Friday, May 02, 2008

വിലക്കപ്പെട്ട കനി

വൈന്‍ ഗ്ലാസിലേയ്ക്ക് നീട്ടിയ കൈകളില്‍ പരസ്പരം വിരല്‍തുമ്പുകള്‍ മുട്ടിയപ്പോള്‍, അത്താഴത്തിനിടയിലെ സംഭാഷണം പെട്ടെന്നു മുറിഞ്ഞു. രണ്ടാളും ഒന്നിച്ച് തലയുയര്‍ത്തി നോക്കി. അവരുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. അവള്‍ പെട്ടെന്ന് തലകുമ്പിട്ട് വൈന്‍ ഗ്ലാസുമെടുത്ത് ജാലത്തിന്റെയരികിലേയ്ക്ക് നടന്നു.

"എനിയ്ക്ക് നിന്നെ ഏറെനാളായി ഇഷ്ടമാണ്, ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ എനിയ്ക്ക് നിന്നില്‍ ഇച്ഛയേറിവരുന്നൂ..." പിന്നില്‍ നിന്നും സ്വരം അവളെ തേടിയെത്തി.

"അരുത്, ഞാന്‍ നിനക്ക് വിലക്കപ്പെട്ട കനിയാണ്..."

"ഹ..ഹാ...ആപ്പിള്‍...ആപ്പിള്‍, അതിനു ഞാന്‍ ആദവും നീ ഹവ്വയുമല്ലല്ലോ. ഹവ്വയും ഹവ്വയും വിലക്കപ്പെട്ട കനി പകുതിട്ടേയില്ല...“ എന്നു കേട്ട സ്വരം ഉയര്‍ന്ന മുഖത്തേക്ക് അവജ്ഞയോടെ അവള്‍ നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

തലയുയര്‍ത്തിപ്പിടിച്ച് "നിന്റെ കണ്ണുകളിലെയും മനസ്സിലെയും കളങ്കത്തിന്റെ തിളക്കം കഴുകി കളയാന്‍ ഇതിനെയാകൂ..." എന്നലറി കൈയിലിരുന്ന വൈന്‍ ഗ്ലാസ് ആ മുഖത്തെയ്ക്ക് വീശിയെറിഞ്ഞു കൊടുത്തിട്ട് അവള്‍ പുറത്തേയ്ക്ക് നടന്നു.

16 comments:

മയൂര said...

"അരുത്, ഞാന്‍ നിനക്ക് വിലക്കപ്പെട്ട കനിയാണ്..."

.... said...

"ഹ..ഹാ...ആപ്പിള്‍...ആപ്പിള്‍, അതിനു ഞാന്‍ ആദവും നീ ഹവ്വയുമല്ലല്ലോ. ഹവ്വയും ഹവ്വയും വിലക്കപ്പെട്ട കനി പകുതിട്ടില്ല...“ എന്നു കേട്ട സ്വരം ഉയര്‍ന്ന മുഖത്തേക്ക് അവജ്ഞയോടെ അവള്‍ നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.


ഡോണ്ടൂ ഡോണ്ടൂ....

മഴവില്ലും മയില്‍‌പീലിയും said...

ബൈ ദ ബൈ മയൂരാ..വിലക്കപ്പെട്ട കനികള്‍ എന്നും എനിക്ക് ഒരു വീക്കനസ്സായിര്‍ന്നു..
ഞാന്‍ ഓടീ‍ീ‍ീ‍ീ‍ീ‍ീ.........

നിരക്ഷരൻ said...

ഹവ്വയും ഹവ്വയും....എനിക്ക് വയ്യ :) :)

അപ്പുറത്ത് നോട്ടിക്കുട്ടിയും, കാപ്പിലാനും ഏതാണ്ട് ഇതേ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മെയ് മാസം ഈ വക വിഷയങ്ങളുടെ സീസണാണോ ?

siva // ശിവ said...

നല്ല ഭാവന....

Anonymous said...

വൈകിയാണെങ്കിലും വിവേകമുദിച്ചല്ലോ.. അതു നന്നായി..

- സന്ധ്യ :)

ദിലീപ് വിശ്വനാഥ് said...

സന്ധ്യ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

Sunith Somasekharan said...

cheru kadha nannyirikkunnu

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓഃഹൊ അപ്പോള്‍ അങ്ങനെയൊക്കെയാണല്ലെ സംഗതിയുടെ കിടപ്പുവശം..
ഹഹഹ നിരക്ഷരന്‍ മറുപടി പറഞ്ഞൂ ഇത് നാ‍ടകസമിതീന്ന് പകര്‍ന്നതാ,,,
പക്ഷെ വൈകിയാണേലും വിവേകം ഉദിച്ചൂ അതും ഒരു നല്ലകാര്യമാണ്..
ഞാന്‍ ഓടീയേയ്..................
..............

കാപ്പിലാന്‍ said...

മയൂര ..നന്നായി :)

വല്യമ്മായി said...

Well done :)

Gopan | ഗോപന്‍ said...

വ്യത്യസ്തത തോന്നിയ പോസ്റ്റ്..
നന്നായിരിക്കുന്നു. :)

ആഗ്നേയ said...

മയൂരാ
നല്ല അവതരണം.എനിക്കാ ശിക്ഷയാണ് “ക്ഷ” പിടിച്ചത്.:-)

ഹരിയണ്ണന്‍@Hariyannan said...

കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യഭാവനേ..
അടികൊള്ളണം...നിനക്കടികൊള്ളണം..
അടികൊള്ളണം...

കൊള്ളും.ഇങ്ങനെപോയാല്‍...
:)

മയൂര said...

തുഷാരം,
കാണാമറയത്ത്,
നീരൂ,
ശിവ,
സന്ധ്യാ,
വാല്‍മീകി,
ക്രാക്,
സജീ,
കാപ്പിത്സ്,
വല്യമ്മായി,
ഗോപന്‍,
ആഗ്നേയാ,
ഹരിയണ്ണന്‍,

എല്ലവര്‍ക്കും നന്ദി :)

Rafeeq said...

:) വിലക്കപെട്ട കനി കൊള്ളാം..