Tuesday, September 11, 2007

മൗന സന്ധ്യ

നിന്മിഴികളില്‍
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍.


സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴി‍യീറന്‍
അണിഞ്ഞതെന്നോ.


അകലെ നിന്നെത്തും
കാറ്റും
വിതുമ്പുന്നു നിന്‍
വിഷാദ രാഗമൊന്ന്.

നിലാവും
കിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ.

പകര്‍ന്നിടുമേതു
സാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.

19 comments:

മയൂര said...

“സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴി‍യീറന്‍
അണിഞ്ഞതെന്നോ.“

chithrakaran ചിത്രകാരന്‍ said...

മയൂര,
ഒരു സുഖാന്വേഷണത്തിന്റെ ഈണം. :)ആശംസകള്‍ !!

വേണു venu said...

വരികള്‍‍ കൊള്ളാം മയൂരാ,അകലെ നിന്നെതും എന്നതു് അകലെ നിന്നെത്തും എന്നാണോ.
പാടി കേള്‍ക്കാനിമ്പമേറും എന്നു തോന്നുന്നു.:)

മയൂര said...

ചിത്രകാരാ...:)
വേണു...നന്ദി...വികടസരസ്വതിയാണത്..തിരുത്തി....:)

ബയാന്‍ said...

സന്ധ്യ; മഴ; കാറ്റ്; നിലാവ്; എല്ലാരും കൂടി ഒരു വിഷാദ ചിന്ത - ചിത്തത്തില്‍ വിഷാദം നല്ലതിനല്ല. മൌനവും.

വാണി said...

മറ്റു മയൂരക്കവിതകളില്‍ നിന്നേറെ അകന്നു നില്‍ക്കുന്ന പോലെ..

Haree said...

:)
--

Anonymous said...

മയൂരാ...

ഒരു സുഖശീതളിമ ... :)

ശ്രീ said...

"സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴി‍യീറന്‍
അണിഞ്ഞതെന്നോ."

ചേച്ചീ...

ഈ വരികള്‍‌ കൂടുതലിഷ്ടമായി.
:)

Sethunath UN said...

പകര്‍ന്നിടുമേതു
സന്ത്വനം
"സാന്ത്വനം" എന്നാണോ വേണ്ടത്?

നല്ല കവിത! :)

Sethunath UN said...

പിന്നെ .. "വികടസരസ്വതി" എന്നു പറയണമോ. താങ്കളതല്ലാത്ത സ്ഥിതിയ്ക്ക്. അക്ഷരത്തെറ്റും വികടസരസ്വതിയും രണ്ടും രണ്ട്.

ചുമ്മാ പറഞ്ഞന്നേ ഉള്ളു. :)

അനാഗതശ്മശ്രു said...

നിലാവും
കിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ

നിലാവിന്റെ നീലഭസ്മനിറമണിഞഞ വരികള്‍ ...
മയൂര ..നന്ന്

Vanaja said...

പകര്‍ന്നിടുമേതു
സന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.


njaanum eppOzhum angane thanne.

സുല്‍ |Sul said...

മയൂര
നല്ല വരികള്‍.
ഇഷ്ടമായി :)

ഇതൊന്നു ശരിയാക്കിക്കോ
“പകര്‍ന്നിടുമേതു
സന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.

-സുല്‍

അപ്പു ആദ്യാക്ഷരി said...

നല്ല കവിത

മന്‍സുര്‍ said...

മയൂര...
പെയ്തൊഴിഞ മഴയിലെ മര്‍മരങ്ങള്‍
മൌനികളായതെന്തേയ്...

നിന്മിഴികളില്‍
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍...

ഈ വരികള്‍ എല്ലം കൊണ്ടും മികച്ച് നില്‍കുന്നു

ഈറന്‍ മിഴിയില്‍ നിന്നുതിരും ജലകണങ്ങളില്‍
ഒരു സ്വപ്നത്തില്‍ നിറഞ നിഴലുകള്‍
കാണാന്‍ കൊതിചതൊന്നുമേയില്ലതില്‍
കാണാത്ത രൂപങ്ങള്‍ കഥ പറഞു
കേല്‍ക്കാന്‍ കൊതിചതും കേട്ടില്ല ഞാന്‍
എങ്കിലും കണ്ടു ഞാനിന്നാക്ഷരങ്ങള്‍
നനദി ചൊല്ലുവാന്‍ വന്നെത്തി ഇങ്ങ്‌
നന്ദിയോടെയോര്‍മ്മിക്കുമെന്നും ഞാന്‍



നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

പകര്‍ന്നിടുമേതു
സാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.

ഗിരീഷ്‌ എ എസ്‌ said...

പതിയ പറഞ്ഞുകൊണ്ടാവാം...
ഒരു നേര്‍ത്ത
നൊമ്പരത്തിന്റെ
ശീതളിമ
കവിതയെ
ആവരണം ചെയ്യുന്നതായി തോന്നി....

വാക്കുകളുടെ
അനസ്യൂതമായ
ഈ പ്രവാഹം...
ദ്രൗപതിയുടെ മനസില്‍
നൊമ്പരം
അവശേഷിപ്പിക്കുന്നു....

ഡോണേച്ചിയുടെ
മറ്റു കവിതകളില്‍
നിന്നും
ഒരുപാട്‌ വ്യത്യസ്തമായ ഒന്നായി തോന്നി....

അഭിനന്ദനങ്ങള്‍....

മയൂര said...

ചിത്രകാരന്‍, :)

വേണൂ, :)

ബയാന്‍, എല്ലം ഭാവന:)

എന്റെ(നിന്റെ)കിറുക്കുകള്‍, പല അച്ചില്‍ വാര്‍ക്കാന്‍ നോക്കുന്നതാണ്....ഇനിയും പരീക്ഷണം ബാക്കി:)

ഹരീ, :)

സന്ധ്യാ, ബാക്കിയെല്ലാം മൌനം വിഴുങ്ങിയോ;)

ശ്രീ, :)

നിഷ്ക്കളങ്കന്‍, സുല്‍ :- തിരുത്തിയിട്ടുണ്ട് :)
നിഷ്ക്കളങ്കന്‍, അതെ രണ്ടും രണ്ടാണ് ..എന്റെ തെറ്റ്:)

അനാഗതശ്മശ്രു, :)

വനജേ, :)

അപ്പൂ, :)

മന്‍സൂര്‍, :)

ബാജീ, :)

ദ്രൗപതി :)

എല്ലാവര്‍ക്കും നന്ദി:)