടയില്‍ വലിയ ചില ദര്‍ശനങ്ങള്‍...
നന്നായിരിക്കുന്നു.

Anitha Madhav said...

ഇഷ്ടമായി

Shameer said...
This comment has been removed by the author.
Shameer said...

ഒന്നുമേ പുരിയില്ലയേ,, എന്നയിത്‌..
'
'
'
. എന്നാലും എന്തൊക്കെയോ ഉണ്ട്‌......

Rineez said...

"നോവലായി ചിറകുവീശുക
Novel aano uddeshichath?
:P like this
http://www.filebuzz.com/software_screenshot/full/8978-Flying_Boo.jpg

ജയിംസ് സണ്ണി പാറ്റൂർ said...

നല്ലൊരു കവിത

പാര്‍ത്ഥന്‍ said...

‘നോവൽ’

നോവിക്കുന്നത് - അതോ നോവിപ്പിക്കുന്നതോ.

നിരക്ഷരൻ said...

ചുങ്കം അടക്കാറുണ്ടോ ഇതിനൊക്കെ.
ഐ മീൻ... ഇമ്പോർട്ട് എക്സ്പോർട്ട് ടാക്സ് :)

Muralee Mukundan , ബിലാത്തിപട്ടണം said...

ലൈസ്സൻസ്ഡ് ടൊ റൈറ്റ്...!

MOIDEEN ANGADIMUGAR said...

‘നോവൽ’ കൊള്ളാം

abbas said...

നമ്മുടെ പ്രണയത്തെക്കുറിച്ച്‌
എഴുതിച്ചേര്‍ക്കേണ്ട വരികള്‍
പിന്നെയും പിന്നെയും ബാക്കിയാവും!

കൊള്ളാം എനിക്കിഷ്ടായി ..

ദൈവം said...

ഒരു ‘ശിഥിലശില്‌പശകലം‘! ;)

Sranj said...

ആ ചിറകടി കേള്‍ക്കുമ്പോഴും ഒരു നോവല്‍... അതോ എനിക്കറിയുന്ന ഈ നോവല്‍ കൊണ്ടാണോ ആ ചിറകടി കേള്‍ക്കാന്‍ കഴിയുന്നത്?

KeVvy said...

എത്രയെത്ര comments ഇട്ടാലും ഈ കവിതയെക്കുറിച്ചുള്ള വരികളും ബാക്കിയാകും ....
ആഴമുള്ള വരികള്‍ക്ക് ആശംസകള്‍...

http://blacklightzzz.blogspot.com/

ചിത്രഭാനു Chithrabhanu said...

കുറുകിക്കുറുകി ഒരു ഹൈക്കു കവിതയായി പ്രണയ രൂപാന്തരണം സംഭവിച്ചാ‍ൽ..?

Anurag said...

കൊള്ളാം നന്നായി